വീണ്ടും കുരുക്കിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ കേസ്
അഡ്മിൻ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പരാതിയില്‍ കേസെടുത്തു. കഴിഞ്ഞ ദിവസം കെപിസിസിക്ക് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള പുതിയ അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുക.
ഇന്നലെയാണ് കെപിസിസിക്ക് ഇ-മെയില്‍ വഴി പരാതി ലഭിച്ചത്. പരാതി പാര്‍ട്ടി ഇന്നലെ തന്നെ കൈമാറുകയും ചെയ്തിരുന്നു. അതിഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
കെപിസിസിക്ക് പരാതി അയച്ചതിന് പിന്നാലെ പെണ്‍കുട്ടി മാധ്യമ സ്ഥാപനങ്ങള്‍ക്കും പരാതി കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് രാഹുലില്‍ നിന്ന് നേരിട്ട പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. രാഹുലിന്റെ കൂട്ടാളിയായ ഫെനി നൈനാന് ബലാത്സംഗത്തിന് കൂട്ടു നിന്നതായും കത്തില്‍ പരാമര്‍ശമുണ്ട്. പുതിയ പരാതി കൂടെ പുറത്തു വന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ രാഹുലിനെതിരെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.