മഴ പെയ്യുമ്പോൾ നനഞ്ഞിട്ടില്ല, പിന്നല്ലേ മരം പെയ്യുമ്പോൾ: രാജ്മോഹൻ ഉണ്ണിത്താൻ

സൈബർ കടന്നലുകൾ പാഞ്ഞടുത്താൽ നിലപാട് മാറില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. സുധാകരനെതിരായ വിമർശനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും, പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകാത്തതിനാലാണ് വിമർശനം ഉയർത്തിയതെന്നും, ചില ബ്രിഗേഡർ മാർക്കെതിരെ വാ തുറന്നാൽ ഊതി വീർപ്പിച്ച ബലൂണുകൾ പൊട്ടിപ്പോകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം.


കോൺഗ്രസ്‌ പാർട്ടി ഒരു വിഷയത്തിൽ ഒരു നിലപാടെടുത്താൽ ആ നിലപാടിനോടൊപ്പം നിൽക്കുകയെന്നതാണ് ഒരു പാർട്ടിക്കാരൻ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പക്ഷെ എന്നും പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കുക എന്നതാണ് എൻ്റെ ബോധ്യം.

സർക്കാരിൻ്റെ തീവെട്ടി കൊള്ളയെയും ജനവിരുദ്ധതയെയും തുറന്ന് കട്ടേണ്ട സമയത്ത് ആരോപണ വിധേയർക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്പോൾ സഹതാപം മാത്രമാണ് ഉള്ളത്. പാർട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറിച്ചു.

01-Dec-2025