എന്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു: റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടി റിനി ആൻ ജോർജ്. അതിജീവിതകളുടെ സന്തോഷത്തിൽ പങ്കു ചേരുന്നുവെന്നും തൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നുവെന്നും നടി പറഞ്ഞു.

"സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാർട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പൊ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു," റിനി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അതിജീവിതയ്ക്ക് നേരെ സൈബർ ആക്രമണം തുടരവെ പൊലീസ് രജിസ്റ്റർ ചെയ്തത് 36 കേസുകളാണ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നവർക്ക് എതിരെയും കേസെടുക്കുന്നുണ്ട്.

04-Dec-2025