പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ .

നായാടികളെ വാര്‍ത്തെടുക്കാതിരിക്കുക

ലിഷാ വി എന്‍

പീഡനക്കേസുകളില്‍ കുറ്റക്കാരല്ലെന്ന് പ്രതികള്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത പക്ഷം സ്ത്രീ പറയുന്നത് അവസാനവാക്കാവണം എന്നിരിക്കെ, പലര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ നിലവിലുണ്ടായിട്ടും എന്തുകൊണ്ട് ആരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക. വീണ്ടും ആഴത്തില്‍ കുഴിവെട്ടുകയാണ്. ഇതാരുടെ ശവമടക്കിനാണ്?

അരുതെ എന്ന അപേക്ഷ, രക്ഷിക്കണേ എന്ന പ്രാര്‍ത്ഥന... കലങ്ങിയ കണ്ണുകളുമായി ആ പെണ്‍കുട്ടി 17വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ത്തെടുക്കുന്നത് സമൂഹത്തില്‍ വെള്ളപൊയ്മുഖമണിഞ്ഞുനില്‍ക്കുന്ന കത്തിവേഷങ്ങളെ തന്നെയാണ്. തെരുവോരത്ത് നിന്ന് ചില്ലറകള്‍ കൊടുത്തുവാങ്ങുന്ന മുല്ലമൊട്ടിനോടുള്ള പരിഗണനപോലുമില്ലാതെ കശക്കിയെറിപ്പെട്ട ഒരു പെണ്‍പൂവ്. അവള്‍, പേരും മുഖവുമില്ലാത്ത ‘വെറും’ ഇരകളുടെ പട്ടികയിലേയ്ക്ക് ചേര്‍ക്കപ്പെട്ടിട്ട് കാലമെത്രയായി! ഇരയ്ക്കുമേല്‍ നായാടിക്കുള്ള അവകാശം സ്ഥാപിക്കാനെന്ന പോലെ പുലയാട്ടു നാടകങ്ങളും ചളിവാരിയെറിയലുകളും പരസ്പരമുള്ള പഴിചാരലുകളും മനംമടുപ്പിക്കുന്നു. മുതലക്കണ്ണീരുകളില്‍ അഭിരമിക്കുന്ന പൊതുസ്വയംഭോഗാസക്തിയുടെ ചീഞ്ഞ ചളിക്കെട്ടുകള്‍ കാണുമ്പോള്‍ ഓക്കാനം വരുന്നു.

പെണ്ണിന്റെ മാനത്തിനുമേലാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുന്നത്. ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് എന്ന വിധത്തില്‍. സമൂഹത്തിന്റെ ആഘോഷത്തിന് പെണ്ണിന്റെ ജീവിതം കൊണ്ടെഴുതുന്ന വാര്‍ത്തകള്‍. വാര്‍ത്തകള്‍ സമൂഹമനസാക്ഷിയെ ഉണര്‍ത്തും എന്ന് ആശ്വസിക്കുമ്പോള്‍ പീഡനങ്ങളുടെ പുതിയ ബ്രേക്കിംഗ് ന്യൂസുകള്‍. പുതിയ പുതിയ ഇരകളുടെ സ്ഥലപ്പേരുകള്‍. ഡല്‍ഹിയില്‍ നിന്നുമുയര്‍ന്ന കരളുകീറിപ്പറിഞ്ഞ ഒരു കരച്ചിലിന്റെ അലയൊലിയാണ് നമ്മള്‍ മറന്നുതുടങ്ങിയിരുന്ന ഒരു പെണ്‍കുട്ടിയുടെ ദുരിതപര്‍വ്വം വീണ്ടും സജീവമാവുന്നതിന് വഴിവെച്ചത്. വാര്‍ത്തകള്‍ വീണ്ടും സജീവമാക്കുമ്പോള്‍ നീതി നിഷേധിക്കപ്പെട്ട പതിനേഴ് വര്‍ഷങ്ങളില്‍ അവളെ മറന്ന് വെച്ചത് സൌകര്യപൂര്‍വ്വം മലയാളത്തിലെ മാധ്യമങ്ങള്‍ മറക്കുന്നു. 1996 ജനുവരി 16നും ഫെബ്രുവരി 26നുമിടയ്ക്ക് 42 പുരുഷന്മാര്‍ പതിനാറു വയസുള്ള ഈ പെണ്‍കുട്ടിയെ കേരളത്തിലങ്ങോളമിങ്ങോളം കൊണ്ടുനടന്ന് താമസിപ്പിച്ച് അതിക്രൂരമാംവിധം ലൈംഗികമായി ഉപയോഗിച്ചപ്പോള്‍ അവളുടെ ഉടലില്‍പടര്‍ന്ന വേദനയുടെ എത്ര ഇരട്ടി അതിനുശേഷം സൂര്യനെല്ലിയിലെ പെണ്‍കുട്ടി അനുഭവിച്ചിരിക്കണം!? പുണ്ണില്‍ കുത്തി നോവിക്കുന്ന മനോഭാവവുമായി നില്‍ക്കുന്ന സമൂഹം ഏതൊക്കെ അവസരങ്ങളില്‍ സ്വന്തം നിലയില്‍ അവളെ വിചാരണ ചെയ്തുകാണും? ദുഷിച്ച നാവുകളില്‍ നിന്ന് കറുപ്പായുയര്‍ന്ന വഷളന്‍ കമന്റുകള്‍ക്ക് മുന്‍പില്‍ എത്ര തവണ അവളുടെ അഭിമാനം ചൂളിപ്പോയിരിക്കണം?

സൂര്യനെല്ലി കേസിന്റെ വിചാരണയ്ക്കായാണ് 1999ല്‍ ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു അതിവേഗ വിചാരണക്കോടതിക്ക് രൂപം നല്‍കിയത്. 2000 സെപ്തംബറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 35 പേരെ കുറ്റക്കാരെന്നു വിധിച്ചു. എന്നാല്‍ 2005 ജനുവരിയില്‍ കേരള ഹൈക്കോടതി, ഈ വിധിക്കെതിരെ കൊടുത്ത അപ്പീലില്‍, ഒരാളെ മാത്രം ശിക്ഷിച്ചു. മറ്റെല്ലാവരെയും വെറുതെ വിട്ടു. ഈ കോടതിവിധിയെ തുടര്‍ന്ന് സമൂഹം ആ കുടുംബത്തെ ഒറ്റപ്പെടുത്താനും ഭ്രഷ്ട് കല്‍പിക്കാനും തുടങ്ങി. ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടിയും സംസ്ഥാന ഗവണ്‍മെന്റും സുപ്രീംകോടതിയില്‍ 2005ല്‍ അപ്പീല്‍ നല്‍കി. സെയില്‍സ് ടാക്സ് വകുപ്പില്‍ പ്യൂണായി ജോലിചെയ്തിരുന്ന അവളെ പണാപഹരണം ആരോപിച്ച് 2012 ഫെബ്രുവരിയില്‍ ജോലിയില്‍നിന്നും സസ്പെന്റ് ചെയ്തു. പിന്നീട് 8 മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും നീതി ലഭിക്കേണ്ടേ? അവര്‍ക്കും കൂടിയുള്ളതല്ലേ രാജ്യത്തെ വ്യവസ്ഥകള്‍?

പീഡനക്കേസുകളില്‍ കുറ്റക്കാരല്ലെന്ന് പ്രതികള്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത പക്ഷം സ്ത്രീ പറയുന്നത് അവസാനവാക്കാവണം എന്നിരിക്കെ, പലര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ നിലവിലുണ്ടായിട്ടും എന്തുകൊണ്ട് ആരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രഹേളിക. വീണ്ടും ആഴത്തില്‍ കുഴിവെട്ടുകയാണ്. ഇതാരുടെ ശവമടക്കിനാണ്?

ലൈംഗികാക്രമണത്തിന് വിധേയയാവുന്ന ഇര മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്താല്‍ വധശിക്ഷയെന്ന ഓര്‍ഡിനന്‍സ് തികച്ചും സ്വാഗതാര്‍ഹമാണ്. അപ്പോഴും ഇത് വലിയൊരു ചോദ്യചിഹ്നം സ്ത്രീകളുടെ മുന്‍പിലേയ്ക്ക് ഇട്ടുതരുന്നുമുണ്ട്. സ്ത്രീയുടെ അഭിമാനത്തിന് ജീവനേക്കാള്‍ വിലകല്‍പ്പിച്ച സാംസ്കാരികപ്രബുദ്ധതയ്ക്ക് മാനഭംഗപ്പെടുക എന്നത് മരിക്കുന്നതിനേക്കാള്‍ ഭയാനകമായ ഒരവസ്ഥയാണ്. ഈ പശ്ചാത്തലത്തിലാവണം ഈ ഓര്‍ഡിനന്‍സിന്റെ വ്യാപ്തിയും ആഴവും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അങ്ങനെവരുമ്പോള്‍ ചെറിയ അതിക്രമങ്ങള്‍ക്ക് പോലും കഠിനശിക്ഷയെന്ന ആശയം മുന്നിലേയ്ക്ക് വരും.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ പ്രതികളില്‍ ഭൂരിഭാഗവും രക്ഷപ്പെടുകയാണ്. 2011-ല്‍ രാജ്യത്ത് റെജിസ്റര്‍ ചെയ്യപ്പെട്ട 24206 ബലാല്‍സംഗക്കേസുകളില്‍ 5724 കുറ്റവാളികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് നാഷണല്‍ ക്രെെം റിക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ 9232 കേസുകള്‍ വന്നതില്‍ ശിക്ഷിക്കപ്പെട്ടതോ, വെറും 718 പേര്‍. സാമ്പത്തികഭദ്രതയും സ്വാധീനവും കൂടിയ കുറ്റവാളികള്‍ പെരുകുന്നു എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. അത്തരത്തില്‍പ്പെട്ടവര്‍ ശിക്ഷിക്കപ്പെടുന്നത് വളരെ വിരളമാണ്.

സ്ത്രീനീതിക്ക് നേരെ കണ്ണടക്കുന്ന രാജ്യം ജനാധിപത്യ രാജ്യമാണോ? ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ് (എന്നാണ് വിശ്വാസം - വിശ്വാസം; അതല്ലേ എല്ലാം!!) ജനം പറയുന്നതിനനുസരിച്ച് ഭരിക്കാനും കേസെടുക്കാനുമൊന്നും പറ്റില്ലെന്ന് പറയുന്ന മുഖ്യമന്ത്രി എങ്ങനെയാണ് ജനാധിപത്യത്തിന്റെ ഭാഗമാവുക? അദ്ദേഹം ഏത് ഭരണതന്ത്രത്തെയാണ് പിന്തുടരുന്നതെന്ന് മനസ്സിലാവുന്നില്ല. .മുരളീമനോഹര്‍ ജോഷിക്കോ റിട്ടയര്‍ ജസ്റിസ് ആര്‍ ബസന്തിനോ സിബിമാത്യൂസിനോ ഒരു വേള മുഖ്യമന്ത്രിയ്ക്ക് തന്നെയോ വ്യക്തിപരമായ എന്തെങ്കിലും ലാഭമോ ആത്മസംതൃപ്തിയോ ഈ വിഷയത്തില്‍ കിട്ടുന്നുണ്ടാവുമോ?

ജസ്റിസ് ബസന്ത് പറയുന്ന പെണ്‍കുട്ടി ഒരു ബാലവേശ്യയായിരുന്നു എന്ന വാദം തള്ളിക്കളയുമ്പോള്‍ തന്നെ ചില നിരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും വേണം. നമ്മുടെ സ്കൂള്‍ അന്തരീക്ഷങ്ങള്‍ പൂര്‍ണമായും ആരോഗ്യകരമാണോ? സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അരാജകത്വപ്രവണതകള്‍ ഇല്ലാതാക്കുന്നതിന് എന്ത് ഫലവത്തായ ഇടപെടലാണ് നമ്മള്‍ നടത്തുന്നത്? ചില മാഫിയകള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. വലിയ പണക്കൊഴുപ്പുള്ള മാനേജ്മെന്റ് സ്കൂളുകളുടെ പേരിന് മോശം വരും എന്നതുകൊണ്ട് പലപ്പോഴും ഇത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കപ്പെടുന്നു. ഡ്രെെവര്‍ ബാബുമാരുടെയും ക്ളീനര്‍ രാജുമാരുടെയും പ്രണയവാഗ്ദാനങ്ങളില്‍ കുരുങ്ങി എല്ലാം നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുണ്ടെന്ന വസ്തുതക്ക് നേരെ നമ്മള്‍ കണ്ണിറുക്കി പിടിക്കുക തന്നെയല്ലേ ചെയ്യുന്നത്.

സ്വവര്‍ഗരതിക്കാരുടെ റാക്കറ്റുകള്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ സുശക്തമാണ്. പഠനങ്ങള്‍ ദിനേന അടയാളപ്പെടുത്തുന്നത് റെഡ്സോണില്‍ അകപ്പെടുന്ന ആണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ചുള്ള ഉല്‍കണ്ഠകളാണ്. പെണ്‍കുട്ടികളെ സംബന്ധിച്ച് പതിനാറ് വയസെന്ന് പറയുന്നത് കളികുട്ടിപ്രായമല്ല. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അവയവങ്ങളും മനസ്സും ഒരു പുരുഷനുവേണ്ടി പാകപ്പെടുന്നതിന്റെ ആരംഭഘട്ടമാണ്. ജിജ്ഞാസയും ആകാംക്ഷയും അന്വേഷണവും മനസില്‍ നുരക്കുന്ന കാലം. കുട്ടിയ്ക്കും തെറ്റുകള്‍ പലതും സംഭവിച്ചിരിക്കാം എന്ന് പറഞ്ഞ് അസഹിഷ്ണുക്കളാവുന്നവരും ആ പ്രായത്തിലൂടെ കടന്നുവന്നവരാണ്. ഇപ്പോള്‍ പക്വതയുടെ മേല്‍ക്കുപ്പായമണിഞ്ഞ് പെണ്‍കുട്ടിയെ പുച്ഛിക്കുമ്പോള്‍, തള്ളിപ്പറയുമ്പോള്‍ അത് വിസ്മരിക്കാന്‍ പാടില്ല.

എവിടെയൊക്കെയാണ് പിഴവുകള്‍ വന്നിട്ടുള്ളത്. അത് മനസിലാക്കിക്കൊണ്ടുള്ള പ്രതിരോധമാണ് വേണ്ടത്. അങ്ങനെയെങ്കില്‍ ഇനിയും പീഡിപ്പിക്കപ്പെടാന്‍ പോകുന്ന, മാനഭംഗപ്പെടാന്‍ പോവുന്ന ഒരുപാട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി എന്ന സംതൃപ്തിയോടെ ലോകത്തിന് പുഞ്ചിരിക്കാം. അടിവേരില്‍ തന്നെയാണ് ചികിത്സ തുടങ്ങേണ്ടത്. സ്കൂളുകളില്‍ കൃത്യമായ ലൈംഗികവിദ്യാഭ്യാസവും ബോധവല്‍ക്കരണവും നടത്തണം.

വീടുകളില്‍ നിന്നും പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഇടപെടലുകള്‍ ഉയരേണ്ടതുണ്ട്. ദുരന്തങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വാര്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇത്തിരിനേരമെങ്കിലും കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കാനും അവരുടെ ലോകം പങ്കുവെക്കാന്‍ തയ്യാറാവുന്നതുമാണ്.അവര്‍ക്ക് ഒരുപാട് സംശയങ്ങളുണ്ടാവും അതിനെ സ്നേഹനിര്‍ഭരമായി അഭിമുഖീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഇന്നത്തെ ബോധമുള്ള കുട്ടികള്‍ നാളെ ഈ നാടിന്റെ കാവല്‍ക്കാരാവും. അവര്‍ കരിഞ്ഞ മുല്ലമൊട്ടുകള്‍ക്ക് പകരം വയ്ക്കാന്‍ ഒരു കുടന്ന നിലാമുല്ലപ്പൂക്കള്‍ നിറച്ചുവെയ്ക്കുന്ന ലോകത്തെ വാര്‍ത്തെടുക്കും. വിദൂരങ്ങളില്‍ നിന്ന് ഇനിയും ജനിച്ചിട്ടില്ലാത്ത പെണ്‍ധൂളികള്‍ കാത്തിരിക്കുന്നതും ആ ലോകത്തിന് വേണ്ടിയാണ്.

www.facebook.com/profile.php?id=100003879219205

Comments  

 
-1 # Mr — Tomsan 2013-02-20 07:59
ഞാന്‍ വായിച്ച് ഇത്രയും ശക്തമായി എഴുതുവാന്‍ കഴിയുന്ന തന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു . മക്കള്‍ക്കും ഇഷ്ടമായി.
Reply | Reply with quote | Quote
 
 
-1 # RE: നായാടികളെ വാര്‍ത്തെടുക്കാ തിരിക്കുക — Tomsan 2013-02-20 08:13
അവസാനത്തെ ആ രണ്ട് ഖണ്ഡികകളില്‍ എന്റെ അഭിപ്രായം ലിഷ എഴുതിയത് പോലെ തോന്നി.
Reply | Reply with quote | Quote
 
 
+1 # :).. — ganesh malayath 2013-02-20 09:30
'മാനഭംഗം' എന്ന വാക്ക് ഒഴിവാക്കാമായിരു ന്നു ...ബാക്കിയെല്ലാം ജോര്‍ !!..
Reply | Reply with quote | Quote
 
 
+1 # rama — Ramachandrankalavoor 2013-02-20 10:24
ലിഷ,കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിരിക്കുന്ന ു.തായ് വേരില്‍ തന്നെ കൊത്തിയിരിക്കുന ്നു.വേലിതന്നെ വില തിന്നുകയാണി വിടെ ...
കളവൂര്‍
Reply | Reply with quote | Quote
 
 
-1 # ജൂഡിഷ്യറി പരാജയപ്പെടുന്നു — മുനീര്‍ പറക്കടവത്ത് 2013-02-20 13:06
ശക്തമായ നിയമം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യം തന്നെ , എന്നാല്‍ ഇരയുടെ മൊഴി അവസാന വാക്കായി കണക്കകിയാല്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന് ന ഭയമാണ് പൊതു സമൂഹത്തില്‍ ഒരു ഭൂരിപക്ഷം പേര്‍ക്കും ഉള്ളത് , തെളിവുകള്‍ ഹാജരാക്കുന്നതില ്‍ പരാജയപ്പെടുന്നത ് കൊണ്ടാണ് പ്രമാദമായ പല പീടനക്കേസുകളിലു ം പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായത് , അതിനു കാരണം ഒരു പരിധി വരെ സര്‍ക്കാര്‍ നിയമിക്കുന്ന പ്രോസിക്യൂഷന്റെ ഒതുക്കളി തന്നെ , സഹോദരി ലിഷ ഈ ലേഖനത്തില്‍ വെവലാതിപ്പെടുന് നതും കുറ്റവാളികള്‍ രക്ഷപ്പെടുന്നതി ലാണ് ,ഇന്ന് ഇന്ത്യന്‍ ജൂഡിഷ്യറി നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഇത് , നിയമത്തിന്‍റെ പഴുതുകളിലൂടെ അല്ലെങ്കില്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്നു , പീഡനക്കേസുകളില് ‍ മാത്രമല്ല മറ്റ് ഏതാണ്ട് എല്ലാ കേസുകളുടെയും അവസ്ഥ ഇത് തന്നെയല്ലേ ???
Reply | Reply with quote | Quote
 
 
0 # shine t thankan — shine t thankan 2013-02-22 04:34
ഇക്കാലത്ത് അധ്യാപകരുമായി അടുത്തിടപെഴുകാന ്‍ കുട്ടികള്‍ക്കോ ,കുട്ടികളുടെ ജീവിതത്തില്‍ ഇടപെടാന്‍ അധ്യാപകര്‍ക്കോ കഴിയുന്നില്ല .ഈയൊരു ആത്മബന്ധം നഷ്ടമാകുകവഴി ബന്ധങ്ങളുടെ ദൃഡത നഷ്ടമാവുന്നു സിലബസിന്റെ കട്ടിയുള്ള ചട്ടക്കൂടുകള്‍ക ്കു പുറത്തു രണ്ടു കൂട്ടര്‍ക്കും വിഷയങ്ങള്‍ ഇല്ലാതാവുന്നു .ടീച്ചറിന്റെ സാരി വിടവുകളെ മൊബൈല്‍ കാമറയിലൂടെ നോക്കി കാണുന്ന കുട്ടികളും ,ശിഷ്യനെ പ്രണയിക്കുന്ന അധ്യാപികയും ഒക്കെ ജനിക്കുന്നത് സിലബസുകളുടെ പ്രസവ മുറികളിലാണ് .നേരത്തെ ഓരോ അധ്യാപകനും കുട്ടികളെ പേരെടുത്തറിയാം . അവന്റെ കുടുംബം ,സാഹചര്യം എല്ലാം മനസ്സിലാക്കി ഇടപെടുന്ന അധ്യാപകര്‍ ഇല്ലാതായത് വഴി നഷ്ടമായത് ബന്ധങ്ങളിലെ ആത്മാര്‍ത്ഥ മാത്രമല്ല ഭാഷാ സ്നേഹം ,വായന ,സമൂഹത്തിനോടുള് ള കാഴ്ച്ചപാട്‌ എല്ലാമാണ് .

കുടുംബത്തോടും ,സമൂഹത്തോടും യാതൊരു പ്രതിബദ്ധതയോ ,വിവേക ബുദ്ധിയോ പ്രകടിപ്പിക്കാത െ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം മാത്രം മതിയാകും പീഡനങ്ങള്‍ക്കും ,ഒളിച്ചോട്ടങ്ങള ്‍ക്കും പ്രതിവിധിയായി എന്ന് കരുതാന്‍ ആവില്ല .സ്വന്തം അമ്മയുടെ കുളിമുറിയില്‍ ക്യാമറ ഒളിപ്പിച്ചു വെച്ച് അത് ഇന്റര്‍നെറ്റില് ‍ വില്‍ക്കാന്‍ വെച്ച മകന് ലൈംഗിക വിദ്യാഭ്യാസം മാത്രം പോരാ ,മൂന്നു വയസ്സ്കാരിയെ പീഡിപ്പിച്ചു കൊന്ന കൊച്ചുപയ്യനും രതി വിദ്യാഭ്യാസം മാത്രം മതിയാവില്ല .അച്ഛന്‍ ,അമ്മ ,അനിയത്തി ,അനിയന്‍ അധ്യാപകര്‍ അങ്ങിനെ നീളുന്ന ഒരു വലിയ ചങ്ങലയിലെ ഓരോ കണ്ണിയെയും തിരിച്ചറിയാനും ,വകതിരിവോടെ ഇടപെടാനും വിവേച്ചന്‍ ബുദ്ധി കൂടി ഉണ്ടാവേണ്ടതുണ്ട ് .


ലിഷയ്ക്ക് ആശംസകള്‍ ,എഴുത്തിന്റെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ കയ്യെത്തുവാനാവട ്ടെ എന്നാശംസിക്കുന് നു .
Reply | Reply with quote | Quote
 
 
+1 # nothing — c v sreejith 2013-02-22 16:55
എന്തായാലും പ്രതീക്ഷ നല്‍കുന്ന ഇടപെടലുകള്‍ ആശ്വാസമാണ്.......കാത്തിരിക്കാം
Reply | Reply with quote | Quote
 
 
+1 # നായാടി നടന്നവർ ഇനിയും സംസ്കാര സമ്പന്നർ — അച്യുതൻ വി ആര 2013-03-17 06:51
a very good thought provoking article.here the problem is that of lack of sexual sensitization.first give sanction to find out his/her mate.one has freedom to find out his/her life mate.the parents should not impose such matters on their children.on many occasions i have given such opinions in the facebook as response to many notes appeared there.then give proper guidance.personal freedom must not harassed.the schools,college s,universities must be in the forefront in this regard.but one thing:when one doesn't get any satisfaction from sex or any other thing they should not try for this.and so for the survival of human beings it is a radical need.that is my opinion.
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh