അരികത്തെത്തിയ പല അവസരങ്ങളും നഷ്ടമായിട്ടുണ്ട് ; രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ

കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളും, കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ചും ഉള്ള വെളിപ്പെടുത്തലുകൾ കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. 2011-ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർബന്ധിച്ചിട്ടും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാതിരുന്നതിൻ്റെ കാരണം ‘രഹസ്യമാണ്’ എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

മലയാള മനോരമയുടെ കലാ–സാഹിത്യ– സാംസ്കാരികോത്സവം ഹോർത്തൂസിന്റെ രണ്ടാംദിനം ‘അരികത്തെ അവസരം’ എന്ന സംവാദത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അരികത്തെത്തിയ പല അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്നും ചുണ്ടിനും കപ്പിനുമിട‌‌യിലെ നഷ്ടങ്ങളാണ് അവയെന്നും ചെന്നിത്തല പറഞ്ഞു.

അന്ന് ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂമന്ത്രി സ്ഥാനവും തരാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതാണ്. പക്ഷേ എനിക്ക് ആഭ്യന്തരവകുപ്പു തന്നെ തരണമെന്ന് എ.കെ. ആന്റണി നിർബന്ധം പറഞ്ഞു. പിന്നീട് സോണിയ ഗാന്ധി എന്നെ വിളിച്ചു സംസാരിച്ച ശേഷമാണ് ഞാൻ മന്ത്രിസ്ഥാനം ഏറ്റെടുത്തത്. പ്രതിപക്ഷനേതാവിന്റെ പദവിയിൽനിന്നു മാറിയപ്പോൾ, അതുവരെ ഒപ്പമുണ്ടായിരുന്ന, ഞാൻ വളർത്തിക്കൊണ്ടുവന്ന പലരും എന്നെ വിട്ടുപോയി. അതു വിഷമകരമായിരുന്നു. പക്ഷേ അത്തരം മാറ്റങ്ങൾ സ്വാഭാവികമാണ് എന്നും അദ്ദേഹം പറയുന്നു.

28-Nov-2025