കത്തുകള്‍
  സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .

രാമായണം തന്ന തിരിച്ചറിവുകള്‍

ജി സുധാകരന്‍

രാമായണം എന്നിലേക്ക് നിറഞ്ഞ വഴികളന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് എന്റെ ഗ്രാമത്തിലേക്കാണ്. അച്ഛന്റെ ഈണത്തിലുള്ള രാമായണ പാരായണം കുഞ്ഞിലേ തന്നെ എന്നെ ആകര്‍ഷിച്ചിരുന്നു. അച്ഛന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യും. അദ്ദേഹത്തിന് ഏഴാംക്ളാസ് വിദ്യാഭ്യാസമുണ്ടണ്‍്. ഏഴാംക്ളാസ് പൂര്‍ത്തിയാക്കിയില്ല. അക്കാലത്ത് പ്രൈമറി അധ്യാപകനാവാന്‍ ഏഴാംക്ളാസ് വിദ്യാഭ്യാസം മതി. അച്ഛന്റെ രാമായണംവായന നാട്ടില്‍ വളരെ പ്രസിദ്ധമാണ്. രാമായണത്തില്‍ വായിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഗം സുന്ദരകാണ്ഡമാണ്. രണ്ടണ്‍ക്ഷരം കൊണ്ടണ്‍ുള്ള മാലപോലെയാണ് അതിലെ വാക്കുകള്‍. അച്ഛന്‍ അത് വളരെ ലളിതമായി വായിക്കുമായിരുന്നു. മറ്റ് വീടുകളില്‍ നിന്നൊക്കെ രാമായണം വായിക്കാനായി അച്ഛനെ ക്ഷണിക്കും ഉത്സവനാളുകളിലും മറ്റും. അച്ഛന്‍ അവിടങ്ങളിലൊക്കെ പോകും. രാമായണം വായിക്കും. പൈസയൊന്നും വാങ്ങിക്കില്ല. ഭക്ഷണം കഴിക്കും. അതൊരംഗീകാരമായിരുന്നു. അച്ഛന് അത് ഇഷ്ടവുമായിരുന്നു.

ഭാരതത്തിലെ ഫ്യൂഡല്‍ സവര്‍ണ സംസ്കാരത്തില്‍ സ്ത്രീകള്‍ രക്തസാക്ഷികളാക്കപ്പെടുന്നതിന്റെ ആദിമരൂപമായി സീതയെകാണാം. സീത ആ അര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിയാണ്. അതേ സമയം സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണം എന്നതും ഇവിടെ പങ്കുവെക്കപ്പെടുന്നുണ്ട്. സീത തെറ്റ്കാരിയല്ല എന്ന് രാമന് അറിവുണ്ടായിരിക്കും. എന്നാല്‍, ജനങ്ങള്‍ പറയുന്നത് മറിച്ചാണ്. ജനഹിതത്തിനാണ് ഏറ്റവുമധികം വില കല്‍പ്പിക്കുന്നത് അല്ലെങ്കില്‍ കല്‍പ്പിക്കേണ്ടത് എന്ന് രാമായണം പറയുന്നു. അത് സ്ത്രീകളുടെ കാര്യത്തില്‍ മാത്രം മതിയോ എന്ന ചോദ്യവും വേണമെങ്കില്‍ ഈ അവസരത്തില്‍ ഉയര്‍ത്താവുന്നതാണ്.

