കത്തുകള്‍
  ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .

മങ്ങി മങ്ങി ഇല്ലാതാവുമോ...?

സി പി ചന്ദ്രശേഖര്‍

യു പി എ സര്‍ക്കാര്‍ തങ്ങളുടെ കുറവുകള്‍ മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തിക്കൊടുക്കുന്നതിന് മാത്രമേ മിടുക്കു കാണിക്കുന്നുള്ളു. ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിനെതിരെ രണ്ടാം യു പി എ സര്‍ക്കാര്‍ കാണിക്കുന്ന കുതിച്ച് ചാട്ടം തങ്ങളുടെ കഴിവ് കേട് മൂടിവെക്കാനുള്ള, ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള വെറും പൊറാട്ട് നാടകം മാത്രമാണ്. ഇന്ത്യയുടെ തിളക്കം നഷ്ടപ്പെട്ടിട്ട് കുറെ നാളുകളായി. മങ്ങി നില്‍ക്കുന്ന തീരെ നിറമില്ലാത്ത ഒരിന്ത്യയാണ് ഇപ്പോള്‍ നമ്മുടെ ഇന്ത്യ. ഇപ്പോള്‍ വളര്‍ച്ചയാല്‍ പ്രചോദിതമായ സമ്പദ് വ്യവസ്ഥയുടെ തിളക്കത്തിന് കളങ്കം ചാര്‍ത്തി ഇന്ത്യയില്‍ വ്യവസായ വളര്‍ച്ച മന്ദീഭവിക്കുകയാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി) വളര്‍ച്ച 2010-11ല്‍ 8.4 ശതമാനമായിരുന്നത് 2011-12ല്‍ 6.9 ശതമാനമായി ഇടിഞ്ഞേക്കും എന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ ഈ ഇടിവ് ഉല്‍പ്പാദനക്ഷമമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശേഷി കുറയുന്നതിന്റെ തോതിനെ കുറച്ചുകാണിക്കുന്നതാണ്. പരക്കെ അറിവുള്ളതുപോലെ സമീപവര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ നല്ല പങ്കും സേവനമേഖലയിലെ വരുമാനവര്‍ധനയില്‍നിന്നുള്ളതാണ്. മറുവശത്ത് ചരക്കുല്‍പ്പാദന മേഖലകളുടെ പ്രകടനം മോശമാണ്. കൃഷി ഏറെക്കാലമായി തളര്‍ച്ചയിലാണ്. കുതിപ്പുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വ്യവസായംപോലും സമീപകാലത്ത് ഇടിവിലാണ്. വ്യവസായ ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചനിരക്ക് 2011 ഒക്ടോബറില്‍ ഋണവശത്തായി എന്ന് കേന്ദ്ര സ്റാറ്റിസ്റിക്കല്‍ ഓര്‍ഗനൈസേഷന്‍(സിഎസ്ഒ) പ്രഖ്യാപിച്ചത് രണ്ട് മാസം മുമ്പ് നടുക്കത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.

ഇന്ത്യയും വായ്പാ പ്രചോദിത കുമിളയായി വളരണമെന്ന് വാദിക്കുന്നതിന് പകരം നികുതികളിലൂടെ വിഭവങ്ങള്‍ സമാഹരിക്കുകയും ചോദന വളര്‍ത്താനായി ചെലവഴിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ വിലനിലവാരം നിയന്ത്രണവിധേയമാക്കാന്‍ അത് ശ്രമിക്കണം. എന്നാല്‍ അത് ചെയ്യാതെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ആക്രമിച്ച് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയാണ്. മറ്റുള്ളവരെ പഴിക്കുന്നത് യുപിഎയുടെ രണ്ടാം സര്‍ക്കാര്‍ ശീലമാക്കിയതായാണ് കാണുന്നത്.

ഓഹരിവിപണികളില്‍ പ്രത്യാഘാതമുണ്ടാവുന്നത് തടയാന്‍ ഇതിന്റെ പ്രാധാന്യം കുറച്ചുകാണിച്ച് സര്‍ക്കാര്‍ ഉടന്‍തന്നെ രംഗത്തിറങ്ങി. സാമ്പത്തിക ദുര്‍ബലാവസ്ഥയുടെ നേരിയ സൂചനയെങ്കിലുമുണ്ടാവുമ്പോള്‍ ഓഹരി നിക്ഷേപകര്‍ ഓടിയകലുകയും വിപണികള്‍ തകരുകയും ചെയ്യും. അതിനാല്‍ വ്യവസായ വളര്‍ച്ചയിലെ ഇടിവ് കണക്കുകള്‍ രേഖപ്പെടുത്തിയതിലെ ഒരു പിഴവുകൊണ്ട് സംഭവിച്ചതാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷന്‍ പ്രഖ്യാപിച്ചു. കണക്കുകള്‍ പുതുക്കുമ്പോള്‍ സംഖ്യകള്‍ ഉയരുമെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു സന്ദേശം. ഒരു മാസം കഴിഞ്ഞുവന്ന വ്യവസായ വളര്‍ച്ചാ സൂചിക തീര്‍ച്ചയായും സര്‍ക്കാരിന് സന്തോഷിക്കാന്‍ വക നല്‍കുന്നതായി. 2010 നവംബറിലെ വ്യവസായ വളര്‍ച്ച നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2011 നവംബറില്‍ 5.9 ശതമാനം വളര്‍ച്ചയുണ്ടായി എന്നായിരുന്നു കണക്ക്. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 810 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്കിനേക്കാള്‍ വളരെ താഴെയാണെങ്കിലും ഈ തിരിച്ചുവരവ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടു. ഒക്ടോബറിലെ കണക്ക് തീര്‍ത്തും ആകസ്മികമായ ഒന്നാണെന്നും ഉയര്‍ന്ന വളര്‍ച്ച നിരക്കിലേക്കുള്ള തിരിച്ചുവരവിന്റെ വ്യക്തമായ സൂചനകളാണുള്ളതെന്നും വാദമുയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ നിരാശ അധികാരത്തിന്റെ ഇടനാഴികളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ഡിസംബറിലെ വ്യവസായ വളര്‍ച്ചനിരക്ക് 1.8 ശതമാനത്തിലേക്ക് താണതായി സിഎസ്ഒ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് 2010 ഡിസംബറിലെ 8.1 ശതമാനത്തിന്റെ ഉയര്‍ച്ചയുമായാണ് താരതമ്യം ചെയ്യപ്പെടുന്നത്. മാത്രമല്ല, 201112 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസമെടുത്താല്‍(ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ) വ്യവസായ വളര്‍ച്ചാ നിരക്ക് 3.6 ശതമാനം മാത്രമാണ്. മുന്‍ വര്‍ഷം ഇതേകാലത്ത് ഇത് 8.3 ശതമാനമായിരുന്നു. ചുരുക്കത്തില്‍ വ്യവസായ വളര്‍ച്ചയിലെ ഇടിവ് ഒരു വര്‍ഷത്തിലെ ഏതെങ്കിലും പ്രത്യേക മാസത്തിലെ സവിശേഷത എന്നതിലുപരി ഒരു പ്രവണതയാണ്. ഇത് തീര്‍ച്ചയായും സര്‍ക്കാരിന് മ്ളാനതയുളവാക്കുന്നതാണ്.

2009ലെ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് ഇന്ത്യ പെട്ടെന്ന് കരകയറിയെന്ന് വളരെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. എന്നാല്‍ 2010 ഫെബ്രുവരി മുതല്‍തന്നെ സ്ഥിതി മറിച്ചായി എന്നാണ് കാണുന്നത്. ആഗോള പ്രതിസന്ധിയുടെ കെടുതികളെ മറികടന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി തിരിച്ചുവരവ് ഇന്ത്യയെ പ്രതിഷ്ഠിച്ചിരുന്നു. എന്നാല്‍ ഉദാരവല്‍ക്കരണാനന്തര ഇന്ത്യ ലോകത്തെ മറ്റ് ഭാഗങ്ങളില്‍നിന്ന് മുക്തമല്ല, മറിച്ച് അതുമായി ആഴത്തില്‍ ബന്ധിതമാണ് എന്നാണ് ആ തിരിച്ചുവരവ് പെട്ടെന്ന് അവസാനിച്ചു എന്ന വസ്തുത സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വ്യവസായ വളര്‍ച്ച താണശേഷമാണ് സമീപകാലത്ത് കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ത്യ തിളങ്ങുകയല്ല, മങ്ങുകയാണ് എന്നതിന്റെ ഈ തെളിവ് അഭിമുഖീകരിക്കുമ്പോള്‍ പിന്നോട്ടടിക്ക് റിസര്‍വ് ബാങ്കിനെ പഴിചാരി നാശം നിയന്ത്രിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയ മറ്റൊരു പ്രശ്നമായ പണപ്പെരുപ്പത്തെ നേരിടാന്‍ റിസര്‍വ് ബാങ്ക് രണ്ട് വര്‍ഷമായി പലിശ നിരക്കുകള്‍(മൂലധനം വായ്പയെടുക്കുന്നതിനുള്ള ചെലവ്) ഉയര്‍ത്തിവരികയായിരുന്നു. പലിശ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ വായ്പയെടുത്തുള്ള ഉപഭോഗവും നിക്ഷേപവും വെട്ടിച്ചുരുക്കപ്പെടുകയും അതിന്റെ ഫലമായി ആവശ്യകത താഴുകയും ചെയ്യും. ഇത് ആവശ്യകത, ലഭ്യമായ ചരക്കുകളിലധികമാവുന്നത് തിരുത്തുമെന്നും പണപ്പെരുപ്പ നിരക്ക് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഉയര്‍ന്ന പലിശ നിരക്ക് ഊഹക്കച്ചവടത്തിനായി പൂഴ്ത്തിവയ്ക്കുന്നതിന് പണം വായ്പയെടുക്കുന്നതില്‍ നിന്ന് കച്ചവടക്കാരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അതും പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചേക്കും.

വിലക്കയറ്റത്തിന് കാരണം പണപ്പെരുപ്പമാണോ അതോ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണോ എന്നതിനെ ആശ്രയിച്ചായിരിക്കും തീര്‍ച്ചയായും ഈ നയത്തിന്റെ ഫലപ്രാപ്തി. ഇതല്ല കാര്യം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. അതുകൊണ്ട് ചോദനയും വളര്‍ച്ചയും നിയന്ത്രിക്കുമെന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തരുതായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വീക്ഷണം. റിസര്‍വ് ബാങ്കിന്റെ ആ നയമാണ്, സര്‍ക്കാരിന്റെ പരാജയമോ സമ്പദ്വ്യവസ്ഥയുടെ ദൌര്‍ബല്യമോ അല്ല വളര്‍ച്ച താഴാന്‍ കാരണം എന്നാണ് യുപിഎ വാദിക്കുന്നത്. സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്നാമതായി ഇത് ഇടിവും സംഭവിച്ചേക്കാവുന്ന മാന്ദ്യവും വ്യവസ്ഥാപരമായ പ്രതിഭാസം എന്നതിന് വിരുദ്ധമായി നയത്തിന്റെ ഫലമാണെന്ന് വരുത്തുന്നു. രണ്ടാമതായി പണപ്പെരുപ്പമോ നിലവിലെ വ്യാവസായിക ഇടിവോ ഉണ്ടാക്കിയതില്‍ 'സാമ്പത്തിക പരിഷ്കാരം’ അടക്കം സര്‍ക്കാരിന്റെ മൊത്തം നയങ്ങള്‍ക്കുള്ള പങ്കിനെ ഒഴിവാക്കുന്നു. പലിശ നിരക്കുകള്‍ കുറച്ചും നാണ്യനയത്തില്‍ അയവുവരുത്തിയും റിസര്‍വ് ബാങ്ക് പ്രതികരിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായും പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് കരുതാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നു എന്നതാണ് മൂന്നാമത്തെ കാരണം. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് അത് പലിശ നിരക്കുകള്‍ ഉയര്‍ന്നിരിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല എന്നതാണ് വസ്തുത. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ സര്‍ക്കാര്‍ സബ്സിഡികള്‍ കുറച്ചും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ നിര്‍ണായക ചരക്കുകളുടെ വില വര്‍ധിപ്പിച്ചും അത് മൂര്‍ഛിപ്പിച്ചാല്‍ പണപ്പെരുപ്പം ചെറുക്കാനുള്ള ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാവും. അപ്പോള്‍ അതിന് ലഭ്യമായ ഏക നയം വായ്പയുടെ അളവ് ചുരുക്കുകയും കടമെടുക്കുന്നതിനുള്ള ചെലവ് ഉയര്‍ത്തുകയുമാണ്. പലിശനിരക്കിലെ മാറ്റങ്ങള്‍ ഫലിക്കുമോ?

വ്യാവസായിക ചോദനയില്‍ പലിശ നിരക്ക് ഉളവാക്കുന്ന ഫലങ്ങള്‍ നിക്ഷേപത്തിലുണ്ടാവുന്ന വിപരീത പ്രത്യാഘാതത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് സാമ്പ്രദായിക ധാരണ. ഉയര്‍ന്ന പലിശ നിരക്കുകള്‍ ആദ്യം നിക്ഷേപ ചോദന കുറയ്ക്കുകയും അതിനൊപ്പം പുതിയ നിക്ഷേപത്തിലൂടെയുള്ള വരുമാനം നിയന്ത്രിച്ച് ഉപഭോഗ ചോദനയിലെ വളര്‍ച്ചയും തടയുന്നു. എന്നിരുന്നാലും പലിശച്ചെലവുകളിലെ മാറ്റങ്ങള്‍ നിക്ഷേപത്തെ ഗണ്യമായി ബാധിക്കുമോ എന്നതിന് വ്യക്തമായ തെളിവില്ല. മാത്രമല്ല ഉദാരവല്‍ക്കരണം മൂലം വലിയ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ നിക്ഷേപത്തിനാവശ്യമായ പണം വിദേശത്തുനിന്ന് വായ്പയെടുക്കാനാവും. അതിനാല്‍ ആഭ്യന്തര പലിശനിരക്കുകള്‍ നിര്‍ണായകമല്ല. വായ്പാചെലവ് ആവശ്യകതയെ ബാധിക്കാന്‍ മറ്റൊരു മാര്‍ഗമുണ്ട്. സമീപകാലത്ത് സ്ഥാപനങ്ങളിലെയും കൃഷിയിലെയും ഉല്‍പാദനപരമായ നിക്ഷേപത്തിന് മാത്രമല്ല വായ്പാസഹായമുള്ളത്. ഗണ്യമായ അളവില്‍ ഗാര്‍ഹിക ഉപഭോഗത്തിനും നിക്ഷേപത്തിനും അതുണ്ട്. കൂടുതല്‍ കൂടുതലാളുകള്‍ വീടുവാങ്ങാനും വാഹനം വാങ്ങാനും ഉപഭോക്തൃ സാമഗ്രികള്‍ വാങ്ങാനും ചുമ്മാ ചെലവാക്കാനും മറ്റുമായി വായ്പയെടുക്കുന്നുണ്ട്. ഇത് അധിക ചോദനയുളവാക്കുന്നതിനും വ്യവസായ വളര്‍ച്ചയെ പ്രചോദിപ്പിക്കുന്നതിനും സഹായിച്ചിട്ടുണ്ട്.

പലിശനിരക്ക് വര്‍ധന ഉല്‍പാദനപരമായ നിക്ഷേപത്തെക്കാള്‍ കുടുംബങ്ങളുടെ ഇത്തരം വായ്പാ സഹായത്താലുള്ള നിക്ഷേപത്തെയും ഉപഭോഗത്തെയും നിരുത്സാഹപ്പെടുത്തുകയും ചോദനയിലുണ്ടാക്കുന്ന ഫലങ്ങളെ കൂടുതല്‍ കഠിനമാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വായ്പയെടുത്ത് ചെലവാക്കുന്നതിനെ നിരുത്സാഹപ്പെടുത്തരുതെന്നും പകരം കുറഞ്ഞ പലിശ നിരക്കുകളിലൂടെ പ്രോത്സാഹിപ്പിക്കണം എന്നുമുള്ള സര്‍ക്കാരിന്റെ വാദം അപകടകരമാണ്. വ്യക്തികളുടെ കടത്തിന്റെ സഹായത്താലുണ്ടാക്കുന്ന ചോദനയുടെ അടിസ്ഥാനത്തിലുള്ള ഇത്തരം വളര്‍ച്ച സുസ്ഥിരമല്ല എന്നുള്ളത് തീര്‍ത്തും അവഗണിക്കപ്പെടുന്നു. വായ്പയെടുക്കുന്നവരുടെ എണ്ണവും കുടുംബങ്ങളുടെ കടഭാരവും വര്‍ധിക്കുമ്പോള്‍ പലിശയും മുതലും തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരാനുള്ള സാധ്യത വര്‍ധിക്കുന്നു. കൂടുതല്‍ വായ്പക്കാര്‍ക്കും തങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാനാവാതെ വന്നേക്കാം. ഇതാണ് യഥാര്‍ഥത്തില്‍ അമേരിക്കയിലും മറ്റിടങ്ങളിലും 2007ലെ പ്രതിസന്ധിയിലും തുടര്‍ന്നും സംഭവിച്ചത്.

ഇന്ത്യയും വായ്പാ പ്രചോദിത കുമിളയായി വളരണമെന്ന് വാദിക്കുന്നതിന് പകരം നികുതികളിലൂടെ വിഭവങ്ങള്‍ സമാഹരിക്കുകയും ചോദന വളര്‍ത്താനായി ചെലവഴിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ വിലനിലവാരം നിയന്ത്രണവിധേയമാക്കാന്‍ അത് ശ്രമിക്കണം. എന്നാല്‍ അത് ചെയ്യാതെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ആക്രമിച്ച് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയാണ്. മറ്റുള്ളവരെ പഴിക്കുന്നത് യുപിഎയുടെ രണ്ടാം സര്‍ക്കാര്‍ ശീലമാക്കിയതായാണ് കാണുന്നത് .

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh