ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരാണ് പാർട്ടിയുടെ ശാപം: ദുൽഖിഫിൽ

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദുല്‍ഖിഫില്‍. തനി ഫ്യൂഡല്‍ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാര്‍ട്ടിയുടെ ശാപമെന്ന് ദുല്‍ഖിഫില്‍ പറഞ്ഞു. അവര്‍ക്ക് ജയില്‍വാസം ഒരു വിഡ്ഢിത്തരമാണെന്നും ദുല്‍ഖിഫില്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

'അവര്‍ക്ക് ഉപവാസത്തോട് പുച്ഛമാണ്. ഇവര്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാര്‍ട്ടിയിലാണല്ലോ പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു. വോട്ടില്ലാത്തവര്‍ക്ക് വീട്ടില്‍ പോയി ഷാള്‍ അണിയിച്ച് സ്ഥാനാര്‍ത്ഥിത്വം കൊടുക്കാന്‍ ശ്രമിക്കുന്നു. തോല്‍ക്കുമെന്ന് ഉറപ്പുള്ള കേസില്‍ കോടതിയില്‍ പോയി വാദിക്കുന്നു', ദുല്‍ഖിഫില്‍ പറഞ്ഞു.

22-Nov-2025