ഞാനും ചെറുപ്പത്തിലേ രാമായണം കേള്‍ക്കുന്നുണ്ട്. അക്ഷരം കൂട്ടിവായിക്കാന്‍ പാകമായപ്പോള്‍ മുതല്‍ വായിക്കാനും തുടങ്ങി. അതൊരു നിഷ്ഠയായിരുന്നു. സന്ധ്യാ നേരത്ത് രാമനാപം ജപിച്ച് കഴിഞ്ഞാല്‍ രാമായണം വായിക്കുക. ഹൈസ്കൂള്‍ കാലം വരെ അത് തുടര്‍ന്നു എന്നാണോര്‍മ. നല്ല ഈണത്തില്‍, എത്ര ഉച്ചത്തിലാവാമോ അത്രയുമുറക്കെ ഞാന്‍ രാമായണം വായിച്ചു. ഗ്രാമം നിശബ്ദമായി ഉച്ചത്തിലുള്ള എന്റെ രാമായണപാരായണത്തെ കേള്‍ക്കും. എനിക്കസുഖമുള്ള ദിവസങ്ങളിലും ഞാന്‍ വീട്ടിലില്ലാത്ത ദിവസങ്ങളിലും അന്വേഷണമുണ്ടാവും ‘സുധാകരനെന്ത് പറ്റി? ഇന്നലെ രാമായണം കേട്ടില്ല...’ അന്വേഷണങ്ങള്‍ക്ക് ജാതിയുടേയും മതത്തിന്റേയും വ്യത്യാസങ്ങളില്ലായിരുന്നു. എന്റെ ഗ്രാമവും നന്‍മകളാല്‍ സമൃദ്ധമായിരുന്നു.

അക്കാലത്ത് ഞാനും നാട്ടിലെ മറ്റ് കുട്ടികളോടൊപ്പം അമ്പലത്തില്‍ പോകും. കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനും നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും ഞങ്ങള്‍ കുട്ടികള്‍ ഓടിയെത്തും. രാത്രി പുലരുന്നതുവരെ കഥകളിയുടെ ഭാവ പൂര്‍ണിമയിലും മേളക്കൊഴുപ്പിലും ലയിച്ചിരിക്കും. പുലര്‍ച്ചകളില്‍ ദുശ്ശാസനന്റെ കുടല്‍ പിളര്‍ക്കുന്ന രൌദ്രഭീമന്റെ അലര്‍ച്ചയ്ക്ക് മുന്നില്‍ പകച്ചിരിക്കും. ഒരു ഗ്രാമം മുഴുവന്‍ ഒരേഭാവത്തില്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന നിമിഷങ്ങള്‍. എന്റെ നാടിന് ഒരു സ്വഭാവവും ഒരു സ്വരവുമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രത്യേകത അവിടെ ജന്‍മിമാരും കുടികിടപ്പുകാരും ഉണ്ടായിരുന്നില്ല എന്നതാണ്. ഇടത്തരം കര്‍ഷകരും കര്‍ഷകതൊഴിലാളികളും കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരുമുള്ള നാട്. ജാതി സ്പര്‍ധയൊക്കെ ചെറിയ തോതില്‍ സമൂഹത്തിലുള്ള കാലമാണ് അത്. ഞങ്ങളുടെ വ ീടിന്റെ പരിസരത്ത് പട്ടികജാതിക്കാരും സാധാരണ നായന്‍മാരും ഈഴവ വിഭാഗത്തിലുള്ളവരുമാണ് കൂടുതലായും താമസിച്ചിരുന്നത്. കുറച്ച് മുസ്ളീം കൃസ്ത്യന്‍ ജനവിഭാഗങ്ങളും ഉണ്ടായിരുന്നു. ആരും അങ്ങോട്ടുമിങ്ങോട്ടും ജാതീയവും മതപരവുമായ വലിപ്പചെറുപ്പം പ്രദര്‍ശിപ്പിച്ചിരുന്നില്ല. ആ നാടിന്റെ പൊതു സ്വഭാവം അതായിരുന്നു. എന്നിലെ മനുഷ്യനില്‍ നന്‍മ വിരിയുന്നത് ആ അന്തരീക്ഷത്തില്‍ നിന്നാണ്.

രാമായണം എന്നിലേക്ക് പകര്‍ന്നത് ആധ്യാത്മിക ഭാവങ്ങളായിരുന്നില്ല. ആ ഇതിഹാസം പല വിഷയങ്ങളെയും കൈകാര്യം ചെയ്ത രീതിയായിരുന്നു. ശ്രീരാമന്‍ ദൈവാവതാരമാണെന്ന് പറയുമ്പോള്‍ തന്നെ രാമായണത്തില്‍ കാണുന്നത് സാധാരണ മനുഷ്യ ജീവിത പരിസരങ്ങളിലുള്ള സംഭവ വികാസങ്ങളാണ്. അതിനെ അന്നത്തെ എഴുത്ത് രീതിയിലുള്ള അതിഭാവുകത്വത്തിലൂടെ പലപ്പോഴും മറ്റ് തലങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. രാമായണത്തെ അറിയുന്നത് അധികവും ഒരു മുന്‍വിധിയോടെയാണ്. ആ ഭക്തിപരതയും ദൈവീകതയുമാണ് രാമായണത്തിന്റെ യഥാര്‍ത്ഥ കാമ്പിലേക്ക് ഇറങ്ങിചെല്ലാന്‍ പലപ്പോഴും വിഘാതമായി നില്‍ക്കുന്നത്. ശ്രീരാമന്റെ വനവാസത്തെ നോക്കൂ. അധികാരം ഉപേക്ഷിച്ചാണ് അദ്ദേഹം വനവാസത്തിന് ഇറങ്ങിപുറപ്പെടുന്നത്. അധികാരം ആര്‍ജിക്കുന്ന, അല്ലെങ്കില്‍ അതിനായി പരിശ്രമിക്കുന്ന അന്തരീക്ഷത്തിലാണ്, ലഭിച്ച അധികാരം ഉപേക്ഷിക്കുന്നതിനെ പറ്റി രാമായണം പറയുന്നത്. അതും ഒരു വാക്കിന്റെ പുറത്താണ് ആ സ്ഥാനത്യാഗത്തിലേക്ക് ശ്രീരാമന്‍ എത്തുന്നത്. അധികാരത്തിന്റെ സുഖലോലുപതയില്‍ നിന്നും രാമന്‍ എത്തുന്നത് ലാളിത്വത്തിന്റെ ഇങ്ങേയറ്റത്തെ കാനന വാസത്തിലേക്കാണ്. അധികാരമുപേക്ഷിച്ചുകൊണ്ടുള്ള ജീവിതം. ആ ജിവിതത്തില്‍ നിന്ന് തിരിച്ചുപോവുന്നത് വീണ്ടും അധികാരത്തിലേക്കാണ്. വിജയത്തിന്റെ വൈവിധ്യമായ ഭാവങ്ങളിലൂടെയാണ് ആ അധികാരം കരഗതമാവുന്നതെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ രാമന്‍ വ്യക്തിപരമായി വേദനിക്കുവാനേ വഴിയുള്ളു.

സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ജീവിതപന്ഥാവുകള്‍ രാമായണം നമ്മോട് പങ്ക് വെക്കുന്നുണ്ട്. പുരുഷ കേന്ദ്രിതമായ ഒരു വ്യവസ്ഥിതിയില്‍ എഴുതപ്പെട്ട രാമായണത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍ സ്ത്രീ സത്വത്തിന്റെ വികാരങ്ങള്‍ പല തലങ്ങളില്‍ ഒഴുകി പരക്കുന്നത് കാണാം. സീതയോടുള്ള രാമന്റെ സ്നേഹത്തെപറ്റി പറയുന്നതോടൊപ്പം സീതയെ ത്യജിക്കുന്നതിനെപറ്റിയും രാമായണം പറയുന്നു. ഇവിടെ രണ്ട് സമീപനങ്ങളെ പരിചയപ്പെടുത്തുകയാണ്. ജനഹിതത്തിന് നല്‍കുന്ന പ്രാധാന്യവും രാമായണത്തിലൂടെ അറിയാന്‍ സാധിക്കുന്നുണ്ട്. ശ്രീരാമന്‍ സീതയെ ഉപേക്ഷിക്കുന്നത് ജനഹിതം മാനിച്ച് മാത്രമാണ്. ഒരപവാദത്തില്‍ നിന്നാണ് ഒരു വലിയ തീരുമാനത്തിലേക്ക് എത്തപ്പെടുന്നത്. കളങ്കിതയായ സീത എന്ന് പറയുന്നത്, സ്ത്രീകളോടുള്ള കാഴ്ചപ്പാടിന്റെ സങ്കുചിതത്വത്തെ വെളിപ്പെടുത്തുന്നുണ്ട്. മാതൃകാരാമന്‍, മര്യാദരാമന്‍ സ്ത്രീ വംശത്തോട് ചെയ്ത തെറ്റാണ് അവിടെ വെളിപ്പെടുന്നത്. അങ്ങനെ നിരവധി തെറ്റുകള്‍ക്ക് പാത്രീഭവിക്കുന്ന ഒന്നാണ് സ്ത്രീകളെന്ന് രാമായണം പലപ്പോഴും വിളിച്ച് പറയുന്നു. ഭാരതത്തിലെ ഫ്യൂഡല്‍ സവര്‍ണ സംസ്കാരത്തില്‍ സ്ത്രീകള്‍ രക്തസാക്ഷികളാക്കപ്പെടുന്നതിന്റെ ആദിമരൂപമായി സീതയെകാണാം. സീത ആ അര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിയാണ്. അതേ സമയം സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണം എന്നതും ഇവിടെ പങ്കുവെക്കപ്പെടുന്നുണ്ട്. സീത തെറ്റ്കാരിയല്ല എന്ന് രാമന് അറിവുണ്ടായിരിക്കും. എന്നാല്‍, ജനങ്ങള്‍ പറയുന്നത് മറിച്ചാണ്. ജനഹിതത്തിനാണ് ഏറ്റവുമധികം വില കല്‍പ്പിക്കുന്നത് അല്ലെങ്കില്‍ കല്‍പ്പിക്കേണ്ടത് എന്ന് രാമായണം പറയുന്നു. അത് സ്ത്രീകളുടെ കാര്യത്തില്‍ മാത്രം മതിയോ എന്ന ചോദ്യവും വേണമെങ്കില്‍ ഈ അവസരത്തില്‍ ഉയര്‍ത്താവുന്നതാണ്. ലക്ഷ്മണന്റെ ഭാര്യ ഊര്‍മിള, അവരുടെ വേദനകള്‍. സ്ത്രീയുടെ മറ്റൊരു തലമാണ് ഇവിടെ പങ്ക് വെക്കുന്നത്. ജേഷ്ഠന്റെ ഭാര്യ മാതൃതുല്യയാണ്. അവരെ പരിചരിക്കുന്നതിന് വേണ്ടി ലക്ഷ്മണന്‍ ജാഗരൂകനായി നില്‍ക്കുന്നു. ഒരു കടമ അതീവ ശ്രദ്ധയോടെ നിറവേറ്റപ്പെടുമ്പോള്‍ മറ്റേ ഭാഗത്ത് ലക്ഷ്മണന്‍ ഒരു തികഞ്ഞ പരാജയമായി മാറുകയാണ്. യൌവന യുക്തയായ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചാണ് ലക്ഷ്മണന്‍, ശ്രീരാമന്റേയും സീതയുടേയും പിറകെ പോകുന്നത്. ലക്ഷ്മണന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിലെ കാപട്യവും രാമായണത്തിലൂടെ അറിയാന്‍ സാധിക്കുന്നു.

രാവണന്‍ തീര്‍ച്ചയായും അടിസ്ഥാനവര്‍ഗത്തിന്റെ പ്രതിനിധിയാവും. കാട്ടില്‍ ജീവനം തേടുന്ന രാക്ഷസവര്‍ഗത്തിന്റെ നേതാവാണ് രാവണന്‍. രാവണന്‍ സത്യസന്ധമായാണ് രാമനോടുള്ള ഏറ്റുമുട്ടലിനെ സമീപിക്കുന്നത്. യുദ്ധത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായിട്ടും രാവണന്‍ ഓടിപ്പോവുന്നില്ല. മരണമാണ് മുന്നിലെന്നറിഞ്ഞിട്ടും ധൈര്യസമേതം അടരാടുകയാണ്. അതേസമയം ശ്രീരാമന്‍ രാവണന്റെ വംശത്തില്‍ വിള്ളലുണ്ടാക്കുന്നുണ്ട്. വിഭീഷണനെ ശ്രീരാമന്‍ സ്വാധീനിക്കുന്നുണ്ട്. അവിടെ രാമായണത്തിന് രാഷ്ട്രീയമാനങ്ങള്‍ കൈവരുന്നുണ്ട്. ദൈവങ്ങളെന്ന പോലെ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കലും ശ്രീരാമനെപോലുള്ള കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യനെപ്പോലെയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ബാലിയെ കൊല്ലാന്‍ സുഗ്രീവനെ ഉപയോഗിക്കുന്നുണ്ട്. ബാലിയുടെ ഭാര്യയെ സുഗ്രീവന്‍ സ്വന്തമാക്കുകയാണ്. അവിടെ ജേഷ്ഠത്തിയമ്മ, കാമിനിയായി മാറുന്നു. മനുഷ്യ ജീവിതത്തിലെ എല്ലാത്തരം കരുനീക്കവും കാപട്യവും ദുഖവും സ്നേഹവും പ്രണയവും കാമവും കൊലയും കൊള്ളയും സമാധാനവും രാമായണത്തിനകത്തുണ്ട്.

മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകള്‍, അവ നേരിടുമ്പോള്‍ അവിചാരിതമായി നേരിടേണ്ടി വരുന്ന മറ്റ് പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ രാമായണം സൂക്ഷ്മമായി നിരീക്ഷിക്കുന്നവരിലേക്ക് പകരുന്നുണ്ട്. വായനക്കാരില്‍ സാഹിത്യപരവും ഭാഷാപരവുമായ ഒരുള്‍ക്കാഴ്ച രാമായണം പകര്‍ന്നു നല്‍കുന്നുണ്ട്. മനുഷ്യ ജീവിതത്തിന്റെ സമഗ്രതയാണ് രാമായണത്തിനകത്തുള്ളത്. ആയിരമായിരം ഉപകഥകള്‍ രാമായണത്തില്‍ നിന്നുണ്ടാക്കാം. കഥകളുടേയും സങ്കല്‍പ്പങ്ങളുടേയും ഭാവനകളുളേയും ഒരു ഖനിയാണ് രാമായണം.

ജീവിതത്തിന്റെ ഓരോ തലങ്ങളിലെത്തിയപ്പോള്‍ മറ്റ് പല പുസ്തകങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. വഴികാട്ടിയായിട്ടുണ്ട്. അപ്പോഴൊക്കെ അവയെ അടുത്തറിയുന്നതിന് രാമായണം എന്നിലുണ്ടാക്കി തന്ന തിരിച്ചറിവുകളുടെ പാഠം സഹായിച്ചിട്ടുണ്ട് .

Comments  

 
0 # രാമായണം- ഒരു ചാവേര്‍ ഗാഥ — Nandakumar 2012-01-11 06:08
രാമായണം- ഒരു ചാവേര്‍ ഗാഥ

ദ്രാവിഡന്മാരുടെ മേല്‍ ആര്യന്മാര്‍ നേടിയ ആധിപത്യത്തിന്റെ ബാക്കിപത്രം രാമായണമായി നാം വായിച്ചാസ്വദിക് കുന്നു. പണ്ട് മുതല്‍ തന്നെ വിധേയരായ ഒരു ജനതയുടെ ആത്മരോദനം രാമായണത്തിന്റെ വരികള്ക്കിംടയില ്‍ ഗോപ്യമായിരിക്കു ന്നത് തിരിച്ചറിയപ്പെട ാതെ പോകരുത്. കിഴക്കന്‍ യൂറോപ്പിലെ പുല്മേയടുകളില്‍ നിന്നും കാലികളെ മേച്ചും നായാടിയും ഹിമാലയന്‍ മലമ്പാതകളിലൂടെ ഭാരതത്തിലേയ്ക്ക െത്തിയവര്‍ തങ്ങളേക്കാള്‍ മെച്ചപ്പെട്ട ജീവിത നിലവാരം പുലര്ത്തുോന്ന ദ്രാവിഡന്മാരുടെ പുരികളും പത്തനങ്ങളും കയ്യേറി. പൊതുവേ സമാധാന ശീലരായ ദ്രാവിഡന്മാര്‍ ഭൂരിപക്ഷവും ഭാരതത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് പലായനം ചെയ്യപ്പെടുകയും ചെറിയൊരു ശതമാനം ദ്രാവിഡന്മാര്‍ ആര്യന്മാരുമായി സന്ധിചെയ്തു അവിടെത്തന്നെ അടിമത്വം സ്വയം ഏറ്റുവാങ്ങുകയും ചെയ്തു. നാമിപ്പോഴും രാമായണത്തെ ഭക്തിപൂര്വ്വം വായിയ്ക്കുകയും രാമന്റെ അപദാനങ്ങള്‍ കേട്ട് സായൂജ്യമടയുകയും ചെയ്യുന്നു. എന്നാല്‍ ഒരു സാഹിത്യസൃഷ്ടി എന്നതിലപ്പുറം രാമായണം ഒരു ചാവേര്‍ ഗാഥ കൂടിയാണെന്നും അത് വായിയ്ക്കപ്പെടു ന്നതിലൂടെ നാം സ്വയമേവ നേടിയ അടിമത്വത്തിന്റെ ഓര്മ്മയപ്പെടുത് തല്‍ കൂടിയാണ്.

നമ്മള്‍ പൂര്വ്വീ കരില്‍ നിന്നും നേടിയ അറിവുകളെ അതേപടി സ്വീകരിക്കുന്നത ോടൊപ്പം തന്നെ നാം നമ്മുടെ ചിന്തയ്ക്കും വിധേയമാക്കണം .രാമായണം ഭക്തിരസ്സപ്രധാന ം മാത്രമല്ല വാത്മീകി അത് രചിച്ചത് ഒരു കാവ്യം എന്നാ നിലയ്ക്കാണ്.പിന്നീട് വന്നവരാണ് അതില്‍ ഭക്തിയുടെ മേമ്പൊടി ചേര്ത്ത്ത്.അതിനും ആ കാലഘട്ടത്തിന്റെ തായ കാരണങ്ങളുണ്ട് താനും. ..................

ഞാന്‍ രാമായണത്തിന്റെ ഭക്തി പാഠത്തെയല്ല, ഏതൊരു കൃതിയും അത് രചിക്കപ്പെടുന്ന കാലഘട്ടത്തിന്റെ അനുരണനങ്ങള്‍ ഉള്ക്കൊലണ്ടിരിക ്കുമെന്ന കാഴ്ചപ്പാടിന്റെ തലത്തില്‍ നിന്നുകൊണ്ടാണ് വായിക്കുവാന്‍ ശ്രമിക്കുന്നത് . അനുയോജ്യമല്ല അവിടെ ചട്ടിയും കലവുമെന്ന ഉപമ.ദ്രാവിഡന്‍ എന്നാല്‍ അധ്കൃതനാനെന്ന ധാരണ ശരിയ ഏറ്റുവും ഉന്നതമായ. . ല്ല സാംസ്ക്കാരിക നിലവാരമാണ് ദ്രാവിഡനുണ്ടായി രുന്നത്
Reply | Reply with quote | Quote
 
 
0 # RE: രാമായണം തന്ന തിരിച്ചറിവുകള്‍ — Sreekumar S N 2012-01-11 17:51
ഈ അടുത്ത കാലത്തായി കമ്മ്യുണിസം ഭക്തി മാര്‍ഗത്തിലേക്ക ് തിരിയുന്നതായി കാണാം. വിശ്വാസികളുടെ വോട്ടും ഞങ്ങള്‍ക്ക് വേണം എന്ന് പാര്‍ടി മേലധികാരി വിളിച്ചു പറഞ്ഞതിന്റെ ഉദ്ദേശം പതുക്കെ വ്യക്തമായി വരുന്നു. രാമായണത്തെ ഒരു കമ്മ്യുണിസ്റ്റ് ഗ്രന്ഥം ആക്കിയത് നന്നായി. എല്ലാ ഗ്രന്ഥങ്ങളും മനുഷ്യ നന്മക്കും , നല്ല ജീവിതം നയിക്കുവാനും , സര്‍വ്വോപരി ലോക സമാധാനം ഉണ്ടാകുവാനും വേണ്ടിയുള്ളതാണ് . ഈശ്വര വിശ്വാസികളുടെ എല്ലാ ഗ്രന്ഥങ്ങളെയും ഇതുപോലെ വ്യാഖ്യാനിക്കാവ ുന്നതെയുള്ള്. ഹൈന്ദവ വിശ്വാസങ്ങള്‍ക് ക് മേല്‍ മാത്രം കമ്മ്യുണിസം കടന്നു കയറുന്നത് നല്ലതല്ല. യേശു ദേവനേയും , മുഹമ്മദ്‌ നബിയേയും കൂടെ രക്ത സാക്ഷികള്‍ ആക്കിയാല്‍ വളരെ നല്ലത്. എന്നിട്ട് മതവും , ഈശ്വരനും എല്ലാം പാര്‍ടി സൃഷ്ടി ആണെന്ന് പ്രഖ്യാപിച്ചാല് ‍ പൂര്‍ത്തിയായി. തെറ്റുകള്‍ ചെയ്യുന്നത് തിരുതപ്പെടെണ്ടാ താണ്. തിരുത്താന്‍ സ്വയം തയ്യാറായില്ലെങ് കില്‍ കാലം അത് തിരുതിക്കൊള്ളും ... ഇത് ഡിലീറ്റ് ചെയ്യാതെ ഇവിടെ പോസ്റ്റ്‌ ചയ്തു മറുപടി വാങ്ങിച്ചാല്‍ എനിക്കും ഒരു സമാധാനം ഉണ്ടാകും .എല്ലാവര്ക്കും നല്ല നമസക്കാരം.
Reply | Reply with quote | Quote
 
 
0 # ശ്രീകുമാരിനുള്ള മറുപടി — പ്രീജിത്‌ രാജ് 2012-01-12 06:54
പ്രിയപ്പെട്ട ശ്രീകുമാറെ,
നെല്ലില്‍ ശ്രീ. ജി സുധാകരന്‍ എഴുതിയ 'എന്റെ പുസ്തകം' വായിച്ചതിന് നന്ദി. താങ്കളുടെ പ്രതികരണത്തെ ഏറെ വിലമതിക്കുന്നു. എന്നാല്‍, ഇതില്‍ താങ്കള്‍ പറയുന്നത് വസ്തുതയ്ക്ക് നിരക്കുന്ന കാര്യങ്ങളല്ല. കമ്യൂണിസത്തിന് ഒരിക്കലും ഭക്തി മാര്‍ഗത്തിലേക്ക ് കടക്കാന്‍ സാധിക്കില്ല. താങ്കള്‍ക്ക് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അടക്കമുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ കമ്യൂണിസത്തിന് ആ മാര്‍ഗത്തിലൂടെ നടക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാവും. രണ്ടാമത്തേത് പാര്‍ട്ടിക്ക് മേലധികാരി ഇല്ല. ശ്രീ. ജി സുധാകരന്‍ രാമായണത്തെ കമ്യൂണിസ്റ്റ് ഗ്രന്ഥമായി എവിടെയും പറഞ്ഞിട്ടില്ല. അദ്ദേഹം പറയുന്നത് രാമായണം അദ്ദേഹത്തെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതാണ്. അദ്ദേഹത്തിന്റെ 'രാമായണ നോട്ട'മാണ് എഴുതിയിട്ടുള്ളത ്. എല്ലാ ഗ്രന്ഥങ്ങളും മനുഷ്യനന്‍മയ്ക് കായുള്ളതാണെന്ന താങ്കളുടെ വിലയിരുത്തല്‍ ശരിയാണെന്ന് തോന്നുന്നില്ല. 'വിചാരധാര' പോലുള്ള വര്‍ഗിയ, തീവ്രവാദ വിഷം വമിക്കുന്ന എത്രയോ പുസ്തകങ്ങളുണ്ട് . വംശീയത നുരക്കുന്ന പുസ്തകങ്ങളുണ്ട് . ഏതോ തെറ്റിദ്ധാരണയില ്‍ നിന്നാണ് താങ്കള്‍ കൃസ്തുവിനെയും നബിയെയുമൊക്കെ കയറി പിടിച്ചിരിക്കുന ്നത്. മതവും ഈശ്വരനും പാര്‍ട്ടി സൃഷ്ടിയല്ല, മനുഷ്യ സൃഷ്ടിയാണ്. പാര്‍ട്ടിയും മനുഷ്യ സൃഷ്ടിയാണ്. ഈ മറുപടികള്‍ ശ്രീ. ജി സുധാകരന്റെ അറിവോടുകൂടി പോസ്റ്റ് ചെയ്യുന്നതാണ്. നെല്ലിന്റെ കൂടെ ശ്രീകുമാര്‍ ഇനിയുമുണ്ടാവും എന്ന് പ്രതീക്ഷിക്കുന് നു.
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh