കാട്
വി കെ ശ്രീരാമന്‍

കാട്
ഒരു ഇലയായി
നില്ക്കുന്ന കാലമുണ്ട്.
കാലം
ഒരുതുള്ളി വെള്ളം.
കടല്‍ അടക്കിപ്പിടിച്ച്
ഒരൊറ്റ മടിപ്പുപോലെയും.
കിളികള്‍ കാലത്തിന്റെ
അനാദിയും അനന്തവുംകൊത്തികൊണ്ടുവന്ന്
ഇലയ്ക്കടിയില്‍ കൂടുകൂട്ടും.
ഇല ഒളിപ്പിച്ചുവെച്ച പൂക്കള്‍
കിളികളോടു പറയും:
എന്നെങ്കിലും
ഇരുട്ടിന്റെ ചില്ലകളില്‍
മിന്നലായി പൂത്തിറങ്ങണം,
കാലത്തിനു കടക്കാന്‍
പാലമാവണം.
ഒരു തുള്ളിക്കടലിന് മുകളിലൂടെ
ഒരാകാശത്തുനിന്ന്
മറ്റൊരു മഹാകാശത്തിലേയ്ക്കുള്ള പാലം .

രണ്ട് പ്രണയ കവിതകള്‍
ഷൗക്കത്തലിഖാന്‍

തോരാതെ നനയാതെ ചേര്‍ന്ന് നിന്നതിന്റെ നീറ്റലും കടച്ചിലും ഉണങ്ങാത്ത മുറിവായ് തോരാതെ തോരാതെ ശിഷ്ടകാലത്തെന്റെ ഇടവമാസങ്ങളായ് .

പ്രണയം ചേര് മരമേ, ഒരിക്കല്‍ സ്നേഹത്തോടെ ഒന്ന് തൊട്ടതേയുള്ളൂ ജീവിതാന്ത്യംവരെ പേറണോ തിണര്‍ത്ത പാടുകള്‍ .

ഷൗക്കത്തലീഖാന്‍ തവയില്‍ ഹൌസ്,എരമംഗലം മലപ്പുറം, 679587
കവി മലയാളം
ബൈജു ആവള

വറ്റിവരണ്ടൊരു
നിളയുടെ കരയില്‍
തരിമ്പും
വെള്ളയില്ലാ-
കാതല്‍മരം
വെള്ളം തേടിയിരിപ്പാണ്
ഇരുന്ന്... ഇരുന്ന്...
മുടിഞ്ഞു മുഷിച്ച
മുഖമുനയൊടിഞ്ഞ മരം
അതുവഴിവന്ന കവിയെകണ്ട്
കവിത ചൊല്ലാന്‍ പറഞ്ഞു
കവി,
വാക്കുകളില്‍ വിഷം നിറച്ച്
വീഞ്ഞിന്റെ മധുരിമയില്‍
മധുരം തീണ്ടാതെ, പാടി.
മലയാളമേ,..
മലയാളമേ,..
കേട്ടപാതി, കേള്‍ക്കാത്ത പാതി
കിളികള്‍ പറന്നുപോയ്
ഇലകള്‍ അടര്‍ന്നുവീണു.
തലയുയര്‍ത്തി നിന്ന പുല്‍ച്ചെടികള്‍
നിലം പറ്റിചേര്‍ന്നു.
പറക്കാനാവാത്ത
പാമ്പുകള്‍
കവിയ്ക്ക് നേരെ, ചീറ്റി
ഹും.!മലയാളം .

9745114691