അങ്കണവാടി വർക്കർമാരുടെ വേതനം ഉയർത്തണം; കേന്ദ്രത്തോട് ഡോ. ജോൺ ബ്രിട്ടാസ് എം പി

അങ്കണവാടി വർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി. അങ്കണവാടി വർക്കർമാർക്ക് നിലവിൽ കേരളം പ്രതിമാസം 13,000 രൂപ ഓണറേറിയം നൽകുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ആകെ നൽകുന്നത് 4500 രൂപ മാത്രമാണ്. എല്ലാ പദ്ധതികളും കേന്ദ്രം തുടങ്ങി വെക്കുന്നുണ്ടെങ്കിലും, അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്രം തയ്യാറാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പദ്ധതിക്കായി അനുവദിച്ച തുക സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്രം തയ്യാറാകണം. കൂടാതെ, വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കേന്ദ്രം ശ്രദ്ധിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

12-Dec-2025