കത്തുകള്‍
.  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  .

യുവതയോടുള്ള ആഹ്വാനം

തെയ്യമേ., കൈതൊഴാം കേള്‍ക്കുമാറാവണം

മോഹന്‍ലാല്‍

തെയ്യമേ., കൈതൊഴാം കേള്‍ക്കുമാറാവണം തെയ്യം കേരളത്തിന്റെ ഒരനുഷ്ഠാന കലയാണ്. മുമ്പ് കണ്ണൂരില്‍ ഒരു ഷൂട്ടിംഗില്‍ പങ്കെടുക്കുമ്പോള്‍ അടുത്തുള്ള കാവിലെ തെയ്യങ്ങളെ മനസ് നിറഞ്ഞ് കണ്ടിട്ടുണ്ട്. അതിന് ശേഷം എന്റെ സ്വപ്നങ്ങളിലേക്ക് ആ തെയ്യക്കോലങ്ങളുടെ രൂപവും കലാശവും പലപ്പോഴും വിരുന്നു വരാറുണ്ട്. ഉത്തരമലബാറിലെ ദളിത് വിഭാഗത്തിലുള്ളവരാണ്് തെയ്യം കെട്ടിയാടുന്നത്. തീക്കനലുകള്‍കൊണ്ട് തീര്‍ത്ത മലകളിലേക്ക് ഓടിക്കയറുന്ന തെയ്യം കലാകാരന്‍, എനിക്ക് അദ്ഭുതമായിരുന്നു. ഒരു ഡ്യൂപ്പിന്റെയും സഹായമില്ലാതെ അദ്ദേഹം ദൈവമാവുകയാണ്. ആ കലാകാരന്റെ പൂര്‍ണതയാര്‍ന്ന പ്രകടനത്തില്‍ അറിയാതെ നമ്മള്‍ കൈകൂപ്പി നമ്രശിരസ്കരാവും.

ഈ തോറ്റങ്ങളും ഈ കലാരൂപങ്ങളുടെ സാംസ്കാരിക സത്തയും ഇത് കെട്ടിയാടുന്ന കലാകാരന്‍മാര്‍ യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നുണ്ടോ? അതിനുള്ള വേദികള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടോ? വായ്മൊഴിയിലൂടെ പകര്‍ന്നു കിട്ടുന്നതിനപ്പുറത്ത് ചരിത്രത്തിന്റെ ഉറവുകളില്‍ നിന്ന് കണ്ടെത്തി കുറച്ചു കൂടി സംസ്കരിച്ച് ഈ കലകളെ നമ്മുടെ പൈതൃക കലാരൂപങ്ങളായി സംരക്ഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നമ്മുടെ തെയ്യവും തിറയും പടയണിയുമൊക്കെ എന്താണെന്ന് അറിയാനും പഠിക്കാനും അവതരണങ്ങള്‍ നടത്താനുമൊക്കെയുള്ള അര്‍ത്ഥമുള്ള സംവിധാനങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

ഇവിടെ ഒരു കലാകാരന്റെ ആത്മ സമര്‍പ്പണവും വിശ്വാസവും തമ്മില്‍ കൂടിക്കലരുകയാണ്. ഏതാണ് ഇതില്‍ കൂടുതലുള്ളത് എന്ന് നമുക്ക് വേര്‍തിരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാവണം വിശ്വാസികളല്ലാത്തവര്‍ക്കും തെയ്യം ഹരമാവുന്നത്. പണ്ട് കേരളത്തില്‍ നിലനിന്നിരുന്ന ജാതീയമായ ഉച്ഛനീചത്വങ്ങളെയും തെയ്യം പൊട്ടിച്ചെറിയുന്നത് കാണാനാവും. അയിത്തവും തീണ്ടാപ്പാടുമൊക്കെ നിലനിന്ന കാലത്ത് തെയ്യങ്ങള്‍ അതിനെയും മറികടന്നത് കാണാനാവും. തെയ്യം കെട്ടിയാടുന്ന കാവുകളില്‍ അധികവും ആ കാലത്ത് ജാതീയമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗങ്ങളുടെ തറവാടുകളുടെ ഭാഗമായിട്ടാണ് ഉണ്ടാവുക. അവിടെ തെയ്യം കെട്ടിയാടുന്നത് ദളിത് വിഭാഗത്തിലുള്ള കലാകാരനായിരിക്കും. തെയ്യം കെട്ടാതെ നില്‍ക്കുന്ന അവസരങ്ങളില്‍ ആ തറവാടിന്റെ മുന്നില്‍ അദ്ദേഹത്തിന് പോകാന്‍ അനുവാദമില്ല. തെയ്യമായി അവതരിക്കുമ്പോഴോ അവര്‍ ദളിത് കലാകാരന്റെ മുന്നില്‍ കൂപ്പുകൈകളുമായി കുമ്പിടും. പക്ഷെ, ആ നിര്‍മല മനസ്കരുടെ ഉള്ളില്‍ തങ്ങളെ അടിയാളരായി കല്പ്പിക്കുന്ന വിഭാഗത്തിന് നേര്‍ക്ക് അപ്പോള്‍ കാലുഷ്യമൊന്നുമുണ്ടാവില്ല. ദൈവത്തിന്റെ മനസ് ആ കലാകാരന്‍മാരിലേക്ക് അപ്പോള്‍ ആവേശിക്കുന്നുണ്ടാവാം.

തെയ്യക്കോലങ്ങളില്‍ പൊട്ടന്‍തെയ്യം പ്രസിദ്ധമാണ്. ശ്രീശങ്കരനെ തടഞ്ഞിനിര്‍ത്തി ചോദ്യം ചെയ്ത ചണ്ഡാളനാണ് ആ ദൈവം. പരമശിവന്‍ അവതരിച്ചതാണെന്നാണ് പറയപ്പെടുന്നത്. ശക്തമായ ചോദ്യങ്ങളാണ് ആ തെയ്യകോലത്തിന്റെ തോറ്റത്തിലൂടെ ഉയര്‍ത്തുന്നത്. ആ തോറ്റം അവതരിപ്പിക്കുമ്പോള്‍ കാവിലെ പുരുഷാരം നിശബ്ദരായി നില്‍ക്കും. ഞങ്ങളെ കൊത്ത്യാലും ഒന്നല്ലേ ചോര, നിങ്ങളെ കൊത്ത്യാലും ഒന്നല്ലേ ചോര? ഞങ്ങളുടെ കുപ്പയില്‍ നട്ട വാഴയിലെ പഴമല്ലെ നിങ്ങളുടെ ദേവന് പൂജയ്ക്ക് വെയ്ക്കുന്നത് ?...തുടങ്ങിയുള്ള മൂര്‍ച്ഛയുള്ള ചോദ്യങ്ങളാണ് ആ ദൈവത്തിന്റെ ഉണര്‍ത്തുപാട്ട്. എനിക്ക് ദൈവക്കാവില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ മനസിലുദിച്ചൊരു സംശയമുണ്ട്. ഈ തോറ്റങ്ങളും ഈ കലാരൂപങ്ങളുടെ സാംസ്കാരിക സത്തയും ഇത് കെട്ടിയാടുന്ന കലാകാരന്‍മാര്‍ യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നുണ്ടോ? അതിനുള്ള വേദികള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടോ? വായ്മൊഴിയിലൂടെ പകര്‍ന്നു കിട്ടുന്നതിനപ്പുറത്ത് ചരിത്രത്തിന്റെ ഉറവുകളില്‍ നിന്ന് കണ്ടെത്തി കുറച്ചു കൂടി സംസ്കരിച്ച് ഈ കലകളെ നമ്മുടെ പൈതൃക കലാരൂപങ്ങളായി സംരക്ഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നമ്മുടെ തെയ്യവും തിറയും പടയണിയുമൊക്കെ എന്താണെന്ന് അറിയാനും പഠിക്കാനും അവതരണങ്ങള്‍ നടത്താനുമൊക്കെയുള്ള അര്‍ത്ഥമുള്ള സംവിധാനങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh