തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു

തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി. ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. നാല് ആഴ്ചയ്ക്കകം സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്.

സിപിഎം കൗൺസിലർ എസ്. പി. ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ നടത്തിയതെന്നും അതിനാൽ ഇവരെ അയോഗ്യരാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.എന്നാൽ കൗൺസിലർമാരെ അയോഗ്യരാക്കാതെ, അവരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് പ്രഖ്യാപിച്ച കോടതി, ഭരണഘടനാപരമായ ചട്ടങ്ങൾ പാലിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു

24-Jun-2026