രാഹുൽ നിരപരാധിയാണെന്ന് തെളിയിക്കുന്നതുവരെ പാർട്ടിയിൽ പ്രവേശനമില്ല: കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കാര്യത്തിൽ ശക്തമായ നിലപാട് ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

മുരളീധരന്റെ വാക്കുകൾ ശ്രദ്ധേയമായത് കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണം’ രാഹുലിനെ ന്യായീകരിച്ച് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ്. രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ പാർട്ടിയോ പാർട്ടി മുഖപത്രമോ തയ്യാറല്ല എന്നും, തെറ്റായ സാഹചര്യങ്ങളിൽ തിരുത്തേണ്ട സ്ഥലത്ത് പാർട്ടി തിരുത്തുമെന്നും മുരളീധരൻ അടിവരയിട്ടു പറഞ്ഞു. ‘വീക്ഷണം’ മുഖപ്രസംഗത്തിൽ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന് പറഞ്ഞത് സിപിഐഎമ്മിനെയും എൽഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരൻ വിശദീകരിച്ചു.

29-Nov-2025