മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

ഒരുത്തി

മൈന ഉമൈബാന്‍

പെണ്‍പ്രണയത്തെക്കുറിച്ച് എന്റെ നാട്ടുകാര്‍ക്കറിയില്ലായിരുന്നു.
മുതിര്‍ന്നപ്പോള്‍ പെണ്‍പ്രണയത്തെക്കുറിച്ചു കേട്ടു തുടങ്ങിയപ്പോള്‍ ഞാനതേക്കുറിച്ചു പറയാന്‍ ശ്രമിച്ചു.
“പെണ്ണും പെണ്ണും പ്രേമിക്ക്വോ? പിന്നേ...” മീരാമ്മാത്ത മുഖം ചുളിച്ചു.
“വട്ടാണോ?” അവര്‍ ചോദിച്ചു.
അല്ല, പെണ്ണും പെണ്ണും പ്രണയിക്കും. അതിമനോഹരമായി.

ഒന്‍പതുവര്‍ഷത്തിനു ശേഷം കമറുന്നിസ്സ നാട്ടില്‍ മടങ്ങി വന്നത് കുളിക്കടവില്‍ വലിയൊരു വാര്‍ത്തയായിരിക്കുന്നു. കമറുന്നീസ എന്നു കേട്ടപ്പോഴെ പെണ്ണുങ്ങളുടെ മുഖം തെളിഞ്ഞു.

ഒരു കാലത്ത് പുഴയോരത്തെ ഓരോ മണല്‍ത്തരിയേയും കോരിത്തരിപ്പിക്കുന്ന സുന്ദരിയായിരുന്നു അവള്‍. മിന്നുന്ന കുപ്പിവളയും വെള്ളിക്കൊലുസുമണിഞ്ഞ് അവള്‍ അയല്‍ഗ്രാമങ്ങളിലേക്കും പണിക്കു പോയി. ആരെയും കൂസാതെ നടന്നു. ഒടുക്കം പിഴച്ചു പെറ്റു.

കൊച്ചിനെ വീട്ടിലുപേക്ഷിച്ച് അടുത്ത ഗര്‍ഭവുമായി ഈ നാട്ടിലെ വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായൊരുത്തന്റെ കൂടെ വണ്ടി കയറിയതാണ്....... അയാള്‍ മൂന്നാം ദിവസം മടങ്ങി വന്നു. പിന്നീട് ഒന്‍പതു വര്‍ഷത്തിനു ശേഷം
കമറുന്നീസ മടങ്ങി വന്നിരിക്കുന്നു. കൂടുയുളളത് മകളും കറുത്തു മെലിഞ്ഞ് കുറിയ ഒരുത്തിയും.
വെള്ളത്തില്‍ കിടന്നവര്‍ക്കും മേലുതേച്ചുകൊണ്ടിരുന്നവര്‍ക്കും മേലാസകലം ചൊറിച്ചിലെടുത്തു.
സന്ധ്യയോടടുക്കുമ്പോഴാണ് പെണ്ണുങ്ങള്‍ പുഴയിലേക്കിറങ്ങുന്നത്.

പൊടിക്കമ്പനിയിലെ പണി കഴിഞ്ഞു വരുന്ന ചെറുപ്പക്കാരികള്‍ അവരുടെ മുളകും മഞ്ഞളും മണക്കുന്ന പാവാടകള്‍ കുത്തിപ്പിഴിഞ്ഞു തുടങ്ങുന്നതും, അടക്കാപൊളിക്കാനും ഇഞ്ചി ചുരണ്ടാനും പോയവര്‍ പുകച്ചിലൊന്നു മാറാന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും അപ്പോഴാണ്. അന്നേരം പുഴയ്ക്ക് മസാലമണമാണ്.

പലരും അര്‍ദ്ധ പട്ടിണിക്കാരായിരുന്നതുകൊണ്ടും ടിവി വാങ്ങാന്‍ പോയിട്ട് മൂന്നുനേരം ഭക്ഷണം കഴിക്കാനില്ലാഞ്ഞിട്ടു കൊണ്ടും കേബിള്‍ ടിവിക്ക് ഇന്നത്തെപ്പോലെ പ്രചാരം ഗ്രാമത്തിലെ സംഭവങ്ങളെ ക്കുറിച്ചായിരുന്നു കുളക്കടവിലെ വാര്‍ത്തകളത്രയും.

നാടിന്റെ നാനാദിക്കുകളിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും ചൂടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ശരീരം തണുക്കാന്‍ തുടങ്ങും.
ഈ നേരത്താണ് ഞാനും വെള്ളത്തിലൂളിയിടുക.
വേനലായാല്‍ വെളളം കുറവാണ്. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിനു മുകളില്‍ കുറച്ചു വെള്ളം കൂടുതലുണ്ട്.
നീന്തുന്നതിനിടയ്ക്ക് ആഴത്തില്‍ കാലു തട്ടിയാല്‍ ചേറു പൊങ്ങും. വെളളം കലങ്ങി മറിയും. പെണ്ണുങ്ങളുടെ മേലുചൊറിയും. അക്കാലത്ത് ചേറിലെത്ര നീന്തിയാലും ചൊറിച്ചിലെന്താണെന്ന് ഞാനറിഞ്ഞതുമില്ല.

“ വെള്ളം കലക്കാത കേറീപ്പോ കൊച്ചേ ” ആട്ടിയോടിക്കുകയാണ് മീരാമ്മാത്ത.
എനിക്കാണെങ്കില്‍ നീന്തലും കുളിയേക്കാളും പ്രധാനം ഈ വാര്‍ത്ത കേള്‍ക്കലാണ്.
മൂന്നേക്കര്‍ കോളനിക്ക് കിഴക്കുമാറി കാടതിര്‍ത്തിയില്‍ കമറുന്നീസ സ്ഥലം വാങ്ങി കുടിലുകെട്ടിക്കഴിഞ്ഞു. ഒപ്പമുള്ളത് ഒരുത്തി.
“ കറുത്ത മെലിഞ്ഞ് കാണാന്‍ ശേലില്ലാത്തൊരുത്തി അതും ഒരു പെലക്കളളി”
പെണ്ണുങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.
മുലക്കച്ചയൊന്ന് അയച്ച് പുറം തേക്കാന്‍ തുടങ്ങിയിട്ട് ചൊറിച്ചിലു മാറുന്നില്ല. അവര്‍ വീണ്ടും പുറം തേച്ചുകൊണ്ട് തങ്കയുടെ ജാതിയേക്കുറിച്ചായി സംസാരം.
“ കണ്ടാലറിയാമ്മേലേ വല്ല കോലോമുണ്ടോ”
മുഖത്തെ ചുളുവില്‍ ബാര്‍സോപ്പു പതപ്പിച്ചുകൊണ്ട് ശോശാമ്മച്ചേടത്തി പറഞ്ഞു.
എല്ലാത്തിനുമപ്പുറം സഹികേടിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് പെണ്ണുങ്ങളിപ്പോള്‍.
കമറുന്നീസയ്ക്ക് ഒരുത്തിയോടൊപ്പം താമസിക്കാന്‍ വയ്യെന്നാണ് അവരുടെ വാദം.
“ ഒന്നുവല്ലെങ്കില്‍ അവളൊരു തുലുക്കത്തിയല്ലേ” , മീരാമ്മാത്തയ്ക്ക് സഹിക്കുന്നില്ല.
“ ഓ, എന്നാ തുലുക്കിത്തിയാ, മൂത്തപ്പെണ്ണിന്റെ തന്ത ഞങ്ങടെ കൂട്ടക്കാര് മാപ്ലയല്ലേ, ഇപ്പയൊള്ളതിന്റെ തന്ത നമ്മടെ രാജപ്പനല്ലേ, ” ശോശാമ്മചേടത്തി കിറികോട്ടി ചിരിച്ചു. നമ്മടെ രാജപ്പനെ വാര്‍ത്തുവെച്ചമാതിരിയൊണ്ട് കൂടെയൊള്ള പെങ്കൊച്ച്.
ചര്‍ച്ച അങ്ങനെ നീണ്ടുപോയി. പക്ഷേ, ആര്‍ക്കും പിടികിട്ടാതെ പോയത് തങ്കയുമായുള്ള ബന്ധമാണ്.
ആണില്ലാത്ത രണ്ടുസ്ത്രീകള്‍ കാടിനുചേര്‍ന്ന് വീടുകെട്ടി താമസിക്കുന്നു.
പുറകിലേക്ക് തൈലപുല്‍ക്കാടാണ്. ഇടയ്ക്ക് അക്കേഷ്യമരങ്ങളും. പിന്നീടങ്ങോട്ട് അഗാധമായ കൊക്കയും വനവും. വിളികേള്‍ക്കുന്നിടത്തെങ്ങും വീടുകളില്ല.
അവര്‍ കുടിലുപൊളിച്ച് ഓടുമേഞ്ഞ വീടു പണിതു. പറമ്പിനു ചുറ്റും വേലികെട്ടി. നേരം പുലരുമ്പോള്‍ തങ്ക പണിയന്വേഷിച്ചിറങ്ങും. എന്തു പണിയെന്നില്ല, ഇഞ്ചി ചുരണ്ടോ, അടയ്ക്കാ പൊളിയോ, കല്ലും മണ്ണും ചുമടോ, കാടുചെത്തോ എന്തുമാവാം. ഈ പണികളൊന്നും കിട്ടിയില്ലെങ്കില്‍ തമരടിക്കും, തെങ്ങുകയറും, കാട്ടില്‍ പോയി വിറകു വെട്ടും.
പുഴയില്‍ ചൂണ്ടിയിട്ട് മീന്‍ പിടിക്കും . കാട്ടില്‍ കെണിവെച്ച് മുയലിനെ പിടിക്കും.
കമറുന്നീസ പുറം പണിക്കു പോകാറില്ല. വീട്ടു പണികള്‍ ചെയ്യും. ചീരയും വെണ്ടയും പാവലും നട്ടു നനയ്ക്കും.
ഇത്തരത്തിലേക്ക് അവരുടെ ജീവിതം മാറിയപ്പോള്‍ പുഴവക്കത്തെ ചര്‍ച്ചകള്‍ക്കും ശക്തി കൂടി.
ഇഞ്ചിച്ചൂടുമാറാന്‍ പുഴയില്‍ മുങ്ങി നിവര്‍ന്ന് വായില്‍ നിറച്ച വെള്ളം ശക്തിയില്‍ കുപ്ലിച്ചുകൊണ്ട് ശോശാമ്മ ചേടത്തി ഒരത്ഭുതം പൊട്ടിച്ചു.
“ തങ്ക പെണ്ണല്ല പെണ്ണുങ്ങളെ, ആണാ, ആണ്.”

കേട്ടതേ, ഞാന്‍ വെള്ളത്തിലങ്ങ് മുങ്ങിപ്പോയി. ഒരു കവിള്‍ വെള്ളം കുടിച്ച് പൊങ്ങിയപ്പോള്‍ കണ്ടത് മേലു തേച്ചുകൊണ്ടിരുന്നവര്‍ പ്രതിമ കണക്കെ നില്‍ക്കുന്നതാണ്. അവരുടെ അന്തിച്ച നോട്ടങ്ങളില്‍ ചോദ്യങ്ങളൊരുപാടുണ്ടായിരുന്നു.
ഇഞ്ചയും താളിയും അലക്കുകല്ലിലൊഴുകിപ്പടര്‍ന്നു.

