മനുഷ്യാവകാശത്തിന്റെ വഴിത്താരകകള്‍
ബി ആര്‍ പി ഭാസ്കര്‍ / പ്രീജിത്ത് രാജ്
![]() |
|
മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശകന്‍, എഴുത്തുകാരന്‍, കോളമിസ്റ്, ദളിത് ആക്ടിവിസ്റുകളെ സഹായിക്കുന്ന മനുഷ്യസ്നേഹി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെല്ലാം എളിയ രീതിയില്‍ ഞാന്‍ ഇടപെടുന്നുണ്ട്. അതെന്റെ പ്രതികരണമാണ്. പത്രപ്രവര്‍ത്തനം ഒരു തൊഴിലെന്ന രീതിയില്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ചിരുന്നു. അത് ഉപേക്ഷിക്കാനുള്ള സമയം വന്നപ്പോള്‍ വിരമിച്ചു. മാധ്യമമേഖലയില്‍ കഴിവും താല്‍പ്പര്യവും ഉള്ളവര്‍ക്ക് റിട്ടയര്‍മെന്റ് ഒഴിവാക്കാന്‍ സാധിക്കും. അവിടെ ഒരെക്സ്റന്‍ഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടില്ല. അത് വേണെന്ന് ഞാന്‍ വളരെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതാണ് ഉപേക്ഷിച്ചു എന്ന വാക്ക് തന്നെ ഉപയോഗിച്ചത്. വിരമിക്കേണ്ടതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഞാന്‍ തൊഴില്‍ ദാതാവിനോട് അടുത്തവര്‍ഷം ഞാന്‍ പിരിഞ്ഞുപോകും എന്ന് ഓര്‍മപ്പെടുത്തിയിരുന്നു. ഇംഗ്ളീഷ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞതിന്റെ ഭാഗമായി ജീവിതം വന്‍ നഗരങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. വന്‍ നഗരങ്ങളിലെ ജീവിതം എനിക്ക് ഒരിക്കലും ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. ഞാനത് ഇഷ്ടപ്പെട്ടിരുന്നില്ല. എവിടെയായിരുന്നാലും കുറച്ച് കഴിഞ്ഞ് നാട്ടില്‍ സ്വസ്തമാവണം എന്ന ഒരു ബോധം എപ്പോഴും ഉള്ളിലുണ്ടായിരുന്നു. |
• പ്രീജിത്ത് രാജ് : മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശകന്‍, എഴുത്തുകാരന്‍, കോളമിസ്റ്, ദളിത് ആക്ടിവിസ്റുകളെ സഹായിക്കുന്ന മനുഷ്യസ്നേഹി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ തുടങ്ങിയ വിശേഷണങ്ങളൊക്കെ അങ്ങേയ്ക്കുണ്ട്. പലരും പല രീതിയിലാണ് ബി ആര്‍ പി ഭാസ്കറെ അറിയുന്നത്. വായിക്കുന്നത്. ഇതില്‍ ഏത് വിശേഷണമാണ് താങ്കള്‍ക്ക് ഏറെ ഇണങ്ങുന്നതായി തോന്നുന്നത്?
ബി ആര്‍ പി ഭാസ്കര്‍ : ഇപ്പറയുന്നതൊന്നും ഒരു വിശേഷണമെന്ന രീതിയില്‍ ആഗ്രഹിക്കുകയോ, ഞാനങ്ങനെയാണ് എന്ന് അവകാശപ്പെടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍. ഈ പറയുന്ന മേഖലകളിലെല്ലാം എളിയ രീതിയില്‍ ഞാന്‍ ഇടപെടുന്നുണ്ട്. അതെന്റെ പ്രതികരണമാണ്. പത്രപ്രവര്‍ത്തനം ഒരു തൊഴിലെന്ന രീതിയില്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ചിരുന്നു. അത് ഉപേക്ഷിക്കാനുള്ള സമയം വന്നപ്പോള്‍ വിരമിച്ചു. മാധ്യമമേഖലയില്‍ കഴിവും താല്‍പ്പര്യവും ഉള്ളവര്‍ക്ക് റിട്ടയര്‍മെന്റ് ഒഴിവാക്കാന്‍ സാധിക്കും. അവിടെ ഒരെക്സ്റന്‍ഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടില്ല. അത് വേണെന്ന് ഞാന്‍ വളരെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതാണ് ഉപേക്ഷിച്ചു എന്ന വാക്ക് തന്നെ ഉപയോഗിച്ചത്. വിരമിക്കേണ്ടതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഞാന്‍ തൊഴില്‍ ദാതാവിനോട് അടുത്തവര്‍ഷം ഞാന്‍ പിരിഞ്ഞുപോകും എന്ന് ഓര്‍മപ്പെടുത്തിയിരുന്നു. ഇംഗ്ളീഷ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞതിന്റെ ഭാഗമായി ജീവിതം വന്‍ നഗരങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. വന്‍ നഗരങ്ങളിലെ ജീവിതം എനിക്ക് ഒരിക്കലും ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. ഞാനത് ഇഷ്ടപ്പെട്ടിരുന്നില്ല. എവിടെയായിരുന്നാലും കുറച്ച് കഴിഞ്ഞ് നാട്ടില്‍ സ്വസ്തമാവണം എന്ന ഒരു ബോധം എപ്പോഴും ഉള്ളിലുണ്ടായിരുന്നു.
പത്രപ്രവര്‍ത്തന മേഖലയില്‍ അടിസ്ഥാനപരമായ ചില പത്രപ്രവര്‍ത്തന തത്വങ്ങളുണ്ട്. അവ പാലിക്കാന്‍ നാം ബാധ്യസ്ഥരാവും. അതിലൊന്നാണ് വസ്തുനിഷ്ടമായ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തില്‍ ഒരു പ്രശ്നത്തിന്റെ രണ്ട് വശങ്ങളും പരിഗണിക്കേണ്ടി വരും. ഒരാളിന്റെ ആരോപണം വരുമ്പോള്‍ ആരോപണവിധേയനാകുന്നയാളിന്റെ പ്രതികരണവും അറിക്കാനുള്ള ബാധ്യതയുണ്ട്. എന്റെ വീക്ഷണത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് രണ്ട് വശമില്ല. ഒരനീതി നടക്കുന്നു. അവിടെ അനീതി നടത്തുന്നവന്റെ വശവും ഇരകളുടെ പക്ഷത്തോടൊപ്പം പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകന്‍ പറയാന്‍ ബാധ്യസ്ഥനാവുന്നുണ്ട്. അനീതിയാണ്, എതിര്‍ക്കപ്പെടേണ്ടതാണ് എന്ന തരത്തിലുള്ള ഒരു നിലപാടെടുക്കാന്‍ അത് പലപ്പോഴും തടസമാവുന്നു. ഔപചാരികമായി പത്രപ്രവര്‍ത്തനം ഉപേക്ഷിക്കുമ്പോള്‍ എന്റെ മനസിലുണ്ടായിരുന്നത് പൊതുപ്രവര്‍ത്തനത്തില്‍ മുഴുകാം എന്ന ചിന്തയായിരുന്നു. ആ സമയത്ത് നമ്മള്‍ മുകളില്‍ പറഞ്ഞ രണ്ട് വശങ്ങളും പറയേണ്ട ബാധ്യത കൂടാതെ, തെറ്റുചെയ്യുന്നവന്റെ ഭാഗം കൂടി പ്രചരിപ്പിക്കുക എന്ന ചുമടില്ലാതെ, തെറ്റുകള്‍ക്കെതിരായി നില്‍ക്കുവാനുള്ള സ്വാതന്ത്യ്രത്തോടെയുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്നതും ലക്ഷ്യമിട്ടിരുന്നു. സത്യത്തിന് വേണ്ടിയുള്ള പത്രപ്രവര്‍ത്തനം ഇന്നും ഞാന്‍ പുലര്‍ത്തുന്നു എന്ന് പറയുന്നത് തെറ്റാവില്ല.
• ഇന്ന് മലയാളത്തില്‍ പുറത്തിറങ്ങുന്ന വര്‍ത്തമാനപത്രങ്ങള്‍ നോക്കുമ്പോള്‍ മിക്കവയുടെ പുറങ്ങളിലും നിറയുന്നത് അക്രമങ്ങളെയും അരാജകത്വങ്ങളേയും കുറിച്ചുള്ള വാര്‍ത്തകളാണ്. കൊലപാതകങ്ങള്‍, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള അക്രമണങ്ങള്‍, മോഷണങ്ങള്‍, പെണ്‍വാണിഭങ്ങള്‍, പകപോക്കലുകള്‍ തുടങ്ങി വ്യത്യസ്തമാര്‍ന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍. ഇത്തരം കാര്യങ്ങളില്ലാത്ത ദിവസങ്ങളില്ല. ദിനംപ്രതി ഈ കുറ്റകൃത്യങ്ങള്‍ പെരുകിവരികയും ചെയ്യുന്നു. കേരള സമൂഹത്തില്‍ ഉണ്ടാവുന്ന ഈ പ്രവണത ഒരര്‍ത്ഥത്തില്‍ മാനവീകത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ചിത്രമാണോ? ക്രൂരതയുടെ മാര്‍ഗം സ്വീകരിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു വിഭാഗമെങ്കിലും ഇവിടെ വളര്‍ന്നുവരുന്നില്ലേ? ശക്തി പ്രാപിക്കുന്നില്ലേ? താങ്കള്‍ ഇതിനെ എങ്ങിനെയാണ് നോക്കി കാണുന്നത്?
ഇപ്പോള്‍ കേരള സമൂഹത്തിന്റെ പ്രശ്നം നമുക്ക് ഒരു പ്രത്യേക സ്വഭാവമില്ല എന്നതാണ്. മനുഷ്യന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു ഗോത്ര കാലഘട്ടമുണ്ട്. അത് കഴിഞ്ഞ് ഒരു കാര്‍ഷിക കാലഘട്ടമുണ്ട്. പിന്നീട് വ്യവസായത്തിന്റെ ഘട്ടമുണ്ട്. ഇപ്പോള്‍ പല രാജ്യങ്ങളും അതും പിന്നിട്ട് വ്യാവസായികോത്തര കാലഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഓരോ കാലഘട്ടത്തിനും അതിന്റേതായ സ്വഭാവമുണ്ട്. ആ കാലഘട്ടത്തിലെ ജീവിത ക്രമങ്ങളെ നിശ്ചയിക്കുന്നത് ആ സ്വഭാവങ്ങളാണ്. ഗോത്ര കാലഘട്ടത്തില്‍ വ്യക്തിക്ക് പ്രാധാന്യമില്ല. ഗോത്രമാണ് അടിസ്ഥാന ഘടകം. ഒരു ഗോത്രത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഓരോ ഗോത്രവും മറ്റ് ഗോത്രങ്ങളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന രീതി അന്നുണ്ടായിരുന്നു. വ്യക്തികള്‍ എന്ന നിലയില്‍ അത് വന്നിരുന്നില്ല. അന്നത്തെ അവകാശ സങ്കല്‍പ്പങ്ങള്‍ അങ്ങിനെയായിരുന്നു. കാര്‍ഷിക കാലഘട്ടത്തിലേക്ക് വരുമ്പോള്‍ മാറ്റം വന്നു. അപ്പോഴേക്കും വിശാല കൂട്ടുകുടുംബ വ്യവസ്ഥ നിലവില്‍ വന്നു. കാര്‍ഷിക കാലഘട്ടത്തിന് കൂടുതള്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ കൂടുതള്‍ കൃഷിയും സമ്പത്തും ആര്‍ജ്ജിക്കാന്‍ സാധിച്ചു. ഇതൊരാവശ്യമായി വന്നു. വ്യാവസായിക കാലഘട്ടത്തിലേക്ക് എത്തുമ്പോള്‍ കൂട്ടുകുടുംബം പിളര്‍ന്ന് അണുകുടുംബമായി മാറുകയാണ്. ഈ കാലത്ത് അവകാശ സങ്കല്‍പ്പം മാറുന്നത് കാണാന്‍ സാധിക്കും. ഉദാഹരണത്തിന് കുട്ടികളുടെ അവകാശങ്ങള്‍. കാര്‍ഷിക സമൂഹത്തില്‍ കുട്ടികളെ ഒരു വിഭാഗമായിപ്പോലും പലപ്പോഴും പരിഗണിച്ചിരുന്നില്ല. കുട്ടികള്‍ എപ്പോഴും മുതിര്‍ന്നവരായി മാറാനും അധ്വാനത്തിലേര്‍പ്പെടാനുമുള്ള വളര്‍ച്ചയിലായിരുന്നു. അന്ന് അവരുടെ അധ്വാനത്തെ ബാലവേലയായി കൂട്ടിയിരുന്നില്ല. മുതിരുന്നതിനും മുമ്പിലത്തെ, കഴിയുമ്പോലൊക്കെ സഹായിക്കാന്‍ സാധിക്കുന്ന കാലം. അതായിരുന്നു അന്ന്. പക്ഷെ, വ്യാവസായിക കാലഘട്ടം വരികയും കുട്ടികളെ ഫാക്ടറികളില്‍ ജോലിക്കായി നിയോഗിക്കുകയും ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ബാലവേല എന്ന പ്രശ്നം ഉയര്‍ന്നു വരുന്നത്. അവരെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരണം ഉയരുന്നത്. ഇപ്പോള്‍ അണുകുടുംബത്തില്‍ നിന്നും പിളരുകയാണ്. വ്യക്തിയിലേക്ക് ചുരുങ്ങുകയാണ്. ഞാന്‍ എന്റെ കമ്പ്യൂട്ടര്‍ എന്നതിലേക്ക് മനുഷ്യന്‍ മാറുന്നു. കമ്പ്യൂട്ടറില്‍ കൂടി ഞാന്‍ എനിക്കാവശ്യമായ വിശാലതയും കൂട്ടായ്മകളും ഉണ്ടാക്കിയെടുക്കുകയാണ്. ആ തലത്തിലേക്കാണ് നാം പോവുന്നത്. ഒരു വീട്ടില്‍ താമസിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധം പോലും ഇ-മെയില്‍ വഴിയാവുന്ന തരത്തിലേക്ക് നാം മാറുന്നു. ഇത്തരം സ്വഭാവങ്ങളെല്ലാം കേരളത്തിനുണ്ട്. എന്നാല്‍ കൃത്യമായ ഒരു സ്വഭാവം ഇല്ലതാനും. തീര്‍ച്ചയായും കേരളം ഒരു കാര്‍ഷിക സമൂഹമായിരുന്നു, ഇന്നല്ല. വ്യാവസായിക സമൂഹമായതുമില്ല. എന്നാല്‍, അത്തരം സമൂഹത്തിലുണ്ടാവുന്ന നേട്ടങ്ങള്‍ നാം നേടിയെടുത്തു. അപ്പോഴാണ് ലോകം കേരള മോഡല്‍ നോക്കൂ എന്ന് അതിശയപ്പെട്ടത്.
![]() |
|
യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഒരു പൌരസമൂഹമില്ല എന്നാണ് എന്റെ അഭിപ്രായം. സിവില്‍ സൊസൈറ്റി എന്ന് പറയുന്നത് അധികാരശക്തികളുടെ വലയത്തിന് പുറത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ്. ട്രേഡ് യൂണിയനുകള്‍ക്കും അധ്യാപക സംഘടനകള്‍ക്കും പരിസ്ഥിതി സംഘടനകള്‍ക്കുമൊക്കെ ഇതിന്റെ ഭാഗമാകാം. കേരളത്തില്‍ ഇതെല്ലാം തന്നെ രാഷ്ട്രീയത്തിന്റെ കൊടിക്ക് കീഴിലാണുള്ളത്. ഇത് തുടങ്ങിവെച്ചത് കമ്യൂണിസ്റ് പ്രസ്ഥാനമാണ്. സാഹിത്യ മേഖലയിലുള്ള സംഘടനയെ അവര്‍ പിടിച്ചെടുത്തു, ട്രേഡ് യൂണിയനുകള്‍ പിടിച്ചെടുത്തു, വിദ്യാര്‍ത്ഥിസംഘടനയെ പിടിച്ചെടുത്തു, |
ഇത് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നത് അവരുടെ സമീപനത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമായാണ് ഞാന്‍ കാണുന്നത്. എന്താണ് വാര്‍ത്ത എന്ന അവബോധത്തില്‍ വന്നിട്ടുള്ള മാറ്റം. സെന്‍സേഷണലിസത്തിന്റെ വല്ലാത്തൊരു കുത്തൊഴുക്ക്. ഒപ്പം വാര്‍ത്തയിലെ നാടകീയത. പൈങ്കിളിവത്കരണത്തേക്കാള്‍ ഭീതിതമായ ഒരവസ്ഥയാണിത്. മരണത്തെ പോലും അവതരിപ്പിക്കുന്ന രീതി മാറുന്നു. അമ്മയുടെ മുന്നില്‍ മകന്‍ ബസ് കയറി മരിച്ചു എന്നതുപോലുള്ള വാര്‍ത്തകള്‍. ദാരുണതയെ കൂടുതള്‍ ഊന്നിക്കൊണ്ടുള്ള അവതരണം. തലക്കെട്ടില്‍ തന്നെ അത് കയറി വരുന്നു. അത്തരത്തിലുള്ള അവതരണം ഒരു സാമാന്യ രീതിയായി മാറിയിരിക്കുന്നു. ഇവിടെ അത്തരം വാര്‍ത്തകള്‍ കിട്ടുന്നില്ലെങ്കില്‍ നമ്മള്‍ പുറത്ത് നിന്ന് അത്തരം വാര്‍ത്തകളെ സ്വീകരിക്കും. അമേരിക്കയിലെ സിയാറ്റിലില്‍ കൊലപാതക പരമ്പര നടത്തിയ ഒരു കൊലയാളിയെ ശിക്ഷിച്ചു. നാല്‍പ്പത്തിരണ്ട് സ്ത്രീകളെ വശികരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അയാള്‍ കൊന്നുകളഞ്ഞു. ആ കൊലയാളിയെ ശിക്ഷിച്ചതിന്റെ പിറ്റേ ദിവസം ഇങ്ങ് കേരളത്തിലെ ഒരു പ്രധാന പത്രത്തില്‍ ഒന്നാം പേജിലെ വാര്‍ത്തയായി അത് വന്നു. ആ വാര്‍ത്തയോടൊപ്പം ഇയാള്‍ കൊന്നു എന്ന് പറയുന്ന നാല്‍പ്പത്തിരണ്ട് സ്ത്രീകളില്‍ നാല്‍പ്പത്തിയൊന്ന് പേരുടെ പോസ്റ് സ്റാമ്പ് സൈസിലുള്ള ചിത്രവും ഉണ്ടായിരുന്നു. ഈ വാര്‍ത്തയ്ക്ക് അമേരിക്കയില്‍ പോലും സിയാറ്റിലിന് പുറത്ത് ഇത്ര പ്രാധാന്യം ലഭിച്ചിട്ടുണ്ടാവില്ല. വാര്‍ത്തയ്ക്ക് എപ്പോഴും ഒരു പ്രാദേശിക മാനമുണ്ട്. വാര്‍ത്തയ്ക്ക് സംഭ്രമജനകമായ ഒരു തലമുണ്ടെങ്കില്‍ അത് പ്രാദേശികമാനത്തെ മറികടക്കുന്നു. ചെറിയ വാര്‍ത്തകള്‍ക്ക് വലിയ തലക്കെട്ടുകള്‍ എന്നത് ഇന്നത്തെ ഒരു രീതിയാവുന്നു. പത്ത് വര്‍ഷം മുമ്പ് ഇതേ പത്രത്തില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഇത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല. അത് സാമാന്യവത്കരണത്തിനും ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണതയിലേക്കും വായനക്കാരനെ ശീലിപ്പിക്കുന്നുണ്ട്. പത്രം ഒരു ശീലമായി മാറുകയാണ്. തുടര്‍ച്ചയായി ഇത്തരത്തിലുള്ള സംഭ്രമജനകമായ, പൈങ്കിളിവത്കരിച്ച, നാടകീയതയില്‍ അവതരിപ്പിക്കുന്ന ഘടകങ്ങളാണ്് പത്രങ്ങള്‍ നമുക്ക് തരുന്നത്. ആ ഘടകമില്ലാഞ്ഞാല്‍ നമുക്ക് അസ്വസ്തതയുണ്ടാവും. ഒരു ശീലം ഉപേക്ഷിക്കുക എന്നത് എളുപ്പമല്ലല്ലോ. നല്ല ശീലങ്ങളെക്കാള്‍ ചീത്ത ശീലങ്ങളാണ് നമ്മള്‍ എളുപ്പം പഠിക്കുന്നത്. ഒരു ശീലമുപേക്ഷിക്കണമെങ്കിലോ നല്ല ശീലം പെട്ടെന്നുപേക്ഷിക്കാന്‍ സാധിക്കും ചീത്ത ശീലം ഉപേക്ഷിക്കാന്‍ കുറച്ച് താമസവുമുണ്ടാവും. നമ്മള്‍ വായിക്കുന്ന പത്രത്തിലുള്ളത് നമുക്കിഷ്ടമല്ലാത്ത കാര്യമാണെങ്കില്‍ നമ്മളത് വിളിച്ച് പറയണം. അപ്പോള്‍ മാത്രമേ എന്തെങ്കിലും മാറ്റമുണ്ടാവു.
• ദേശീയ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായി ഇത്തരത്തിലുള്ള പ്രവണതകളെ ബന്ധപ്പെടുത്തുമ്പോള്‍, ക്രൂരതയുടെ വര്‍ധിച്ച സ്വഭാവം ഇന്ത്യയിലാകെ തന്നെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ഇതിനെ പലപ്പോഴും വര്‍ഗീയതയുമായി ബന്ധപ്പെട്ട്, അല്ലെങ്കില്‍ വര്‍ഗീയതയുടെ സ്വഭാവപ്രകടനത്തില്‍ വന്ന മാറ്റവുമായി ബന്ധപ്പെട്ട് വിലയിരുത്താന്‍ സാധിക്കും. 2002ല്‍ ഗുജറാത്തില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് -വര്‍ഗീയതയുടെ ക്രൂരതയ്ക്കും വധശ്രമങ്ങള്‍ക്കും- അതിന് മുന്‍പ് ഉണ്ടാവാത്ത തരത്തിലുള്ള ക്രൂരതയുടെ ഒരു മാനമുണ്ടായിരുന്നു. ഈയൊരു ഭാവമാറ്റം ഗുജറാത്താനന്തര നാളുകളില്‍ ദേശീയ തലത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരു വര്‍ഗീയ കലാപത്തിന്റെ ഭാഗമായി അല്ലെങ്കില്‍ അത്തരത്തിലുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായല്ല ഇത്തരം ആക്രമണങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നത്. ഇവിടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന കൊച്ചുകൊച്ചു അഭിപ്രായ വ്യത്യാസങ്ങള്‍, താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ നിന്നാണ് വലിയ ക്രൂരതകള്‍ സംഭവിക്കുന്നത്. അത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. താങ്കള്‍ ഈ കാര്യങ്ങളെ എങ്ങിനെയാണ് നോക്കി കാണുന്നത്?
ശരിയാണ്, രാജ്യമാസകലം ക്രൂരതയുടെ വര്‍ധിച്ച സ്വഭാവം കൊണ്ടുവരുന്നതില്‍ വര്‍ഗീയതയ്ക്ക് എല്ലായ്പ്പോഴും പങ്കുണ്ട്. നമ്മുടെ നാടിന്റെ വലിയൊരു സംഭാവനയായി പറയുന്നത് അഹിംസയെയാണ്. മഹാത്മാഗാന്ധിയുടെ അഹിംസയ്ക്ക് മുന്‍പ് ഇവിടെ ബുദ്ധനും ജൈനനുമൊക്കെ അഹിംസയുടെ വക്താക്കളായി ഉണ്ടായിരുന്നു. അതോടൊപ്പം നമുക്ക് ഹിംസയുടെ ധാരയെയും കാണാനാവുന്നുണ്ട്. അത് വൈദിക പാരമ്പര്യത്തിലാകെ വളരെയധികം ശക്തമായി പ്രതിഫലിച്ചിരുന്നു. ഇന്നും ഹിന്ദുത്വത്തിന്റെ പ്രധാനഘടകം എന്ന് പറയുന്നത് വൈദിക പാരമ്പര്യത്തിന്റേതാണ്. അതില്‍ ഹിംസയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഈ മതത്തിന്റെ ഒരു പ്രധാന സവിശേഷത എല്ലാത്തിനെയും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള പ്രവണതയാണ്. ഒരു തരം സ്വന്തമാക്കല്‍. ഇതിന്റെ ഭാഗമായി ഒരു ഘട്ടത്തില്‍ ശ്രീബുദ്ധനെയും ഒരവതാരമാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ആയിരം കൊല്ലങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട പല കഥകളിലും പത്താമത്തെ അവതാരമായി പറയുന്നത് ശ്രീബുദ്ധനെയാണ്. എന്നാല്‍, ദശാവതാരത്തിലേക്ക് ബുദ്ധനെ കൊണ്ടുവരാനുള്ള ആ പരിശ്രമം വിജയിച്ചില്ല. ബുദ്ധനെ അവതാരമാക്കാതിരിക്കാനുള്ള പ3ധാന കാരണം ബുദ്ധന്‍ ആരെയും കൊന്നില്ല എന്നതാണ്. എല്ലാ അവതാരങ്ങളുടെയും അവതാര ലക്ഷ്യം ആരെയെങ്കിലും കൊല്ലുക എന്നതാണ്. ശത്രു നിഗ്രഹം. ഹിന്ദു പാരമ്പര്യത്തിലെ പുരാണങ്ങളിലെ കഥകളെല്ലാം ഹിംസയുടെ കഥകളാണ്. അതേസമയം ബുദ്ധന്റെ കഥകള്‍ ജാതക കഥകളാണ്. ബുദ്ധന്റെ പൂര്‍വ്വജന്‍മങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍. പൂര്‍ണത നേടുമ്പോഴാണ് ശ്രീബുദ്ധനാവുന്നതെന്നുമാണ് ആ കഥകളില്‍ പറയുന്നത്. ഹിന്ദുപുരാണ കഥകളും ബുദ്ധകഥകളുമൊക്കെ മനുഷ്യരുടെ ഭാവനയില്‍ നിന്നുണ്ടായിട്ടുള്ളതാണ്. ഇതില്‍ ഹിന്ദു പുരാണ കഥകളില്‍ ഹിംസയുടെ കഥകള്‍ പറയുമ്പോള്‍, ജാതക കഥകളില്‍ ബുദ്ധന്റെ ഒരു ജന്‍മത്തിലും ആരെയും കൊല്ലുന്നില്ല. മാത്രമല്ല, പലതും മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ജീവന്‍ ത്യജിക്കുന്ന കഥകളാണ്. ഹിന്ദുത്വ പുരാണങ്ങളിലെ ചോരപ്പാടുകളാണെങ്കില്‍ ഇന്നും തുടരുന്നു. ദേശീയ തലത്തിലുള്ള ഹിംസാത്മകതയെ ഹിന്ദുത്വ പുനരുദ്ധാനവുമായി ബന്ധപ്പെടുത്തി തന്നെ കാണേണ്ടതുണ്ട്.
കേരളത്തിലേക്ക് വരുമ്പോള്‍ ഹിംസാത്മകമായ ഒരു ഫ്യൂഡല്‍ കാലം നമുക്കുണ്ടായിരുന്നു. അവിടുന്ന് കേരളത്തെ സമചിത്തതയോടെ നയിച്ചത് പരിഷ്കരണ പ്രസ്ഥാനങ്ങളാണ്. അവര്‍ നമ്മുടെ സാമൂഹ്യ അവബോധത്തില്‍ പ്രബുദ്ധത പകര്‍ന്നു തന്നു. സാമൂഹ്യ പരിഷ്കരണ, നവോത്ഥാന പ്രസ്ഥാനങ്ങളിലും അവയ്ക്ക് തുടര്‍ച്ചയേകുന്നതിലും ഇവിടുത്തെ അഹിംസാ വാദികളായ കോണ്‍ഗ്രസുകാര്‍ പരാജയപ്പെട്ടു. പരിഷ്കരണ പ്രസ്ഥാനങ്ങളില്‍ നിന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോള്‍ തങ്ങളുടെ പ്രതീക്ഷകള്‍ വിരിയിക്കാനായി ജനങ്ങള്‍ ആദ്യം നോക്കിയത് കോണ്‍ഗ്രസിനെയായിരുന്നു. പിന്നീട് അവര്‍ കമ്യൂണിസ്റ് പാര്‍ട്ടിയിലും അത് പിളര്‍ന്നപ്പോള്‍ സിപിഐ എം ലും പ്രതീക്ഷ അര്‍പ്പിച്ചു. എന്നാല്‍, ഈ പാര്‍ട്ടികളും പരിഷ്കരണ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയെ പുതിയ കാലത്തിനനുസരിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത രീതിയില്‍ പതറിപ്പോയി. അധികാര രാഷ്ട്രീയത്തിനകത്ത് കുടുങ്ങിപ്പോയതുകൊണ്ടാണ് അത് സംഭവിച്ചത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള തുടര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന രീതിയിലുള്ള അക്രമണ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും സംഭവിക്കുമായിരുന്നില്ല.
