നമുക്ക് വേണ്ടത് മാലിന്യമുക്ത കേരളം
മോഹന്‍ലാല്‍
പനിക്കിടക്കയിലായിരുന്നു രണ്ട് മൂന്ന് ദിവസം. ഇപ്പോഴത്തെ പനി പഴയതുപോലെയൊന്നുമല്ല. ഒരു രണ്ട് രണ്ടര പനിയാണ്. പനിയുടെ ചൂടിനും അസ്വസ്ഥതകള്‍ക്കുമൊപ്പം മേലാകെ വേദന. മാറിയിട്ടും മാറാത്ത ക്ഷീണം. പത്രം മറിച്ച് നോക്കുമ്പോഴും പനിയുടെ വാര്‍ത്തകളാണ്. പകര്‍ച്ചപ്പനിയുടെ, എലിപ്പനിയുടെ, അഞ്ചാം പനിയുടെ...ഞങ്ങളുടെ ചെറുപ്പകാലത്തൊന്നും ഇത്തരത്തില്‍ വിപുലമായ രീതിയില്‍ പനി ഇല്ലായിരുന്നു എന്ന് തോന്നുന്നു. പനിച്ച് മരിക്കുന്നു എന്നത് ഈ കാലത്തിന്റെ ഒരു ദുരനുഭവമാണ്. സങ്കടമാണ്.
കടുത്തപനി എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ‘വിവാദമാവുന്ന പനി’ എന്താണെന്ന് മനസിലാക്കാനും ഈ നാളുകളില്‍ കഴിഞ്ഞു. പത്രവാര്‍ത്തകളിലൂടെയും ടി വിയിലൂടെയും മറ്റും. പനി നിങ്ങളുടേതാണ്, ഞങ്ങളുടേതല്ല, കഴിഞ്ഞ ഭരണകാലത്ത് കൂടുതലായിരുന്നു, ഭരണം മാറിയപ്പോഴാണ് പനി ഇത്രയും വ്യാപിച്ചത്...തുടങ്ങി നമ്മിലൊക്കെ വല്ലാത്ത മടുപ്പുണ്ടാക്കും വിധത്തിലുള്ള ചര്‍ച്ചകള്‍. ഇതിനിടയില്‍ പനിയുടെ കാരണം തിരഞ്ഞ് കേന്ദ്രത്തില്‍ നിന്ന് ഒരു ആരോഗ്യസംഘം കേരളത്തിലെത്തി. അവരുടെ കമന്റുകളും സ്ക്രോളുകളായി ഓടുന്നു, ടെലിവിഷനില്‍. അസുഖങ്ങളും സെലിബ്രിറ്റിയായി മാറുകയാണോ! ഇപ്പോള്‍ എല്ലാം ഒന്ന് ഒതുങ്ങി. പകര്‍ച്ചപ്പനി വ്യാപനത്തിന്റെ രൂക്ഷതയില്‍ നിന്നും കേരളം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു പാഠം പഠിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മാലിന്യ നിര്‍മാര്‍ജനം. അതിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചിരുന്ന് കണ്ടപ്പോള്‍, ഒറ്റക്കെട്ടായി നില്‍ക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. എന്റെ പനിയും വിട്ടുപോയി.
