കത്തുകള്‍
പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

കോട്ടയത്തെ പെണ്‍കുട്ടിയുടെ വര്‍ത്തമാനം

പി രാജീവ്

22 ഫീമെയില്‍ കോട്ടയം ലോകസിനിമയുടെ പൂമുഖത്തുപോലും ഇരിപ്പിടമുണ്ടായിരുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ അത്ഭുതമായി ആരും കണ്ടെന്നുവരില്ല. എന്നാല്‍, വല്ലാതെ അസ്സഹനീയമാകുന്ന വര്‍ത്തമാന ചലച്ചിത്രാനുഭവത്തില്‍ ഇത് വേറിട്ടൊരു അനുഭവമാണ്. ആദ്യ ചിത്രത്തിനുശേഷം താരപ്പൊലിമകളുടെ പിന്നാലെ പായാതെ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്ന ആഷിക് അബു എന്ന ചെറുപ്പക്കാരന്റെ ധൈര്യത്തെ സമ്മതിച്ചേ മതിയാകൂ.

22 ഫീമെയില്‍ കോട്ടയം കണ്ട് മടക്കയാത്രയില്‍ കാറില്‍ മൌനം തളംകെട്ടിനിന്നു. കുഞ്ഞുങ്ങള്‍ വല്ലാതെ ഭഭയപ്പെട്ടിരുന്നു. ചില രംഗങ്ങളില്‍ അവര്‍ കണ്ണടച്ചുകരഞ്ഞു. സ്ക്രീനില്‍ പ്രതാപ് പോത്തന്റെ മുഖം കണ്ടപ്പോഴെല്ലാം അവര്‍ കണ്ണിറുക്കി അടച്ചു. കണ്ണില്‍നിന്ന് മായാത്ത കാഴ്ചകള്‍ ഞങ്ങളെയും അസ്വസ്ഥമാക്കി. പെണ്ണിന്റെ പ്രതികാരം പഴയ പ്രമേയം. എന്നാല്‍, പുതിയ കാലത്തിന്റെ തീക്ഷ്ണചിത്രമാണ് ആഷിക് അബു വരച്ചിടുന്നത്. എല്ലാം കമ്പോളവല്‍ക്കരിക്കപ്പെടുന്ന ആധുനിക കാലത്തെ സ്ത്രീയുടെ പരീക്ഷണമായ ജീവിത സഹനത്തിന്റെ വഴികള്‍. ഏതുവഴിയിലൂടെയും കൈവിട്ടുപോകാവുന്ന പ്രമേയത്തെ അസാധാരണ കൈയടക്കത്തോടെ കൈകാര്യംചെയ്തു. നല്ലൊരു ക്രാഫ്റ്റ്സ്മാന്റെ കൈവിരുത് തന്റെ മൂന്നാം ചിത്രത്തില്‍തന്നെ പ്രകടിപ്പിക്കാന്‍ ആഷിക്കിനു കഴിഞ്ഞു.

പ്രണയവഴിയിലേക്ക് തിരിയുന്ന ഇടത്തില്‍ താന്‍ പതിവ്രതയല്ലെന്ന് ടെസ വെളിപ്പെടുത്തുന്നത് സാധാരണ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നു. സ്ത്രീക്കുമാത്രം വേണമെന്ന് ശാഠ്യം പിടിക്കുന്ന പാതിവ്രത്യസങ്കല്‍പ്പത്തില്‍നിന്ന് വ്യത്യസ്തമാണിത്. പതിവു പ്രണയരീതികളില്‍നിന്ന് വഴിമാറി നടക്കുന്നതാണ് ഈ സിനിമ. മറ്റൊരു ചിത്രത്തിലും ഇങ്ങനെയൊരു സംഭാഷണം മുമ്പുണ്ടായിട്ടില്ലെന്നല്ല. എന്നാല്‍, അത്തരം അവതരണരീതിയോ സാഹചര്യമോ അല്ല ഇതിലുള്ളത്.

കോട്ടയത്തുനിന്ന് ബംഗളൂരുവില്‍ എത്തി നേഴ്സായി ജോലിചെയ്യുന്ന ടെസ കെ എബ്രഹാം മിക്കവാറും സമയങ്ങളില്‍ സാധാരണ സ്ത്രീതന്നെയാണ്. നേഴ്സിന്റെ ജീവിതത്തിന്റെ അരിഷ്ടതകള്‍ ഇപ്പോള്‍ നമ്മുടെ സമൂഹത്തിലെ സജീവ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണല്ലോ. ജീവിതത്തിന്റെ തിളക്കത്തിനായി വഴിവിട്ടു പോകാന്‍ നിര്‍ബന്ധിതരാകുന്നവരുടെ ചിത്രങ്ങള്‍ ഈ കാലത്തിന്റെ നേര്‍പടംകൂടി പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, ടെസ പലപ്പോഴും നായകനെപ്പോലെതന്നെ നമ്മളെയും അമ്പരപ്പിക്കുന്നുണ്ട്. മദ്യം കഴിച്ച് അവശനാകുന്ന നായകനില്‍നിന്ന് വ്യത്യസ്തമാണ് എത്ര കുടിച്ചിട്ടും നിയന്ത്രണം വിടാത്ത ടെസ. പുരുഷനെ കമന്റടിക്കുന്ന സ്ത്രീയും നമ്മുടെ സിനിമയിലെ സ്ഥിരം കാഴ്ചയല്ലല്ലോ. മിക്കവാറും എല്ലാ നേഴ്സുമാരും സ്വപ്നം കാണുന്ന അമേരിക്കയും കനഡയുംതന്നെയാണ് ടെസയുടെ സ്വപ്നങ്ങളിലും. അതിനായുള്ള യാത്രയില്‍ പരിചയപ്പെടുന്ന സിറിളാണ് അവളുടെ പ്രണയസ്വപ്നങ്ങളിലേക്ക് നിറഞ്ഞുവരുന്നത്. അന്വേഷിക്കാന്‍ മറ്റാരുമില്ലെന്ന അറിവ് സിറിളിനെ കൂടുതല്‍ സന്തുഷ്ടനാക്കുന്നുണ്ട്. സാധാരണ മലയാളിജീവിതത്തില്‍ മിക്കവാറും അന്യമായ സഹജീവിതത്തിന്റെ വഴിയാണ് ഇവര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന കെണി തിരിച്ചറിയാന്‍ അവള്‍ക്ക് കഴിയാതെ പോയി.ഭക ംമി ീ വമ്ള ലെഃ ംശവേ ്യീൌ&ൃൂൌീ; എന്ന ഹെഗ്ഡെയുടെ വാക്കുകള്‍ വല്ലാത്ത വഴിത്തിരിവാണ് ചിത്രത്തിലുണ്ടാക്കുന്നത്. എത്ര ക്രൂരമായാണ് സ്ത്രീ ആക്രമിക്കപ്പെടുന്നതെന്ന് ഒരുപക്ഷേ മറ്റൊരു മലയാളചിത്രവും ഇതുപോലെ അവതരിപ്പിച്ചിട്ടുണ്ടാവില്ല. പതിവുരീതികളില്‍നിന്ന് വഴിമാറി സഞ്ചരിക്കുമ്പോഴും പുരുഷന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് കഴിയുന്നില്ല. ജീവിതത്തിലേക്കുള്ള ടെസയുടെ മടങ്ങിവരവ് വേദന നിറഞ്ഞ അനുഭവമായിരുന്നു. സ്നേഹത്തിന്റെ കരവലയത്തിലേക്ക് അവള്‍ തന്റെ പ്രിയപ്പെട്ടവനെ ക്ഷണിക്കുന്നു. എന്നാല്‍, ആ കരവലയത്തില്‍ കിടക്കുമ്പോഴും അവന്റെ മൊബൈലില്‍നിന്ന് ഇര വീണ്ടും തയ്യാറായിയെന്ന സന്ദേശം വേട്ടക്കാരന് അയക്കുന്ന സന്ദര്‍ഭം മനസ്സിനെ പിടിച്ചുലയ്ക്കും.

പ്രണയം പലപ്പോഴും ചതിയുടെ വഴിയായി മാറുമെന്നതിലും പുതുമയില്ല. എന്നാല്‍, അതിന്റെ നഗ്നമായ സ്വാര്‍ഥതയില്‍ അര്‍ഥശൂന്യമാകുന്ന സങ്കല്‍പ്പത്തെ അവതരിപ്പിക്കുന്നതിന് സ്വീകരിച്ച വഴി പുതുമ നിറഞ്ഞതാണ്. തകര്‍ച്ചയില്‍നിന്ന് ജീവിതത്തിലേക്കുള്ള വീണ്ടെടുക്കലിന്റെ സന്ദര്‍ഭത്തില്‍ പൂച്ചെണ്ടുമായി വീണ്ടും വേട്ടക്കാരന്‍ കടന്നുവരികയാണ്. കാഴ്ചക്കാരനെ വല്ലാതെ ഭഭയപ്പെടുത്തുന്ന വരവാണത്. എല്ലാ ബന്ധങ്ങളെയും പണസമ്പാദനത്തിന്റെ വഴിയായിമാത്രം കാണുന്ന ആഗോളവല്‍ക്കരണകാല യുവത്വത്തിന്റെ പ്രതീകമാണ് സിറിള്‍. അവന്റെ മുമ്പില്‍ അവന്‍ മാത്രമേയുള്ളു. അതിനായി അവളെ ഇല്ലാക്കുറ്റം ചാര്‍ത്തി ജയിലിലേക്ക് അയക്കാനും മടിയില്ല. ജയില്‍ നല്ലൊരു പഠനക്കളരികൂടിയാണ്. അവിടെവച്ചാണ് ടെസ ജീവിതത്തെ ശരിക്കും അറിയുന്നത്. ചുറ്റുമുള്ള സഹതടവുകാരുടെ ജയിലിലേക്കുള്ള വഴികള്‍ അവളെ ഭഭയപ്പെടുത്തുകയല്ല ചെയ്യുന്നത്. പകരം പ്രതികാരത്തിന്റെ ആളിക്കത്തുന്ന ആള്‍രൂപമാക്കിമാറ്റുകയാണ് ചെയ്യുന്നത്. അവള്‍ അവിടെവച്ച് പഠിക്കുന്ന ശസ്ത്രക്രിയാകുറിപ്പുകള്‍ ഇതിനായുള്ള മുന്നൊരുക്കംമാത്രമാണ്. പ്രതികാരത്തിന്റെ രീതികളും പതിവുരീതികളില്‍നിന്ന് വ്യത്യസ്തമാണ്. അധിക ബഹളങ്ങളില്ല. നീണ്ട ഏറ്റുമുട്ടലിന്റെയും നെടുനീളന്‍ സംഭാഷണങ്ങളുടെയും പിന്‍ബലത്തിലുള്ള നായകവിജയത്തിന്റെ സമീപകാല സിനിമാരീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പെണ്ണിന്റ പ്രതികാരം.

തെളിവിന്റെ തുമ്പുപോലുമില്ലാത്ത കൊലപാതകത്തിന്റെ വഴിയാണ് ടെസ തെരഞ്ഞെടുക്കുന്നത്. അതിനായി മറ്റൊരു സ്ത്രീലമ്പടനെ സമര്‍ഥമായി ഉപയോഗിക്കുന്നു. പുതിയ കൊച്ചിയുടെ തിരക്കുകള്‍കിടയില്‍നിന്ന് സിറിളിനെ തേടിപ്പിടിക്കുന്നതിനായി അവള്‍ കണ്ടെത്തുന്നത് തനിക്ക് ആദ്യവഞ്ചന സമ്മാനിച്ചവനെയാണ്. സിറിളിനോടുള്ള പ്രതികാരവും വന്യമാണ്. അവന്റെ ആണവയവം മുറിച്ചുമാറ്റിയെന്ന് ടെസയുടെ വെളിപ്പെടുത്തലും തുടര്‍ ദൃശ്യങ്ങളും മലയാള സിനിമക്ക് പുതിയ അനുഭവമാണ്. നീയൊരു പെണ്ണാണെന്ന നിസ്സഹായതയുടെ പാഠം എപ്പോഴും ഉരുവിട്ടുകൊണ്ടിരുന്ന നായകന്‍തന്നെ ഒടുവില്‍ നീയാണ് യഥാര്‍ഥ പെണ്ണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്. പ്രണയത്തിന്റെ അപാരമായ സാധ്യതകളില്‍ എല്ലാം മറക്കാമെന്ന കൂടിച്ചേരലിന്റെ സന്ദേശവും ഒടുവില്‍ നല്‍കുന്നുണ്ട്.

ചിത്രത്തിന്റെ പൊതു ഒഴുക്കില്‍നിന്ന് വ്യത്യസ്തമാണ് അവസാനം. വലിച്ചുകീറിയെറിയപ്പെട്ടവള്‍ തിരിച്ചുകയറി വരുമ്പോള്‍ വീണ്ടും വേട്ടക്കാരനായി വലവിരിച്ചുകൊടുക്കുമ്പോഴില്ലാതിരുന്ന സ്നേഹത്തിന്റെ കണികകള്‍ തോല്‍പ്പിക്കപ്പെടുമ്പോള്‍മാത്രം പുരുഷനില്‍ കാണുന്നതും അസാധാരണമായിപ്പോയി. വലിച്ചെറിയപ്പെട്ട സിം കാര്‍ഡുകളിലൂടെ എല്ലാ ബന്ധങ്ങളും മുറിച്ചെറിഞ്ഞ് പുതു ജീവിതത്തിലേക്കുള്ള യാത്രയായിരുന്നെങ്കില്‍! സ്ത്രീ കേന്ദ്രീകൃത സിനിമയായിത്തന്നെയാണ് ഈ ചിത്രം പൊതുവെ വിലയിരുത്തുന്നത്. എന്നാല്‍, അവസാന സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടെ പലപ്പോഴും പുരുഷ മേധാവിത്വക്കണ്ണുതന്നെയാണ് ആഖ്യാനത്തിനുള്ളത്.

ആഷിക്കിന്റെ കാസ്റിങ് മികവ് സാള്‍ട്ട് ആന്റ് പെപ്പറില്‍ കണ്ടതാണ്. എന്നാല്‍, ഈ സിനിമയില്‍ അത് കുറെക്കൂടി പ്രകടമാണ്. ഇവരല്ലാതെ മറ്റാര്‍ക്കും ഈ റോളുകള്‍ കൈകാര്യംചെയ്യാന്‍ കഴിയില്ലെന്ന് തോന്നിപ്പോകും. പ്രതാപ് പോത്തനല്ലാതെ മറ്റൊരും ഒരുപക്ഷേ ഇങ്ങനെയൊരു വില്ലന് ജീവന്‍ നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല. അതുല്യമാണ് റീമ കല്ലിങ്കല്ലിന്റെ അഭിനയം. അനിതരസാധാരണമായ മിതത്വം. അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാവുന്ന ഘട്ടങ്ങളെ അസാധാരണ മികവോടെ മറികടന്നു. ഫഹദ് ഹാസിലും മികച്ച നടനാണെന്ന് ഈ സിനിമയിലൂടെ തെളിയിച്ചൂ. ആദ്യസിനിമയുടെ പരാജയത്തിനുശേഷമുള്ള സമയം ഈ നടന്റെ നിര്‍മാണഘട്ടമായി.

22 ഫീമെയില്‍ കോട്ടയം കണ്ട് മടക്കയാത്രയില്‍ കാറില്‍ മൌനം തളംകെട്ടിനിന്നു. കുഞ്ഞുങ്ങള്‍ വല്ലാതെ ഭഭയപ്പെട്ടിരുന്നു. ചില രംഗങ്ങളില്‍ അവര്‍ കണ്ണടച്ചുകരഞ്ഞു. സ്ക്രീനില്‍ പ്രതാപ് പോത്തന്റെ മുഖം കണ്ടപ്പോഴെല്ലാം അവര്‍ കണ്ണിറുക്കി അടച്ചു. കണ്ണില്‍നിന്ന് മായാത്ത കാഴ്ചകള്‍ ഞങ്ങളെയും അസ്വസ്ഥമാക്കി. പെണ്ണിന്റെ പ്രതികാരം പഴയ പ്രമേയം. എന്നാല്‍, പുതിയ കാലത്തിന്റെ തീക്ഷ്ണചിത്രമാണ് ആഷിക് അബു വരച്ചിടുന്നത്. എല്ലാം കമ്പോളവല്‍ക്കരിക്കപ്പെടുന്ന ആധുനിക കാലത്തെ സ്ത്രീയുടെ പരീക്ഷണമായ ജീവിത സഹനത്തിന്റെ വഴികള്‍. ഏതുവഴിയിലൂടെയും കൈവിട്ടുപോകാവുന്ന പ്രമേയത്തെ അസാധാരണ കൈയടക്കത്തോടെ കൈകാര്യംചെയ്തു. നല്ലൊരു ക്രാഫ്റ്റ്സ്മാന്റെ കൈവിരുത് തന്റെ മൂന്നാം ചിത്രത്തില്‍തന്നെ പ്രകടിപ്പിക്കാന്‍ ആഷിക്കിനു കഴിഞ്ഞു.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh