സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്‌

തൃശൂര്‍ : സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസിനെ തെരഞ്ഞെടുത്തു. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്ണന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ചേര്‍ന്ന ജില്ലാക്കമ്മിറ്റിയാണ് വര്‍ഗീസിനെ സെക്രട്ടറിയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ കമ്മറ്റിയില്‍ പങ്കെടുത്തു.

എം എം വര്‍ഗീസ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പറും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തില്‍ മാരായ്ക്കലാണ് സ്വദേശം. ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. ഭാര്യ സിസിലി. മക്കള്‍: ഹണി വര്‍ഗീസ് (ജഡ്ജി ,സിബിഐ കോടതി, എറണാകുളം), സോണി വര്‍ഗീസ്, ടോണി വര്‍ഗീസ്.

 

30-Jun-2018