ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശൻ; പരിഹസിച്ച് എം ബി രാജേഷ്

മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് മുൻ മന്ത്രി എം ബി രാജേഷ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പരിഹാസം.

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എത്തിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം -ലയണൽ മെസ്സി. ലിസ്റ്റ് ഏ ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ അര സെഞ്ച്വറിയടിച്ച താരം-വൈഭവ് സൂര്യവംശി . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി-വി.ഡി.സതീശൻ
അന്ന് വാക്ക് ,വാക്കേ….
ഇന്ന് ചാക്ക്,ചാക്കേ…..

23-Jun-2026