വെൽഫെയർ പാർട്ടി യു ഡി എഫിൻ്റെ ഭാഗമായി മത്സരിക്കുന്നത് അറിയില്ലെന്ന് വിഡി സതീശൻ

യുഡിഎഫ്–വെൽഫെയർ പാർട്ടി കൂട്ടുകെട്ടിനെ കുറിച്ച് കള്ളപ്രചാരണം നടത്തുന്നുവെന്ന് ആരോപണങ്ങൾ ഉയരുന്ന സാഹചര്യമുണ്ടെങ്കിലും, അതിനെപ്പറ്റിയറിയില്ലെന്ന ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . വെൽഫെയർ പാർട്ടി യു‌ഡിഎഫിന്റെ ഭാഗമായി മത്സരിക്കുന്നുവെന്ന് തനിക്ക് അറിയില്ലെന്നും, അവർ നൽകിയ പിന്തുണ മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നീ മേഖലയിലുണ്ടായ പ്രാദേശിക ധാരണകളെ അടിസ്ഥാനമാക്കിയുള്ള മത്സരത്തെയാണ് അദ്ദേഹം ന്യായീകരിച്ചത്. സംസ്ഥാനതലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നൂറിലധികം വാർഡുകളിൽ യുഡിഎഫ്–വെൽഫെയർ പാർട്ടി ധാരണയുണ്ടെന്നതാണ് യാഥാർത്ഥ്യം.

വെൽഫെയർ പാർട്ടിയുടെ ‘ഗ്യാസ് സിലിണ്ടർ’ ചിഹ്നത്തിലാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും മത്സരിക്കുന്നത്. ചില സ്ഥലങ്ങളിൽ പ്രാദേശിക എതിർപ്പുകൾ കാരണമായി പൊതുസ്വതന്ത്ര സ്ഥാനാർത്ഥികളായും—വെൽഫെയർ പാർട്ടി നേതാക്കളും ഉൾപ്പെടെ—മത്സരരംഗത്ത് എത്തിയിട്ടുണ്ട്.

26-Nov-2025