രാഹുലിന് വേണ്ടി മുൻകൂർ ജാമ്യ അപേക്ഷ നൽകിയത് ആർഎസ്എസ് അഭിഭാഷകൻ

ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലേക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. രാഹുലിന്റെ പക്ഷത്തിൽ അപേക്ഷ ഫയൽ ചെയ്തത് ആർഎസ്എസ് അനുകൂല അഭിഭാഷകനെന്നറിയപ്പെടുന്ന ശേഖർ ജി. തമ്പിയാണെന്നതും ശ്രദ്ധേയമാണ്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ എഫ്‌.ഐ‌.ആർ പകർപ്പ് പുറത്തുവരുന്നതിനോട് കൂടി കേസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തിയിരുന്നു. പരാതിക്കാരിക്ക് നേരിട്ട ക്രൂര പീഡനങ്ങളുടെ വിശദാംശങ്ങളും അതിന്റെ തീയതികളും എഫ്‌.ഐ‌.ആറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

28-Nov-2025