നാഷണൽ ഹെറാൾഡ് കേസ്; സോണിയ്ക്കും രാഹുലിനുമെതിരെ പുതിയ കേസ്

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സാം പിട്രോഡ എന്നിവർക്കെതിരെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരാതിയെ തുടർന്നാണ് ഒക്ടോബർ 3 ന് എഫ്‌ഐആർ ഫയൽ ചെയ്തത്.ബാധ്യത തീ‍ര്‍ക്കാൻ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഫണ്ട് കൈമാറാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന യംഗ് ഇന്ത്യൻ, കൊൽക്കത്ത ആസ്ഥാനമായുള്ള ഷെൽ കമ്പനിയായ ഡോട്ടെക്സ് തുടങ്ങിയ സ്ഥാപനങ്ങളെയും എഫ്‌ഐആറിൽ പരാമർശിക്കുന്നു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെ ആകെ 6 പേർക്കെതിരെയാണ് എഫ്‌ഐആർ. ഇരുവരെയും ചോദ്യം ചെയ്തേക്കും

30-Nov-2025