രാഹുൽ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്മിൻ
ബലാത്സംഗ പരാതി ഉയർന്നതോടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ. രാഹുലിനെതിരെ നടപടിയെടുക്കുന്ന വിഷത്തിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുകയാണ്. രാഹുലിനെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പല നേതാക്കളും പ്രതികരികരിക്കുന്നത്.
പാർട്ടിയുടെ സസ്പെൻഷൻ മറികടന്നും രാഹുൽ പ്രവർത്തിച്ചെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ പറഞ്ഞു. "പാർട്ടിയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും തുറന്നുപറയുന്നതും നടപടി സ്വീകരിക്കുന്നതൊക്കെ സ്വാഭാവികം. പക്ഷേ വ്യക്തിപരമായ ശുദ്ധീകരണവും വ്യക്തിജീവിതത്തിൽ അതിർവരമ്പുകളും നിർബന്ധമാണ്.
വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികൾ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതാത് വ്യക്തികൾ തന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണെന്നും ദുൽഖിഫിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.