സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ നീക്കം

സംസ്ഥാന സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചായി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചുചേർത്തു. ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും മുന്നോട്ടുവെച്ച ഈ ശുപാർശ ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം വെള്ളിയാഴ്ച നടക്കും.

ദിവസേന ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിച്ചുകൊണ്ട് പ്രവൃത്തി ദിനം അഞ്ചാക്കാനാണ് നിലവിലെ നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സംഘടനകൾ എതിർക്കുന്നില്ലെങ്കിലും, പൊതു അവധി ദിനങ്ങൾ കുറയ്ക്കുന്ന നിർദ്ദേശത്തോട് സർവീസ് സംഘടനകൾക്ക് ശക്തമായ വിയോജിപ്പുണ്ട്.‌

01-Dec-2025