ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യത, നേതൃത്വത്തിൽ നിന്ന് പിന്മാറണമെന്ന് ഫൈസൽ പട്ടേൽ

ഗാന്ധി കുടുംബത്തിനെതിരെ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യതയാണെന്ന് ഫൈസൽ പട്ടേൽ തുറന്നു പറഞ്ഞു.രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയം അറിയില്ലെന്നും ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പിന്മാറണമെന്നും പട്ടേൽ പറഞ്ഞു.

ബിഹാർ തോൽവിക്ക് ശേഷം തുടർച്ചയായ തോൽവികൾക്ക് നേതൃത്വത്തെ കുറ്റപ്പെടുത്തി അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേലും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ മറ്റൊരു വിജയത്തിനായി എത്രകാലം കാത്തിരിക്കണമെന്നും കസേര മോഹികളായ നേതാക്കള്‍ക്ക് മാറ്റമില്ലാത്തതാണ് പ്രശ്നമെന്നും മുംതാസ് പട്ടേല്‍ വിമര്‍ശിച്ചിരുന്നു.

28-Nov-2025