കിഫ്ബി - മസാല ബോണ്ട് കേസിലെ നോട്ടീസില്‍ ഇഡിക്കെതിരെ മന്ത്രി പി.രാജീവ്
അഡ്മിൻ
കിഫ്ബി മസാല ബോണ്ട് കേസിലെ നോട്ടീസില്‍ ഇഡിക്കെതിരെ മന്ത്രി പി.രാജീവ്. രാഷ്ട്രീയ കലണ്ടര്‍ അനുസരിച്ചാണ് ഇഡി ഈ നോട്ടീസ് അയക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങിയെന്നും പി. രാജീവ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് കരുതിക്കാണും. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നോട്ടീസുമായി ഇറങ്ങലാണ് ഇപ്പോള്‍ ഇഡിയുടെ പ്രധാന പണിയെന്നും പി. രാജീവ് പരിഹസിച്ചു. പശ്ചാത്തല സൗകര്യം വികസനത്തിന് പണം ഉപയോഗിച്ചതിനാണ് ഇഡി നോട്ടീസ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിര്‍മിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ല എന്നാണ് ഇഡി പറയുന്നതെന്നും രാജീവ് പറഞ്ഞു.