തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എല്‍ഡിഎഫിന്

തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എല്‍ഡിഎഫിന് ആദ്യ ജയം. കൊട്ടാരക്കര നഗരസഭ ആവണ്ണൂർ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി എം മുകേഷിനാണ് ആദ്യ ജയം. 358 വോട്ടുകൾ നേടിയാണ് വിജയിച്ചത്. മുസ്ലിം സ്ട്രീറ്റ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി രജിത ആർ 304 വോട്ടുകൾ നേടി വിജയിച്ചു.

ശാസ്താംമുകൾ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ആഫിയ അലാവുദ്ദീൻ 463 വോട്ടുകൾ നേടി വിജയിച്ചു. ചന്തമുക്ക് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി അജയകുമാർ 218 വോട്ടുകൾ നേടി വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൻ്റെ ഫലങ്ങള്‍ വന്നതിന് പിന്നാലെ എല്‍ ഡി എഫ് എല്ലാ തലങ്ങളിലും മുന്നേറുകയാണ്.

പഴയ തെരുവ് വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ. ജി അലക്സ് 355 വോട്ടുകൾ നേടി വിജയിച്ചു.കോളേജ് വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി ജെയ്സി ജോൺ 362 വോട്ടുകൾ നേടി വിജയിച്ചു.

13-Dec-2025