“ പെണ്ണാണെങ്കി, തമരടിക്കാനും മരത്തേക്കേറാനും പോകുവോ? ” ഈ മറു ചോദ്യം ആരെയും തൃപ്തിപ്പെടുത്തിയെന്നു തോന്നിയില്ല. കുടിച്ച വെള്ളം വെറുതെയായല്ലോ എന്ന് ഞാനുമോര്‍ത്തു. പെണ്ണുങ്ങള്‍ പണിക്കു പോകുന്നത് നീളന്‍ ബ്ലൗസും മുണ്ടുമുടുത്ത് തോളത്ത് തോര്‍ത്തുമിട്ടാണ്. പക്ഷേ, തങ്ക ഷര്‍ട്ടാണ് ധരിക്കുക. തോര്‍ത്തു ചിലപ്പോള്‍ തലയില്‍ വട്ടക്കെട്ടു കെട്ടിക്കളയും. പണിയുടെ ഇടയില്‍ മൂളിപ്പാട്ടും ചൂളംവിളിയും. അക്കരെ നില്ക്കുന്നവരെ വിളിക്കാന്‍ കൈകൊട്ടിയും പേരുവിളിച്ചും പെണ്ണുങ്ങളാര്‍ക്കുമ്പോള്‍ തങ്കയ്ക്ക് രണ്ടുവിരലുകള്‍ നാവിനടിയിലേക്ക് മടക്കി ഒറ്റ വിസിലടി മതി. പോരാത്തതിന് ചുണ്ടത്ത് എരിയുന്ന ബീഡിയും.

ഇതൊക്കെ പോരെ, ആണാണെന്നതിന് തെളിവ്. എന്ന മട്ടില്‍ നില്ക്കുകയാണ് ശോശാമ്മചേടത്തിയും സരസുവും. പരസ്പരം നോക്കിയും കുശുകുശുത്തും പെണ്ണുങ്ങള്‍ പുറം തേച്ചും ചെരുപ്പുംതേച്ചും നിന്നു.
വെള്ളത്തില്‍ കിടക്കുകയായിരുന്നിട്ടും പുകഞ്ഞത് എനിക്കാണ്.
തങ്ക ആണാണെന്നോ?
മരം കയറുന്ന പെണ്ണുങ്ങള്‍ നാട്ടിലുണ്ട്. ഞാനടക്കം. പക്ഷേ, തെങ്ങിലും കവുങ്ങിലും കയറാന്‍ വശമില്ല. തങ്ക തമരടിക്കുന്നു. പാറപൊട്ടിക്കുന്നു. ഉച്ചത്തില്‍ ചൂളംവിളിച്ചും ആരെയും കൂസാതെ നടക്കുന്നു. പക്ഷേ, തങ്കയ്ക്ക് മീശയില്ല, പൊടിപോലുമില്ല.
“ മഞ്ഞളു തേച്ചു കളഞ്ഞു കാണൂന്നേ,” ശോശാമ്മചേടത്തി സൂത്രം പറഞ്ഞു.
ശോശാമ്മ ചേടത്തിയ്ക്ക് മീശയുണ്ട്. ആണുങ്ങളുടേതു പോലുള്ള മീശ, ഇടയ്ക്ക് വടിക്കും, നാലു ദിവസം കൊണ്ടു വളരും. പിന്നെയും വടിക്കും. ആ ഓര്‍മ്മയില്ലാതെയാണ് ചേടത്തി അതു പറഞ്ഞത്.

പുകച്ചിലിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ എനിക്കിതാരോടെങ്കിലും പറയണമെന്നായി. ഈ വെള്ളത്തില്‍ കിടന്ന് തന്നത്താന്‍ കേട്ട് ചിന്തിച്ചാല്‍ എനിക്ക് പുകച്ചിലു കൂടുകയേയുള്ളൂ. പറഞ്ഞേ തീരു. കമറുന്നീസയുടെ മൂത്തമകള്‍ സുമി അനിയത്തിയുടെ കൂട്ടുകാരിയാണ്, അടുത്ത വീട്ടിലെ ആശയുടെയും. ഞാനും രണ്ടനിയത്തിമാരും അയല്‍വീട്ടിലെ ആശ, അനു ഞങ്ങള്‍ ഐവര്‍സംഘം മണല്‍പ്പരപ്പിലിരുന്ന് ആലോചനയായി. നൂറുതരം ചിന്തകള്‍ ബുദ്ധിയില്‍ തെളിഞ്ഞു മറയുന്നു.

ഒരുപാട് ആശയങ്ങളുണ്ട്. പക്ഷേ, ഒന്നും ഒത്തുവരുന്നില്ല. പ്രായോഗികമാക്കാവുന്നതൊന്നും അത്രകൃത്യമായി മണ്ടയില്‍ തെളിയുന്നില്ല.
സുമിയെ ആദ്യമൊന്നും ഉമ്മയെ കാണാന്‍ കുന്നത്തുകാര്‍ വിട്ടിരുന്നില്ല. ഇപ്പോഴവള്‍ പോകാറുണ്ട്. വല്ലപ്പോഴും , ഒന്നോ, രണ്ടോ ദിവസം അവിടെ നില്ക്കാറുമുണ്ട്.
ഉമ്മയുടെ വീട്ടിനു പിന്നിലെ പാറയില്‍ നിന്നാല്‍ വനത്തിന്റെ വശ്യത, കിളികളുടെ കളകൂചനങ്ങള്‍, ദൂരെ പെരിയാറിന്റെ ജലരാശി, സന്ധ്യക്ക് സൂര്യന്‍ അക്കരെ മലക്കപ്പുറത്തേക്ക് താണുപോകുന്നത്.. ഇതൊക്കെയാണ് ആശയോടും അനിയത്തിയോടും സുമിക്ക് പറയാനുള്ള ഉമ്മയുടെ വീട്ടില്‍ പോകുമ്പോഴുള്ള വിശേഷങ്ങള്‍.
പക്ഷേ, ഞങ്ങള്‍ക്കതു പോരല്ലോ?
” തങ്കേം, ഉമ്മേം ഒരുമിച്ചാണോ കിടക്കുന്നേന്ന് ചോദിക്ക്?” അവസാനം തീരുമാനത്തിലെത്തി.പക്ഷേ, ആരു ചോദിക്കും? പ്രതിസന്ധിയിലായി ഞങ്ങള്‍.
ശ്ശൊ, ഇതാകെ ഒഴക്കുകയാണല്ലോ. തങ്ക ആണാണോ എന്നു ഞങ്ങള്‍ക്കറിഞ്ഞേ പറ്റൂ. തങ്കയ്ക്ക് പുതിയൊരു പേരും വീണു.
തങ്കച്ചേട്ടന്‍.
സുമിയോട് ചോദിക്കുക തന്നെ.
പക്ഷേ, ചോദിച്ചതിങ്ങനെയായിരുന്നു.
“ നീ ഉമ്മാടടുത്തു പോകുമ്പോള്‍ ഷമീടെ കൂടെയാണോ കെടക്കുന്നെ?”
“ ങ്ഉം..ഞാനും ഷമീം ഉമ്മാടെ അപ്രത്തും ഇപ്രത്തും..”
എല്ലാവരും പുഴയില്‍ കുളിക്കുമ്പോള്‍ തങ്ക വീട്ടില്‍ കുളിക്കുന്നു. മറപ്പുരയില്‍ ഒളിഞ്ഞുനോക്കിയാല്‍മതി. പക്ഷേ, ആരു നോക്കും ... സുമിയോട് നോക്കാന്‍ പറയാം. തുണിമാറിയുടുക്കുമ്പോള്‍ നോക്കാന്‍ പറയാം. പക്ഷേ, എങ്ങനെ പറയും. ആരു പറയും?
തങ്ക അവള്‍ടെ കെട്ടിയവനാണെന്നേ,കള്ള കെട്ടിയവന്‍, പെണ്‍വേഷം കെട്ടിയവന്‍.
“ ഇല്ലെങ്കി പിന്നെ അവളെ വീട്ടിലിരുത്തിയിട്ട് തങ്കയ്ക്ക് പണിയാന്‍ പോകണോ? രണ്ടുപേര്‍ക്കും കൂടി പണിതാലെന്നാ...”
തങ്കതന്നെയാണു ആരോ ചോദിച്ച ചോദ്യത്തിനുമ റുപടി പറഞ്ഞത്.
“ ഞാനീ കല്ലുചൊമന്നും, വെറുകുകീറീം വരുമ്പോ എനിക്കിച്ചിരെ ചൂടോള്ളത്തി കുളിക്കണം. കട്ടഞ്ചായ ചൂടോടെ കുടിക്കണം. നിസേം കൂടി പണിക്കുവന്നാല്‍ അത് പറ്റുവോ? ഒരാള്‍ടെ പൈസേങ്കൊണ്ട് ജീവിച്ചാ മതി.”
കുളിക്കാനിറങ്ങിയ ശോശാമ്മ ചേടത്തിക്ക് അതു കേട്ടപ്പോള്‍ കാല്‍തെറ്റി.
“ പണ്ടാരം പിടിച്ച പാറ...”
അവര്‍ പായല്‍ പിടിച്ച പാറയെ പ്രാകി. പാറയില്‍ പിടിച്ച പായലുപോലെ തങ്കയും കമറുന്നീസയും നില്ക്കുകയാണ് പലരുടേയും മുന്നില്‍.
ചിലര്‍ തങ്കയേയും കമറുന്നീസയേയും പരസ്പരം അകറ്റി വേറെ പ്രണയിപ്പിക്കാന്‍ ആലോചിച്ചു.
തങ്കയുടെ പ്രകൃതം ഇഷ്ടപ്പെടുന്ന പുരുഷന്മാര്‍ നാട്ടിലില്ല. ആണാണോ എന്നറിയാന്‍ ചില അന്യായങ്ങള്‍ കാണിക്കാന്‍ ധൈര്യമുള്ളവര്‍ ഇനി ജനിക്കേണ്ടിയിരിക്കുന്നു.
കമറുവിനെ പ്രണയിച്ചു കൂടിയാലും തങ്കയുടെ രഹസ്യമറിയാം. പക്ഷേ വീടിനു പരിസരത്തടുക്കാന്‍ ആണുങ്ങള്‍ക്ക് പേടിയാണ്. തങ്ക ആട്ടും.
കമറുന്നീസയാണെങ്കില്‍ പണ്ടത്തെ നിസയല്ല.
ആണൊരുത്തന്റെ നെഴലുകണ്ടാ കമിന്നടിച്ചു വീഴുമെന്നായിരുന്നു കേഴ്‌വി. അവളിപ്പോള്‍ തങ്കയുടെ നിഴലില്‍ മറയുന്നു.
“ കണ്ടാല്‍ ചക്കരേ തേങ്ങേ പോലെ.” സരസു പറഞ്ഞു.
അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു വാക്ക് മലവെള്ളപ്പാച്ചിലിലേക്കിറങ്ങി വന്നത്.
“ ഹീജ ഡ”
മലവെള്ളപ്പാച്ചിലില്‍ ചുഴിയില്‍ പെട്ടു ഞാന്‍ രണ്ടു മലക്കം മറിഞ്ഞു.
ഇത്തവണ മൂക്കിലൂടെ ശിരസ്സിലേക്ക് വെള്‌ളം കയറി. തലയ്‌ക്കൊരു പെരുപ്പ്. എരിവും നീറ്റലും.
ഹിജഡാ വാക്ക് എന്നില്‍ അത്ഭുതം മാത്രം നല്കി.
ആണും പെണ്ണും കെട്ട ജാതി. ആരും അത്തരമൊരാളെ കണ്ടിട്ടില്ല. ആയിടയ്ക്ക് മാധവിക്കുട്ടിയുടെ കുറിപ്പുകളില്‍ നപുംസകം എന്ന വാക്കും ഹിജഡ എന്നും വായിച്ചിരുന്നു പക്ഷേ ഹിജഡകളുടെ നരവംശ ശാസ്ത്രമോ, ജീവശാസ്ത്രമോ, ഭൗതികഘടനയോ ഒന്നും വ്യക്തമല്ല. ആര്‍ക്കും.
പക്ഷേ പുഴവക്കത്ത് ഹിജഡ എന്ന വാക്കു മുഴങ്ങി.
“ തങ്ക ഹിജഡയാണ്. ഹിജഡ”
“ ആണും പെണ്ണുമല്ലാത്ത കെട്ടിയവന്‍.”
ഓരോരുത്തരും പറഞ്ഞാര്‍ത്തു ചിരിച്ചു. ചിരി പുഴയോരത്തെ കരിങ്കല്‍ പാറകളില്‍ തട്ടി പ്രതിധ്വനിച്ചു.
പക്ഷേ, തങ്കയും കമറുന്നീസയും ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു. ആരും കാണാത്തൊരു വഴിയെ...
രാജപ്പനോടൊപ്പം ഒളിച്ചോടുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു കമറുന്നീസക്ക്. അവര്‍ പെട്ടെന്നാരും കണ്ടെത്തില്ലെന്ന് കരുതിയാണ് വടാട്ടുപാറയിലെത്തിയത്. പക്ഷേ പിറ്റേന്ന് രാജപ്പന്റെ ആള്‍ക്കാര്‍ പിടിച്ച പിടിയാലെ അയാളെ കൊണ്ടുപോയി.
ഒരു ദിക്കും കിട്ടാതെ ഭൂതത്താന്‍ കെട്ടിന്റെ മുകളില്‍ നിന്നും ചാടാനൊരുങ്ങുമ്പോഴാണ് പിന്നോട്ടൊരു വലി. തങ്കയുടെ ബലമുള്ള കൈകള്‍.
“ഓരോ ആണും ഇങ്ങനെയാടി. തരം കിട്ടുമ്പോള്‍ കറിവേപ്പിലപോലെ വലിച്ചെറിയും.” ആ വാക്കുകള്‍ കേട്ട നിമിഷം തന്റെ ജീവിതത്തിലൂടെ കടന്നുപോയ സകല പുരുഷന്മാരെയുമോര്‍ത്തു പരിതപിച്ചു കമറുന്നീസ.
അണകെട്ടിനു താഴോട്ടു നോക്കുമ്പോള്‍ കുത്തിയൊഴുകുന്ന വെള്ളം മാത്രമാണ് ബാക്കി. അവര്‍ തന്നത് അതു മാത്രമാണ്.കമറുന്നീസക്ക് ഹൃദയം വിങ്ങിപ്പൊട്ടി.നെഞ്ചിലൊരു വേദന. ഭാരം. പെണ്‍പ്രണയത്തെക്കുറിച്ച് എന്റെ നാട്ടുകാര്‍ക്കറിയില്ലായിരുന്നു.
മുതിര്‍ന്നപ്പോള്‍ പെണ്‍പ്രണയത്തെക്കുറിച്ചു കേട്ടു തുടങ്ങിയപ്പോള്‍ ഞാനതേക്കുറിച്ചു പറയാന്‍ ശ്രമിച്ചു.
“പെണ്ണും പെണ്ണും പ്രേമിക്ക്വോ? പിന്നേ...” മീരാമ്മാത്ത മുഖം ചുളിച്ചു.
“വട്ടാണോ?” അവര്‍ ചോദിച്ചു.
അല്ല, പെണ്ണും പെണ്ണും പ്രണയിക്കും.
അതിമനോഹരമായി.

www.facebook.com/mynaumaiban

Comments  

 
0 # hi — KHADER MN 2013-10-30 09:29
ലേഖനം ഇസ്റ്ററ്റപ്പെട് ടു m n khader poovar junction trivandrum-695525
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh