ഇ ഡി നോട്ടീസില്‍ വിമർശനവുമായി മുഖ്യമന്ത്രി

കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസില്‍ വിമർശനവുമായി മുഖ്യമന്ത്രി. നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. അതേസമയം പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്.

നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി രൂക്ഷമായി ഭാഷയിൽ പറഞ്ഞു. കണ്ണൂരില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

08-Dec-2025