![]() |
|
പറയുവാനേറെയുണ്ട്. എന്റെയപ്പന്‍ സി ഐ പൌലോസ് നമ്മുടെ നാട്ടിലെ ആദ്യകാല ബി എക്കാരിലൊരാളാണ്. അപ്പനിന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ നൂറ്റിരണ്ട് വയസാവുമായിരുന്നു. പ്രസിദ്ധമായ തൃശ്നാപള്ളി സെന്റ്ജോസഫ്സിലാണ് അച്ഛന്‍ പഠിച്ചത്. ഉദ്ദേശം എണ്‍പത് കൊല്ലം മുന്‍പ്. ഞങ്ങളുടേത് അത്ര വലിയ സമ്പന്നകുടുംബമൊന്നുമല്ലായിരുന്നു. അപ്പന്റെയപ്പന്‍ ഇട്ടിക്കുരു, സിലോണിലായിരുന്നു. അവിടെപോയവരെ കൊളംബുകാരെന്നാണ് പറയുക. തൃശൂര്‍ ജില്ലയില്‍ നിരവധി പേര്‍ കൊളംബുകാരായുണ്ട്...... ഞാന്‍ കമ്യൂണിസത്തില്‍ ആകൃഷ്ടനാവുന്നത് എങ്ങിനെയാണ് എന്ന് വളരെ കൃത്യതയോടെ പറയുവാന്‍ സാധിക്കുന്നില്ല. എന്നാല്‍, ഒരു പത്ത് വയസ് കഴിയുമ്പോഴേക്കും എനിക്ക് കമ്യൂണിസത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. |
നെഞ്ചിനുള്ളിലെ വേലിയേറ്റങ്ങള്‍
സി പി ജോണ്‍ / പ്രീജിത്ത് രാജ്
കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയെ പരിശോധിക്കുമ്പോള്‍ മുസ്ളീംലീഗ് പോലെ, മാണിയുടെ കോണ്‍ഗ്രസുപോലെ സിഎംപി ഒരു വലിയ പാര്‍ട്ടിയൊന്നുമല്ല.. എന്നാല്‍, സി പി ജോണ്‍ ഐക്യ ജനാധിപത്യമുന്നണിയുടെ മുന്നില്‍ നില്‍ക്കുന്ന, എണ്ണപ്പെടുന്ന നേതാവാണ്. യുഡിഎഫ്, സിപി ജോണിന്റെ വാക്കുകള്‍ക്ക് കാത് കൊടുക്കാറുണ്ട്. ജോണിന്റെ ചിന്തകളെ സ്വാംശീകരിക്കാറുണ്ട്. മുന്നോട്ട് വെക്കുന്ന വികസന അജണ്ടയില്‍ സിപി ജോണിന്റെ കൈയ്യൊപ്പുമുണ്ട്. മുന്‍ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന പ്ളാംനിംഗ് ബോര്‍ഡില്‍ ഏകാംഗ അംഗമായി മൂന്ന് വര്‍ഷക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവാനാണ് ജോണ്‍. വിജയം വിളിപ്പാടകലെ നഷ്ടപ്പെട്ടവന്‍. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അഞ്ഞൂറിന് താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് നല്ല ഒരു മന്ത്രിയെ ലഭിച്ചേനെ. ജോണിന്റെ ജീവിതത്തില്‍ തുടര്‍ന്നുവരുന്ന ഒരു എത്തിപ്പെടായ്മയുണ്ട്. എത്തിയിട്ടും എത്തിപ്പെടാത്ത ദുരവസ്ഥ. ഈ തോല്‍വിയും അതിന്റെ ഒരു തുടര്‍ച്ച മാത്രമായി കണക്കാക്കാം.
സിപി ജോണ്‍ ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇടതുപക്ഷത്തിന്റെ മൂല്യങ്ങള്‍ ഉമിത്തീയിലെന്ന പോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന മനുഷ്യ സ്നേഹിയാണ്. സിപിഐ എം’ല്‍ നിന്ന് പുറത്ത് പോയവര്‍ സി എം പി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ തികയാന്‍ പോവുന്നു. യുഡിഎഫിന്റെ മതില്‍കെട്ടിനുള്ളില്‍ സിപി ജോണ്‍ എങ്ങിനെ ജീവിക്കുന്നു എന്നുള്ളത് സിപി ജോണിന്റെ സിപിഐ എം പര്‍വ്വത്തില്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് അത്ഭുതമാണ്. പരന്ന വായനയില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും ജോണ്‍ നേടുന്ന അറിവ് വിനിയോഗിക്കാനുള്ള ഭൂമിക അദ്ദേഹത്തിന് ഇന്ന് ലഭിക്കുന്നുണ്ടോ? അല്ലെങ്കില്‍, കേരള രാഷ്ട്രീയം ജോണിനെ വേണ്ടത്ര ഉപയോഗിക്കുന്നുണ്ട് എന്ന് കരുതാമോ? സിപി ജോണിന്റെ ജീവിതത്തിലെ ചില ഏടുകളിലൂടെ...
• പ്രീജിത്ത് രാജ് : കേരളം ഇപ്പോള്‍ ഭരിക്കുന്നത് യുഡിഎഫ് മന്ത്രിസഭയാണ്. യുഡിഎഫിലെ ഒരു ഘടകക്ഷിയുടെ നേതാവാണ് താങ്കള്‍. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. താങ്കളുടെ പാര്‍ട്ടിക്ക് കഴിഞ്ഞ ഇലക്ഷനില്‍ അനുവദിച്ച സീറ്റുകളിലൊന്നിലും വിജയിക്കാന്‍ സാധിച്ചില്ല. താങ്കള്‍ ജയിച്ചിരുന്നെങ്കില്‍ ഒരു മന്ത്രിയാവാനുള്ള സാധ്യതയുണ്ടായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയില്‍ താങ്കളുടെ പാര്‍ട്ടിയുടെ ഇടം എവിടെയാണ്?
സി പി ജോണ്‍ : ഭരണത്തിലുണ്ടാവുക എന്നത് ജനാധിപത്യരാഷ്ട്രിയത്തിന്റെ ലക്ഷ്യം തന്നെയാണ് ഞങ്ങളിപ്പോള്‍ ഭരണത്തിന്റെ ഭാഗം തന്നെയാണ്. ഭരണത്തിലില്ലാത്ത ഭരണകക്ഷി. ഞങ്ങള്‍ ഒരു പാര്‍ട്ടിയാണ്, കമ്യൂണിസ്റ് പാര്‍ട്ടി. ഇത്തവണത്തെ സീറ്റ് വിഭജനത്തില്‍ യുഡിഎഫിന് നിരവധി പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. എംവിആറിനെ അഴീക്കോട് സീറ്റില്‍ മത്സരിപ്പിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അഴീക്കോട് ലഭിച്ചതിനേക്കാള്‍ മികച്ച വിജയം അവിടെയുണ്ടാവുമായിരുന്നു. ഏതായാലും അഴീക്കോട്, യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷമായ 493 വോട്ടിനേക്കാള്‍ എത്രയോ അധികം വോട്ടുകള്‍ അവിടെ സി എം പിക്കുണ്ട്. ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ച അഴീക്കോട് പോലുള്ള മണ്ഡലങ്ങളില്‍ ഞങ്ങളുടെ വോട്ടും പ്രവര്‍ത്തനവും കൂടെയുണ്ടായിരുന്നു. സംസ്ഥാനത്താകമാനം ഞങ്ങളുടെ വോട്ടുകൊണ്ടു കൂടിയാണ് ഭൂരിപക്ഷം കുറഞ്ഞ സീറ്റുകളിലെങ്കിലും യുഡിഎഫ് വിജയിച്ചിട്ടുള്ളത്. ഞങ്ങള്‍ക്ക് കുറച്ചുകൂടി നല്ല സീറ്റുകള്‍ തന്നിരുന്നുവെങ്കില്‍ ഭരണത്തിലുള്ള ഭരണകക്ഷിയാവാന്‍ സാധിക്കുമായിരുന്നു.
യുഡിഎഫില്‍ ഇന്നുവരെ സിഎംപിക്ക് മാന്യമായ സ്ഥാനം തന്നെയാണ് ലഭിച്ചിട്ടുള്ളത്. സിഎംപിക്ക് ഈ ഇലക്ഷനില്‍ ഒരക്കൌണ്ട് തുറക്കാന്‍ സാധിക്കാത്തത് മുന്നണിയുടെ ജാഗ്രതക്കുറവുകൊണ്ട് സംഭവിച്ചതാണ്. വളരെ വൈകി മാത്രമാണ് ഞങ്ങള്‍ക്ക് പ്രചരണത്തെ അഭിമുഖീകരിക്കാന്‍ സാധിച്ചത്. വളരെ നേരത്തെ തന്നെ ഘടകകക്ഷികള്‍ക്ക് തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് പോവാന്‍ ധാരണയുണ്ടാക്കണം എന്ന് സിഎംപി മുന്നണി യോഗത്തില്‍ പറഞ്ഞിരുന്നു. മോചനയാത്രകഴിഞ്ഞയുടന്‍ തന്നെ ഞങ്ങളത് പറഞ്ഞതാണ്. ഫെബ്രുവരിയില്‍ തന്നെ ചെറിയപാര്‍ട്ടികളുമായി ധാരണയിലെത്തി ഫീല്‍ഡിലേക്ക് പോയിരുന്നെങ്കില്‍ ആ പാര്‍ട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേനെ.
• ഇത് മുന്നണിയിലെ വലിയ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്; ചെറിയ പാര്‍ട്ടികളെ ഒതുക്കാനായി കൈക്കൊണ്ട ഒരടവ് തന്ത്രമാവാന്‍ സാധ്യതയില്ലെ? മാര്‍ക്സിസ്റ് ബേസില്‍ നിന്ന് പിരിഞ്ഞ് വന്നവരാണെങ്കിലും കോണ്‍ഗ്രസിന്റെ ഉള്ളിനുള്ളില്‍ ഒരുള്‍ക്കൊള്ളാന്‍ പറ്റായ്മയുണ്ടാവുമല്ലൊ? അതല്ലെ യഥാര്‍ത്ഥത്തില്‍ സിഎംപി, ജെഎസ്എസ് എന്നീ പാര്‍ട്ടികളോടുള്ള സമീപനത്തിലുണ്ടായിരുന്നത്?
കോണ്‍ഗ്രസിന് സിഎംപിയുമായി കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. കുറേക്കാലമായി ജെഎസ്എസും കോണ്‍ഗ്രസുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ പരാജയത്തിന്റെ അന്തരീക്ഷത്തിലും ഞങ്ങള്‍ കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ പോയില്ലല്ലോ. പ്രശ്നമതായിരുന്നില്ല. കോണ്‍ഗ്രസിന്റെ ലിസ്റ് അകാരണമായി വൈകി. അവരെന്നിട്ട് ഡല്‍ഹിക്ക് പോയി. മാര്‍ച്ച് 15ന് ഇലക്ഷന്‍ പ്രചരണത്തിനായി സജീവമായി ഇറങ്ങാമെന്നാണ് കക്ഷികള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നത്. എന്നാല്‍, ഇരുപത്തിയാറിന് മാത്രമേ മണ്ഡലത്തിലേക്ക് ഇറങ്ങാന്‍ സാധിച്ചുള്ളു. ഈ പത്ത് ദിവസത്തെ വൈകലിന് ആരാണ് ഉത്തരവാദികള്‍? 15ന് ഇറങ്ങണം എന്ന് ധാരണയിലെത്തിയാല്‍ അത് നടപ്പിലാക്കണം. 19ന് നോമിനേഷന്‍ കൊടുക്കേണ്ടതല്ലെ. ഇതിലൊന്നും ഒരു കൃത്യതയുമുണ്ടായില്ല. ഇക്കാര്യങ്ങളിലെല്ലാം മുന്നണിയിലെ നേതൃകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
• കോണ്‍ഗ്രസിനകത്തുള്ള ചക്കളത്തില്‍പ്പോരാണ് യഥാര്‍ത്ഥത്തില്‍ ഈ ‘വിജയതോല്‍വി’ക്ക് കാരണമായത് എന്ന് നിരീക്ഷിച്ചാല്‍ തെറ്റാവില്ല. അല്ലെ? കൂടാതെ വി എസ് ഫാക്ടറും?
കോണ്‍ഗ്രസിനകത്ത് എന്നും രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമൊക്കെ കഴിഞ്ഞപ്പോള്‍ നമ്മള്‍ ഊഹിക്കുന്നതിനേക്കാളധികം അകല്‍ച്ച പലരും തമ്മിലുണ്ടായി. കൂടാതെ, പാര്‍ലിമെന്റ് ഇലക്ഷനിലും പഞ്ചായത്ത് ഇലക്ഷനിലും ലഭിച്ച വിജയത്തില്‍ നിന്നുമുണ്ടായ അമിതമായ ആത്മവിശ്വാസവും ഞങ്ങളെ പ്രതികൂലമായി ബാധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മുയലും ഇടതുപക്ഷ മുന്നണി ആമയുമായിരുന്നു. യുഡിഎഫ് മുയല്‍ ഉറങ്ങിപ്പോയി.
![]() |
|
കോണ്‍ഗ്രസിന്റെ മിക്കവാറും നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയിട്ടുണ്ട്. ഒരിക്കലും വിട്ടുപോവില്ല എന്ന് കരുതിയ നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹവും വിട്ടുപോയി. രാഷ്ട്രീയ അസ്ഥിരത കോണ്‍ഗ്രസില്‍ പ്രകടമായി കാണാം. അതേസമയം ആന്റ്ണി ഒരു ലക്ഷണമൊത്ത സ്റേറ്റ്സ്മാനാണ്. രാഷ്ട്രീയത്തിന്റെ ശരാശരി സമവാക്യങ്ങള്‍ക്കപ്പുറമാണ് അദ്ദേഹത്തിന്റെ ഇമേജ്. നയങ്ങളില്‍ ഇടപെടുക എന്നതാണ് ആന്റണിയുടെ പ്രത്യേകത. ഉമ്മന്‍ചാണ്ടിയാണെങ്കില്‍ കഠിനാധ്വാനം വിശ്രമമായി കാണുന്നയാളാണ്. വിശ്രമിച്ചാല്‍ അദ്ദേഹം തളര്‍ന്നുപോകും. നേരിട്ട് ഓരോരുത്തരേയും സഹായിക്കുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ രീതി. കോണ്‍ഗ്രസിന്റെ എല്ലാ കള്‍ച്ചറും ഞങ്ങള്‍ ഉള്‍ക്കൊള്ളണമെന്നില്ല. ഒരു മുന്നണിയിലുള്ള പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത രീതികളും സംസ്കാരവും കാഴ്ചപ്പാടുകളുമായിരിക്കും. അതില്‍ പൊരുത്തപ്പെടുന്ന കാര്യങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോവുക എന്നതാണ് ശരി. ഞങ്ങള്‍ ചെയ്യുന്നതും അതാണ്. |
യുഡിഎഫിന്റെ വിജയത്തിന്റെ മാറ്റ് കുറച്ചതില്‍ വി എസിന്റെ പ്രഭാവം പങ്ക് വഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. വി എസ് യഥാര്‍ത്ഥത്തില്‍ ഈ ഇലക്ഷന്‍ കാലത്ത് ‘മര്‍ച്ചന്റ് ഓഫ് മൊറാലിറ്റി’ (സദാചാരത്തിന്റെ വ്യാപാരി) ആയിരുന്നു. മൂപ്പര്‍മാത്രമാണ് മൊറാലിറ്റിയുള്ള ആള്‍്. മറ്റാര്‍ക്കും അതില്ല എന്ന് അദ്ദേഹം സമര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. മൊറാലിറ്റിയെ കച്ചവടം ചെയ്യുന്നതും മൊറാലിറ്റിക്ക് ചേര്‍ന്ന പണിയല്ല.
• കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ മികച്ച പ്രകടനമല്ലെ യഥാര്‍ത്ഥത്തില്‍ യുഡിഎഫ് വിജയത്തിന്റെ മാറ്റ് കുറച്ചത്?
ആ സര്‍ക്കാര്‍ മികച്ചതാണെന്ന് ആരാണ് പറയുക? ഒരു തികഞ്ഞ പരാജയമല്ലെ അച്യുതാനന്ദന്‍. അദ്ദേഹമായിട്ട് എന്താണ് കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തത്. നിങ്ങള്‍ പറയൂ, അച്യുതാനന്ദന്‍ എന്താണ് ചെയ്തത്?
• അദ്ദേഹം ഇടതുമന്ത്രിസഭയെ മനോഹരമായി ഏകോപിപ്പിച്ചില്ലെ? രണ്ട് രൂപയ്ക്ക് അരി, ഇഎംഎസ് ഭവന പദ്ധതി, സ്മാര്‍ട്ട് സിറ്റി, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു, ശമ്പള നിരക്കില്‍ വര്‍ധനവ് വരുത്തി, ആദിവാസികള്‍ക്ക് ഭൂമി നല്‍കി, മികച്ച ക്രമസമാധാന പാലനം, മികച്ച സാമ്പത്തിക മാനേജ്മെന്റ്... തുടങ്ങി എന്തെല്ലാമുണ്ട്? ഇതൊന്നും താങ്കള്‍ കണ്ടില്ലെ?
ഇതൊന്നും അച്യുതാനന്ദന്റെ ഇനീഷ്യേറ്റീവിലാണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. മന്ത്രിസഭയ്ക്കകത്ത് ഇത്രയും വലിയ വൈരുദ്ധ്യമുണ്ടായ കാലമില്ല. കാബിനറ്റ് ഫോം ഓഫ് ഗവണ്‍മെന്റിന്റെ ആണിക്കല്ലായ കൂട്ടുത്തരവാദിത്തം ഒരു പഴങ്കഥയായി മാറിയില്ലെ. കേരളത്തില്‍ ഒരു തുറമുഖമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചോ? കുടുംബശ്രീ പോലുള്ള ഗവണ്‍മെന്റിന്റെ ഒരു തനത് പരിപാടി വന്നോ? സ്വാശ്രയരംഗത്ത് ഒരു പുതിയ മോഡല്‍ കൊണ്ടുവന്നോ? ഇപ്പോള്‍ കുട്ടികള്‍ തെരുവില്‍കിടന്ന് തല്ല് കൊള്ളുന്നു. അവരുടെ ചോരയില്‍തൊട്ട് അച്യുതാനന്ദന്‍ ഞങ്ങളെ നോക്കി തകര്‍ത്തുകളയുമെന്ന് ആക്രോശിക്കുന്നു. ഇതേ അച്യുതാനന്ദന്‍ ഭരിക്കുമ്പോള്‍ നിരവധി സ്വാശ്രയ കോളേജുകള്‍ കേരളത്തില്‍ ആരംഭിച്ചില്ലേ? അത് വേണ്ടെന്ന് വെച്ചുകൂടായിരുന്നോ? കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റ് യുഡിഎഫ് സര്‍ക്കാരിന്റെ വികൃതമായ ഒരു തുടര്‍ച്ച എന്നതിലൊതുങ്ങിപ്പോയി. രണ്ട് രൂപയ്ക്കുള്ള അരി എപ്പോഴാണ് നല്‍കിയത്? ഗവണ്‍മെന്റ് ഇറങ്ങിപ്പോകുന്നതിന് രണ്ടാഴ്ച മുന്‍പ്. രണ്ട് രൂപയുടെ അരി രണ്ട് വര്‍ഷം മുമ്പെങ്കിലും കൊടുക്കണ്ടെ? തോമസ് ഐസക് ചെയ്ത ക്ഷേമപെന്‍ഷന്‍ വര്‍ധന നല്ല കാര്യം തന്നെയാണ്. അച്യുതാനന്ദന്‍ സിപിഐ എം’നെ ശുദ്ധീകരിക്കാനെന്ന പേരില്‍ നടത്തിയ ഗിമ്മിക്കുകള്‍ സംസ്ഥാനത്തിന്റെ വികസന പരിസരത്തെ ശുദ്ധീകരിക്കുവാനായി നടത്തിയിരുന്നെങ്കില്‍പ്പോലും സ്ഥിതി കുറച്ചു കൂടി മെച്ചപ്പെടുമായിരുന്നു. സ്മാര്‍ട്ട് സിറ്റിയും വിഴിഞ്ഞവും യുഡിഎഫിന്റെ ശിശുക്കളാണ്. അച്യുതാനന്ദന്‍ വെറുമൊരു സദാചാര പോലീസ് ആയിപ്പോയി.
• താങ്കള്‍ സിപിഐ എം’നെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് മനസ്സിലാക്കുന്നു. സിഎംപി യാണെങ്കില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലാണുള്ളത്? കോണ്‍ഗ്രസ് നേതാക്കളോടും കോണ്‍ഗ്രസിന്റെ എല്ലാ സത്തകളോടും പഴയ മാര്‍ക്സിസ്റുകാര്‍ക്ക് യോജിക്കാന്‍ കഴിയുമോ?
കോണ്‍ഗ്രസിന് കുറെ പരിമിതികളുണ്ട്, സാധ്യതകളുമുണ്ട്. കോണ്‍ഗ്രസിനെ ശരിപ്പെടുത്തിക്കളയാം എന്ന ഉദ്ദേശ്യത്തോടെയല്ലല്ലോ ഞങ്ങളാ മുന്നണിയില്‍ വന്നതും നില്‍ക്കുന്നതും. കോണ്‍ഗ്രസ് ഒരുബഹുവര്‍ഗപാര്‍ട്ടിയാണ്്. ബഹുവര്‍ഗ, ബഹുവിധ നേതൃത്വവും അതിലുണ്ടാവുന്നത് സ്വാഭാവികം. അപ്പോള്‍ എല്ലാ കാര്യങ്ങളുമായി പൊരുത്തപ്പെടുപോവാന്‍ ബുദ്ധിമുട്ടുണ്ടാവും. കോണ്‍ഗ്രസിന്റെ രീതികള്‍ പഠിച്ചില്ലെങ്കില്‍ പൊരുത്തപ്പെട്ടുപോവാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്.
ഞാന്‍ കോണ്‍ഗ്രസിലെ മൂന്ന് മുഖ്യമന്ത്രിമാരുമായി അടുത്തിടപഴകിയിട്ടുണ്ട്. കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരുമായി. കരുണാകരനുമായിട്ട് വളരെയടുത്ത ബന്ധമായിരുന്നു. കരുണാകരന്റെ ഇലക്ഷന്‍ കമ്മറ്റിയുടെ ചുമതലക്കാരനായിരുന്നതുകൊണ്ട് പ്രത്യേകിച്ചും. കരുണാകരന് അപാരധൈര്യമാണ്. എന്ത് കാര്യവും മുന്‍പിന്‍ നോക്കാതെ നടപ്പിലാക്കും. പല കാര്യങ്ങളും ഒരേ സമയത്ത് ചെയ്യാനുള്ള കഴിവ്. ഗവേണന്‍സിനെ കുറിച്ചുള്ള ക്ളാരിറ്റി. അത് അദ്ദേഹത്തിന്റെ വലിയൊരു പ്രത്യേകതയായി ഞാന്‍ കാണുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് അവരുടെ മുഖ്യമന്ത്രിമാരെ പൂര്‍ണസമയം സംരക്ഷിക്കാന്‍ കഴിയാത്ത ചരിത്രമുണ്ട്. കരുണാകരന്‍ 82 മുതല്‍ 87വരെ ഭരിച്ചത് മാത്രമാണ് അപവാദം. കോണ്‍ഗ്രസിന്റെ മിക്കവാറും നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയിട്ടുണ്ട്. ഒരിക്കലും വിട്ടുപോവില്ല എന്ന് കരുതിയ നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹവും വിട്ടുപോയി. രാഷ്ട്രീയ അസ്ഥിരത കോണ്‍ഗ്രസില്‍ പ്രകടമായി കാണാം. അതേസമയം ആന്റ്ണി ഒരു ലക്ഷണമൊത്ത സ്റേറ്റ്സ്മാനാണ്. രാഷ്ട്രീയത്തിന്റെ ശരാശരി സമവാക്യങ്ങള്‍ക്കപ്പുറമാണ് അദ്ദേഹത്തിന്റെ ഇമേജ്. നയങ്ങളില്‍ ഇടപെടുക എന്നതാണ് ആന്റണിയുടെ പ്രത്യേകത. ഉമ്മന്‍ചാണ്ടിയാണെങ്കില്‍ കഠിനാധ്വാനം വിശ്രമമായി കാണുന്നയാളാണ്. വിശ്രമിച്ചാല്‍ അദ്ദേഹം തളര്‍ന്നുപോകും. നേരിട്ട് ഓരോരുത്തരേയും സഹായിക്കുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ രീതി.
കോണ്‍ഗ്രസിന്റെ എല്ലാ കള്‍ച്ചറും ഞങ്ങള്‍ ഉള്‍ക്കൊള്ളണമെന്നില്ല. ഒരു മുന്നണിയിലുള്ള പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത രീതികളും സംസ്കാരവും കാഴ്ചപ്പാടുകളുമായിരിക്കും. അതില്‍ പൊരുത്തപ്പെടുന്ന കാര്യങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോവുക എന്നതാണ് ശരി. ഞങ്ങള്‍ ചെയ്യുന്നതും അതാണ്.
• മുന്നണിക്കകത്തെ രീതികളോടും ചെയ്തികളോടുമെല്ലാം പൊരുത്തപ്പെടാന്‍ കഴിയുമോ? കുഞ്ഞാലിക്കുട്ടി, ആര്‍. ബാലകൃഷ്ണപിള്ള...ഇത്തരത്തിലുള്ള പരസ്യമായ, അവമതിപ്പുണ്ടാക്കുന്ന വസ്തുതകളുമായി പൊരുത്തപ്പെടുമ്പോള്‍ താങ്കളുടേയും പാര്‍ട്ടിയുടെയും മൂല്യമല്ലെ നശിക്കുന്നത്?
നമ്മുടെ നിയമശാസ്ത്രത്തിലെ പ്രധാനപ്പെട്ട കാര്യമെന്താണ്. ഒരു കുറ്റത്തിന് ഒരു ശിക്ഷ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ വന്നു. കുഞ്ഞാലിക്കുട്ടി പല രീതിയില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു, പാര്‍ട്ടി സെക്രട്ടറി സ്ഥാനവും രാജിവെച്ചു, കുറ്റിപ്പുറത്ത് പരാജയപ്പെട്ടു. ആ സംഭവത്തില്‍ കൂടി കടന്നുപോയതിനു ശേഷം പൊതുസമൂഹത്തോട് മാപ്പുപറയുന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കുകയും ചെയ്തു. അതിന് ശേഷം റെജിനയോ മറ്റൊരു വ്യക്തിയോ അദ്ദേഹത്തിനെതിരായി മുന്നോട്ട് വന്നിട്ടില്ല. കുഞ്ഞാലിക്കുട്ടി കഴിവുള്ള, സെക്കുലറായിട്ടുള്ള ഒരു നേതാവാണ്. ഒരു സെക്കുലര്‍ മൈനോറിറ്റി പാര്‍ട്ടിയുടെ ഒന്നാംകിട നേതാവ് ഇത്തരത്തിലുള്ള പ്രതിസന്ധികളിലൂടെയെല്ലാം കടന്നുപോയി. അദ്ദേഹത്തില്‍ ആരോപിതമായ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട് എന്ന ആരോപണങ്ങള്‍ നിലവിലില്ലല്ലോ.
![]() |
|
അങ്ങനെയല്ലല്ലോ? ഇപ്പോള്‍ ഈ കാര്യങ്ങളെല്ലാം വീണ്ടും ചിത്രത്തിലേക്ക് വരുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും കുഞ്ഞാലിക്കുട്ടിയുടെ ബിസിനസുകളിലെ മുന്‍ പങ്കാളിയുമായ റൌഫ് വഴിയാണല്ലൊ. ആ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത് യുഡിഎഫിലെ ഘടകക്ഷിയായ, മുസ്ളീം ലീഗിലെ സമുന്നത നേതാവായിരുന്ന സി എച്ചിന്റെ മകന്‍ ഡോ. മുനീറിന്റെ ചാനലിലൂടെയാണല്ലോ? മുനീറും യുഡിഎഫ് നേതാവാണ്. റൌഫിന്റെ വെളിപ്പെടുത്തലിലൂടെ കുഞ്ഞാലിക്കുട്ടി, പണവും പദവിയുമുപയോഗിച്ച് ഇരകളെയും മാധ്യമങ്ങളേയും നീതികൂടത്തെ വരെയും സ്വാധീനിച്ചു എന്നതിന്റെ വസ്തുതകളാണല്ലൊ പുറത്ത് വരുന്നത്? |
• അങ്ങനെയല്ലല്ലോ? ഇപ്പോള്‍ ഈ കാര്യങ്ങളെല്ലാം വീണ്ടും ചിത്രത്തിലേക്ക് വരുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും കുഞ്ഞാലിക്കുട്ടിയുടെ ബിസിനസുകളിലെ മുന്‍ പങ്കാളിയുമായ റൌഫ് വഴിയാണല്ലൊ. ആ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത് യുഡിഎഫിലെ ഘടകക്ഷിയായ, മുസ്ളീം ലീഗിലെ സമുന്നത നേതാവായിരുന്ന സി എച്ചിന്റെ മകന്‍ ഡോ. മുനീറിന്റെ ചാനലിലൂടെയാണല്ലോ? മുനീറും യുഡിഎഫ് നേതാവാണ്. റൌഫിന്റെ വെളിപ്പെടുത്തലിലൂടെ കുഞ്ഞാലിക്കുട്ടി, പണവും പദവിയുമുപയോഗിച്ച് ഇരകളെയും മാധ്യമങ്ങളേയും നീതികൂടത്തെ വരെയും സ്വാധീനിച്ചു എന്നതിന്റെ വസ്തുതകളാണല്ലൊ പുറത്ത് വരുന്നത്?
ഇവിടെ അതല്ല പ്രശ്നം. എന്തായിരിക്കണം നമ്മുടെ ഉദ്ദേശ്യം. ഒരാളെ ഇല്ലാതാക്കുക എന്നതാണോ, തിരുത്തുക എന്നതാണോ? കുഞ്ഞാലിക്കുട്ടി ആത്മവിമര്‍ശനത്തിലൂടെ തിരുത്തപ്പെട്ടില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് പോലും പുതിയൊരു ആരോപണം കൊണ്ടുവരാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിനെതിരെ ആരോപണം കൊണ്ടുവരാന്‍ വേണ്ടി ഗവേഷണ പ്രബന്ധങ്ങളെഴുതുന്നവരല്ലെ നമ്മുടെ നാട്ടിലുള്ളത്. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയെങ്കില്‍പ്പോലും തിരുത്താന്‍ തയ്യാറായി. ഒരു നേതാവെന്ന നിലയില്‍ പരീക്ഷണകാലത്ത് ആ പാര്‍ട്ടിയെ റീബില്‍ഡ് ചെയ്തു. കഴിഞ്ഞ ഇലക്ഷനില്‍ മുസ്ളീം ലീഗിന്റെ പ്രകടനം കുഞ്ഞാലിക്കുട്ടിക്കുള്ള അംഗീകാരമാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞല്ലോ, എനിക്കബദ്ധങ്ങള്‍ പറ്റി, ഇനിയത് ഉണ്ടാവില്ല എന്ന്. ഇതില്‍ കൂടുതല്‍ ഒരു വ്യക്തി എന്ത് പറയണം. വീണ്ടും ശവക്കുഴി തോണ്ടുന്നതില്‍ എന്ത് അര്‍ത്ഥമുള്ളത്? പിന്നെ സദാചാര പോലീസിന്റെ വേഷം കെട്ടി അതും ഇതും വിളിച്ച് പറഞ്ഞ് അതില്‍ നിന്ന് ലാഭമുണ്ടാക്കുന്ന രീതിയില്‍ രാഷ്ട്രീയ സ്വഭാവം മാറിപ്പോയിരിക്കുന്നു.
ബാലകൃഷ്ണപിള്ളയുടെ കാര്യം നോക്കൂ.. അദ്ദേഹത്തിനെതിരായി കോടതി വിധി വന്നു. അംഗീകരിക്കുന്നു. നമ്മളൊരു പരിഷ്കൃത സമൂഹത്തിലല്ലെ ജീവിക്കുന്നത്. ഒസാമ ബിന്‍ലാദന് പോലും മനുഷ്യാവകാശങ്ങളുണ്ട് എന്ന് പറയുകയും അതിന് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മള്‍ ജിവിക്കുന്നത്. അവിടെ വി എസ് അച്യുതാനന്ദന്‍ പറയുന്നതെന്താണ്? മാനുഷീകതയെ മറന്നുകൊണ്ടുള്ള സംസാരങ്ങളല്ലെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. ഒരു റിവേഴ്സ് ലോജിക്കില്‍ ഇതിനെ കാണൂ.. വി എസ് പത്രസമ്മേളനം നടത്തി പറയുകയാണ്; “ഞാന്‍ ഒരു വലിയ സമരം ചെയ്തു. കോടതിയില്‍. ഞാനാണ് ജയിച്ചത്. ഞാനത് ബാലകൃഷ്ണപിള്ള എന്ന രാഷ്ട്രീയ നേതാവിനെതിരായി ചെയ്തതല്ല. അഴിമതി ഞാന്‍ സമ്മതിക്കില്ല. ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ സൌകര്യങ്ങളൊക്കെ ഉണ്ടാവും. അദ്ദേഹത്തെ എനിക്ക് പോയി കാണാന്‍ കഴിഞ്ഞില്ല, സ്പീക്കറോട് കാണുവാനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്...” ഇങ്ങനെയൊക്കെ വി എസ് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോള്‍ ലഭിക്കുന്ന മൈലേജ് വലുതായിരിക്കും. അതൊരു സാമൂഹ്യ സന്ദേശമാവുമായിരുന്നു. എന്നാല്‍, ഇവിടെ വ്യക്തി വിരോധത്തിന്റെ തലത്തിലേക്ക് അച്യുതാനന്ദന്‍ തരംതാണുപോയി. താനൊരു പരമപരിശുദ്ധനാണെന്നും കൂടെയുള്ളവരെല്ലാം പരമപരിശുദ്ധരാണെന്നും വി എസിന് പറയാന്‍ പറ്റുമോ? വിഎസിനോട് കാണിച്ചിട്ടുള്ള, കാണിക്കുന്ന സജനമര്യാദ വി എസ് ഒരിക്കലും ആരോടും തിരിച്ചുകാണിച്ചിട്ടില്ല. കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞിട്ടില്ലെ? അതിന്നത്തെ കാലത്ത് കുറ്റം ചെയ്യാത്ത പാര്‍ട്ടി കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍ വിഎസിന് എറിയാന്‍ പറ്റുമോ? ക്രിസ്തു കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞത്, കുറ്റം തുടരാനുള്ള ഒരാഹ്വാനമായല്ല. അത്തരത്തിലുള്ള ഒരു മനോഭാവമാണ് ആവശ്യം.
• വി എസ് അച്യുതാനന്ദനെ താങ്കള്‍ അണ്ടര്‍ എസ്റിമേറ്റ് ചെയ്യുകയാണെന്ന് തോന്നുന്നു?
ഒരിക്കലുമല്ല, ഞാന്‍ വസ്തുതകളാണ് പറയുന്നത്. അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകളെ ഞാന്‍ കാണാതിരിക്കുന്നില്ല. പരിസ്ഥിതി, വെള്ളം, ഭൂമി, ജെന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളെ ദൈനംദിന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതില്‍ വി എസിനുള്ള പങ്ക് ഞാന്‍ കുറച്ച് കാണുന്നില്ല. കേരള രാഷ്ട്രീയത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കൊന്നും കഴിയാത്ത കാര്യമാണ് അച്യുതാനന്ദന്‍ ചെയ്തത്. സിപിഐ എം’ന്റെ തെറ്റായ പോക്കുകള്‍ക്ക് തടയിടാന്‍ തനിക്കുമാത്രമേ കഴിയൂ എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വരുത്തി തീര്‍ക്കാന്‍ അച്യുതാനന്ദന് കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന് അഴിമതിക്കാരന്‍ എന്ന ലേബല്‍ ഒട്ടിച്ചുകൊടുത്തത് അച്യുതാനന്ദനാണല്ലോ. എസ് എന്‍ സി ലാവ്ലിന്‍ കാര്യത്തില്‍ വി എസിന്റെ പൊസിഷന്‍ കണ്ടില്ലെ. ഗവര്‍ണര്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് പറഞ്ഞു, ചെയ്തു. നല്ലകാര്യം. പക്ഷെ, വി എസിന് അഴിമതിയോടുള്ള വിരോധത്തേക്കാളും വലിയ വിരോധം പിണറായി വിജയനോടുള്ള വിരോധമാണെന്നതാണ് സത്യം. ഞങ്ങള്‍ അത് നന്നായി ആസ്വദിച്ചു.
• ആസ്വദിച്ചുരസിച്ചുകൊണ്ടാണല്ലോ യുഡിഎഫ് ആ സമയത്ത് മുഖ്യമന്ത്രിയുടെ കൂടെ പ്രതിപക്ഷമുണ്ടെന്ന് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അവസാനം അണ്ടിയോടടുത്തപ്പോള്‍ മാങ്ങയുടെ പുളിപ്പറിഞ്ഞു. ഒരു ബൂമറാങ്ങ് പോലെ യുഡിഎഫിനെതിരെ വന്നില്ലെ? ആ രാഷ്ട്രീയ തന്ത്രത്തെ തിരിച്ചറിഞ്ഞില്ലേ?
അത് ശരിയാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് യുഡിഎഫിനകത്ത് ആദ്യമേ ചര്‍ച്ചയുണ്ടായിരുന്നു. എപ്പോഴും ഭരണത്തിനെതിരായ വിമര്‍ശനം ഭരണത്തിലിരിക്കുന്ന ഭരണാധികാരിക്കെതിരായിരിക്കണമെന്ന ഒരു വലിയ പാഠം കൂടിയായിരുന്നു അത്. പക്ഷെ, മറ്റൊരു കാര്യമുണ്ട്. വലിയൊരു കാര്യം. മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ പിണറായി വിജയന്‍ അനിഷേധ്യനായി വളരുന്നതിലൂടെ ഒരു പരിധിവരെ പൊതുസമൂഹത്തിലും വിജയന് വല്ലാത്തൊരു സ്വീകാര്യത ലഭ്യമാവുന്ന അവസ്ഥ വന്നു. പിണറായി വലിയൊരു അധികാരകേന്ദ്രമായി വളരുന്നതിന് തടയിടാന്‍, അദ്ദേഹത്തിനെ ഒരു അഴിമതിക്കാരന്റെ പ്രതിച്ഛായയില്‍ നിര്‍ത്താന്‍ ഈ നീക്കത്തിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു. അതില്‍ നൂറ് ശതമാനം വിജയമായിരുന്നു. അത് ചെറിയൊരു കാര്യമല്ല. പിണറായി വിജയന്‍ പിന്തിരിഞ്ഞോടിയില്ലെങ്കിലും തളര്‍ന്ന് പോയി. വി എസ് ഞങ്ങള്‍ക്ക് ബൂമറാങ്ങായി എന്നതിനപ്പുറം വി എസിനെ ഉപയോഗിച്ച് ഞങ്ങള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെ പിടിച്ചു കുലുക്കുകയാണുണ്ടായത്. പിണറായിയുടെ കാര്യത്തിലും ഞങ്ങള്‍ സജനമര്യാദ പാലിച്ചു. നിങ്ങള്‍ മാധ്യമങ്ങള്‍ നോക്കൂ, കൃത്യമായ ആരോപണങ്ങളെ ഞങ്ങള്‍ ഉന്നയിച്ചിട്ടുള്ളു. പിണറായി ജുഡീഷ്യറിയെ മറികടക്കരുത് എന്നതായിരുന്നു ഞങ്ങളുടെ മുഖ്യ ആവശ്യം. പക്ഷെ, ഞങ്ങളെക്കാളേറെ പിണറായി അഴിമതിക്കാരനാണ് എന്ന് പൊതിഞ്ഞുപറഞ്ഞിട്ടുള്ളത് വി എസ് ആണ്. മാര്‍ക്സിസ്റുകാര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ മെഷിനറിക്ക് മിക്കവാറും സമയത്ത് ഭരണത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എപ്പോഴും പാര്‍ട്ടിയെ ശ്രദ്ധിച്ചിരിക്കേണ്ട തലത്തിലേക്ക് അവരെയെത്തിച്ചില്ലെ. അതിന് കാരണക്കാരന്‍, ഒരിക്കലും അങ്ങനെയാവാന്‍ പാടില്ലാത്ത മുഖ്യമന്ത്രിയായിരുന്നു.
![]() |
|
അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകളെ ഞാന്‍ കാണാതിരിക്കുന്നില്ല. പരിസ്ഥിതി, വെള്ളം, ഭൂമി, ജെന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളെ ദൈനംദിന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതില്‍ വി എസിനുള്ള പങ്ക് ഞാന്‍ കുറച്ച് കാണുന്നില്ല. കേരള രാഷ്ട്രീയത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കൊന്നും കഴിയാത്ത കാര്യമാണ് അച്യുതാനന്ദന്‍ ചെയ്തത്. സിപിഐ എം’ന്റെ തെറ്റായ പോക്കുകള്‍ക്ക് തടയിടാന്‍ തനിക്കുമാത്രമേ കഴിയൂ എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വരുത്തി തീര്‍ക്കാന്‍ അച്യുതാനന്ദന് കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന് അഴിമതിക്കാരന്‍ എന്ന ലേബല്‍ ഒട്ടിച്ചുകൊടുത്തത് അച്യുതാനന്ദനാണല്ലോ. എസ് എന്‍ സി ലാവ്ലിന്‍ കാര്യത്തില്‍ വി എസിന്റെ പൊസിഷന്‍ കണ്ടില്ലെ. ഗവര്‍ണര്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് പറഞ്ഞു, ചെയ്തു. നല്ലകാര്യം. പക്ഷെ, വി എസിന് അഴിമതിയോടുള്ള വിരോധത്തേക്കാളും വലിയ വിരോധം പിണറായി വിജയനോടുള്ള വിരോധമാണെന്നതാണ് സത്യം. ഞങ്ങള്‍ അത് നന്നായി ആസ്വദിച്ചു. |
• സി പി ജോണ്‍, താങ്കളിന്ന് യുഡിഎഫിലെ എണ്ണപ്പെടുന്ന നേതാവാണ്. രാഷ്ട്രീയത്തിനതീതമായി സൌഹൃവും സഹൃദയത്വവും വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ്. ഒരു പക്ഷെ താങ്കള്‍ സിപിഐ എം’ല്‍ നിന്ന് പുറത്താവാതിരുന്നുവെങ്കില്‍ ആ പാര്‍ട്ടിയുടെ ഉന്നതമായ ഒരു പദവി അലങ്കരിച്ചേനെ... സിപിഐ എം’ല്‍ നിന്ന് പോയതില്‍ താങ്കള്‍ക്ക് വേദനയുണ്ടോ? വിങ്ങുന്ന ഓര്‍മകളുണ്ടോ?
വല്ലാത്ത വേദനയുണ്ടായിരുന്നു. ഭയങ്കരമായ ഒരു മാനസികാവസ്ഥയായിരുന്നു അത്. എനിക്കുള്ള ഏറ്റവും വലിയ സങ്കടം കണ്ണൂരിലെ പാര്‍ട്ടി അണികളുടെ ഒറ്റപ്പെടുത്തലായിരുന്നു. കോഴിക്കോടും കണ്ണൂരും വളരെ ഗ്രാസ് റൂട്ട് ലെവലില്‍ എനിക്ക് ബന്ധങ്ങളുണ്ടായിരുന്നു, കണ്ണൂരിന് പുറത്ത് നിന്നും വന്ന് കണ്ണൂരിനോട് ഇത്രയും ആഴത്തില്‍ ഇഴുകി ചേര്‍ന്ന മറ്റൊരു വിദ്യാര്‍ത്ഥി നേതാവും ഇപ്പോഴും പാര്‍ട്ടിയിലുണ്ടാവില്ല. അവിടെ പാര്‍ട്ടി വല്ലാത്തൊരു വികാരമാണ്. സ്നേഹമാണ്. കരുതലാണ്. ഞാന്‍ എസ് എഫ് ഐയില്‍ ഉണ്ടായിരുന്നപ്പോള്‍ ആ സ്നേഹവും കരുതലും വല്ലാതെ അനുഭവിച്ചിട്ടുണ്ട്. പാര്‍ട്ടി വിട്ടപ്പോള്‍ ആ പാര്‍ട്ടിയുടെ രൌദ്രതയുടെ, ക്രൌര്യത്തിന്റെ രുചിയും അറിഞ്ഞു. കടുത്ത സ്നേഹവും കടുത്ത ക്രൌര്യവും! കണ്ണൂരിന് മാത്രം സ്വന്തമാണ്.
കണ്ണൂരിലെ പഴയ നാട്ടുവഴികള്‍ ഒരു കാഴ്ചാനുഭവം നമ്മിലേക്ക് പകരുന്നുണ്ട്. ഒരു കിണര്‍. അതിന്റെ ആള്‍മറയില്‍ പൂശിയിരിക്കുന്ന ചുവന്ന പെയിന്റ്. അതില്‍ ദേശാഭിമാനി വായിക്കുക, വരിക്കാരാവുക എന്നൊക്കെ എഴുതിയിട്ടുണ്ടാവും. അടുത്ത് ഒരു ചായപ്പീടിക. ബീഡി തെറുക്കുന്ന സഖാക്കള്‍. ഒരാള്‍ പുസ്തകം വായിക്കുന്നു. അവിടെ കുറെ ചെറുപ്പക്കാരും മറ്റും. ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ അവിടെ നടക്കുന്നുണ്ടാവും. അത്തരത്തിലുള്ള സക്രിയമായ, സജീവമായ ഒരന്തരീക്ഷം കണ്ണൂരിനുണ്ടായിരുന്നു. പലപ്പോഴും നമ്മള്‍ നിമിത്തം ഈ പാര്‍ട്ടിക്ക് വല്ല പോറലും പറ്റുമോ എന്ന തോന്നല്‍ മനസിനകത്ത് വന്നിട്ടുണ്ടായിരുന്നു. അത്രയ്ക്ക് സ്നേഹിക്കാന്‍ പറ്റുന്ന പാര്‍ട്ടിയായിരുന്നു സിപിഐ എം. കണ്ണൂരില്‍ ആ പാര്‍ട്ടിയുടെ അടിത്തറയിലുള്ള ഒരു ഇഷ്ടിക ഇളക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്ന ഒരു ചോദ്യം എപ്പോഴും മനസില്‍ ഉയര്‍ന്നിരുന്നു.
സിപിഐ എം’ല്‍ നിന്ന് ഞങ്ങള്‍ പുറത്ത് പോയി സി എം പി ഉണ്ടാക്കി. 87ലെ തെരഞ്ഞെടുപ്പില്‍ പാര്‍ടി തോറ്റ് തുന്നംപാടി. എം വി ആര്‍ മാത്രം വിജയിച്ചു. ആ സമയത്ത് തൃശൂര്‍ റെയില്‍വേസ്റേഷനില്‍ ട്രെയിനും പ്രതീക്ഷിച്ച് നില്‍ക്കുകയാണ് ഞാന്‍. അപ്പോള്‍ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തക ക്യാമ്പോ മറ്റോ കഴിഞ്ഞ് കുറേ സഖാക്കള്‍ റെയില്‍വെ പ്ളാറ്റ്ഫോമിലേക്ക് വന്നു. പലരും എന്നെ കണ്ട് ചിരിച്ചും സഖാവേ, ജോണേ.. എന്നൊക്കെ അഭിവാദ്യം ചെയ്തും അടുത്തേക്ക് വന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ കാസര്‍ഗോട്ടെ സതീഷ്ചന്ദ്രന്‍ എന്റെയടുത്തേക്ക് വന്നു. ഇപ്പോള്‍ അദ്ദേഹം സിപിഐ എംന്റെ ജില്ലാ സെക്രട്ടറിയാണ്. മുന്‍പ് കാസര്‍ഗോഡ് പോയാല്‍ ഇവരുടെയൊക്കെ കൂടെയാണ് കഴിയുക. “ജോണേ.. എവിടെ പോവ്വ്വാ..” സതീശന്‍ എന്നോട് ഒരു ഭംഗിവാക്ക് ചോദിച്ചു. ഇലക്ഷനില്‍ അമ്പേ തോറ്റുനില്‍ക്കുന്ന സമയമാണ്. “സതീശാ.., എല്ലാം പൊട്ടിത്തെറിച്ചു പോയില്ലെ, ഇനി ജില്ലകളിലൊക്കെ പോയി ബാക്കിയുള്ളതെല്ലാം കൂടി തുന്നിചേര്‍ക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ..എല്ലാം ഒന്നു ശരിയാക്കിയെടുത്താലല്ലെ മതിയാവൂ...” ഞാന്‍ ചിരിച്ചുകൊണ്ട് പകുതി തമാശക്കും പകുതി കാര്യത്തിലുമായി മറുപടി പറഞ്ഞു. പെട്ടെന്ന് സതീഷ്ചന്ദ്രന്‍ ഒരൊറ്റ കരച്ചില്‍. എന്റെ ഗതികേട് ഓര്‍ത്തിട്ടാണ് അവന്‍ കരയുന്നത്. എന്റെ കണ്ണും ഒന്നു നനഞ്ഞു. സതീശന്റെ മനസ്സിലും എന്റെ മനസ്സിലും കുറേ കാലങ്ങള്‍, കാല്‍പ്പാടുകള്‍ തെളിഞ്ഞുവന്നിരുന്നു. ഇതുപോലെ എത്രയോ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ട്. അത് എന്റെ സങ്കടമുണര്‍ത്തുന്ന സ്വകാര്യ സന്തോഷങ്ങളായി ഇരിക്കട്ടെ.
നമ്മളിങ്ങനെ ഒരു പാര്‍ട്ടിയുണ്ടാക്കി പിരിഞ്ഞു. അതിലുള്ള വേദന, അടിസ്ഥാനപരമായി വേദനിക്കാന്‍ പാടില്ലാത്ത പലരിലും അന്ന് ഞങ്ങള്‍ കണ്ടു. പിന്നീട് ഇപ്പോള്‍ ഞാന്‍ കുന്ദ