പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ .

ചൊവ്വാദോഷം!

സാബു ജോസ്

ചൊവ്വയിലേക്കുള്ള ദൂരം തന്നെയാണ് പ്രധാന വെല്ലുവിളി. മനുഷ്യനെ വഹിച്ചുകൊണ്ടുപോകുന്ന പേടകങ്ങളുടെ ഭാരക്കൂടുതല്‍ കാരണം നിലവില്‍ ചൊവ്വാ പര്യവേഷണപേടകങ്ങള്‍ സഞ്ചരിക്കുന്ന വേഗതയില്‍ സഞ്ചരിക്കാന്‍ ഇപ്പോഴുള്ള കെമിക്കല്‍ പ്രൊപല്‍ഷന്‍ സിസ്റമുപയോഗിച്ച് സാധിക്കില്ല. ഒരുപക്ഷേ ചൊവ്വാ ഗ്രഹം മനുഷ്യനുണ്ടാക്കുന്ന ഏറ്റവും വലിയ ദോഷവും (Mars Curse) ഈ ഭാരക്കൂടുതല്‍ തന്നെയാണ്. ഗവേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ന്യൂക്ളിയര്‍ എഞ്ചിനുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രകള്‍ - അതൊരു കൌതുകത്തിനുവേണ്ടി മാത്രമാണെങ്കില്‍ പോലും - സുഗമമാകും. ഭൂമി ജീവന്റെ ഗര്‍ഭഗൃഹമാണ്. എന്നാല്‍ എപ്പോഴും ജീവന് ഗര്‍ഭപാത്രത്തില്‍ തന്നെ കഴിയാനാവില്ലല്ലോ!

2013 ചൊവ്വാ ഗ്രഹപര്യവേഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വര്‍ഷമാണ്. രണ്ട് അത്യാധുനിക സ്പേസ്ക്രാഫ്റ്റുകളാണ് ഈ വര്‍ഷം ചൊവ്വയിലേക്ക് യാത്ര തിരിക്കുന്നത്. നാസയുടെ മവെന്‍ (MAVEN-Mars Atmosphere and Volatile EvolutioN) ചൊവ്വയുടെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കുമ്പോള്‍ ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ മംഗല്‍യാന്‍ (Mangalyaan) ഭാവിയിലെ മനുഷ്യരുടെ ചൊവ്വായാത്രകള്‍ക്കുള്ള അനുകൂലനങ്ങള്‍ തിരയും. രണ്ടു പേടകങ്ങളും 2013 നവംബറിലാണ് വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്. ചൊവ്വാ പര്യവേഷണത്തിന്റെ നാള്‍വഴികളിലൂടെ ഒന്നു സഞ്ചരിക്കാം. ചുവന്ന ഗ്രഹത്തില്‍ പര്യവേഷണം നടത്തിക്കൊണ്ടിരിക്കുന്ന റോബോട്ട് നിയന്ത്രിത മാര്‍സ് റോവര്‍ 'ക്യൂരിയോസിറ്റി' നിത്യവും പുതിയ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇത്തരമൊരു ചൊവ്വാ ചരിത്രപഠനത്തിന് പ്രസക്തിയേറെയുണ്ട്.

സൂര്യനില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കിയാല്‍ സൌരകുടുംബത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. സൂര്യനില്‍ നിന്നും ഏകദേശം 22.8 കോടി കിലോമീറ്റര്‍ അകലെയാണ് ചൊവ്വ. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് ഏകദേശം 7.8 കോടി കിലോമീറ്റര്‍ ദൂരമുണ്ട്. ഗ്രഹത്തിലെ ഉപരിതല മണ്ണില്‍ ഇരുമ്പിന്റെ സംയുക്തങ്ങള്‍ ധാരാളമുള്ളതുകൊണ്ട് ചൊവ്വ പൊതുവെ ചുമന്ന നിറത്തിലാണ് കാണപ്പെടുന്നത്. ഗ്രഹത്തിന്റെ ചുവന്ന നിറം അതിന് റോമന്‍ യുദ്ധദേവതയുടെ (Mars) പേരു നല്‍കുന്നതിനും കാരണമായി. സൌരയൂഥത്തിലെ ആദ്യത്തെ നാലു ഗ്രഹങ്ങളുടെയും ഭൌതിക ഗുണങ്ങളില്‍ വളരെയധികം സമാനതകളുണ്ട്. ഭൌമഗ്രഹങ്ങളെന്നാണ് ഈ ഗ്രഹങ്ങളെ വിളിക്കുന്നത്. ചൊവ്വയ്ക്കുമപ്പുറം ഔട്ടര്‍ സോളാര്‍ സിസ്റത്തിലെ അംഗങ്ങളായ വ്യാഴം മുതല്‍ നെപ്ട്യൂണ്‍ വരെയുള്ള ഗ്രഹങ്ങള്‍ വാതകഗോളങ്ങളാണ്. ഗ്രഹോപരിതലവും അന്തരീക്ഷവും തമ്മില്‍ ഈ ഗ്രഹങ്ങളില്‍ കൃത്യമായ വേര്‍തിരിവുകളില്ല.

6878 കിലോമീറ്റര്‍ വ്യാസമുള്ള ചൊവ്വയ്ക്ക് ഭൂമിയുടെ 11 ശതമാനം മാത്രമേ ഭാരമുള്ളൂ. ഭൂഗുരുത്വ ബലത്തിന്റെ 38 ശതമാനമാണ് ചൊവ്വയുടെ ഗുരുത്വബലം. നൂറു കിലോഗ്രാം ഭാരമുള്ള ഒരു ബഹിരാകാശ സഞ്ചാരി ചൊവ്വയിലെത്തിയാല്‍ അയാള്‍ക്ക് 38 കിലോഗ്രാം ഭാരം മാത്രമേ അനുഭവപ്പെടൂ. 24 മണിക്കൂറും 39 മിനിട്ടും വേണം ചൊവ്വയ്ക്ക് സ്വയമൊന്നു തിരിയാന്‍. ഭൂമിയുടെ ഒരു ദിവസത്തേക്കാള്‍ 40 മിനിട്ട് അധികമാണ് ചൊവ്വയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം. ചൊവ്വയ്ക്ക് സൂര്യനെ ചുറ്റുന്നതിന് 687 ഭൌമദിനങ്ങള്‍ വേണം. ഒരു ചൊവ്വാവര്‍ഷം ഭൌമവര്‍ഷത്തേക്കാള്‍ 322 ദിവസങ്ങള്‍ കൂടുതലാണെന്നര്‍ത്ഥം. ഗ്രഹത്തിലെ ശരാശരി താപനില -55 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ ഗ്രഹത്തിലെ താപവ്യതിയാനം വളരെ വലുതാണ്. മധ്യരേഖാ പ്രദേശത്ത് താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമ്പോള്‍ ധ്രുവമേഖലയില്‍ ഇത് -199 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. അന്തരീക്ഷമില്ലാത്തതുതന്നെ കാരണം. ഭൂമിയുടേതുപോലെതന്നെ ചൊവ്വയുടെ കേന്ദ്രവും (Core) ഇരുമ്പുകൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മാന്റിലും ഉപരിതല പാളിയും സിലിക്കേറ്റ് പാറകളും ലോഹധാതുക്കളും കൊണ്ട് സമ്പന്നമാണ്.

ചൊവ്വയ്ക്ക് രണ്ട് സ്വാഭാവിക ഉപഗ്രഹങ്ങളുണ്ട്. ഫോബോസും ഡെയ്മോസും. ഗോളാകൃതി പ്രാപിക്കാനാവശ്യമായ പിണ്ഡമില്ലാത്തതുകൊണ്ട് ഇവയ്ക്ക് നിയതമായ ആകൃതിയില്ല. ഇവ ചൊവ്വയുടെ ഗുരുത്വാകര്‍ഷണവലയത്തില്‍ അകപ്പെട്ട ഛിന്ന ഗ്രഹങ്ങളായിരിക്കാനാണ് സാധ്യത. രാത്രിയില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് വളരെ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയും. ചന്ദ്രന്‍, ശുക്രന്‍, വ്യാഴം ഇവ കഴിഞ്ഞാല്‍ രാത്രി ആകാശത്ത് ഏറ്റവും ശോഭയോടെ കാണാന്‍ കഴിയുന്നത് ചൊവ്വയാണ്. ചൊവ്വയുടെ ചുമന്ന നിറം (Rusty-Red) അതിനൊരു ഭീകര പ്രതിച്ഛായയാണ് നല്‍കിയത്. ജ്യോതിഷികള്‍ക്ക് ചൊവ്വ ഇപ്പോഴും ദോഷഗ്രഹമാണ്. എന്നാല്‍ ഭൂമിയില്‍ നിന്നും ഏഴരക്കോടി കിലോമീറ്റര്‍ അകലെയുള്ള ഈ കുഞ്ഞുഗ്രഹം ഭൌമജീവന് ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നുണ്ട് എന്നതിന് ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. എങ്കിലും ജ്യോതിഷികള്‍ ചൊവ്വയെ വെറുതെ വിടാനുള്ള ഭാവമില്ല. ഗ്രഹദോഷ പരിഹാരമെന്ന പേരില്‍ വിശ്വാസികളില്‍ നിന്നുള്ള ധനാപഹരണം നിര്‍ബാധം തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

