സൈബർ അറ്റാക്കിനെതിരെ നിയമപരമായി മുന്നോട്ട് പോകും : എം.എ. ഷഹനാസ്

ഷാഫി പറമ്പിൽ എംപിക്കെതിരെ ഫേസ്ബുക്കിൽ എഴുതിയതിൽ ഉറച്ചുനിൽക്കുന്നുവെന്നും കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പ്രതികരിച്ച് മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. സ്ത്രീകൾക്ക് സംസാരിക്കാനുള്ള അവസരം കോൺഗ്രസിൽ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. പ്രതികരിച്ചു മുന്നോട്ട് പോകുമെന്നും ഷഹനാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ചെറിയ പെൺകുട്ടികളാണ് അതിക്രമങ്ങൾക്ക് ഇരയാകുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു പ്രതികരിക്കാം എന്ന തോന്നൽ ഇല്ല. എന്നിലെ സ്ത്രീ, അമ്മ എന്ന നിലയ്ക്ക് എനിക്ക് പ്രതികരിക്കാം. സൈബർ അറ്റാക്കിനെതിരെ നിയമപരമായി മുന്നോട്ട് പോകും. സ്ത്രീകൾക്ക് സംസാരിക്കാൻ ഉള്ള അവസരം കോൺഗ്രസിൽ ഉണ്ട് എന്നാണ് വിശ്വസിക്കുന്നത്. പ്രതികരിച്ചു മുന്നോട്ട് പോകും," എം.എ. ഷഹനാസ് വ്യക്തമാക്കി.

04-Dec-2025