രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന പ്രതികരണവുമായി വിഎം സുധീരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന പ്രതികരണവുമായി വിഎം സുധീരൻ രംഗത്ത്. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം "ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

03-Dec-2025