നമുക്ക് അത്യാഗ്രഹങ്ങള്‍ മാറ്റിവെക്കാം
സുഗതകുമാരി

![]() |
|
ഇപ്പോള്‍ ഫ്‌ളാറ്റ്-വില്ല, അപ്പാര്‍ട്ട്‌മെന്റ് സംസ്‌കാരം ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൂടാതെ വാണിജ്യസമുച്ചയങ്ങളും മറ്റു നിര്‍മാണങ്ങളും വന്‍തോതില്‍ ആകാശത്തെ കീഴടക്കുന്നു. എല്ലാ നിര്‍മാണങ്ങള്‍ക്കും വന്‍തോതില്‍ കല്ലും മണ്ണും മണലുമല്ലാം ആവശ്യമാണ്. പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം തടയാന്‍ ഒട്ടേറെ നിയമങ്ങളും വ്യവസ്ഥകളും രാജ്യത്ത്, നിലവിലുണ്ട്. എന്നാല്‍, പലപ്പോഴും അവയെന്നും പാലിക്കപ്പെടുന്നില്ല. വികസനവും പരിസ്ഥിതിസംരക്ഷണ നടപടികളും പരസ്പരപൂരകമായി മുന്നോട്ടു കൊണ്ടുപോകണം. അതാണ് വേണ്ടത്. |
ഓരോ ദിവസം കഴിയുന്തോറും മനുഷ്യരില്‍ ഭൂരിപക്ഷത്തിനും എല്ലാം എന്റേതാക്കുക എന്ന സ്വാര്‍ത്ഥത കൂടിവരുന്നുണ്ട്. അതിനനുസൃതമായി ആവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നു. പല കുടുംബങ്ങള്‍ക്കും ഒന്നിലധികം വാഹനങ്ങളുണ്ട്. ഒരു വീടുണ്ടെങ്കിലും വീണ്ടും വീടുകള്‍ നിര്‍മിക്കുന്നു. ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയിടുന്നു. ഇപ്പോള്‍ ഫ്‌ളാറ്റ്-വില്ല, അപ്പാര്‍ട്ട്‌മെന്റ് സംസ്‌കാരം ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൂടാതെ വാണിജ്യസമുച്ചയങ്ങളും മറ്റു നിര്‍മാണങ്ങളും വന്‍തോതില്‍ ആകാശത്തെ കീഴടക്കുന്നു. എല്ലാ നിര്‍മാണങ്ങള്‍ക്കും വന്‍തോതില്‍ കല്ലും മണ്ണും മണലുമല്ലാം ആവശ്യമാണ്. പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം തടയാന്‍ ഒട്ടേറെ നിയമങ്ങളും വ്യവസ്ഥകളും രാജ്യത്ത്, നിലവിലുണ്ട്. എന്നാല്‍, പലപ്പോഴും അവയെന്നും പാലിക്കപ്പെടുന്നില്ല. വികസനവും പരിസ്ഥിതിസംരക്ഷണ നടപടികളും പരസ്പരപൂരകമായി മുന്നോട്ടു കൊണ്ടുപോകണം. അതാണ് വേണ്ടത്.
സംസ്ഥാനത്ത് പാറപൊട്ടിക്കാനുള്ള അനുമതിക്ക് നിലവില്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നിട്ടും വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി പാറപൊട്ടിക്കല്‍ നടക്കുന്നുവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. അത്തരം വീഴ്ചകള്‍ മണ്ണെടുപ്പ് നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഉണ്ടായിക്കൂടാ. മണ്ണെടുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2013 ജൂണില്‍ ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ദേശീയ ട്രിബ്യൂണല്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് മീറ്ററിലധികം ആഴത്തില്‍ മണ്ണെടുക്കരുത്, കെട്ടിടങ്ങളില്‍ നിന്ന് 15 മീറ്ററെങ്കിലും വിട്ടുമാറിയേ മണ്ണെടുക്കാവൂ, വന്യമൃഗസങ്കേതങ്ങളുടെയും മറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ല തുടങ്ങിയ വ്യവസ്ഥകള്‍ മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്. ജനസാന്ദ്രതയേറിയ കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വ്യവസ്ഥകള്‍ പരിസ്ഥിതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ് താനും. പരിസ്ഥിതിചൂഷണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യങ്ങള്‍ക്ക് പരിധി വെക്കാന്‍ നമ്മള്‍ തയ്യാറാവണം. അതാണ് വേണ്ടത്.
Comments
RSS feed for comments to this post