മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. മായാ ലീല . രഞ്ജിത് ശ്രീധര്‍ . ഡോ. കെ എന്‍ പണിക്കര്‍ . ഗീതാ ജാനകി . സുധീര്‍ രാജ് . നിധിന്‍ പ്രകാശം . ജി സുധാകരന്‍ . മൈന ഉമൈബാന്‍ . മോഹന്‍ലാല്‍ . സുനില്‍ കൃഷ്ണന്‍ . സുഗതകുമാരി . ഫൈസല്‍ബാവ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . എന്‍ വി അജിത്ത് . അശോകന്‍ ചരുവില്‍ . കെ സുരേഷ്‌കുമാര്‍ . ഡോ. എസ് സൂരജ് . എ എന്‍ രവീന്ദ്രദാസ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . ബി എം സുഹറ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

ഒരു വിവാഹിതയുടെ തുടയില്‍
ഒരിക്കലും കടിക്കരുത്

ഷെല്‍ഡന്‍ അലന്‍ സില്‍വര്‍സ്റ്റയിന്‍
പരിഭാഷ : ഗീത ജാനകി


എന്റെ പൊന്നെ, ഒരു വിവാഹിതയുടെ തുടയില്‍
ഒരിക്കലും കടിക്കരുത്.
കാരണം, എത്രതന്നെ ശ്രമിച്ചാലും
അതവള്‍ക്ക് തുടച്ചു മാറ്റാന്‍ കഴിയില്ല.
രാത്രിയില്‍ അവള്‍ വീട്ടിലെത്തുമ്പോള്‍
അവളുടെ ഭര്‍ത്താവ് ചോദിക്കും
അതെന്തുകൊണ്ടെന്ന്.
അപ്പോഴവള്‍, അത് ജന്മനാ ഉള്ള ഒരടയാളമാണെന്നോ
അല്ലെങ്കില്‍ മറ്റെന്തെകിലും നുണകളോ പറയും.
പക്ഷെ, അയാള്‍ക്ക് സംശയം തോന്നി
കുത്തിക്കുത്തി ചോദിയ്ക്കാന്‍ തുടങ്ങും.
അവളൊരു ഭ്രാന്തിയെപ്പോലെ കരയാന്‍ തുടങ്ങും.
അപ്പോഴയാള്‍ അവളോട് പറയും,
നിന്നെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല
പക്ഷെ പറയൂ, അവനാരെന്ന്.
അപ്പോഴവള്‍ എല്ലാം സമ്മതിക്കും.
അയാള്‍ യാത്ര പറഞ്ഞു പോവുകയും ചെയ്യും.
അയാളൊരു വിമാനടിക്കറ്റ് വാങ്ങി
ആകാശത്തിന് കുറുകെ പറക്കും.
പിന്നെ അയാള്‍ നിന്നെ കണ്ടുപിടിക്കും
നിന്റെ കണ്ണിലൊരു ഊക്കനിടിയും വെച്ചുതരും.
പിന്നെ ഒരു വിലകുറഞ്ഞ ഹോട്ടലില്‍ മുറിയെടുത്ത്
സ്വന്തം ടൈയില്‍ അയാള്‍ തൂങ്ങിച്ചാവും.
അവളതറിയുമ്പോള്‍ അമിതമായി ഉറക്കഗുളിക കഴിച്ചു
കട്ടിലില്‍ കിടന്നു മരിക്കും.

അതുകൊണ്ട്,
ഒരു വിവാഹിതയുടെ തുടയില്‍ ഒരിക്കലും
ഒരിക്കലും ഒരിക്കലും ഒരിക്കലും
ഒരിക്കലും ഒരിക്കലും ഒരിക്കലും
കടിക്കരുത്.



കുട്ടിയപ്പാപ്പന്‍

സുധീര്‍ രാജ്


കുട്ടിയപ്പാപ്പന്‍ ഇന്നുച്ചയ്ക്കാണ് മരിച്ചത്
മരിച്ചുകിടക്കുമ്പോഴും മരിച്ചിട്ടില്ലായിരുന്നു.
നല്ല പ്രസരിപ്പോടെ ഓടിവന്നു കൈപിടിച്ചു.
എത്ര നാളായെടാ കണ്ടിട്ട്
വാ, പുളിഞ്ചോട്ടില്‍ പൂവ്വാം നാലുംകൂട്ടി മുറുക്കാം.
മുറുക്കിമുറുക്കിയങ്ങനെ ഞങ്ങള് നീട്ടിത്തുപ്പി
ചുവന്ന ഉമിനീരിനൊരു വൃത്തം മാത്രം.
അപ്പാപ്പന്‍ കരഞ്ഞു, എനിക്ക് മുറുക്കാന്‍ പറ്റണില്ലടാ...
മരിച്ചോര്‍ക്ക് മുറുക്കാന്‍ പറ്റാത്ത സങ്കടമോര്‍ത്ത്
ഞാനുംകരഞ്ഞു.

വാടാ, ഏറുമാടത്തിലിരിക്കാം
പാടത്തിന്‍ കരയിലേറുമാടത്തിലൊരു തപ്പുണ്ട്
നീ പാടടാ...
മരിച്ചോര്‍ക്ക് പാടാന്‍പറ്റാത്ത സങ്കടത്തില്‍ ഞാന്‍പാടി.
ആറ്റുമണിപ്പുഞ്ചെ... നീറ്റുമണിപ്പുഞ്ചെ...
ആറുകോല്‍ പൊന്‍ചെളി താഴുന്നമണിപ്പുഞ്ചെ
കോറത്തുണി മാറ്റി മോറൊന്നു കാട്ടെടീ പുഞ്ചെ
പുഞ്ച വിളിച്ചു, കുട്ടിയപ്പാപ്പോ വായോ
ഞാനും കുട്ടിയപ്പാപ്പനും പുഞ്ചയിലേക്ക്.
മുട്ടറ്റം അരയറ്റം മൂടുന്ന ചേറ്റില്‍
മൂക്കറ്റം മുനയറ്റം മൂടണ വെള്ളം
കൊയ്തങ്ങനെ കൊയ്തങ്ങനെ കറ്റയടുക്കി
ഓലപ്പന്തയിലൊതുക്കിവലിക്കണ അപ്പാപ്പന്‍
മെതിക്കളമോരത്ത് പാനീസ് വെട്ടത്തില്‍
ചുവന്നതീ കോരിയിടുന്ന ആര്‍. സുഗതന്‍.
പാതിരാത്രിയില്‍ തോപ്പിലാശാന്റെ
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.
കൃഷണപിള്ള സഖാവിന്റെ ഇങ്ക്വിലാബ്
പടരുന്നരാത്രിയില്‍ ചെങ്കൊടിപാറിക്കുമപ്പാപ്പന്‍.
ഹൂ ..ഹൂയ് ..
പോരുകോഴിക്കുരുതിച്ചോരവിളയുന്ന
പടയണിച്ചിന്തിലുറയുമപ്പാപ്പന്‍.
മലനടകുറവത്തോറ്റപ്പെരുമയില്‍
നിഴല്‍ക്കുത്ത് ജയിക്കും ദുര്യോധനലഹരിയില്‍
വാറ്റുചാരായചൂതില്‍ തോറ്റുനില്‍ക്കുമപ്പാപ്പന്‍.
നിഴല്‍ക്കുത്തില്‍ പാവകള്‍ കരഞ്ഞുവിളിക്കുന്നു
പുളിഞ്ചോട്ടില്‍ കാറ്റ് കൂവി വിളിക്കുന്നു
ഏറു മാടത്തില്‍ തപ്പൊരെണ്ണം തനിച്ചുറങ്ങുന്നു
മരിച്ചവര്‍ മരിക്കാതെ നമുക്ക് കൂട്ടിരിക്കുന്നു.
കുട്ടിയപ്പാപ്പാ ...ഇനി തനിച്ചു പോവുക
പാട്ടൊരെണ്ണമിനിയും പൂര്‍ത്തിയാക്കാനുണ്ട്
തപ്പൊരെണ്ണമിനിയും തുകലിടാനുണ്ട്.
കുട്ടിയപ്പാപ്പാ....

www.facebook.com/sudheerkarthi



നഷ്ടലോകം

സത്‌നാംസിംഗ്
പരിഭാഷ : നിധിന്‍ പ്രകാശം


കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം
ഉറങ്ങാന്‍ സമയം
ബാക്കിയേതുമില്ല
പാലിക്കാനുള്ള വാക്കുകള്‍
നഷ്ടലോകത്തിലാണ് ഞാന്‍

പാഠശാലയില്ല, ബിരുദമില്ല
ഇഷ്ടമില്ലാത്തത് തെരഞ്ഞെടുക്കാന്‍
സമ്മര്‍ദ്ദവുമില്ല
ഞാന്‍ പൂര്‍ണ സ്വതന്ത്രനാണ്
നഷ്ടലോകത്തിലാണ് ഞാന്‍

ആയിരം വീഥികള്‍ ഉള്ളിലേക്ക് നീളുന്നു
വഴിയേതുമില്ല പുറത്തേക്ക്
പ്രളയമില്ല, വരള്‍ച്ച പോലുമില്ല
പഠിക്കാന്‍ മണ്ടന്‍ വിഷയങ്ങളൊന്നുമില്ല
നഷ്ടലോകത്തിലാണ് ഞാന്‍

എന്നിലെയെന്നെയറിയാന്‍
പരാശ്രയമില്ലാതെ
എന്നിലേക്ക് സ്വസ്ഥം ലയിക്കാന്‍
നഷ്ടലോകത്തിലാണ് ഞാന്‍

എവിടെ കാലം അനന്തമായിരിക്കുന്നുവോ
ജ്ഞാനം സമ്പത്തായിരിക്കുന്നുവോ
മതം മാനവികത മാത്രമാകുന്നുവോ
നഷ്ടലോകത്തിലാണ് ഞാന്‍

അതിരുകളില്ലാത്ത ലോകം
കാലുഷ്യമില്ലാത്ത ജീവിതം
മോഹിനികളുടെ സുന്ദര സ്വപ്നം
നഷ്ടലോകത്തിലാണ് ഞാന്‍

മത്സരത്തിന് ഇനിയവസരമില്ല
എപ്പോഴും ആനന്ദമൂര്‍ച്ഛയില്‍
നൃത്തമാടാനുള്ള കൊതിയില്‍
നഷ്ടലോകത്തിലാണ് ഞാന്‍

ഇത് നഷ്ടമാണെങ്കില്‍ പോലും
ഇത് നിങ്ങളേക്കാള്‍ നല്ലതാണ്
ഭീതിയില്ല പോരാടാന്‍
രോഗമില്ല സുഖപ്പെടാന്‍
മായമില്ല, ഇത് ശുദ്ധം തീര്‍ച്ച
ഞാന്‍ സ്‌നേഹിക്കുന്നു,
എന്റെ നഷ്ടലോകത്തെ

s earned the reputation as one of the most talented actors of our time. Born in Tenafly, New Jersey, Harris grew up as the middle child. After graduating high school, he attended New York's Columbia University, where he played football. After viewing local theater ... See full bio

(വീട് വിട്ടിറങ്ങും മുമ്പ് സത്‌നാംസിംഗ് ഇംഗ്ലീഷില്‍ കുറിച്ചിട്ട കവിത.)



ഹരിതവും തലസ്ഥാനവും

ജി സുധാകരന്‍


ഹരിതം മനോഹരം ആരവം ആഘോഷങ്ങള്‍
അതിരില്ലാതുള്ളാശങ്കകള്‍;
മുഖരിതം അന്തരീക്ഷങ്ങള്‍;
നേട്ടം പണമായ് പ്രതീക്ഷകള്‍!

ആട് അതിരു കടന്നു,
പള്ളിക്കു മുമ്പില്‍ പടക്കം പൊട്ടി എന്നൊക്കെ പറയുമ്പോലെ.

പത്രമാധ്യമങ്ങളില്‍ നിറയും കൊളാഷുകള്‍
ശത്രുവാര്‍ ഹരിതത്തിന്‍? വീട്ടിലെ സഹോദരന്‍?

കൃഷിയാണത്രേ ശത്രു!
വൈദ്യുതി
കൊടുങ്കാട്ടിലലറിക്കുതിക്കുന്ന
വൈദ്യുതി!
തടയുകീഭീകരചൈതന്യത്തെ!

വീശുക ഹരിതം കൈലേസിനാല്‍ ചുറ്റും;
സായിപ്പുവരും വരെ വീശണം;
അന്താരാഷ്ട്രമേളയില്‍ ഇടംകിട്ടും!
പുരസ്‌കാരങ്ങള്‍ തീര്‍ച്ച!

കാട്ടുകൊള്ളക്കാരൊത്തു ചേര്‍ന്നു
കൈകൊട്ടിപ്പാട്ടും കൂടിയാട്ടവും
ഫാന്‍സിഡ്രസും!
കുടിച്ചീടാം
രാഷ്ട്രമീമാംസാരക്തം
പാനീയം രുചികരം

കാട്ടിലെ കൊള്ളക്കാരും നാട്ടിലെ ഹരിതവും
കൂട്ടുചേര്‍ന്നല്ലോ പുത്തന്‍ നാടകം രചിക്കുന്നു

ഹരിതം നവനൃത്ത നാടകം കളിച്ചീടാം
പരസ്യപ്രഭുക്കളും സര്‍ക്കാരും
പ്രകൃതിയെ ചിത്രവേധം ചെയ്താര്‍ക്കും പ്രഭുക്കളും
ഒന്നുചേര്‍ന്നൊഴുകുന്നു ഭക്ഷ്യമേളകള്‍ തോറും!

തിന്നാനും കുടിക്കാനും ചിലപ്പോള്‍ കടിക്കാനും
ഉന്നത ഉദ്ഘാടന വേദിയില്‍ ഇരിക്കാനും
ഹരിതം തിക്കി തിക്കി കേറുന്ന ദൃശ്യം
നമ്മള്‍ മനുജര്‍കണ്ടിടുമ്പോള്‍
ഹരിതം നരയ്ക്കുന്നോ? മേക്കപ്പും ഒലിക്കുന്നോ!

ഹരിതം നരച്ചപ്പോള്‍ കാണ്മതാരെ നാം?
ചില ജനകീയന്‍മാരെ
ആര്‍ത്തിപൂണ്ടധികാരം നക്കുവാന്‍ നാവില്‍
നിളം തികയാതലയുന്ന രാഷ്ട്രീയ ശ്വാനന്‍മാരെ!

വീട്ടുമുറ്റത്തെ മാവും പ്ലാവും
കാര്‍പോര്‍ച്ചിനായ് നീക്കിയ ഹരിതരേ
ഗ്രാമത്തിന്‍ വയലേല നികത്തി ബഹുനില
വ്യാപാര സമുച്ഛയം തീര്‍ത്തൊരാനാള്‍കള്‍
നിങ്ങള്‍ കാട്ടിലായിരുന്നുവോ?
കൂട്ടിലായിരുന്നുവോ?

നാട്ടിലെ ഹരിതങ്ങള്‍ നീക്കുമ്പോള്‍ കാട്ടില്‍പ്പോവും
കാട്ടിലെ ഹരിതങ്ങള്‍ മാറ്റുമ്പോള്‍ നാട്ടില്‍പ്പോവും

വഴിയൊന്നതേ മറക്കാതുള്ളു
തലസ്ഥാനം
അവിടെ ജനപ്രിയഭവനം
സഭ; പത്രമാഫീസും
കണ്ണാടിയും

തുടരും വീണ്ടും വീണ്ടും അസ്ഥാന നടനങ്ങള്‍
പടരും വരള്‍ച്ചയും ഉഷ്ണവാതവും
തൊലിപൊളിയും രോഗങ്ങളും നാള്‍ക്കുനാള്‍;
പകരമോ ഉയരും നാട്ടില്‍ കോടീശ്വര ഭവനം
ഷോപ്പിംഗ് മാള്‍കള്‍!

തിളങ്ങും രത്‌നക്കട സെവന്‍സ്റ്റാര്‍ മദിരയും
മദിരാക്ഷി വ്യൂഹവും
കൂടിക്കുഴഞ്ഞുല്ലസിച്ചീടും മോദാല്‍!
പണമോ ഹരിതമോ എതാണ് ലക്ഷ്യം?
തീറ്റീം കുടിയും ആവാസത്തിന്‍ സുഖമോ
ഹരിതമോ
ഏതാണ് മഹാലക്ഷ്യം?.

Comments  

 
+3 # RE: കവിത - Aug - 2013 — Ibrahimkutty 2013-10-10 12:36
നല്ല കവിത ...പുതിയ ഹരിത വാതികളായ കോണ്‍ഗ്രസ്‌ എം എല് എ മാരെ പരിഹസിച്ചുകൊണ്ട ും അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്തുകൊണ്ടും കവി ഉന്നയിക്കുന്ന വിമർശനങ്ങൾ തീർച്ചയായും വിമർശനം അർഹിക്കുന്നു.കേരളത്തിലെ പച്ചപുതച്ച വയലേലകളും കുന്നും കുളങ്ങളും കായലും നീർത്തടങ്ങളും ഓരോ മലയാളിയുടെയും ഗൃഹാതുരസ്മരണ മാത്രമായി മാറി .വനങ്ങളും നദികളും സ്വാഭാവിക മരണവും കാത്തുകിടക്കുന് നു .ഇതെല്ലാം ഒരു സുപ്രഭാതത്തിൽ സംഭവിക്കുകയായിര ുന്നില്ല ,സർക്കാറിന്റെ വികലവും ,പരിസ്ഥിതി വിരുദ്ധവുമായ വികസനകാഴ്ച്ചപ്പ ാടും jജനങ്ങളുടെ ആർത്തിയും കൂടി കേരളത്തിനുസമ്മാ നിക്കുകയായിരുന് നു .പക്ഷെ വരാനിരിക്കുന്ന വിപത്തിനെ മുന്കൂട്ടിക്കണ് ടവർ അന്നേ എതിർപ്പുമായി രംഗതെത്തിയിരുന് നു .അത്തരം വ്യക്തികളേയും സംഘടനകളേയും ,വികസനവിരോധികളു ം പരിസ്ഥിതി തീവ്രവാദികളും ആയി മുദ്രകുത്തി അപമാനിക്കാനും പരിഹസിക്കാനുമാണ ് എല്ലാ രാഷ്ട്രീയപ്പാര് ടികളുടെയും നേതൃത്വം പരിശ്രമിച്ചത് .എതിർക്കുന്നുവെന ്നു വരുത്താൻ വയൽനികത്തലിനെതി രെ വെട്ടിനിരത്തൽ സമരം നടത്തിയവർ ,യധാർത്ഥപരിസ്ഥി തി വാദികൾക്ക്‌ പാരപണിയുകയാണ് ചെയ്തത് .പരിസ്ഥിതി നശീകരണത്തെ എതിർക്കുന്നവരുട െ ശബ്ദം ദുർബ്ബലമാകുകയും ,ശബ്ദമുള്ളവർ എതിർക്കാൻമടിക്ക ുകയും ചെയ്യുന്ന ഈ സാഹചര്യത്തിലാണ് പുതിയ ഹരിതവാദികൾ ശ്രദ്ധേയരാകുന്ന ത് .മുമ്പ് എതിർക്കെണ്ടവർ നിശബ്ദത പാലിച്ചതിന്നു
ഈ യുവാക്കളെ പഴിക്കുന്ന കവിയുടെ രാഷ്ട്രീയ തിമിരം ചികിത്സ അർഹിക്കുന്നു .തെറ്റിനെ എതിർക്കുമ്പോൾ ശത്രുപക്ഷത് ആരാണെന്നത് കാര്യമാക്കാത യുവനേതാക്കളെ അഭിനന്ദിക്കേണ്ട ,വിമർഷിക്കതിരിക ്കുകയെങ്കിലും ചെയ്യാം .കൃഷിയുടെ പേരും പറഞ്ഞു കേരളത്തിലെ വനഭൂമി മുഴുവൻ കയ്യേരിക്കൊണ്ടി രിക്കുന്ന സംഘടിത വനം കൊള്ളക്കാർക്കെത ിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ,രാഷ്ട്രീയ സാംസ്കാരിക കേരളം ആവേശ പൂർവ്വം സ്വീകരിക്കുകയും ചെയ്ത യുവനേതാക്കളെ അഭിനന്ദിക്കുന്ന ു ,ഒപ്പം കവിയുടെ കവിത്വതെയും
Reply | Reply with quote | Quote
 
 
+1 # RE: കവിത - Aug - 2013 — shareefudeenkunju 2013-10-12 11:01
:-)
Reply | Reply with quote | Quote
 
 
+1 # തിരുത്ത്‌: — G Sudhakaran 2013-10-16 04:28
സതീശനെയും പ്രതാപനെയും ബലറാമിനെയും വ്യക്തിപരമായി ഉദ്ദേശിച്ചുള്ളത ല്ല www.nellu.net എന്ന online പ്രസിദ്ധീകരണത്ത ിൽ വന്ന എന്റെ കവിത - "ഹരിതവും തലസ്ഥാനവും". എന്നാൽ പ്രസ്തുത കവിതയോടൊപ്പം സഹപ്രവർത്തകരായ ഈ 3 MLA മാരുടെ ചിത്രങ്ങൾ കൊടുത്തിട്ടുണ്ട ്‌. ഓണ്‍ലൈൻ പ്രസിദ്ധീകരണത്ത ിന്റെ ഭാവനയിൽ നിന്നും ചേർക്കപ്പെട്ട ഈ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നു www.nellu.net ന്റെ ചുമതലക്കാരോട് ആവശ്യപ്പെട്ടിട് ടുണ്ട്.

പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ പൊതുവെ നടത്തിവരുന്ന ആത്മാർഥതയില്ലാത ്ത നീക്കങ്ങളെയാണ് കവിതയിൽ വിമർശിച്ചിട്ടുള ്ളത്. MLA മാരെ വ്യക്തിപരമായി ഉദ്ദേശിച്ചിട്ടി ല്ല.

- ജി സുധാകരൻ
Reply | Reply with quote | Quote
 
 
+1 # പ്രിയ സുധാകരന്‍ സഖാവെ — രാംകുമാര്‍ 2013-10-16 12:19
പ്രിയ സുധാകരന്‍ സഖാവെ, ഇന്ന് (16-10-13) അവധി ആയതിനാല്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല . നാളെതന്നെ അവ നീക്കം ചെയ്യും. അതോടൊപ്പം ഒരു കാര്യം കൂടി പറഞ്ഞുവെക്കട്ടെ . ഈ ഫോട്ടോകള്‍ നീക്കം ചെയ്താലും ഈ കവിത വായിക്കുമ്പോള്‍ വര്‍ത്തമാനകേരളത ്തിലെ സംഭവവികാസങ്ങള്‍ മനസിലാക്കുന്ന ഏത് വ്യക്തിയുടെ ഉള്ളിലും ഉയര്‍ന്നുവരുന്ന ചിത്രം ഹരിത എം എല്‍ എമാരുടേതായിരിക് കും. കാരണം പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ പൊതുവില്‍ ആത്മാര്‍ത്ഥതയില ്ലാത്ത പ്രഹസനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുള ്ളത് അവരാണ്.
നെല്ലില്‍ പ്രസിദ്ധം ചെയ്ത ചിത്രത്തിലുള്ളവ ര്‍ താങ്കളുടെ സഹപ്രവര്‍ത്തകരാ യ ഈ എം എല്‍ എമാരുടെ ചിത്രം വന്നതില്‍ താങ്കള്‍ക്കുണ്ട ായ വിഷമത്തില്‍ നെല്ലിന്റെ പത്രാധിപ സമിതിക്കുള്ള ഖേദം രേഖപ്പെടുത്തുന് നു.
രാംകുമാര്‍
ആര്‍ട്ട് എഡിറ്റര്‍
www.nellu.net
Reply | Reply with quote | Quote
 
 
0 # hi — KHADER MN 2013-10-30 09:56
SUDHA POEM ISTAAYI , OBAMA POEM TOO M N KHADER POOVAR JUNCTION 695525
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh