പ്രോട്ടോക്കോൾ പറഞ്ഞാൽ പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും; പി സി വിഷ്ണുനാഥിനെ പരിഹസിച്ച് വി ശിവൻകുട്ടി

ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെ പ്രോട്ടോക്കോളിന്റെ പേരിൽ ന്യായീകരിച്ച മന്ത്രി പി സി വിഷ്ണുനാഥിനെതിരെ രൂക്ഷ പരിഹാസവുമായി സിപിഐഎം നേതാവ് വി ശിവൻകുട്ടി. “പ്രോട്ടോക്കോൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പങ്കെടുക്കുന്ന പരിപാടികളിൽ പ്രോട്ടോക്കോൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും അതിനാൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മറ്റ് മാർഗമില്ലെന്നുമായിരുന്നു വിഷ്ണുനാഥിന്റെ വിശദീകരണം.

അതേസമയം, വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് ദേശീയതലത്തിൽ സ്വീകരിച്ചിരുന്നതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സർക്കാർ നേരത്തെ സ്കൂളുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശിച്ച് സർക്കുലർ ഇറക്കുകയും പ്രതിഷേധത്തെ തുടർന്ന് തിരുത്തുകയും ചെയ്ത സംഭവവും അദ്ദേഹം പരാമർശിച്ചു.

31-Aug-2026