കത്തുകള്‍
.  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  .

വെളിച്ചം ഇനിയും ബാക്കിയുണ്ട്

സുഗതകുമാരി

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകള്‍ക്കെതിരായ വാര്‍ത്തകള്‍ സര്‍വ്വസാധാരണമാവുന്നു. അതിന്റെ പുതിയ കാഴ്ചകളായി ക്രൈം ന്യൂസുകള്‍ തന്നെ ടെലിവിഷന്‍ ചാനലുകളില്‍ ഉണ്ടാവുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാത്രം നിരന്തരമായി കാണുമ്പോള്‍ സ്ത്രീകളുടെ അവശേഷിക്കുന്ന ആത്മവിശ്വാസം വരെ തകരും. അതിക്രമങ്ങള്‍ക്കെതിരായുള്ള അര്‍ഹമായ ശിക്ഷകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് നമുക്കിപ്പോള്‍ ആവശ്യം. സ്ത്രീകളുടെ സുരക്ഷ, അവകാശം, സ്വത്വം എന്നിവയെ കുറിച്ച് ഓര്‍മിക്കാനും അവ സംരക്ഷിക്കാനും ബഹുമാനപ്പെട്ട കോടതിയുടെ ഈ അന്തസുള്ള വിധി സമൂഹത്തെ ഉത്തരവാദിത്തപ്പെടുത്തുന്നു.

ഏറ്റവും പൈശാചികമായ രീതിയില്‍ കുറ്റകൃത്യം ചെയ്ത ഗോവിന്ദച്ചാമിക്ക് കിട്ടിയ ശിക്ഷ മാതൃകാപരവും അയാള്‍ അര്‍ഹിക്കുന്നതുമാണ്. എന്നാല്‍ ഈ കേസ് നടത്തിപ്പ് ആശങ്കാജനകവും അപകടകരവുമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നുമുണ്ട്. നിയമത്തിന്റെ ഏതെങ്കിലുമൊക്കെ പഴുതുകള്‍ ഗോവിന്ദച്ചാമിയുടെ രക്ഷയ്ക്ക് ഇനിയുമെത്താമെന്നിരിക്കെ, ഇതു വരെ ഉണ്ടായ അതേ വേഗത്തില്‍ തുടര്‍നടപടികളും പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുക തന്നെ വേണം. ഒരു സര്‍ക്കാര്‍ ഡോക്ടറടക്കമുള്ള ചിലര്‍ കേസിന്റെ ഗതിയെ മാറ്റാനായി നടത്തിയ ഇടപെടലുകള്‍ നാം കണ്ടതാണ്. ഇനിയും അതൊക്കെ ആവര്‍ത്തിച്ചുകൂട എന്നില്ല. ഗോവിന്ദച്ചാമിയെ ശിക്ഷിച്ചതിന്റെ കൂടെ തന്നെ ഗോവിന്ദച്ചാമിക്ക് സഹായം നല്‍കുന്ന ദുഷ്ടശക്തികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റിയും അന്വേഷണം നടത്തേണ്ടതുണ്ട്.

ഒരു മനുഷ്യമൃഗത്തിന്റെ പൈശാചികതയായിരുന്നു സൗമ്യയെ മരണത്തിലേക്ക് വലിച്ചെറിഞ്ഞത്. പല കേസുകളിലും ഉദാസീനത കാട്ടുന്ന പോലീസ് സംവിധാനം ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദൃക്സാക്ഷികളില്ലാതിരുന്നിട്ടുകൂടി സാഹചര്യതെളിവുകളുടെ ബലത്തില്‍ പ്രതിയെ വലയിലാക്കി. പൊതുജനങ്ങളും ജാഗരൂകരായി കൂടെയുണ്ടായിരുന്നു. കേസ് വിചാരണ ചെയ്യാനായി ഒരതിവേഗ കോടതി സ്ഥാപിച്ചുകൊണ്ട് സര്‍ക്കാരും ക്രിയാത്മകമായി. കറുത്തുവരുന്ന സമൂഹത്തിലെ വെളുത്ത കിരണങ്ങള്‍ പോലെ പ്രകാശം പരക്കുന്നു. വേണമെന്നുണ്ടെങ്കില്‍ എല്ലാം നടത്താന്‍ സാധിക്കുമെന്നതിന്റെ ഉദാഹരണവുമാണ്, ഇത്രയും കാര്യങ്ങള്‍.

പരമദുഷ്ടനായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാനും ആളുകളെത്തി. സൌമ്യയുടെ മൃതശരീരം പോസ്റുമോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ പ്രതിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. സ്വന്തം സഹപ്രവര്‍ത്തകനെ വഞ്ചിച്ച് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടത്താന്‍, ഒരു കൊടും കുറ്റവാളിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു ഡോക്ടര്‍ മുതിര്‍ന്നത് ആശ്ചര്യമുണര്‍ത്തുന്നു. ആ ഡോക്ടര്‍ക്കെതിരെയും കോടതി മാതൃകാപരമായ നിലപാട് എടുത്തു. കടുത്ത നടപടിയെടുക്കണമെന്ന ആ നിര്‍ദേശവും സര്‍ക്കാര്‍ പാലിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകള്‍ക്കെതിരായ വാര്‍ത്തകള്‍ സര്‍വ്വസാധാരണമാവുന്നു. അതിന്റെ പുതിയ കാഴ്ചകളായി ക്രൈം ന്യൂസുകള്‍ തന്നെ ടെലിവിഷന്‍ ചാനലുകളില്‍ ഉണ്ടാവുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാത്രം നിരന്തരമായി കാണുമ്പോള്‍ സ്ത്രീകളുടെ അവശേഷിക്കുന്ന ആത്മവിശ്വാസം വരെ തകരും. അതിക്രമങ്ങള്‍ക്കെതിരായുള്ള അര്‍ഹമായ ശിക്ഷകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് നമുക്കിപ്പോള്‍ ആവശ്യം. സ്ത്രീകളുടെ സുരക്ഷ, അവകാശം, സ്വത്വം എന്നിവയെ കുറിച്ച് ഓര്‍മിക്കാനും അവ സംരക്ഷിക്കാനും ബഹുമാനപ്പെട്ട കോടതിയുടെ ഈ അന്തസുള്ള വിധി സമൂഹത്തെ ഉത്തരവാദിത്തപ്പെടുത്തുന്നു .

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh