കത്തുകള്‍
  ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .

തിരകള്‍ നിലച്ച സമുദ്രം പോലെ

അശോകന്‍ ചരുവില്‍

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ദുബായ് എയര്‍പോര്‍ട്ട്. സമയം അര്‍ദ്ധരാത്രിയോടടുത്തു കാണും. ഒരാഴ്ചത്തെ സാംസ്കാരിക പരിപാടികള്‍ക്കു ശേഷം സുകുമാര്‍ അഴിക്കോട് നാട്ടിലേക്കു മടങ്ങുകയാണ്. കൂടെ എം.മുകുന്ദനുണ്ട്. ഈ ലേഖകനും. മാഷ് സെക്യൂരിറ്റി ചെക്കിനു ക്യൂവിലേക്ക് നീങ്ങി. ക്യൂ പെട്ടെന്ന് ശിഥിലമായി. മാഷെ മുന്നിലേക്ക് കടത്തി വിടാനുള്ള ഉത്സാഹം കണ്ട് വിദേശികളായ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര്‍ ആശ്ചര്യപ്പെട്ടു. ആരായിരിക്കും ഈ വി.ഐ.പി? രാഷ്ട്രത്തലവന്മാരേയും സിനിമാ താരങ്ങളേയും വന്‍ വ്യവസായികളേയും ഒരുപാട് കണ്ടവരാണല്ലോ അവര്‍. പഴകിയ ഖദര്‍ക്കുപ്പായം ധരിച്ചെത്തിയ ഈ ദുര്‍ബ്ബല ശരീരം ഏതു വിഭാഗത്തില്‍ പെടും എന്നായിരിക്കും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക.

അഴിക്കോട് മാഷ് ഇല്ലാത്ത സാംസ്കാരിക കേരളമാണ് ഇനി നമുക്കുള്ളത്. തിരകള്‍ നിലച്ച സമുദ്രത്തിന്റെ അടുത്തു പോകുന്ന പോലെ തോന്നുന്നു. എവിടെ സാംസ്കാരിക നായകര്‍ എന്നു ആരെങ്കിലും ചോദിച്ചാല്‍ ഇനി എന്തു മറുപടി പറയും?

വെയിറ്റിംഗ് ലോഞ്ചിലെത്തിയപ്പോള്‍ ഏതാണ്ട് എല്ലാവരും എഴുന്നേറ്റ് അടുത്തേക്കു വന്നു. മാഷോട് രണ്ടു വാക്കെങ്കിലും മിണ്ടണം എന്ന് എല്ലാവര്‍ക്കും താല്പര്യം. ചിലര്‍ വാക്കു നഷ്ടപ്പെട്ട് തൊഴുതു നിന്നു. ചിലര്‍ക്ക് മാഷെ സല്‍ക്കരിക്കണം. ഗള്‍ഫ് മലയാളികള്‍ അങ്ങനെയാണല്ലോ. ലോഞ്ചില്‍ ചായയും ജൂസും ബ്രഡ്ഡുമൊക്കെയാണ് കിട്ടുക. വഴിക്കു വഴി അതൊക്കെ വന്നു. ഞങ്ങള്‍ അന്നു രാത്രി രവി.ഡി.സി.യുടെ അത്താഴവിരുന്നില്‍ സംബന്ധിച്ച് ഇറങ്ങിയതേയുള്ളു. പക്ഷേ മാഷ് അവര്‍ നല്‍കിയതൊന്നും ഉപേക്ഷിച്ചില്ല. ബോര്‍ഡിംഗിന്റെ അറിയിപ്പു വന്നപ്പോള്‍ വിമാനത്തിന്റെ ഗ്രൌണ്ട് സ്റ്റാഫ് വന്നു പറഞ്ഞു: 'നിങ്ങള്‍ ഇവിടെത്തന്നെ ഇരിക്കൂ. സമയമാകുമ്പോള്‍ ഞങ്ങള്‍ വിളിക്കാം'. സമയമായപ്പോള്‍ വിളിച്ചു. എക്കണോമി ക്ളാസിലേക്ക് ടിക്കറ്റെടുത്ത ഞങ്ങള്‍ക്ക് ബിസിനസ് ക്ളാസിലേക്ക് പ്രൊമോഷന്‍.

ഞാന്‍ ശ്രദ്ധിച്ചത് അഴിക്കോട് മാഷോട് സാധാരണക്കാരായ ആളുകള്‍ പ്രകടിപ്പിക്കുന്ന ആദരവിന്റെ ഔചിത്യമാണ്. ആരോഗ്യകരമായ ഒരിടപെടലാണത്. സൌഹൃദവും ബഹുമാനപ്രകടനവും കൊണ്ട് അദ്ദേഹത്തിന് ഒട്ടും അലോസരമുണ്ടാകരുതെന്ന് എല്ലാവര്‍ക്കും മുന്‍കരുതലുണ്ട്. സിനിമാ താരങ്ങളെ ഞാണ്ടിയും കമന്റടിച്ചും കൂക്കിവിളിച്ചും കൈകാര്യം ചെയ്യുന്നവരാണ് മലയാളികള്‍. എത്ര പ്രസിദ്ധനായ രാഷ്ട്രീയ നേതാവ് കടന്നു പോയാലും തൊട്ടടുത്തു നില്‍ക്കുന്ന ആളോട് ഒന്നു പിറുപിറുക്കും. അതിലപ്പുറമില്ല. അന്ന് എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്ന പ്രവാസി മലയാളികളില്‍ ആരും തന്നെ ഒരുപക്ഷ 'ആശാന്റെ സീതാകാവ്യം' വായിച്ചിട്ടുണ്ടാവില്ല. 'തത്വമസി' വായിച്ചവരും കുറവായിരിക്കും. 'ശങ്കരക്കുറുപ്പു വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തെക്കുറിച്ച് ചിലര്‍ കേട്ടുകാണും. സാഹിത്യ വിമര്‍ശകന്‍, എഴുത്തുകാരന്‍ എന്നതിനപ്പുറം അഴിക്കോട് മാഷ് മലയാളിക്ക് വേറെ എന്തൊക്കെയോ ആയിരുന്നു. ജീവിത പ്രതിസന്ധികള്‍ മുറിച്ചുകടക്കാനുള്ള തങ്ങളുടെ പെടാപ്പാടില്‍ തുണയാകുന്ന ഒരാള്‍.

'സാംസ്കാരിക നായകന്‍' എന്ന വാക്ക് ഇന്ന് സര്‍വ്വസാധാരണമാണല്ലോ. രണ്ടു പേജ് തികച്ചെഴുതിയ എല്ലാവരും കേരളത്തില്‍ സാംസ്കാരിക നായകന്മാരാണ്. എഴുത്തുകാരന്‍ എന്നതിന്റെ പര്യായമായിട്ടാണ് സ്വാഗതപ്രാസംഗികര്‍ ആ വാക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ അഴിക്കോട് മാഷ്ക്കൊപ്പമായിരിക്കും ആ വാക്ക് രൂപപ്പെട്ടതെന്ന് ഞാന്‍ കരുതുന്നു. എഴുത്തിന്റെ രംഗത്തുനിന്ന് ഇത്രയും സമുന്നത നേതൃത്തമായി ഉയര്‍ന്ന മറ്റൊരാള്‍ നമ്മുടെ കാലത്ത് ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ കുമാരനാശാനും മുണ്ടശ്ശേരിയുമൊക്കെ ആ റോള്‍ വഹിച്ചു കാണും. ഏതൊരു സാമൂഹ്യ പ്രശ്നത്തിലും സാംസ്കാരിക പ്രവര്‍ത്തകര്‍ എന്തു പറയുന്നു എന്നൊരു ചോദ്യമുണ്ടല്ലോ ഇപ്പോള്‍. എഴുത്തുകാരനില്‍ എഴുത്തിനു പുറമേ വലിയൊരു സാമൂഹ്യോത്തരവാദിത്തം സമൂഹം കല്‍പ്പിക്കുന്നു. എഴുത്തുകാരനോ എഴുത്തിനോ യാതൊരു വക സാമൂഹ്യ ബ്ാദ്ധ്യതയുമില്ല എന്ന വാദമുയര്‍ന്ന ഒരു ഭാഷയാണ് നമ്മുടേതെന്ന് ഓര്‍ക്കണം. സാഹിത്യകാരനെ സാമൂഹ്യനായകനാക്കി മാറ്റി നിര്‍മ്മിക്കുന്നതില്‍ അഴിക്കോട് മാഷ്‌ടെ ജീവിതം ചെറിയ പങ്കല്ല നിര്‍വ്വഹിച്ചത്. എല്ലാവിധ ഔപചാരിക അധികാര കേന്ദ്രങ്ങളേക്കാളും അദ്ദേഹം എല്ലായ്പ്പോഴും ഉയര്‍ന്നു നിന്നു. എസ്ക്കേര്‍ട്ടും സെക്യൂരിറ്റിയുമില്ലാത്ത ഈ സാംസ്കാരികപ്പോരാളി ജനങ്ങള്‍ക്കിടയിലൂടെ തന്റെ വാക്കുകൊണ്ട് സഞ്ചരിച്ചു.

നാടു നീളെ നടന്ന് പ്രസംഗിക്കുന്ന നമുക്കെല്ലാം അറിയാമല്ലോ ആളുകള്‍ക്ക് പ്രസംഗത്തോടുള്ള താല്പര്യത്തിന്റെ അളവ്. ചിന്തയില്‍നിന്നും പുതിയ അറിവുകളില്‍ നിന്നും മാറിനില്‍ക്കാനുള്ള ശീലം മലയാളി നേടിക്കഴിഞ്ഞിരിക്കുന്നു. സദസ്സുകളില്‍ എത്തിപ്പെടുന്നവരില്‍ മുക്കാല്‍പങ്കിന്റെയും ലക്ഷ്യം സംഘാടകരെ മുഖം കാണിക്കുക എന്നതാണ്. അന്യന്റെ വാക്കുകളെ അസഹ്യമാക്കി അനുഭവപ്പെടുത്തുന്നതില്‍ സാംസ്കാരിക അധിനിവേശം ഏതാണ്ട് വിജയിച്ചിരിക്കുന്നു. അത്തരമൊരു കാലത്താണ് അഴിക്കോട് മാഷടെ വാക്കുകള്‍ കേരളം മുഴുവന്‍ മുഴങ്ങിയത് എന്ന് ഓര്‍ക്കണം. പണ്ഡിത സദസ്സുകളെയായിരുന്നില്ല അദ്ദേഹം അഭിമുഖീകരിച്ചിരുന്നത്. ഗ്രാമീണവേദികളില്‍ കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ അമ്പലപ്പറമ്പുകളില്‍ സാധാരണക്കാരായ കൃഷിക്കാരും വീട്ടമ്മമാരുമൊക്കെ ഈ സംസ്്കൃത പണ്ഡിതന്റെ വാക്കുകള്‍ക്ക് നിശ്ശബ്ദം കാതോര്‍ത്തിരിക്കുന്നതിന് കഴിഞ്ഞ അരനൂറ്റാണ്ടിലെ കേരളം സാക്ഷിയാണ്. സദസ്സില്‍ തെളിയുന്ന മുഖങ്ങളില്‍നിന്നാണ് ആ പ്രസംഗം ഊര്‍ജ്ജം തേടുക. അഴിക്കോട്് മാഷ് പ്രസംഗിക്കുമ്പോള്‍ ഹാളുകളും മൈതാനങ്ങളും എഴുത്തുമുറി പോലെ സര്‍ഗ്ഗാത്മകമാവും. ഒരു പ്രസംഗം തീരുമ്പോഴേക്കും സദസ്സ് ഉന്മേഷഭരിതമാകും. ആത്മവിശ്വസം വീണ്ടെടുക്കും. അഴിക്കോട് മാഷ് അതിനേക്കാള്‍ ഉന്മേഷവാനാവും. വളരെ കുറച്ച് ഭക്ഷണം കഴിച്ച് മലയാളി ഉള്ളയിടത്തെല്ലാം നിരന്തരം പാഞ്ഞു നടന്നിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം പ്രസംഗം തന്നെയായിരുന്നു..

ആളുകള്‍ക്കറിയാമായിരുന്നു ആ വാക്കുകള്‍ ആത്മാവില്‍ നിന്നു വരുന്നതാണെന്ന്. കുനിയാത്ത ശിരസ്സിലാണ് ആ ചിന്തകള്‍ ഉദയം ചെയ്യുന്നതെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഭയമറിയാത്തവന്റെ ശബ്ദമാണ് മുഴങ്ങുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു. അധീകാര കേന്ദ്രങ്ങളെ ആ വാക്കുകള്‍ പൊള്ളിക്കുമെന്നും അവര്‍ കണ്ടെത്തി. ഒരു വിദേശ സഞ്ചാരിയെ ഉദ്ധരിച്ച് കെ.പി.അപ്പന്‍ ഒരിക്കല്‍ എഴുതിയിരുന്നു. അറബിക്കടലിന്റെ തീരത്ത് ഹിന്ദു സന്യാസിയായ ഒരു ക്രിസ്തു സഞ്ചരിക്കുന്നുണ്ടെന്ന്. ശ്രീനാരായണനെ ഉദ്ദേശിച്ചായിരുന്നു ആ വാക്കുകള്‍. കേരളം മുഴുവന്‍ തലങ്ങും വിലങ്ങും ഒരു ഗാന്ധി സഞ്ചരിച്ചിരുന്നു. ഒരു യാഥാര്‍ത്ഥ ഗാന്ധിയന്റെ ഭ്രമണപഥം എങ്ങനെയായിക്കണം എന്നതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് അഴിക്കോടിന്റെ സഞ്ചാരപഥങ്ങള്‍. മരണത്തിന് ഏതാനും നാളുകള്‍ക്കു മുമ്പേ ഗാന്ധിയെ ബാധിച്ച ദു:ഖമാണ് അഴിക്കോടിന്റെ രൂപത്തില്‍ നമുക്കിടയില്‍ സഞ്ചരിച്ചത്. പ്രസംഗവേദിയില്‍ വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമ്പോള്‍ അഴിക്കോട് മാഷ് കൂട്ടിച്ചേര്‍ക്കാറുണ്ട്: 'ഞാന്‍ ഈ പറയുന്നത് സന്തോഷത്തോടെയാണെന്ന് നിങ്ങള്‍ കരുതരുത്. നിറഞ്ഞ വ്യസനമാണ് എന്റെ ഹൃദയത്തില്‍ ഉള്ളത്.' സുഖറാമിന്റെയും ചിദമ്പരത്തിന്റേയും കാലത്ത് ജീവിക്കേണ്ടി വന്ന ഗാന്ധിയുടെ ദു:ഖമാണത്.

ഗാന്ധിസവും മാര്‍ക്സിസവും തമ്മിലുള്ള അര്‍ത്ഥവത്തായ ഒരു സംവാദത്തിന്റെ പ്രതീകമായിരുന്നു സുകുമാര്‍ അഴിക്കോട്. കമ്യൂണിസ്റ്റുകാരെയും അവര്‍ പങ്കാളികളായ പുരോഗമന സാഹിത്യ പ്രസ്ഥാനത്തെയും വിമര്‍ശിച്ചതിന്റെ ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ട്. അതു തികച്ചും സ്വാഭാവികം. പക്ഷേ മനുഷ്യസാഹോദര്യത്തില്‍ അടിയുറച്ചുകൊണ്ടുള്ള തന്റെ അന്വേഷണയാത്രയില്‍ അദ്ദേഹം ഇടതുപക്ഷത്തിന്റെ സഹയാത്രികനായി. യാതൊരുവക ഭൌതീകനേട്ടവുമല്ല അദ്ദേഹം ആഗ്രഹിച്ചതെന്ന് പകല്‍പോലെ വ്യക്തമാണല്ലോ. ഇതില്‍ ഒട്ടും അത്ഭുതമില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും കടുത്ത ഗാന്ധിയന്മാരാണ് പിന്നീട് കമ്യൂണിസ്റ് പാര്‍ടി രൂപീകരിച്ചത്. അവര്‍ ഗാന്ധിയെ എതിര്‍ത്തിട്ടുണ്ടാകാം. ഒരു സാമ്പത്തിക പരിപാടി, വികസന പദ്ധതി എന്ന നിലയില്‍ ഗാന്ധിയെ പരിശോധിക്കുമ്പോള്‍ വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷേ ഒരു ആത്മസമര്‍പ്പണം എന്ന നിലയില്‍ വിപ്ളവകാരികളായ എല്ലാ ഇന്ത്യന്‍ ദേശീയ വാദികളുടേയും ഹൃദയത്തില്‍ ഗാന്ധി എന്നും ഉണ്ടായിരുന്നു. അവസാന കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ് നേതാക്കളുടെ ജീവിതത്തിലാണല്ലോ ഗാന്ധിയെ നമ്മള്‍ കണ്ടത്. കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ കടുത്ത ഗാന്ധിയന്‍ മൊയ്യാരത്ത് ശങ്കരന്‍ പിന്നീട് കമ്യൂണിസ്റ് പാര്‍ടിയുടെ രക്തസാക്ഷിയായി. തായാട്ടു ശങ്കരനെപ്പോലെ അഴിക്കോടിനെപ്പോലെ ഗാന്ധിയെ ആത്മാവിലും ശരീരത്തിലും സമന്വയിപ്പിച്ചവര്‍ക്ക് കാലത്തിന്റെ പുതിയ സ്പന്ദനങ്ങളെ അന്വേഷിക്കേണ്ടി വരും.

അഴിക്കോട് മാഷ് ഇല്ലാത്ത സാംസ്കാരിക കേരളമാണ് ഇനി നമുക്കുള്ളത്. തിരകള്‍ നിലച്ച സമുദ്രത്തിന്റെ അടുത്തു പോകുന്ന പോലെ തോന്നുന്നു. എവിടെ സാംസ്കാരിക നായകര്‍ എന്നു ആരെങ്കിലും ചോദിച്ചാല്‍ ഇനി എന്തു മറുപടി പറയും? .

asokan charuvil,
kattoor.p.o,
thrissur dist. pin 680702.
phone - 09447618659

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh