റിപ്പോര്‍ട്ടര്‍ ചാനലിലെ ധൃതരാഷ്ട്രര്‍

പെരുംകള്ളനായ കെ എം മാണിയെ ചാനലില്‍ ഇരുന്ന് മാണിസാര്‍, മാണിസാര്‍ എന്ന് ഓരിയിടുന്ന പി കെ പ്രകാശ് ധരിച്ചുവെച്ചിരിക്കുന്നത് എല്ലാവരും അതേ മനോഭാവക്കാര്‍ ആണെന്നാണ്. സിപിഐ എംന്റെ മുതിര്‍ന്ന നേതാക്കളായ വി എസും, പിണറായിയും, കോടിയേരിയുമൊക്കെ സഖാക്കളല്ല, സാറന്‍മാരാണ് എന്ന് വരുത്തി തീര്‍ക്കാന്‍ പി കെ പ്രകാശും ഈ മനോനിലയുള്ള മാധ്യമ സംഘവും കുറെക്കാലമായി യത്‌നിക്കുന്നുണ്ടല്ലൊ. കമ്യൂണിസ്റ്റുകള്‍ക്ക് സാറിന്റെ ആഹ്വാനം കേട്ട് സാറന്‍മാരാകാന്‍ പറ്റില്ല പ്രകാശ് സാറേ. കാരണം അവര്‍ ഏതെങ്കിലും ചാനല്‍ സ്റ്റുഡിയോയില്‍ വെച്ച് കമ്യൂണിസ്റ്റുകളായി, എ കെ ജി സെന്ററിന്റെ ഓട് തകര്‍ത്ത് അകത്ത് കയറിയിരിക്കുന്നവരല്ല. അതിനാലാണ് ഇന്നും നാലുഭാഗത്ത് നിന്നും ആക്രമണങ്ങള്‍ ഉണ്ടായിട്ടും സിപിഐ എം ന്റെ കൊടിക്കൂറ താഴാതെ പിടിച്ചുയര്‍ത്താന്‍ അവരുടെ നേതൃത്വത്തിന് സാധിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായി ഇപ്പോള്‍ ജോലി നോക്കുന്ന പി കെ പ്രകാശ് എന്ന മാധ്യമ പ്രവര്‍ത്തകന്‍, തന്റെ ഉള്ളിലിരിപ്പ് വിളിച്ച് പറഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ലൈവിലെഴുതിയ കുറിപ്പില്‍ പ്രകാശ് ആഹ്വാനം ചെയ്യുന്നത് എ കെ ജി സെന്ററിന് തീവെക്കാനാണ്! പണ്ട് മലയാള മനോരമയുടെ മുതലാളി, കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. പക്ഷെ, അദ്ദേഹം ആത്മഹത്യ ചെയ്തില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. മനോരമ മുതലാളിയെക്കാള്‍ വെമ്പലോടെയാണ് പി കെ പ്രകാശ് ആക്രോശിക്കുന്നത് : “സഖാക്കളെ... ഇനി നമുക്ക് എ കെ ജി സെന്ററിന് തീവെക്കാം”. തീ വെക്കാം എന്ന് ആക്രോശിക്കുമ്പോള്‍ തീര്‍ച്ചയായും പ്രകാശന്റെ മനസില്‍ അരക്കില്ലം അഗ്നിക്കിരയാക്കിയ പുരാണമാവും തികട്ടിയിട്ടുണ്ടാവുക.

പാണ്ഡവരെ ചതിച്ച് കൊല്ലാന്‍ നിര്‍മിച്ച അരക്കില്ലം പോലെയാണ് പ്രകാശിന് എ കെ ജി സെന്റര്‍. കുറെക്കാലം പി കെ പ്രകാശ്, ചതിവഴികള്‍ പറഞ്ഞുകൊണ്ട് ഒരു കമ്യൂണിസ്റ്റിന്റെ പിറകില്‍ നടന്നത് അറിയാത്ത ആരുമില്ല. അന്ന് എ കെ ജി സെന്റര്‍ അരക്കില്ലം പോലെ ചുട്ടെരിക്കാമെന്ന് പി കെ പ്രകാശ് വിചാരിച്ചിരുന്നു. ശകുനിയെ പോലെ അതിനായി ഏറെ പ്രയത്‌നിച്ചു. അവസാനം ആ മുതിര്‍ന്ന കമ്യൂണിസ്റ്റ്, പ്രകാശിനെ ചെവിക്ക് പിടിച്ച് പുറത്താക്കിയതും ചരിത്രം. അന്ന് എ കെ ജി സെന്ററില്‍ പാണ്ഡവരെയും കൗരവരെയും ഉണ്ടാക്കി, എ കെ ജി സെന്റര്‍ അരക്കില്ലം പോലെ ചുട്ടെരിക്കാന്‍ സാധിക്കാത്തതിന്റെ വേവാണ് ഈ കുറിപ്പിലൂടെ പി കെ പ്രകാശ് ഛര്‍ദ്ദിക്കുന്നത്. ഇത് മാര്‍ക്‌സിസ്റ്റ് വിരുദ്ധത പുളിച്ചുതികട്ടുന്നത് കൊണ്ടുണ്ടാവുന്നതാണ്.

പി കെ പ്രകാശിന് സ്ഥാപിക്കേണ്ടത്. സഖാവ് കൃഷ്ണപിള്ളയെ സിപിഐ എം അപമാനിക്കുന്നു, തള്ളിപ്പറയുന്നു എന്നാണ്. അത് പ്രകാശന്‍ വിചാരിച്ചാല്‍ സാധിക്കുന്ന കാര്യമല്ല. പ്രകാശ്, പണ്ട് സിപിഐ എം വല്ലാത്തൊരു രൂപത്തിലാവണം എന്നാഗ്രഹിച്ച് പണിയെടുത്തിരുന്നല്ലൊ. ആ രൂപത്തിലാവുന്ന ദുര്‍ഗതി പാര്‍ട്ടിക്ക് ഉണ്ടായിപ്പോവുന്ന സാഹചര്യം വന്ന് ഭവിച്ചിരുന്നുവെങ്കില്‍ പ്രകാശിന്റെ ആഗ്രഹം സഫലീകൃതമാവുമായിരുന്നു. പ്രകാശിന്റെ കറുത്ത മനസാണ് ഇവിടെ തുളുമ്പിയൊഴുകുന്നത്. ആ അഴുക്കില്‍ ഒഴുകിപ്പോവുന്ന ഒന്നല്ല, സഖാവ് കൃഷ്ണപിള്ള സിപിഐ എമ്മിന് പകര്‍ന്ന് തന്ന കരുത്ത്.

പെരുംകള്ളനായ കെ എം മാണിയെ ചാനലില്‍ ഇരുന്ന് മാണിസാര്‍, മാണിസാര്‍ എന്ന് ഓരിയിടുന്ന പി കെ പ്രകാശ് ധരിച്ചുവെച്ചിരിക്കുന്നത് എല്ലാവരും അതേ മനോഭാവക്കാര്‍ ആണെന്നാണ്. സിപിഐ എംന്റെ മുതിര്‍ന്ന നേതാക്കളായ വി എസും, പിണറായിയും, കോടിയേരിയുമൊക്കെ സഖാക്കളല്ല, സാറന്‍മാരാണ് എന്ന് വരുത്തി തീര്‍ക്കാന്‍ പി കെ പ്രകാശും ഈ മനോനിലയുള്ള മാധ്യമ സംഘവും കുറെക്കാലമായി യത്‌നിക്കുന്നുണ്ടല്ലൊ. കമ്യൂണിസ്റ്റുകള്‍ക്ക് സാറിന്റെ ആഹ്വാനം കേട്ട് സാറന്‍മാരാകാന്‍ പറ്റില്ല പ്രകാശ് സാറേ. കാരണം അവര്‍ ഏതെങ്കിലും ചാനല്‍ സ്റ്റുഡിയോയില്‍ വെച്ച് കമ്യൂണിസ്റ്റുകളായി, എ കെ ജി സെന്ററിന്റെ ഓട് തകര്‍ത്ത് അകത്ത് കയറിയിരിക്കുന്നവരല്ല. അതിനാലാണ് ഇന്നും നാലുഭാഗത്ത് നിന്നും ആക്രമണങ്ങള്‍ ഉണ്ടായിട്ടും സിപിഐ എം ന്റെ കൊടിക്കൂറ താഴാതെ പിടിച്ചുയര്‍ത്താന്‍ അവരുടെ നേതൃത്വത്തിന് സാധിക്കുന്നത്.

പി കെ പ്രകാശ്, ഒരു മുതിര്‍ന്ന സാഖാവിനെ സഖാവെ എന്നും സാറേ എന്നും തരാതരംപോലെ വിളിച്ചിട്ടും കഴുത്തിന് പിടിച്ച് പുറത്താക്കി വാതിലടച്ചതില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ടായിരുന്നു. എല്ലാ വിളികളെയും തിരിച്ചറിയാനും മനസിലാക്കാനും കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും കമ്യൂണിസ്റ്റുകള്‍ക്ക് ആറിയാം. പ്രകാശിനെ പോലുള്ള മാധ്യമപുംഗവന്‍മാര്‍ കൊടുക്കുന്ന ഉത്തമ സര്‍ട്ടിഫിക്കറ്റ് സഖാക്കളെ എവിയെയെത്തിക്കുമെന്നത് ഏവര്‍ക്കുമറിയാം
സിപിഐ എം സംസ്ഥാന സെക്രട്ടറി മാന്യനാണ്, തികഞ്ഞ കമ്യൂണിസ്റ്റാണ് എന്ന് പി കെ പ്രകാശിനെ പോലുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നുണ്ട് എങ്കില്‍ തീര്‍ച്ചയായും സിപിഐ എം ഒന്നാലോചിക്കുക തന്നെ ചെയ്യുമായിരിക്കും. മാര്‍ക്‌സിസ്റ്റ് വിരുദ്ധതകൊണ്ട് മനസാകെ സൊറിയാസിസ് പിടിച്ച ഇത്തരം ജന്‍മങ്ങള്‍, പാര്‍ട്ടി സെക്രട്ടറി ശരിയാണെന്ന് പറഞ്ഞാല്‍ പണ്ട് ഇ എം എസ് പറഞ്ഞ വാക്യമാണ് ഏവരും ഓര്‍ക്കുക. മലയാള മനോരമ തന്നെ കുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞാല്‍ തനിക്കെന്തോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് കരുതണം എന്ന അര്‍ത്ഥമാണ് അദ്ദേഹം പറഞ്ഞതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുക. സിപിഐ എം ന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം സര്‍ക്കാരുമായി സന്ധിയിലെത്തി അവസാനിപ്പിച്ചത്, ഇപ്പോള്‍ കെ എം മാണിയെ രക്ഷിക്കാന്‍ വേണ്ടി സിപിഐ എം ശ്രമിച്ചു എന്നൊക്കെയുള്ള പി കെ പ്രകാശന്‍മാരുടെ വിളിച്ചുപറയലുകള്‍ തീര്‍ച്ചയായും സിപിഐ എംന് വഴിതെറ്റിയിട്ടില്ല എന്നതിന്റെ വിളംബരങ്ങളാണ്.

സഖാവ് കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തവരാരെന്ന് മനസിലാക്കിയ പാര്‍ട്ടി അവര്‍ക്കെതിരെയുള്ള നടപടികളെടുത്തു കഴിഞ്ഞു. വേറെയാരെങ്കിലുമാണ് അത് ചെയ്തതെന്ന് പി കെ പ്രകാശിന് അറിയാമെങ്കില്‍ അത് വസ്തുതാപരമായി സ്ഥാപിക്കണം. അല്ലാതെ ആ വിഷയത്തിലും പിണറായി, വി എസ് എന്നിവരെ രണ്ട് തട്ടിലാക്കി തൂക്കി മാറ്റുനോക്കുന്ന മനോവിചാരം ഒരു മാനസികരോഗ വിദഗ്ധന്റെ പരിചരണമാണ് ആവശ്യപ്പെടുന്നത്. പി കെ പ്രകാശിനെ പോലുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ തീര്‍ച്ചയായും ചികിത്സ തേടണം. അല്ലെങ്കില്‍ പ്രകാശിന്റെ സഹപ്രവര്‍ത്തകനായ ഒരു മാധ്യമപ്രവര്‍ത്തകന്‍, പണ്ട് തലയില്‍ മുണ്ടിട്ട് സിപിഐ എം വിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്ത ഉണ്ടാക്കിയത് പോലെ, സ്മാരകങ്ങള്‍ തകര്‍ത്ത് വാര്‍ത്തയുണ്ടാക്കാനും പാര്‍ട്ടിയില്‍ ഗ്രൂപ്പിസം കൊടികുത്തി നില്‍ക്കുകയാണെന്ന് സ്ഥാപിക്കാനും ശ്രമിക്കും.

സിപിഐ എംനെ തകര്‍ക്കാനും ഇകഴ്ത്താനും അച്ചാരം വാങ്ങി വരുന്ന പ്രകാശന്‍മാരുടെ മനസിലെ കറുപ്പില്‍ നിന്നും ഒരു പ്രകാശവും ഉണ്ടാവില്ല. അതിനാല്‍ തന്നെ ആ പ്രകാശത്തിന്‍റെ വെളിച്ചത്തില്‍ ആര്‍ക്കും വഴി നിര്‍ണയിക്കാനും പറ്റില്ല. പ്രകാശനും ആ ഗണത്തില്‍ വരുന്ന മാധ്യമ പ്രവര്‍ത്തകരും ആദ്യം തങ്ങളില്‍ നിക്ഷിപ്തമായ കടമകള്‍ ചെയ്യുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനം നടത്തുക. ബൂര്‍ഷ്വാ ഭരണകൂടം/രാഷ്ട്രീയം, ബ്യൂറോക്രസി, വന്‍ മുതലാളിമാര്‍/കോര്‍പ്പറേറ്റുകള്‍ എന്നിവരുമായി സഖ്യത്തിലായി കേരളത്തില്‍ ക്രോണി ക്യാപ്പിറ്റലിസത്തെ വളര്‍ത്തി വലുതാക്കുന്ന പ്രകാശന്‍മാര്‍ സ്വന്തം കൂട്ടിലെ കാഷ്ടം കോരിക്കളയൂ, ആദ്യം. എന്നിട്ടാവാം തീവെക്കല്‍.

 

01-Dec-2014