സിപിഐ എം അംഗങ്ങള്‍ അല്ലാത്തതിനാല്‍ 'അമ്മ'യിലെ ജനപ്രതിനിധികളോട് വിശദീകരണം ചോദിച്ചില്ല : കോടിയേരി

തൃശൂർ : താരസംഘടനയായ 'അമ്മ'യില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ജനപ്രതിനിധികൾ സിപിഐ എം അംഗങ്ങളല്ലാത്തത് കൊണ്ടാണ് അവരോട് സിപിഐ എം വിശദീകരണം ചോദിക്കാത്തതെന്ന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ദിലീപിനെ താരസംഘടനയിലെക്ക്‌ തിരിച്ചെടുത്ത നടപടി ശരിയല്ല. എന്നാൽ, അതിന്റെ പേരിൽ  അമ്മ പ്രസിഡന്റ്‌ മോഹൻലാലിനെ വളഞ്ഞിട്ട്‌ ആക്രമിക്കുന്നത്‌ അപലപനീയമാണ്. കോടിയേരി കൂട്ടിച്ചേര്‍ത്തു. 

30-Jun-2018