സ്ത്രീകളോട്
മായ ലീല

![]() |
|
ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞാല്‍ സ്ത്രീയുടെ പേരിന്റെ കൂടെ ഒരു പ്രൈസ്ടാഗ് പോലെ ഭര്‍ത്താവിന്റെ പേര് തയ്ച്ചുചേര്‍ക്കുന്നതെന്ന്. ഒരു കാവല്‍ഭടന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ളതാണോ ആ കൂട്ടിചേര്‍ക്കല്‍? മാത്രമല്ല, ഈ വസ്തു ഇന്ന അധികാരിയുടേതാണെന്നും അല്ലെങ്കില്‍ ഇത് ഇന്നയാളുടെ മുതലാണെന്നുമുള്ള ഒരു വിളമ്പരമാണ് ഈ പേരുമാറ്റ കീഴ്വഴക്കത്തില്‍ ഒളിഞ്ഞിരിക്കുന്നത്. സ്നേഹവും പ്രണയവും കൂടിയിട്ട് അതിന്റെ പ്രതീകം ആണ് എന്ന് വാദിക്കാന്‍ ശ്രമിച്ചാലും ഒരു ഭര്‍ത്താവ് ഇത്തരത്തില്‍ ഭാര്യയുടെ പേര് ചേര്‍ത്ത് പ്രണയം വെളിപ്പെടുത്താന്‍ സ്നേഹം പ്രകടിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാന്‍ തയ്യാറാവുന്നില്ല എന്നത് ശ്രദ്ധേയമാവുന്നു. അത്തരമൊരു കാലാവസ്ഥയില്‍ എന്തിനാണ് സ്ത്രീയ്ക്ക് മാത്രം അങ്ങനെ ഒരു ഭാരം? |
ഗാന്ധിജി സ്വാതന്ത്യ്ര സമരങ്ങള്‍ നടത്തിയപ്പോള്‍ അതിനെ എതിര്‍ത്ത ഒരു കൂട്ടം ആളുകള്‍ ഉണ്ടായിരുന്നിരിക്കണം അതുപോലെ ഹിറ്റ്ലര്‍ ജൂതന്മാരെ കൊന്നൊടുക്കിയപ്പോള്‍ എതിര്‍ത്തുകൊണ്ട് അവരുടെ കൂട്ടത്തില്‍ തന്നെ ചിലരുണ്ടായിരുന്നിരിക്കണം. എങ്കിലും കൂട്ടായ്മയുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങുകയാണ് എളുപ്പം. അതിന് അധ്വാനം ഇല്ല; സ്വന്തമായി ചിന്തിക്കുക എന്നത് ഉത്തരവാദിത്യപരവും അധ്വാനം ഉള്ളതുമാകുന്നു.
സമൂഹത്തില്‍ ഒരു ചിട്ട, ചില പൊതുധാരണകള്‍, ചില പൊതു പെരുമാറ്റച്ചട്ടങ്ങള്‍ ഇതൊക്കെ ഉണ്ടാവുന്നതും ഉണ്ടാക്കിയിരിക്കുന്നതും എന്നും ഭരണം ലഭിക്കാനോ നിലനിര്‍ത്താനോ വേണ്ടി തന്നെയാണ്. അത്തരത്തിലെ ധാരണകള്‍ക്ക് പൊതുജന പിന്തുണ ലഭിക്കുന്നത് ആള്‍ക്കൂട്ട ചിന്താഗതി എന്ന മാര്‍ഗത്തിലൂടെയാണ്.
നമ്മുടെ സമൂഹത്തില്‍ സ്ത്രീവിരുദ്ധത എന്നത് ഒരു ആള്‍ക്കൂട്ട ചിന്തയും ലിംഗസമത്വം, സ്ത്രീ സ്വാതന്ത്യ്രം എന്നത് ഒറ്റപ്പെട്ട ചിന്തയും ആകുന്നു. സ്ത്രീയുടെ വിധേയത്വം ഒരു ആശയമായി ഉരുത്തിരിയുകയും അതിനു മെല്ലെ പ്രചാരം ലഭിക്കുകയും അവിടെ നിന്ന് അതൊരു കീഴ്വഴക്കം ആവുകയും ചെയ്യപ്പെട്ടതാണ്. ആശയത്തിന്റെ ഔചിത്യമില്ലായ്മയോ അതിന്മേലുള്ള അനീതിയോ ചോദ്യം ചെയ്യപ്പെടുന്നില്ല. കാരണം, സമൂഹത്തിലെ ഭൂരിപക്ഷം അനുസരിച്ച് വരുന്ന ഒരു ചിട്ട എന്നത് കൊണ്ട് അതാണ് ശരി എന്ന ധാരണയില്‍ എല്ലാവരും ജീവിക്കുന്നു. പുരുഷാധിപത്യസമൂഹം പുരുഷന് ഭരിക്കാനും അവന് സ്വകാര്യ സ്വത്ത് സമ്പാദിച്ച് അടക്കി വെയ്ക്കുവാനും മെനഞ്ഞെടുത്താണ്. നൂറ്റാണ്ടുകളുടെ യാത്രയില്‍ കച്ചവട/മുതലാളിത്ത അധികാരികള്‍ ഈ പുരുഷാധിപത്യവ്യവവസ്ഥിതിയെ അവരുടെ ആവശ്യങ്ങള്‍ക്കായി യഥേഷ്ടം വളര്‍ത്തിയും തളര്‍ത്തിയും ഇഷ്ടാനുസരണം ഉപയോഗിച്ച് വരുന്നു.
പൊതുവില്‍ സ്ത്രീയെന്നാല്‍ പുരുഷനെ അപേക്ഷിച്ചു ഒരുപടി താഴെയാണ് എന്ന അടിസ്ഥാനതത്വത്തില്‍ ആണ് ഇതിന്റെ നിലനില്‍പ്പ്. (മതങ്ങള്‍ ഇതിനെ പുരുഷനാണ് സ്ത്രീയുടെ ‘ഉടമ', ‘തല', ‘നാഥന്‍', ‘രക്ഷകന്‍' എന്നിങ്ങനെ നാമകരണം നടത്തി നിലനിര്‍ത്തിയിരിക്കുന്നു.) ഇവിടെ 1921ല്‍ അന്താരാഷ്ട്ര സ്ത്രീ ദിനം ആചരിക്കുമ്പോള്‍ ലെനിന്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍ പ്രസക്തമാണ്. " The working woman and the peasant woman are oppressed by capital but in addition to that, even in the most democratic of bourgeois republics, they are firstly in an inferior position because the law denies them equality with men, and secondly...they are in domestic slavery, they are domestic slaves crushed by the most petty most menial most arduous and most stultifying work of the kitchen and by isolated domestic, family economy in general "
സ്ത്രീകള്‍ ഗാര്‍ഹിക അടിമത്വത്തില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു എന്ന് ലെനിന്റെ വാക്കുകളുടെ ചുരുക്കം. സമത്വം എന്നത് നമ്മള്‍ പറയുന്നു എങ്കിലും സ്നേഹത്തോടെ അനുസരിക്കുന്ന മൃഗങ്ങളാക്കി സ്ത്രീകളെ വെയ്ക്കുന്നതില്‍ വലിയ വിജയമാണ് പുരുഷാധിപത്യ വ്യവസ്ഥിതി നേടിയിരിക്കുന്നത്. എല്ലാ രാജ്യത്തും അങ്ങനെയെന്ന് പറഞ്ഞുകൂട, എങ്കിലും നമ്മുടെ നാട്ടില്‍ ഇതിന്റെ സര്‍വ്വവ്യവഹാരമാണ് നടക്കുന്നത്. സ്ത്രീ വിരുദ്ധത എന്ന ആള്‍ക്കൂട്ട ചിന്താഗതി നമ്മുടെ സമൂഹത്തിനെ വളരെ ആഴത്തിലാണ് ബാധിച്ചിരിക്കുന്നത്. തിരിച്ചറിയാന്‍ പോലും ആകാത്ത വിധം നിറവും രൂപവും മാറ്റിയാണ് അത് സമൂഹത്തില്‍ വിഹരിക്കുന്നത്, നമ്മളത് നടപ്പിലാക്കുന്നത് സ്ത്രീവിരുദ്ധത ഏറ്റവും കൂടുതല്‍ പാലിക്കുന്നത് സ്ത്രീകളാണ് എന്നതും പുരുഷാധിപത്യ സമൂഹത്തിന്റെ വിജയമാണ്.
സ്ത്രീയുടെ അനുസരണ അഥവാ വിധേയത്വം
വിധേയത്വത്തിന്റെ പല മുഖങ്ങളെ സ്ത്രീയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. ഒന്ന്, പൂര്‍ണ്ണമായും ഒരു പുരുഷനെ അനുസരിക്കുന്നതാണെങ്കില്‍ രണ്ടാമത്തേത് വ്യക്തി തലത്തില്‍ എതിര്‍ക്കുകയും അതേസമയം പുരുഷാധിപത്യസമൂഹ ചിട്ടകളെ അനുസരിക്കുകയും ചെയ്യുന്നതാണ്.
സ്ത്രീയുടെ സ്വാതന്ത്യ്രത്തെ തന്നിഷ്ടം എന്ന് വിളിച്ചു അടിച്ചമര്‍ത്തുകയും പുരുഷന്റെ സ്വാതന്ത്യ്രത്തെ ആണത്തം എന്ന് വിളിച്ചു പോറ്റി വളര്‍ത്തുകയും ചെയ്യുന്നത് ഈ വിധേയത്വം പാലിക്കുന്നവര്‍ തന്നെയാണ്.
ഈ വിധേയത്വം നിങ്ങളുടെ ജീവിതത്തില്‍ പാലിക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നുണ്ടോ? അതറിയണം എങ്കില്‍ ആദ്യം എന്താണ് വിധേയത്വം എന്നും എന്താണ് സ്വാതന്ത്യ്രം എന്നും തിരിച്ചറിയണം. സ്ത്രീയുടെ നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങള്‍ നിര്‍ത്തുവാന്‍ പുരുഷനോട് ആജ്ഞാപിക്കണം എങ്കില്‍ ആദ്യം സ്ത്രീയ്ക്ക് താന്‍ അങ്ങനെ ആക്രമിക്കപ്പെടെണ്ടവള്‍ അല്ല എന്ന ബോധം ഉണ്ടാവേണ്ടേ!?
വിധേയത്വത്തിന്റെ തലങ്ങള്‍ മഹാഭാരതത്തിലെ ദ്രൌപദീ വസ്ത്രാക്ഷേപത്തില്‍ വരെ കാണാം. സ്ത്രീ വിരുദ്ധതയെ പറ്റി പറഞ്ഞു തുടങ്ങുമ്പോള്‍ അത് വ്യവസ്ഥാപിതമായ പുരാണങ്ങളെയും വ്യവസ്ഥിതികളെയും ശീലങ്ങളെയും പരാമര്‍ശിച്ചു തന്നെയാവേണ്ടതുണ്ട്. ദ്രൌപദി നേരിട്ടത് ഒരു അധികാര വര്‍ഗത്തിന്റെ അതിക്രമം അല്ല. മറിച്ച്, തത്തുല്യ പദവിയിലുള്ള രണ്ട് രാജകുടുംബങ്ങള്‍ തമ്മിലുള്ള വടംവലിയില്‍ പുരുഷന് സ്ത്രീയുടെ മേലുള്ള അവകാശം ഉപയോഗിച്ചുള്ള അനീതിയെയാണ്. ഭര്‍ത്താവിന് വില്‍ക്കാനുള്ള അവകാശവും ശത്രുവിന് ശാരീരികോപദ്രവം ഏല്‍പ്പിക്കാനുള്ള അവകാശവും ഇവിടെ കാണാനാവും. പുരുഷന്‍ സ്ത്രീയുടെ മേല്‍ സ്ഥാപിച്ചെടുത്ത അവകാശത്തിന്റെയും അധികാരത്തിന്റെയും പ്രതീകമാണ് ഈ സന്ദര്‍ഭം.
സ്ത്രീയുടെ ഉടമസ്ഥാവകാശം പുരുഷനാണ് എന്ന ഒരു അലിഖിത നിയമം നമ്മുടെ സമൂഹത്തിലുണ്ട്. അച്ഛന്‍, ഭര്‍ത്താവ്, സഹോദരന്‍, മകന്‍ എന്നീ രൂപത്തില്‍, കുടുംബം എന്ന സമൂഹത്തിലെ മുതലാളിത്തവ്യവസ്ഥിതിയുടെ വക്താവായ ഗൃഹനാഥന്‍ സമ്പാദിച്ചു വെച്ചിരിക്കുന്ന, ഇഷ്ടത്തിന് എടുത്തു ചിലവാക്കാന്‍ ഉള്ള ഒരു 'മുതല്‍’ സ്ത്രീ അവിടെ അതുമാത്രമാണ്. അവളുടെ ഉടമസ്ഥാവകാശം ദുരുപയോഗപ്പെടുത്തിയാല്‍ സ്ത്രീ സഹായം അഭ്യര്‍ഥിച്ചു ചെല്ലെണ്ടതും പുരുഷന്റെ പക്കലേക്ക് തന്നെ എന്ന് പുരാണം പഠിപ്പിക്കുന്നു. ദ്രൌപദിക്ക് സ്വയം എതിര്‍ക്കാനോ, പോരാടി വിജയിക്കാനോ, അല്ലെങ്കില്‍ എന്റെ ഭര്‍ത്താവിന് ചൂതാട്ടത്തില്‍ വില്‍ക്കാനുള്ള ‘മുതല്‍’ അല്ല ഞാന്‍ എന്ന് സ്ഥാപിക്കാനോ അവസരം ഇല്ല. പകരം ഭര്‍ത്താവ് എന്ന പുരുഷന്‍ വില്‍ക്കുന്നു, ശത്രു എന്ന പുരുഷന്‍ അപമാനിക്കുന്നു, ദൈവം എന്ന പുരുഷന്‍ രക്ഷിക്കുന്നു.
അതായത് രക്ഷിക്കാനും, ശിക്ഷിക്കാനും പുരുഷന്റെ സൌകര്യാര്‍ത്ഥം സ്ത്രീ മെരുങ്ങണം. അനുസരണയായും അപേക്ഷയായും ഇവിടെ ദ്രൌപദി വിധേയത്വം പാലിക്കുകയാണ്. അങ്ങനെയുള്ള ഒരു ചട്ടക്കൂടിനുള്ളില്‍ അവള്‍ സുരക്ഷിതയാണ് എന്ന് ധരിപ്പിക്കുന്നു. ആണിന്റെ നിഴല്‍ ഉള്ളതിനാല്‍ ഒരിക്കലും അവളുടെ സ്വഭാവത്തിനുമേല്‍ ആരോപണങ്ങള്‍ ഉണ്ടാകുന്നുമില്ല.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പെട്ട പുരാണങ്ങളിലെ സ്ഥിതിസമത്വത്തില്‍ തന്നെയാണ് നമ്മുടെ സമൂഹം ഇന്നും നില്‍ക്കുന്നത്. സ്ത്രീയുടെ വിധേയത്വം നടപ്പിലാക്കാന്‍ പുരുഷനും സ്ത്രീയും മത്സരിച്ചു ജീവിക്കുകയാണ്. സ്ത്രീയുടെ സ്വത്വമില്ലായ്മയാണ് സമൂഹത്തില്‍ പ്രതിഫലിച്ചു നില്‍ക്കുന്നത്., ഒരു പുരുഷന്റെ ലേബല്‍ ഇല്ലെങ്കില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പകച്ചുനില്‍ക്കേണ്ടി വരുന്നു എന്നത് ആശ്വാസ്യമല്ല.
സ്ത്രീയുടെ വിധേയത്വത്തിന്റെ ആദ്യമുഖം
ഒരു പുരുഷനോട് ഉള്ള അനുസരണ, അച്ഛനോടുള്ളത് സഹോദരനോടുള്ളത് എന്നിങ്ങനെ വ്യക്തികളെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. സ്ത്രീയുടെ ജീവിതം തീരുമാനിക്കുന്നത് വീട്ടിലെ പുരുഷനാണ്. എവിടെ പോകണം പോകരുത്, എന്ത് ചെയ്യണം ചെയ്യരുത്, എന്ത് ധരിക്കണം ധരിക്കരുത്, എന്ത് കഴിക്കണം കഴിക്കരുത് എന്നിങ്ങനെ ഒട്ടനവധി നിര്‍ദേശങ്ങള്‍ അഭിപ്രായങ്ങള്‍ അടിച്ചല്‍പ്പിക്കപ്പെടുന്നു. പുരുഷന്റെ ഇഷ്ടങ്ങള്‍ സ്ത്രീകളുടെ ഇഷ്ടങ്ങള്‍ ആക്കി നിറം പുരട്ടികൊടുക്കുന്നു. അത് കണ്ട് ആഹ്ളാദിച്ച് പുരുഷന്റെ നിഴലില്‍ ഒതുങ്ങി കൂടുന്നതാണ് സ്ത്രീയുടെ 'യഥാര്‍ത്ഥ’ സ്വഭാവം അല്ലെങ്കില്‍ സ്ത്രീത്വം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കുടുംബത്തില്‍ പിറന്ന സ്ത്രീ ഇങ്ങനെയൊക്കെയാണ് എന്ന് നമ്മളെ, സമൂഹത്തെ വിശ്വസിപ്പിച്ചിരിക്കുന്നു.
ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞാല്‍ സ്ത്രീയുടെ പേരിന്റെ കൂടെ ഒരു പ്രൈസ്ടാഗ് പോലെ ഭര്‍ത്താവിന്റെ പേര് തയ്ച്ചുചേര്‍ക്കുന്നതെന്ന്. ഒരു കാവല്‍ഭടന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ളതാണോ ആ കൂട്ടിചേര്‍ക്കല്‍? മാത്രമല്ല, ഈ വസ്തു ഇന്ന അധികാരിയുടേതാണെന്നും അല്ലെങ്കില്‍ ഇത് ഇന്നയാളുടെ മുതലാണെന്നുമുള്ള ഒരു വിളമ്പരമാണ് ഈ പേരുമാറ്റ കീഴ്വഴക്കത്തില്‍ ഒളിഞ്ഞിരിക്കുന്നത്. സ്നേഹവും പ്രണയവും കൂടിയിട്ട് അതിന്റെ പ്രതീകം ആണ് എന്ന് വാദിക്കാന്‍ ശ്രമിച്ചാലും ഒരു ഭര്‍ത്താവ് ഇത്തരത്തില്‍ ഭാര്യയുടെ പേര് ചേര്‍ത്ത് പ്രണയം വെളിപ്പെടുത്താന്‍ സ്നേഹം പ്രകടിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാന്‍ തയ്യാറാവുന്നില്ല എന്നത് ശ്രദ്ധേയമാവുന്നു. അത്തരമൊരു കാലാവസ്ഥയില്‍ എന്തിനാണ് സ്ത്രീയ്ക്ക് മാത്രം അങ്ങനെ ഒരു ഭാരം?
എന്തുകൊണ്ടാണ് സ്ത്രീകളുടെ പഠനം, ജോലി, ആഗ്രഹങ്ങള്‍ എന്നിവ ഹനിക്കപ്പെടുന്നത്? കുടുംബത്തിന്റെ പേരില്‍ കൂടുതലും കീഴടങ്ങുന്നത് സ്ത്രീകളാണ് എന്നത് തിരിച്ചറിയുന്നുണ്ടോ? സ്വഭാവ ശുദ്ധിയെന്നും സംസ്കാരമെന്നും മറ്റും ഉദ്ഘോഷിച്ച് സ്ത്രീകളെക്കൊണ്ട് ചെയ്യിക്കുന്നത് വെറും വിധേയത്വം അല്ലെ? അനുസരണ എന്നത് സ്ത്രീയുടെ മാത്രം സ്വഭാവ ഗുണം ആയത് എങ്ങനെയാണെന്നതും ചിന്തിക്കേണ്ടതല്ലെ?
ആണിന് മസില്‍ പവര്‍ കൂടുതലാണ് എന്നതല്ലാതെ മറ്റെന്തു കാരണം കൊണ്ടാണ് അവര്‍ സ്ത്രീകളുടെ നാഥന്മാര്‍ ആയത്? ആണ് എന്തിനാണ് നമ്മളെ ഭരിക്കുന്നത്? നമുക്ക് സ്വന്തമായി ചിന്തിക്കാന്‍ ശേഷി ഇല്ലേ? അതോ നമ്മുടെ ജീവിതത്തെക്കുറിച്ച് സ്വന്തമായി, ഉത്തരവാദിത്തപരമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ നമുക്ക് മടിയാണോ? രണ്ടുപേര്‍ ചേര്‍ന്ന് നടത്തുന്ന കുടുംബത്തില്‍ എന്തുകൊണ്ടാണ് ഒരാള്‍ മാത്രം എപ്പോഴും കീഴടങ്ങി നില്‍ക്കുന്നത്?
ഉത്തരങ്ങള്‍ കണ്ടെത്താനുള്ള സമയമായി. വിധേയത്വം സ്ത്രീകള്‍ സ്വയം പാലിക്കുന്നതാണോ എന്ന് ചിന്തിക്കുക.
എന്റെ ഈ ജീവിതം എന്റേത് മാത്രമാണ്, ഇത് എന്റെ വീടിന്റെ അടുക്കളയിലും ഉമ്മറത്തും ഉള്ള കാര്യമാണ്. ഇതിന് മറ്റുള്ളവര്‍ക്കെന്ത്? സമൂഹത്തിനെന്ത്? എന്റെ ജീവിതം എനിക്കിഷ്ടമുള്ളതുപോലെ ജീവിച്ചുതീര്‍ക്കും എന്നും മറ്റുമൊക്കെ ചില സ്ത്രീകള്‍ ചിന്തിക്കുന്നുണ്ടാവും. ഓരോ കുടുംബത്തിന്റെയുള്ളിലും വിധേയത്വം സമ്മതിച്ചു കൊടുക്കുന്നവര്‍ സ്ത്രീ സമൂഹത്തിന് ചെയ്യുന്ന ദോഷങ്ങള്‍ എന്തൊക്കെയാവും?
സ്ത്രീകള്‍ വിധേയ ആകുന്നത് കൊണ്ടാണ്, പുരുഷന്‍മാരുടെയുള്ളില്‍ ഒരു മുതലാളി മനോഭാവം നിലനില്‍ക്കുന്നതും അവര്‍ അത് പൊതുവഴിയിലെ സ്ത്രീകളില്‍ പ്രയോഗിക്കുകയും ചെയ്യുന്നത്. വെറുതേ പെണ്‍ശരീരത്തില്‍ തോണ്ടിനോക്കുവാനും അല്ലെങ്കില്‍ കയറി പിടിക്കാനും തയ്യാറാകുന്നത്.
സ്ത്രീകള്‍ അനുസരണയുടെ പരിധിയില്‍ നില്‍ക്കുന്നത് കൊണ്ടാണ് സ്വതന്ത്രമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ മേല്‍ സ്വഭാവ ശുദ്ധിയില്ലായ്മ ആരോപിക്കപ്പെടുന്നത്. നല്ല സ്ത്രീയെന്നാല്‍ ഒരു പുരുഷന്റെ നിഴലില്‍ ഉള്ളവള്‍ ആവണമെന്ന് നമ്മള്‍ വാശിപിടിക്കുന്നത് വഴി അങ്ങനെ ഒരു ആവശ്യം ഇല്ലാതെ സ്വന്തമായി ജോലിയോ പഠനമോ ആയി കഴിയണം എന്ന് കരുതുന്ന സ്ത്രീകള്‍ക്ക് അതിനുള്ള അവകാശം ഇല്ലാതാവുന്നു.
സ്ത്രീകള്‍ അടിമത്വത്തില്‍ കഴിയുന്നത് സമൂഹത്തിന് ഗുണം ചെയ്യുന്നില്ല. നിര്‍മാണാത്മകമായ സമൂഹ അംഗങ്ങള്‍ ആകാതെ, ഉത്പാദനപരമായ തൊഴിലെടുക്കാതെ, സമൂഹത്തിന് സംഭാവനകള്‍ നല്‍കാതെ പാഴായി പോവുകയാണ് സ്ത്രീകളുടെ ജീവിതവും സാന്നിധ്യവും.
കുറച്ച് സ്ത്രീകള്‍ തങ്ങള്‍ പുരുഷനിലും താഴെയാണ് എന്ന് കരുതി അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ അത് തൊഴിലിടങ്ങളില്‍ സ്ത്രീയുടെ വരുമാനത്തിന് തുല്യത ഇല്ലാതാക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകളെ രണ്ടാം ക്ളാസ്് ആള്‍ക്കാരായി പരിഗണിക്കുന്നു.
സംവരണം നല്‍കി സ്ത്രീകളെ ഒരു പ്രത്യേക സ്ഥലത്ത് തളച്ചിടുന്നതില്‍ സന്തോഷിക്കുമ്പോള്‍ അത് സ്വാതന്ത്യ്ര നിഷേധം കൂടിയാണ്. പുരുഷന്‍ തീരുമാനിക്കുന്ന പുരുഷാധിപത്യ സമൂഹം പതിച്ചു തരുന്ന ഒരു സ്ഥലത്തില്‍ മാത്രം ഒതുങ്ങി കഴിയാന്‍ വിധിക്കുകയും അതിനെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യപ്പെടും. അതിനാല്‍ സ്ത്രീകള്‍ക്ക് പലവിധ അവസരങ്ങള്‍ നഷ്ടമാവാനുള്ള സാധ്യതയുമുണ്ട്. സമൂഹത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഇടങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താതെ പുരുഷന്മാര്‍ ഒരു സ്ഥലത്ത് 'പെണ്ണിടം’ എന്ന് വളച്ച് കെട്ടി അവിടെ സ്ത്രീകളെ സ്ഥാപിക്കുന്നു.
കുടുംബം കുട്ടികള്‍ എന്ന ചക്ക് വട്ടത്തില്‍ സ്ത്രീകള്‍ ചുറ്റി തിരിയുമ്പാള്‍, സ്ത്രീയെന്നാല്‍ ഒരു ഗര്‍ഭപാത്രം മാത്രമാണെന്നും അതിനാല്‍ അവളുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ആ ഒരു ശരീരഭാഗം ഉപയോഗിക്കുകയാണെന്നും അവളാണ് യഥാര്‍ത്ഥ സ്ത്രീ എന്നും കല്‍പ്പിക്കപ്പെടുന്നു. അങ്ങനെയല്ല എന്ന് ചിന്തിക്കുന്നവരെ, തിരിച്ചറിയുന്നവരെ കല്ലെറിയുവാനും സമൂഹം മടിക്കുന്നില്ല.
അത്തരത്തില്‍ സ്ത്രീയുടെ പ്രണയത്തിന്റെയോ, നിസ്സഹായതയുടെയോ, അറിവില്ലായ്മയുടെയോ മേലെയുള്ള വിധേയത്വം ഒരു സമൂഹത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. സ്ത്രീകളുടെ ഓരോരുത്തരുടെയും മോചനം, സ്വാതന്ത്യ്രം, തന്റേടം എന്നിവ സാധ്യമായാലേ അത് സമൂഹത്തിലേക്ക് പടര്‍ന്നു പിടിക്കുകയുള്ളൂ. മനുഷ്യരെ പല കഴിവുകള്‍ ഉള്ള മനുഷ്യനായി വളരാനും പടരാനും സമ്മതിക്കാതെ സ്ത്രീയെന്നും പുരുഷനെന്നും ഉള്ള കൂടുകളില്‍ തളച്ചിടുന്നത് വഴി മനുഷ്യരാശിയുടെ പുരോഗമനം തന്നെയാണ് വഴിമുടക്കപ്പെടുന്നത്. തിരിച്ചറിയുക, തിരുത്തുക. ഇതൊന്നും അഹങ്കാരമല്ല, അവകാശമാണ്. തട്ടിപ്പറിച്ച് മേടിക്കുക.
വൈക്തികമായ മാറ്റങ്ങള്‍ സമൂഹത്തില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കും എന്നത് അമിത പ്രതീക്ഷയാണ്. എങ്കിലും ഇപ്പോഴും പിന്നോക്കാവസ്ഥയില്‍ തുടരുന്ന സ്ത്രീവാദ ആശയങ്ങള്‍ക്ക് അത് വലിയ പ്രചോദനം നല്‍കും എന്നതില്‍ സംശയമില്ല. പുരോഗമന ആശയത്തിലേക്ക് ചുവടു വെക്കുന്ന ഓരോ സ്ത്രീയും സ്ത്രീ സമൂഹത്തിന് വലിയ നേട്ടമായിരിക്കും എന്ന് ചുരുക്കം. ഇത് സ്ത്രീത്വം പുരുഷനെ അനുസരിക്കുന്നത് കൊണ്ടുണ്ടാവുന്ന വിപത്തുകള്‍ ആണ്. നേര്‍ പാതി ആകാശവും ഭൂമിയും വിട്ടുകിട്ടാന്‍ കുടികിടപ്പുകാരായി ഇനിയും തുടരണമെന്ന വാശി സ്ത്രീകള്‍ തന്നെ ഉപേക്ഷിച്ചേ മതിയാവു.
Comments
കുല മഹിമ വെളിവാക്കുന്ന വീട്ടുപെരോ ജാതി പേരോ ഇല്ലെങ്കില്‍ മാത്രമേ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാറുള്ളൂ . പേരിലല്ല പ്രവൃത്തിയിലാണ് കാര്യം എന്നതിന് എത്രയെങ്കിലും തെളിവുകള്‍ വേറെയുമുണ്ട്.
ഇത്തരം കാര്യങ്ങളില്‍ ഒരു നേര്‍ രേഖ വരയ്ക്കുക അസാധ്യമാണ് ഒരുപാട് ഘടകങ്ങള്‍ പരിഗനിക്കപ്പെടെ ണ്ടാതുണ്ട് ഉദാഹരണത്തിന് മത വിശ്വാസം. ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനങ്ങളും അതില്‍ 99% സ്ത്രീകളും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവ രാണ്. മതം ഒരു ശാസ്ത്രമാല്ലാതത ിനാലും അതൊരു വിശ്വാസം ആയതിനാലും, മത യുക്തിയും, മത വിശ്വാസികളുടെ സെന്‌സിബിലിറ്റ് യും, മത ബാഹ്യമായ യുഖ്തിയും ഒരുപോലെയല്ല. ലേഖിക ഇതേ Portal-ല്‍ വന്ന എം ടിയുമായുള്ള അഭ്മുഖമെങ്കിലും മനസ്സിരുത്തി
വായിക്കാന്‍ ശ്രമിച്ചിരുന്നെ ങ്കില്‍ എന്ന് ആശിച്ചുപോകുന്നു .
അതുപോലെ ഒട്ടനവധി ഘടകങ്ങള്‍ വേറെയും ഉണ്ട്
ചെറിയ ഒരു ഉദാഹരണത്തോടെ നിര്‍ത്താം ..
///I recall a lesson I learnt about priorities in circumstances of deep deprivation from a remarkable current woman leader of India, Aruna Roy. Many decades ago we asked her to do a survey of cooking stoves used by rural households to promote the use of smokeless stoves in their dwellings. When she went to promote these new stoves the women told her, ‘we don’t mind the smoke at all, what we want is something in the pot to cook. In fact, smoke signals that there is food being cooked in a household, and that brings us izzat (dignity)!....
A highly political feminist movement , very broad based, with alliances with other such oppressed classes is necessary for the revolution that is needed to stop the careless crimes against women
And the real work of addressing poverty and economic inequality has to be done together, and not as disparate entities using identity as a tool for access to political power.// Devaki Jain
ചുരുക്കി പറഞ്ഞാല്‍ എന്നോ ചത്തു മലച്ച, മണ്ണിനേയും മനുഷ്യരെയും, മണ്ണും മനുഷ്യരുമായുള്ള ബന്ധത്തെയും അറിയാത്ത പാശ്ചാത്യ cosmetic കൊച്ചമ്മ ഫെമിനിസമല്ല മറിച്ച് ഒരു തനതു HOLISTIC ഫെമിനിസമാണ് നമുക്ക് വേണ്ടത്. ഈ വനിതാ ദിനതിലെങ്കില്‍ അത്തരം ചിന്തയുള്ളവര്‍ മുന്നോട്ടു വരട്ടെ എന്നാഗ്രഹിക്കുന ്നു....
എല്ലാം ഞാൻ വളർന്നുവന്ന ചുറ്റുപാട് എനിയ്ക്ക് പറഞ്ഞുതന്നതിന്റ െ / പറഞ്ഞുതരാത്തതിന ്റെ പ്രതിഫലനമായിരുന ്നു എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്ന ു. സ്ത്രീ-പുരുഷ സമത്വത്തെപ്പറ്റ ി ഒരു ധാരണയും അന്നില്ല. വനിതയും ഗൃഹലക്ഷ്മിയും ഒക്കെ feminism promote ചെയ്യുന്ന crazy magazines ആയിരുന്നു. കൊച്ചമ്മമാരുടെ ക്ലബ്ബും ശീട്ടുകളിയും ഒക്കെ പറഞ്ഞുതന്ന സിനിമകൾ ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച ു. എന്നിരുന്നാലും, ഞാൻ ആ വാരികകകളൊക്കെ മുഴുവനും വായിച്ചു. rapeപ്പിനുശേഷം മൃതപ്രായയായി ഏത് ശബ്ദത്തിനോടും ഭ്രാന്തമായി പ്രതികരിയ്ക്കുന ്ന ഓർമ്മ നഷ്ടപ്പെട്ട ഉത്തരേന്ത്യയിലെ ഒരു സ്ത്രീയെക്കുറിച ്ച് വായിച്ചു. പെൺകുട്ടികളുടെ മുന്നിൽ വീരശൂരപരാക്രമിയ ായിരുന്നുവെങ്കി ലും (അങ്ങനെയാണ് ഞാൻ സ്വയം ധരിച്ചിരുന്നത്) , ഉള്ളിൽ ഒരു compassionate ഹൃദയം എന്നും എനിയ്ക്കുണ്ടായി രുന്നു. വനിതയിൽ വായിച്ച ആ സ്ത്രീയുടെ കഥ ഒരു മുറിവായി മനസ്സിൽ അവശേഷിച്ചു.
അന്നൊക്കെ കുഞ്ചാക്കോയുടെ വടക്കൻ പാട്ടുകൾ സിനിമകളിൽ rape sceneനുകൾ സാധാരണമായിരുന്ന ു. സ്ത്രീ അബലയാണെന്ന സന്ദേശം സമൂഹത്തിന്റെ ഓരോ കോണിൽനിന്നും എനിയ്ക്ക് കിട്ടിക്കൊണ്ടിര ുന്നു. സമൂഹത്തിൽ ആണുങ്ങൾ ജോലിചെയ്ത് കൊണ്ടുവരേണ്ടവരാ ണെന്നും, പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങി മക്കളേയും ഭർത്താവിനേയും നോക്കി “ചെറിയ വല്ല ജോലി”യൊക്കെ ചെയ്ത് കഴിയേണ്ടവരാണെന് നും ധരിച്ചുവശായി.
വനിതയും ഗൃഹലക്ഷ്മിയും വായിയ്ക്കുന്നത് ഒരു ശീലമായി. Child abuseസിനെപ്പറ്റ ി ആദ്യമായി വായിച്ചതും ഈ വാരികകളിൽനിന്നു തന്നെ. അമ്മാവനും കുടുംബസുഹൃത്തും ഏട്ടന്റെ കൂട്ടുകാരനും അയൽവാസിയും ഒക്കെ കുട്ടികളെ abuse ചെയ്യുന്നതിനെപ് പറ്റിയും, അതിനെതിരെ അച്ഛനമമ്മാർ എങ്ങിനെ ജാഗ്രത പാലിയ്ക്കണം എന്നതിനെപ്പറ്റി യും ഒക്കെ വാരികകളിൽ ലേഖനങ്ങൾ വന്നിരുന്നു. പെൺകുട്ടികൾ ഉള്ള വീടുകളിൽ “എന്റെ വിലാസങ്ങൾ” അവരുടെ അമ്മമാർ എങ്ങിനെ സമർത്ഥമായി തടയുന്നു എന്നൊക്കെ ഞാൻ observe ചെയ്തു. ആണുങ്ങൾ / പെണ്ണുങ്ങൾ - അവർക്കിടയിലെ clash of interests ഞാൻ ശ്രദ്ധിച്ചു. അവർക്കും അവരുടേതായ ചില ആവശ്യങ്ങൾ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കിത്ത ുടങ്ങിയത് അക്കാലത്താണ്.
ജോലിയ്ക്ക് വേണ്ടി കേരളം വിട്ടതിനുശേഷമാണ ് എന്റെ പല അബദ്ധധാരണകളും മാറിത്തുടങ്ങിയത ്. തമിഴനും, തെലുങ്കനും, കന്നഡിഗയും, മറാഠിയും ഒക്കെ ബുദ്ധിയിലും കഴിവിലും മലയാളിയുടെ ഒട്ടും പിന്നിലല്ല എന്ന നഗ്നസത്യം ഞാൻ മനസ്സിലാക്കി. പെൺകുട്ടികളുടെ / സ്ത്രീകളുടെ real calibre എന്താണെന്ന് ഞാൻ മനസ്സിലാക്കുന്ന തും ഇക്കാലത്തുതന്നെ . High I.Q.വുള്ള ഒരുപാട് പെൺകുട്ടികൾ / സ്ത്രീകൾ എന്നെ അങ്ങേയറ്റം confuse ചെയ്യിച്ചു. പല ധാരണകളും മാറ്റിയെഴുതേണ്ട സമയമായി എന്ന തോന്നൽ ഉണ്ടായിത്തുടങ്ങ ി. മിസോറാമിലെ ഇംഫാലിൽനിന്നും വന്ന ഒരു ചിങ്കി മുസ്ലിം പെൺകുട്ടി അവളുടെ programming skills കൊണ്ട് എന്നെ ഞെട്ടിച്ചു (ആൺകുട്ടികൾക്ക് മാത്രം ഉള്ള ഒരു talent ആണ് എന്നാണ് ഞാൻ അതുവരെ ധരിച്ചിരുന്നത്) . ഡിസൈൻ / ആർക്കിറ്റെക്ചർ സൈഡിൽ എന്റെ senior ആയിട്ടുണ്ടായിരു ന്ന ഒരു വനിത സ്ത്രീകൾ പുരുഷന്മാരിൽനിന ്നും ഒട്ടും പിന്നിലല്ല എന്ന് എന്നെ പഠിപ്പിച്ചു.
ഇന്നും ഞാൻ പഠിച്ചുകൊണ്ടേയി രിയ്ക്കുന്നു. ഇനിയും ഒരുപാട് മാറിയാലേ graduate ചെയ്യാൻ പറ്റൂ എന്നറിയാം. അടുക്കളയിൽ നൂറുകൂട്ടം നുന്നാരപ്പണികൾ (ചെറിയ ചെറിയ കുറേ പണികൾ - പാലക്കാട്ടുള്ളൊ രു ഭാഷാ ശൈലിയാണ്) ചെയ്യുന്ന ഭാര്യയെ കാണുമ്പോൾ അത് ബോധ്യമാകുന്നു. നേരേ ചൊവ്വേ ഭക്ഷണമുണ്ടാക്കാ ൻ എനിയ്ക്ക് ഇപ്പോഴും അറിയില്ല. “അതൊക്കെ പെണ്ണുങ്ങളുടെ പണിയല്ലെ?” എന്ന് കരുതി പഠിച്ചില്ല. എന്നിരുന്നാലും, കറിയ്ക്ക് നുറുക്കൽ, വീടുവൃത്തിയാക്ക ൽ, mopping / cleaning, ഒക്കെ ഞാൻ ചെയ്യാറുണ്ട്. “എന്നേക്കൊണ്ട് പറ്റുന്നവയൊക്കെ ” എന്ന സൂത്രപ്പണി ചെയ്യാറുണ്ടെന്ന ് സാരം.
മാറണം, മാറിയേ പറ്റൂ. ഒരൊറ്റ ജീവിതമേയുള്ളൂ; അതിൽ ഒരു below average ആയി ഒരു, പരാന്നജീവിയായി ജീവിയ്ക്കുന്നതി ൽ അർത്ഥമില്ല.
RSS feed for comments to this post