കൽപ്പറ്റയിൽ യുഡിഎഫിന് ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി

കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നഗരസഭ ചെയർമാൻ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന കെ.ജി. രവീന്ദ്രന്റെ നാമനിർദ്ദേശ പത്രിക അസാധുവാക്കി. ഇരുപത്തിമൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ രവീന്ദ്രന്റെ പിഴ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പത്രിക തള്ളപ്പെട്ടതിന് കാരണം. അതേസമയം, അതേ വാർഡിൽ ഡമ്മി സ്ഥാനാർഥിയായ പ്രഭാകരന്റെ നാമനിർദ്ദേശം സ്വീകരിച്ചിരിക്കുകയാണ്.

22-Nov-2025