എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും: ടിപി രാമകൃഷ്ണൻ

തദ്ദേശ തിരഞ്ഞെടുപ്പ് വിധിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചുവെന്ന് ടി പി രാമകൃഷ്ണൻ.

എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം കൂടി മാനിച്ചുകൊണ്ട് തുടർ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. തിരുത്താനുള്ളത് തിരുത്തുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

13-Dec-2025