![]() |
|
മാലിന്യ നിര്‍മാര്‍ജനത്തിനു സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ശ്ളാഘനീയം തന്നെയാണ്. അവയോരോന്നും അതീവ കര്‍ശനമായി നടപ്പിലാവട്ടെ. ഫ്ളാറ്റുകള്‍, ഓഫിസ്, വ്യാപാര സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ കാര്യത്തില്‍ മാലിന്യ സംസ്കരണം സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണ് ഇനി നടപ്പില്‍ വരുത്തുന്നത് എന്നും ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിങ്ങനെ തരംതിരിച്ചു പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നുമാണ് വാര്‍ത്തകളിലൂടെ മനസിലാക്കാന്‍ സാധിച്ചത്. മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള സഹായങ്ങള്‍ പോലുള്ള പരിപാടികളുമുണ്ട്. നല്ല കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ചൂടാറാതെ, നിശ്ചയദാര്‍ഢ്യത്തോടുകൂടി നടപ്പിലാക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയുമെങ്കില്‍ വളരെ നല്ല കാര്യം. അങ്ങിനെയാവുമ്പോള്‍ മാലിന്യമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയുമെന്നതില്‍ സംശയമില്ല. |
നമുക്ക് സ്വന്തം വൃത്തിയില്‍ വലിയ ശ്രദ്ധയാണ്. പക്ഷെ, സമൂഹത്തിന്റെ വൃത്തി നമ്മളെ ഏറെയൊന്നും അലട്ടാറില്ല എന്നതാണ് വാസ്തവം. നമ്മുടെ നാട്ടില്‍ ദ്രുതഗതിയില്‍ നഗരവത്കരണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നഗരസംസ്കാരം ഗ്രാമങ്ങളിലേക്കു കടന്നുകയറുന്നു. നാട്ടിന്‍പുറങ്ങളിലേക്ക് ഓടിക്കയറുകയാണ് ഫ്ളാറ്റ് സംസ്കാരം. ജനസാന്ദ്രതയിലെ വര്‍ധന കണക്കിലെടുക്കുമ്പോള്‍ നമ്മുടെ നാട്ടകങ്ങള്‍ അര്‍ധ നഗരങ്ങളായി മാറാന്‍ അധികനാളുകള്‍ വേണ്ടിവരില്ല എന്നതാണ് സത്യം. ഇപ്പോള്‍ തിരുവനന്തപുരത്ത് അടുക്കള മാലിന്യങ്ങള്‍ സംഭരിച്ചു സംസ്കരണ പ്ളാന്റുകളില്‍ എത്തിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. കുടുംബശ്രീയിലെ അമ്മമാരും സഹോദരിമാരും ആത്മാര്‍ത്ഥതയോടെ ആ ജോലി നിര്‍വഹിക്കുന്നുണ്ട്. പക്ഷെ, ഇത് എത്രകാലം തുടരാന്‍ പറ്റും. ഓരോ വീട്ടില്‍ നിന്നും നിത്യേന പുറന്തള്ളപ്പെടുന്ന മറ്റു മാലിന്യങ്ങള്‍ ഏതു വിധേനയാണു കൈകാര്യം ചെയ്യപ്പെടുക. എല്ലാം ഭൂമിക്കടിയിലേക്കു നിക്ഷേപിച്ച് കെട്ടി നിര്‍ത്തുന്ന രീതി ഇനി എത്രനാളാണു തകരാതെ നില്‍ക്കുക. ആശുപത്രികളും, ഫ്ളാറ്റ് സമുച്ചയങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ എവിടെയാണു മൂടിവയ്ക്കുക. നമ്മുടെ ഒരു പട്ടണത്തിനും മതിയായ ഡ്രെയ്നേജ് സീവേജ് സംവിധാനങ്ങള്‍ ഇല്ല. ജന സാന്ദ്രതയുടെ പഴയ കണക്കുകള്‍ പ്രകാരം സ്ഥാപിക്കപ്പെട്ട ഡ്രെയ്നേജ് സീവേജ് സംവിധാനങ്ങള്‍ക്ക് ഇനി ഏറെക്കാലം ഫലപ്രദമായി നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. ഓടകളിലേയ്ക്കും, ഓടകളില്ലാത്ത ഇടങ്ങളില്‍ പൊതുനിരത്തുകളിലേക്കും, തോടുകളിലേക്കും കനാലുകളിലേക്കും തുറന്നു വച്ചിട്ടുള്ള മലിനജലക്കുഴലുകള്‍ എങ്ങിനെ, എവിടേയ്ക്ക് മാറ്റിയൊഴുക്കും?
നമുക്ക് സ്വന്തം വൃത്തിയില്‍ വലിയ ശ്രദ്ധയാണ്. പക്ഷെ, സമൂഹത്തിന്റെ വൃത്തി നമ്മളെ ഏറെയൊന്നും അലട്ടാറില്ല എന്നതാണ് വാസ്തവം. നമ്മുടെ നാട്ടില്‍ ദ്രുതഗതിയില്‍ നഗരവത്കരണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നഗരസംസ്കാരം ഗ്രാമങ്ങളിലേക്കു കടന്നുകയറുന്നു. നാട്ടിന്‍പുറങ്ങളിലേക്ക് ഓടിക്കയറുകയാണ് ഫ്ളാറ്റ് സംസ്കാരം. ജനസാന്ദ്രതയിലെ വര്‍ധന കണക്കിലെടുക്കുമ്പോള്‍ നമ്മുടെ നാട്ടകങ്ങള്‍ അര്‍ധ നഗരങ്ങളായി മാറാന്‍ അധികനാളുകള്‍ വേണ്ടിവരില്ല എന്നതാണ് സത്യം. ഇപ്പോള്‍ തിരുവനന്തപുരത്ത് അടുക്കള മാലിന്യങ്ങള്‍ സംഭരിച്ചു സംസ്കരണ പ്ളാന്റുകളില്‍ എത്തിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. കുടുംബശ്രീയിലെ അമ്മമാരും സഹോദരിമാരും ആത്മാര്‍ത്ഥതയോടെ ആ ജോലി നിര്‍വഹിക്കുന്നുണ്ട്. പക്ഷെ, ഇത് എത്രകാലം തുടരാന്‍ പറ്റും. ഓരോ വീട്ടില്‍ നിന്നും നിത്യേന പുറന്തള്ളപ്പെടുന്ന മറ്റു മാലിന്യങ്ങള്‍ ഏതു വിധേനയാണു കൈകാര്യം ചെയ്യപ്പെടുക. എല്ലാം ഭൂമിക്കടിയിലേക്കു നിക്ഷേപിച്ച് കെട്ടി നിര്‍ത്തുന്ന രീതി ഇനി എത്രനാളാണു തകരാതെ നില്‍ക്കുക. ആശുപത്രികളും, ഫ്ളാറ്റ് സമുച്ചയങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ എവിടെയാണു മൂടിവയ്ക്കുക. നമ്മുടെ ഒരു പട്ടണത്തിനും മതിയായ ഡ്രെയ്നേജ് സീവേജ് സംവിധാനങ്ങള്‍ ഇല്ല. ജന സാന്ദ്രതയുടെ പഴയ കണക്കുകള്‍ പ്രകാരം സ്ഥാപിക്കപ്പെട്ട ഡ്രെയ്നേജ് സീവേജ് സംവിധാനങ്ങള്‍ക്ക് ഇനി ഏറെക്കാലം ഫലപ്രദമായി നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. ഓടകളിലേയ്ക്കും, ഓടകളില്ലാത്ത ഇടങ്ങളില്‍ പൊതുനിരത്തുകളിലേക്കും, തോടുകളിലേക്കും കനാലുകളിലേക്കും തുറന്നു വച്ചിട്ടുള്ള മലിനജലക്കുഴലുകള്‍ എങ്ങിനെ, എവിടേയ്ക്ക് മാറ്റിയൊഴുക്കും? കേരളത്തിലെ അവശേഷിക്കുന്ന നെല്‍പ്പാടങ്ങളിലും കാപ്പി, ഏലം, തേയില, റബര്‍ തുടങ്ങിയ മറ്റ് കൃഷിയിടങ്ങളിലും വര്‍ഷാവര്‍ഷം ലക്ഷക്കണക്കിനു ടണ്‍ രാസവളങ്ങളാണ് നാം വിതറുന്നത്. കൃഷിയാവശ്യത്തിന് ലക്ഷക്കണക്കിനു ഗ്യാലണ്‍ കൊടുംവിഷങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ആത്യന്തികമായി ഏറ്റുവാങ്ങുന്നത് ഈ നാടിന്റെ മണ്ണും പ്രാണവായുവും ജലാശയങ്ങളുമാണ്. നദികളിലൂടെ, കിണറുകളിലൂടെ, ഭൂഗര്‍ഭ ജല സ്രോതസുകളിലൂടെ, ദ്രവിച്ചു ദ്വാരം വീണ ജല വിതരണ പൈപ്പുകളിലൂടെ നമ്മുടെ കുടിവെള്ളത്തിലേക്കും കഞ്ഞിക്കലത്തിലേക്കുമെല്ലാം തിരികെയെത്തുകയാണ് ഓരോ മാലിന്യ കണികയും. പുഴുത്തു തളംകെട്ടിക്കിടക്കുന്ന മലിനജലാശയങ്ങള്‍ എങ്ങനെ ശുദ്ധീകരിച്ചെടുക്കും. ശബരിമല തീര്‍ഥാടന കാലങ്ങളില്‍ പമ്പ പോലെയുള്ള ജലസ്രോതസുകള്‍ ഏറ്റുവാങ്ങുന്ന അനേകലക്ഷം ടണ്‍ മാലിന്യം എവിടേയ്ക്ക് ഒഴുക്കിക്കളയും നമ്മള്‍. കൃത്യമായ ഉത്തരം കിട്ടാത്ത കുറെയേറെ ചോദ്യങ്ങള്‍ മുന്നിലുണ്ട്.
സമഗ്രമായ മാലിന്യ നിര്‍മാര്‍ജനത്തിന് ദീര്‍ഘവീക്ഷണമുള്ള ഒരു ബൃഹദ് പദ്ധതിയാണ് നമ്മുടെ നാടിനു വേണ്ടത്. നദികളും മറ്റ് ജലസ്രോതസുകളും മുതല്‍, കൈത്തോടുകള്‍ വരെ ശുദ്ധി ചെയ്യണം. വിഷപ്രയോഗത്തിന് അറുതിയുണ്ടാവണം. രാസമാലിന്യത്തിനു നിയന്ത്രണം വരണം. കാലഹരണപ്പെട്ട പൊതു ടാപ്പുകള്‍ മുതല്‍, സീവേജ്, ഡ്രെയ്നേജ് സംവിധാനങ്ങള്‍ വരെ പരിഷ്കരിക്കപ്പെടണം. മാലിന്യ സംസ്കരണത്തിന് പുതിയ സമ്പ്രദായങ്ങള്‍ കണ്ടെത്താന്‍ കഴിയണം. കേരളത്തിന്റെ യഥാര്‍ഥഭീഷണി പകര്‍ച്ചപ്പനിയല്ല. നമ്മുടെ മനോഭാവമാണ്. അതില്‍ മാറ്റം വന്നേ മതിയാവൂ. അപ്പോള്‍, ശുചിത്വം വീണ്ടെടുക്കാനുള്ള ശുദ്ധികലശ യജ്ഞങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാവും.
മാലിന്യ നിര്‍മാര്‍ജനത്തിനു സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ശ്ളാഘനീയം തന്നെയാണ്. അവയോരോന്നും അതീവ കര്‍ശനമായി നടപ്പിലാവട്ടെ. ഫ്ളാറ്റുകള്‍, ഓഫിസ്, വ്യാപാര സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ കാര്യത്തില്‍ മാലിന്യ സംസ്കരണം സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണ് ഇനി നടപ്പില്‍ വരുത്തുന്നത് എന്നും ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിങ്ങനെ തരംതിരിച്ചു പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നുമാണ് വാര്‍ത്തകളിലൂടെ മനസിലാക്കാന്‍ സാധിച്ചത്. മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള സഹായങ്ങള്‍ പോലുള്ള പരിപാടികളുമുണ്ട്. നല്ല കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ചൂടാറാതെ, നിശ്ചയദാര്‍ഢ്യത്തോടുകൂടി നടപ്പിലാക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയുമെങ്കില്‍ വളരെ നല്ല കാര്യം. അങ്ങിനെയാവുമ്പോള്‍ മാലിന്യമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയുമെന്നതില്‍ സംശയമില്ല .
Comments
നിങ്ങളെപ്പോലുള് ള താരങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് ഒരുപാട് ഗുണം ചെയ്യും . !
RSS feed for comments to this post