ചൊവ്വാ പര്യവേഷണത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. 1600കളില്‍ ദൂരദര്‍ശിനിയുടെ കണ്ടുപിടുത്തത്തോടെ ചൊവ്വാപര്യവേഷണവും ആരംഭിച്ചുവെന്നു പറയാം. ഗ്രഹത്തിന്റെ ചുമപ്പു നിറം നല്‍കുന്ന കൌതുകത്തിനു പുറമെ ഭൂമിയുമായുള്ള സാമീപ്യവും ജ്യോതിശാസ്ത്രജ്ഞരുടെ ഭാഷയില്‍ പറഞ്ഞാല്‍ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ (Habitable Zone) സ്ഥിതിചെയ്യുന്നുവെന്ന പ്രത്യേകതയും ചൊവ്വാപര്യവേഷണങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. ജീവന്‍ വളര്‍ന്നു വികസിക്കു ന്നതിനാവശ്യമായ അനുകൂലനങ്ങള്‍ ഈ ഗ്രഹത്തിലുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ഇതുവരെ നടന്നിട്ടുള്ള എല്ലാചൊവ്വാ പര്യവേഷണങ്ങളും ഊന്നല്‍ കൊടുത്തിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പര്യവേഷണ പേടകങ്ങള്‍ ചൊവ്വയുടെ ചുവന്ന മണ്ണിലിറങ്ങുകയും ധാതുഘടനയും ജലസാന്നിധ്യവും പരീക്ഷിച്ചറിയുകയും ചെയ്തു. ജീവന്‍, അതിന്റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്തുമെന്ന പ്രതീക്ഷയാണ് ഈ പരീക്ഷണങ്ങള്‍ക്കെല്ലാമുള്ള ഊര്‍ജം പകര്‍ന്നു നല്‍കുന്നത്.

സാങ്കേതിക വിദ്യയുടെ വികാസം ദൂരദര്‍ശിനികളില്‍ നിന്നും കൃത്രിമ ഉപഗ്രഹങ്ങളുപയോഗിച്ചുള്ള പര്യവേഷണങ്ങള്‍ക്കു വഴിതെളിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. എന്നാല്‍ ഗ്രഹാന്തര യാത്രകള്‍ വളരെ സങ്കീര്‍ണമാണ്. വിശേഷിച്ചും ചൊവ്വയിലേക്കുള്ള ഏഴരക്കോടി കിലോമീറ്ററുകള്‍ അത്ര നിസ്സാര ദൂരമല്ല. നിലവിലുള്ള ഏറ്റവും നവീനമായ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ക്കുപോലും ചൊവ്വയിലെ ത്താന്‍ കുറഞ്ഞത് എട്ടുമാസമെങ്കിലും ആവശ്യമാണ്. ചൊവ്വയിലേക്കുള്ള ദൂരവും ഗ്രഹാന്തര യാത്രയുടെ സമയക്കൂടുതലും ഉപഗ്രഹ വിക്ഷേപണത്തിന്റെ പരാജയസാധ്യത പലമടങ്ങ് വര്‍ധിപ്പിക്കുന്നുണ്ട്. മുന്‍കാല അനുഭവങ്ങള്‍ നല്‍കുന്ന പാഠവും അതുതന്നെയാണ്. ഇതുവരെ നടത്തിയിട്ടുള്ള ചൊവ്വാ പര്യവേഷണ ദൌത്യങ്ങളില്‍ മൂന്നില്‍ രണ്ടും പരാജയമായിരുന്നുവെന്നാണ് യാഥാര്‍ത്ഥ്യം.

1960കളില്‍ സോവിയറ്റ് യൂണിയനാണ് ചൊവ്വാ പര്യവേഷണ രംഗത്തേയ്ക്ക് ആദ്യം കാലെടുത്തു വച്ചത്. 1960 ഒക്ടോബറില്‍ കോറബ്ള്‍-4, കോറബ്ള്‍-5 ഇരട്ട ഉപഗ്രഹ വിക്ഷേപണ ത്തോടെയാണ് സോവിയറ്റ് യൂണിയന്‍ ചൊവ്വാ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ഈ ദൌത്യം പരാജയമായിരുന്നു. പിന്നീട് 1962 ഒക്ടോബര്‍ 24ന് വിക്ഷേപിച്ച മാര്‍സ് 1962എ-യും അതേവര്‍ഷം ഡിസംബറില്‍ തന്നെ വിക്ഷേപിച്ച മാര്‍സ് 1962ബി-യും പരാജയത്തില്‍ തന്നെ കലാശിച്ചു. ഇതിനിടെ 1962 നവംബര്‍ 1ന് വിക്ഷേപിച്ച 1962 ബീറ്റാ ന്യൂ-1 പേടകം ചൊവ്വയുടെ ഏകദേശം 11,000 കിലോമീറ്റര്‍ വരെ അരികിലെത്തുകയും ഗ്രഹത്തിലെ ഉല്‍ക്കാഗര്‍ത്തങ്ങളുടെ ചിത്രങ്ങളെടുക്കുകയും ചെയ്തു. ഗ്രഹാന്തരീക്ഷത്തിലെ കോസ്മിക് കിരണങ്ങളുടെ പ്രവര്‍ത്തന ങ്ങളെക്കുറിച്ചും ഗ്രഹത്തിന്റെ കാന്തിക ക്ഷേത്രത്തേക്കുറിച്ചും ചില സൂചനകള്‍ നല്‍കുന്നതിനും ഈ ദൌത്യത്തിന് കഴിഞ്ഞു. 1963ല്‍ ആന്റിനകളുടെ തകരാറുകാരണം ഗ്രൌണ്ട് സ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ഈ ദൌത്യം ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് 1964 ജൂണ്‍ 24ന് വിക്ഷേപിക്കപ്പെട്ട സോണ്‍ഡ് 1964എ-യും അതേവര്‍ഷം നവംബര്‍ 30ന് വിക്ഷേഫിച്ച സോണ്‍ഡ് 2ഉം പരാജയപ്പെട്ടു. വിജയവും പരാജയവുമായി നിരവധി ചൊവ്വാ പര്യവേഷണ ദൌത്യങ്ങള്‍ 1970കളുടെ അവസാനം വരെ സോവിയറ്റ് യൂണിയന്‍ നടത്തി.

മാറിനര്‍ ദൌത്യങ്ങളോടുകൂടിയാണ് അമേരിക്കയുടെ ചൊവ്വാ പര്യവേഷണ ദൌത്യങ്ങള്‍ ആരംഭിച്ചത്. 1964ല്‍ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയില്‍ നിര്‍മിച്ച മാറിനര്‍-3, മാറിനര്‍-4 പേടകങ്ങളുടെ വിക്ഷേപണത്തോടെ നാസ ചൊവ്വാ പര്യവേഷണ രംഗത്ത് സാന്നിധ്യമറിയിച്ചു. 1964 നവംബര്‍ 5നാണ് മാറിനര്‍-3 വിക്ഷേപിച്ചത്. വിക്ഷേപണം പരാജയമായിരുന്നു. തുടര്‍ന്ന് 1964 നവംബര്‍ 28ന് വിക്ഷേപിച്ച മാറിനര്‍ - 4 വിജയിച്ചു. ഏഴര മാസത്തെ ഗ്രഹാന്തര യാത്രയ്ക്കൊടുവില്‍ 1965 ജൂലൈ 14ന് മാറിനര്‍-4 ചുവന്ന ഗ്രഹത്തിനടുത്തെത്തി. ആദ്യമായി സൌരയൂഥത്തില്‍, ഭൂമിക്കു വെളിയിലുള്ള മറ്റൊരു ഗ്രഹത്തിന്റെ ക്ളോസ്-അപ് ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചത് മാറിനര്‍-4 ആണ്. പേടകത്തിലുണ്ടായിരുന്ന വീഡിയോ ടേപ് റിക്കോര്‍ഡറില്‍ ചൊവ്വയിലെ ഏതാനും ഉല്‍ക്കാ ഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ റെക്കോര്‍ഡു ചെയ്തു. ഗ്രഹത്തിന്റെ അന്തരീക്ഷ മര്‍ദത്തേക്കുറിച്ചും താപനിലയെക്കുറിച്ചും ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചതും മാറിനര്‍-4 ആണ്. ചൊവ്വയ്ക്കു ചുറ്റും ഭൂമിക്കുള്ളതുപോലെ ഒരു കാന്തിക ക്ഷേത്രമില്ലെന്നും കോസ്മിക് കിരണങ്ങളുടെ ഒരു ബെല്‍റ്റ് രൂപപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയത് ഈ ദൌത്യത്തിലാണ്. ഇത് ഭാവിയിലെ ചൊവ്വാ പര്യവേഷണങ്ങള്‍ക്കു പകര്‍ന്ന ഊര്‍ജം ചെറുതൊന്നുമല്ല. നാസ മാറിനര്‍ ദൌത്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 1969ല്‍ മാറിനര്‍-6, മാറിനര്‍-7 പേടകങ്ങള്‍ വിക്ഷേപിക്കപ്പെട്ടു. മാറിനര്‍-9 ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും ആ ബഹുമതി കരസ്ഥമാക്കുന്ന ആദ്യ പേടകമാവുകയും ചെയ്തു. ഇതിനിടെ വിക്ഷേപിച്ച മാറിനര്‍-8 പരാജയപ്പെടുകയുമുണ്ടായി. ചൊവ്വയുടെ സ്വാഭാവിക ഉപഗ്രഹങ്ങളായ ഫോബോസിന്റെയും ഡെയ്മോസിന്റെയും ചിത്രങ്ങളെടുത്ത ആദ്യ പേടകവും മാറിനര്‍-9 ആയിരുന്നു. സൌരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിമ്പസ് മോണ്‍സിന്റെ ചിത്രമെടുത്തതും മാറിനര്‍-9 ദൌത്യമാണ്. 27 കിലോമീറ്ററിലധികം ഉയരമുണ്ട് ഈ അഗ്നിപര്‍വതത്തിന്.

1975ലാണ് നാസ വൈക്കിംഗ് ദൌത്യങ്ങള്‍ ആരംഭിച്ചത്. ചുവന്ന മണ്ണില്‍ ജീവന്റെ തുടിപ്പുകള്‍ തിരയാനാരംഭിച്ചത് വൈക്കിംഗ് ദൌത്യത്തോടെയാണ്. 1975ല്‍ വിക്ഷേപിക്കപ്പെട്ട വൈക്കിംഗ്-1, വൈക്കിംഗ്-2 പേടകങ്ങള്‍ക്കാണ് ചൊവ്വയിലിറങ്ങിയ ആദ്യ പേടകമെന്ന ബഹുമതി ലഭിച്ചത്. ചൊവ്വയിലെ നീര്‍ച്ചാലുകളുടെ അടയാളങ്ങള്‍ ആദ്യമായി ശാസ്ത്രലോകത്തെത്തിച്ചതും ഈ പേടകങ്ങളാണ്. പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചൊവ്വാ പര്യവേഷണ ദൌത്യമായിരുന്നു 1997 ജൂലൈ 4ന് ചൊവ്വയിലിറങ്ങിയ നാസയുടെ മാര്‍സ് പാത്ത് ഫൈന്‍ഡര്‍. ഒരു റോവറും പേടകത്തോടൊപ്പമുണ്ടായിരുന്നു. 10.6 കിലോഗ്രാം ഭാരമുള്ള ഈ റോബോട്ട് നിയന്ത്രിത വാഹനത്തെ സൊജോര്‍ണര്‍ (ടീഷീൌൃിലൃ) എന്നാണ് നാസ വിളിച്ചത്. ചൊവ്വയുടെ മണ്ണിലൂടെ സഞ്ചരിച്ച ആദ്യവാഹനമെന്ന ബഹുമതിയും സൊജോര്‍ണറിന് സ്വന്തമാണ്. നിരവധി ശാസ്ത്രീയ പരീക്ഷണങ്ങള്‍ ചൊവ്വയില്‍ വച്ചു നടത്തിയ പാത്ത് ഫൈന്‍ഡര്‍, ഭാവിയിലെ ചൊവ്വാ ദൌത്യങ്ങള്‍ക്കുള്ള 'എയര്‍ബാഗ് ലാന്‍ഡിംഗ് സിസ്റം' വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ ചൊവ്വയില്‍ പരീക്ഷണങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്ന ക്യൂരിയോസിറ്റി റോവറും ലാന്‍ഡ് ചെയ്തത് ഇതേ സങ്കേതമുപയോഗിച്ചാണ്.

1992ല്‍ പരാജയപ്പെട്ട മാര്‍സ് ഒബ്സര്‍വര്‍ ഓര്‍ബിറ്ററി ദൌത്യത്തേത്തുടര്‍ന്ന് നാസ വിക്ഷേപിച്ച മാര്‍സ് ഗ്ളോബല്‍ സര്‍വെയര്‍ വിജയമായിരുന്നു. 1996 നവംബര്‍ 7നാണ് ഈ വിക്ഷേപണം നടന്നത്. 1999 മുതല്‍ പേടകം ചുവന്ന ഗ്രഹത്തിന്റെ ചിത്രങ്ങള്‍ അയക്കാനാരംഭിച്ചു. ഗ്രഹത്തിന്റെ ധ്രുവീയ ഭ്രമണപഥമാണ് ഉപഗ്രഹം സ്വീകരിച്ചത്. വളരെ താഴ്ന്ന ഭ്രമണ പാതയില്‍ സഞ്ചരിച്ച ഈ പേടകമാണ് ഗ്രഹത്തിന്റെ അന്തരീക്ഷത്തേക്കുറിച്ചും ഉപരിതലത്തേക്കുറിച്ചും ഏറ്റവും ആധികാരികമായ വിവരങ്ങള്‍ നല്‍കിയത്. ചൊവ്വയുടെ ധ്രുവപ്രദേശങ്ങളിലെ ജല സാന്നിധ്യത്തേക്കുറിച്ച് ആദ്യമായി വ്യക്തമായ ചിത്രം നല്‍കിയതും മാര്‍സ് ഗ്ളോബല്‍ സര്‍വെയര്‍ ദൌത്യമാണ്. 2001ല്‍ നാസയുടെ മാര്‍സ് ഒഡീസി ചൊവ്വയിലെത്തി. ഗ്രഹത്തിലെ ജലസാന്നിധ്യത്തിനു തെളിവുകള്‍ തേടുകയായിരുന്നു ദൌത്യത്തിന്റെ ലക്ഷ്യം. 2002ല്‍ പേടകത്തില്‍ സജ്ജീകരിച്ചിരുന്ന അനുബന്ധ ഉപകരണങ്ങളായ ഗാമാറേ സ്പെക്ട്രോമീറ്ററും ന്യൂട്രോണ്‍ സ്പെക്ട്രോമീറ്ററും ചേര്‍ന്ന് ഗ്രഹത്തില്‍ വലിയ തോതിലുള്ള ഹൈഡ്രജന്‍ സാന്നിധ്യം കണ്ടെത്തി. അടുത്തിടെ ബുധനില്‍ ജലസാന്നിധ്യം ഉറപ്പുവരുത്തിയ 'ന്യൂട്രോണ്‍ സ്പെക്ട്രോഗ്രാഫി' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ കണ്ടെത്തലും നടത്തിയത്. ഗ്രഹത്തിലെ ധ്രുവമേഖലയില്‍ മണ്ണിനടിയില്‍ മൂന്നു മീറ്റര്‍ ആഴത്തില്‍ വലിയ അളവില്‍ ജലസാന്നിധ്യമുണ്ടെന്നുള്ള വിവരമാണ് മാര്‍സ് ഒഡീസി ദൌത്യം ശാസ്ത്രലോകത്തിനു നല്‍കിയത്.

2003 ജൂണ്‍ 2ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ എക്സ്പ്രസ് വിക്ഷേപിക്കപ്പെട്ടു. പേടകത്തോടൊപ്പമുണ്ടായിരുന്ന ബീഗിള്‍-2 എന്ന മാര്‍സ് ലാന്‍ഡര്‍ ഗ്രഹോപരിതലം തുരന്നു പരീക്ഷണം നടത്തി. ഗ്രഹത്തിന്റെ ധ്രുവമേഖലയിലെ ജലസാന്നിധ്യം ഉറപ്പുവരുത്തുന്നതിന് ഈ ദൌത്യത്തിലൂടെ കഴിഞ്ഞു. പിന്നീട് 2005 ഓഗസ്റ് 1ന് നാസ വിക്ഷേപിച്ച വിവിധോദ്ദേശ്യ പര്യവേഷണ പേടകമായിരുന്നു മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (MRO). ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍ നിര്‍മിച്ച ഈ പേടകത്തിന്റെ നിര്‍മാണച്ചെലവു മാത്രം 72 കോടി അമേരിക്കന്‍ ഡോളറാണ്. 2006 മാര്‍ച്ച് 10ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഗ്രഹത്തിലെ ജലസാന്നിധ്യം, ധാതുക്കളെക്കുറിച്ചുള്ള പഠനം എന്നിവയ്ക്കു പുറമെ കാലാവസ്ഥയും അന്തരീക്ഷ സ്ഥിതിയും അപഗ്രഥിക്കുകയും ഭാവിയിലെ വിക്ഷേപണങ്ങള്‍ക്കുള്ള ലാന്റിംഗ് സൈറ്റുകള്‍ കണ്ടെത്തുകയും പുതിയ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരീക്ഷിച്ചറിയുകയും ചെയ്യുന്നതും ഈ ദൌത്യത്തിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു.

2004 ജനുവരിയില്‍ നാസയുടെ ഇരട്ട സ്പേസ്ക്രാഫ്റ്റുകളായ സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും ചൊവ്വയിലെത്തി. പൂര്‍ണ വിജയമായിരുന്നു ഈ ദൌത്യം. 2010വരെ സ്പിരിട്ട് ചൊവ്വയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഗ്രൌണ്ട് സ്റേഷനിലേക്കയക്കുകയും ചെയ്തു. 67ജ ചറ്യുമോവ്-ഗെരാസിമെന്‍കോ എന്ന വാല്‍ നക്ഷത്രത്തിലേക്ക് യൂറോപ്യന്‍ യൂണിയന്‍ വിക്ഷേപിച്ച റോസെറ്റ എന്ന ബഹിരാകാശ പേടകം 2007 ഫെബ്രുവരി 25ന് ചൊവ്വയുടെ 250 കിലോമീറ്റര്‍ അരികിലൂടെ കടന്നുപോവുകയും നിരവധി ചിത്രങ്ങളെടുക്കുകയും ചെയ്തു. പിന്നീട് 2009 ഫെബ്രുവരിയില്‍ നാസയുടെ ഡോണ്‍ പേടകവും ചൊവ്വയുടെ സമീപത്തുകൂടി കടന്നുപോയിരുന്നു. 2011 നവംബര്‍ 8ന് റഷ്യയുടെ റോസ്കോസ്മോസ് വിക്ഷേപിക്കപ്പെട്ടു. ഫോബോസ്-ഗ്രണ്ട് എന്നാണീ ദൌത്യം അറിയപ്പെട്ടത്. ചൊവ്വയുടെ സ്വാഭാവിക ഉപഗ്രഹമായ ഫോബോസില്‍ നിന്നും പാറകളുടെ ചില സാമ്പിളുകള്‍ ശേഖരിക്കാന്‍ ഈ ദൌത്യത്തിനു കഴിഞ്ഞു. അതുകൂടാതെ ചൈനയുടെ യിങ്ഹ്യൂ-1 പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തി ലെത്തിക്കുന്നതിനും ഈ വിക്ഷേപണത്തില്‍ സാധിച്ചു. യിങ്ഹ്യൂ-1 ദൌത്യം പരാജയപ്പെടുകയാണുണ്ടായത്.

2011 നവംബര്‍ 26ന് വിക്ഷേപിക്കപ്പെട്ട മാര്‍സ് സയന്‍സ് ലാബിലെ മാര്‍സ് റോവര്‍ ക്യൂരിയോസിറ്റി 2012 ഓഗസ്റ് 6ന് ചൊവ്വയിലിറങ്ങി. എട്ടുമാസത്തെ തുടര്‍ച്ചയായ യാത്രയ്ക്കൊടു വിലാണ് ക്യൂരിയോസിറ്റി ചൊവ്വയിലെത്തുന്നത്. ഗ്രഹത്തിലെ ജീവന്റെ തുടിപ്പുകള്‍ തിരയുകയാണ് ദൌത്യത്തിന്റെ ലക്ഷ്യം. ചൊവ്വയിലെ 350 കോടി വര്‍ഷം പ്രായമുള്ള ഉല്‍ക്കാ ഗര്‍ത്തമായ ഗേയല്‍ ക്രാറ്ററിലെ അയോളിസ് പാലസ് എന്നു പേരിട്ടിരിക്കുന്ന പ്രദേശത്താണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. നിരവധി ചൊവ്വാ ചിത്രങ്ങള്‍ ക്യൂരിയോസിറ്റി ഭൂമിയിലേക്കയച്ചുകൊണ്ടിരിക്കുന്നുണ്ട്. 687 ഭൌമദിനങ്ങള്‍ ക്യൂരിയോസിറ്റി ചൊവ്വയില്‍ പര്യവേഷണം നടത്തും.

ഭാവി ദൌത്യങ്ങള്‍

ചൊവ്വയുടെ അന്തരീക്ഷ ഘടന വിശദമായി പഠിക്കാന്‍ 2013 നവംബറില്‍ നാസ വിക്ഷേപിക്കാനൊരുങ്ങുന്ന ചൊവ്വാ പര്യവേഷണ പേടകമാണ് മവെന്‍. ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി നിര്‍മിച്ച ഈ സ്പേസ് ക്രാഫ്റ്റില്‍ 450 ഗാലണ്‍ ഹൈഡ്രാസിന്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ചൊവ്വയുടെ നേര്‍ത്ത അന്തരീക്ഷത്തിന്റെ ഘര്‍ഷണം സമര്‍ത്ഥമായി ഉപയോഗിച്ച് പേടകത്തെ നിശ്ചിത ഭ്രമണപഥത്തില്‍ (Science Orbit) നിലനിര്‍ത്തുന്ന എയ്റോ ബ്രേക്കിംഗ് സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹമായിരിക്കും മവെന്‍. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നു നടത്താനുദ്ദേശിച്ചിരുന്ന രണ്ടു ബഹിരാകാശ പദ്ധതികള്‍ ഉപേക്ഷിച്ചാണ് നാസ മവെന്‍ ദൌത്യവുമായി മുന്നോട്ടു പോകുന്നത്. 2013 നവംബറില്‍ തന്നെയാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ മംഗല്‍യാന്‍ ബഹിരാകാശ പേടകവും ചൊവ്വയിലേക്കുള്ള യാത്രയാരംഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിശ്വസനീയമായ ഉപഗ്രഹ വിക്ഷേപണസംവിധാനം സ്വന്തമായുള്ള ഐ.എസ്.ആര്‍.ഒ.യുടെ പി.എസ്.എല്‍.വി. റോക്കറ്റുപയോഗിച്ചാണ് മംഗല്‍യാന്‍ വിക്ഷേപിക്കപ്പെടുന്നത്. 500 കിലോഗ്രാം ഭാരമുള്ള ഈ പേടകം 300 ഭൌമദിനങ്ങള്‍ ചൊവ്വയില്‍ പര്യവേഷണം നടത്തും. ചൊവ്വാ വാഹനം എന്നതിനു തുല്യമായ ഹിന്ദി വാക്കാണ് മംഗല്‍യാന്‍. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വാ യാത്രകള്‍ക്ക് വഴിയൊരുക്കുകയാണ് മംഗല്‍യാന്‍ വിക്ഷേപണത്തിന്റെ ഉദ്ദേശ്യം. വിക്ഷേപണം വിജയമായാല്‍ ചൊവ്വാദൌത്യം നടത്തുന്ന ലോകത്തിലെ മൂന്നാമത്തേയും ഏഷ്യയിലെ ആദ്യത്തെയും രാജ്യമാകും ഇന്ത്യ. ഇതിനേത്തുടര്‍ന്ന് ചൊവ്വയുടെ ആന്തരഘടന അപഗ്രഥിക്കുന്നതിനായി നാസ വിക്ഷേപിക്കാനൊരുങ്ങുന്ന ചൊവ്വാ പര്യവേഷണ ദൌത്യമാണ് ഇന്‍സൈറ്റ് (Insight). 2016ലാണ് ഇന്‍സൈറ്റിന്റെ വിക്ഷേപണം പദ്ധതിയിട്ടിരിക്കുന്നത്. 2016ല്‍ തന്നെയാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയും ഒരുമിച്ചുള്ള ചൊവ്വാ പര്യവേഷണ പേടകം ട്രേയ്സ് ഗ്യാസ് ഓര്‍ബിറ്റര്‍ വിക്ഷേപണവും.

മനുഷ്യന്റെ ചൊവ്വാ യാത്രകള്‍

ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് ഒരു കൌതുകത്തിനപ്പുറം മറ്റൊരു പ്രാധാന്യവുമില്ലെന്ന് വാദിക്കുന്നവരാണ് ജ്യോതിശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും. ഏഴരക്കോടി കിലോമീറ്റര്‍ യാത്രചെയ്ത് ചൊവ്വയിലെത്തുന്ന മനുഷ്യന് ചെയ്യാന്‍ കഴിയുന്നതിലും അധികം കാര്യങ്ങള്‍ സൂക്ഷ്മമായും കൃത്യമായും ചെയ്യാന്‍ റോബോട്ടുകള്‍ക്കു കഴിയുമെന്നിരിക്കെ ഇത്തരമൊരു യാത്രയുടെ പ്രസക്തിയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അതുമാത്രമല്ല, ചൊവ്വയില്‍ സൂക്ഷ്മ ജീവികള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അണുപ്രസരണമേറ്റ ബഹിരാകാശ സഞ്ചാരി ഭൂമിയിലേക്കു വഹിച്ചുകൊണ്ടുവരുന്ന ഇത്തരം സൂക്ഷ്മജീവികള്‍ ഇവിടെ, ഭൂമിയില്‍ മാരകമായ പകര്‍ച്ച വ്യാധികള്‍ക്കും ജീവന്റെ ഉന്മൂല നാശത്തിനുതന്നെയും കാരണമായേക്കാം. അതുകൊണ്ടുതന്നെ യന്ത്രമനുഷ്യരെ ഉപയോഗിച്ചുള്ള പര്യവേഷണങ്ങളാണ് അഭികാമ്യം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും 2030നും 2035നുമിടയില്‍ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ചാന്ദ്രയാത്രയ്ക്കു മുന്‍പും ഇത്തരം ഭീതിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ചില ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ സൂക്ഷ്മജീവികളുടെ ആക്രമണത്തെ ഭയപ്പെടേണ്ടെന്നു കരുതുന്ന ജ്യോതി ശാസ്ത്രജ്ഞരാണ് ചൊവ്വായാത്രകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന നാസയുടെ ഒറിയണ്‍ സ്പേസ്ക്രാഫ്റ്റ് ഉപയോഗിച്ച് 2020ല്‍ ചന്ദ്രനിലേക്കും 2037ല്‍ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനാണ് അമേരിക്കയുടെ പദ്ധതി.

വെല്ലുവിളികള്‍

ചൊവ്വയിലേക്കുള്ള ദൂരം തന്നെയാണ് പ്രധാന വെല്ലുവിളി. മനുഷ്യനെ വഹിച്ചുകൊണ്ടുപോകുന്ന പേടകങ്ങളുടെ ഭാരക്കൂടുതല്‍ കാരണം നിലവില്‍ ചൊവ്വാ പര്യവേഷണപേടകങ്ങള്‍ സഞ്ചരിക്കുന്ന വേഗതയില്‍ സഞ്ചരിക്കാന്‍ ഇപ്പോഴുള്ള കെമിക്കല്‍ പ്രൊപല്‍ഷന്‍ സിസ്റമുപയോഗിച്ച് സാധിക്കില്ല. ഒരുപക്ഷേ ചൊവ്വാ ഗ്രഹം മനുഷ്യനുണ്ടാക്കുന്ന ഏറ്റവും വലിയ ദോഷവും (Mars Curse) ഈ ഭാരക്കൂടുതല്‍ തന്നെയാണ്. ഗവേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ന്യൂക്ളിയര്‍ എഞ്ചിനുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രകള്‍ - അതൊരു കൌതുകത്തിനുവേണ്ടി മാത്രമാണെങ്കില്‍ പോലും - സുഗമമാകും. ഭൂമി ജീവന്റെ ഗര്‍ഭഗൃഹമാണ്. എന്നാല്‍ എപ്പോഴും ജീവന് ഗര്‍ഭപാത്രത്തില്‍ തന്നെ കഴിയാനാവില്ലല്ലോ!.

www.facebook.com/sabu.jose.735
SABU JOSE
Ph : 9656363145
E-mail: This e-mail address is being protected from spambots. You need JavaScript enabled to view it

Comments  

 
+1 # doubts about Mangalyan. — Chandramohan P.R 2013-04-23 22:05
ISRO website does not give any details about Mangal yan. I have serious doubt whether this probe will be launched as given in the news reports\More over our tracking stations will be able to get data from the probe?. Let us wait and see.
Reply | Reply with quote | Quote
 
 
+1 # Mangal yan — Vaisakhan Thampi 2013-04-24 06:53
The name Mangal yan is dropped officially. Now it will be called Mars Orbiter Mission (MOM) and is expected to be launched in October
Reply | Reply with quote | Quote
 
 
0 # RE: Mangal yan — sabuijose 2013-05-17 06:00
sorry...the name mangalyaan-1 is not dropped yet. please update your information
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh