പാലത്തായി പോക്സോ കേസ്; അധ്യാപകൻ കെ പത്മരാജനെ പിരിച്ചുവിട്ട് സ്കൂൾ മാനേജർ

പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. സ്കൂൾ മാനേജർ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പോക്സോ കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആണ് സ്കൂളിന്റെ നടപടി ഉണ്ടായിരിക്കുന്നത്.

23-Nov-2025