![]() |
|
ഇഎംഎസും എകെജിയുമൊക്കെ ജന്‍മികളുടെ സ്ഥാനത്ത് നിന്നിരുന്നു എന്നാണോ!? |
• നാടിന്റെ ഈ വഴിതെറ്റിയുള്ള നടത്തം പ്രതിരോധിക്കേണ്ടതുണ്ട് എന്നതില്‍ താങ്കള്‍ക്ക് വിരുദ്ധ അഭിപ്രായം ഉണ്ടാവില്ലല്ലോ? ഇവിടെ സാംസ്കാരികമായ ഇടപെടലിന് വലിയ പ്രസക്തിയുണ്ട്. ഇപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിലോ, ഇരുപതാം നൂറ്റാണ്ടിലോ സംഘടിപ്പിച്ചതുപോലുള്ള ഇടപെടലുകള്‍ക്ക് സാധ്യതകളില്ല. ഇന്ന് താങ്കളടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക്, നായകന്‍മാര്‍ക്ക് ഒരു പ്രസ്താവന ഇറക്കുക എന്നതില്‍ കവിഞ്ഞ് മറ്റ് തലങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. മുന്‍പ് ഇവിടെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളില്‍ ആത്മസമര്‍പ്പണം ചെയ്തിരുന്ന ഒരു വിഭാഗം നേതാക്കള്‍ തന്നെയുണ്ടായിരുന്നു. ഇന്ന് അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നുമില്ല. കാരണം പഴയ പ്രസ്ഥാനങ്ങളുടെ സ്വഭാവം ഏറെ മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെ സാംസ്കാരിക, രാഷ്ട്രീയ അവബോധ പ്രവര്‍ത്തനം പൌരസമൂഹത്തില്‍ നിന്നുണ്ടാവും എന്ന പ്രതീക്ഷ ഒരുപക്ഷെ യാഥാര്‍ത്ഥ്യമാവാന്‍ സാധ്യതയില്ല. താങ്കളെ പോലുള്ളവരുടെ പരിശ്രമങ്ങളും ഇത്തരത്തില്‍ കയത്തിലേക്കെറിയുന്ന കല്ലുപോലാവുന്നില്ലേ?
ഇവിടെ രണ്ട് കാലഘട്ടങ്ങളാണ്. താങ്കളുടെ ചോദ്യത്തില്‍ പറയുന്ന പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആദ്യകാലത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുമ്പുള്ള കാലമാണ്. അന്ന് ഈ നവീകരണ പ്രസ്ഥാനങ്ങളോടൊപ്പം അതിനെ ചെറുക്കുന്ന പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. ഈ രണ്ട് കൂട്ടരും അടങ്ങിയതായിരുന്നു അന്നത്തെ സിവില്‍ സൊസൈറ്റി. ഇവര്‍ തമ്മിലുള്ള സംഘട്ടനം ആ കാലഘട്ടത്തില്‍ നടന്നെങ്കിലും നവീകരണ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് പോയി. ഇന്നത്തെ ഘട്ടം എന്ന് പറയുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പന്തലിച്ച് നില്‍ക്കുന്ന ഘട്ടമാണ്. ഇന്ന് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഒരു പൌരസമൂഹമില്ല എന്നാണ് എന്റെ അഭിപ്രായം. സിവില്‍ സൊസൈറ്റി എന്ന് പറയുന്നത് അധികാരശക്തികളുടെ വലയത്തിന് പുറത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ്. ട്രേഡ് യൂണിയനുകള്‍ക്കും അധ്യാപക സംഘടനകള്‍ക്കും പരിസ്ഥിതി സംഘടനകള്‍ക്കുമൊക്കെ ഇതിന്റെ ഭാഗമാകാം. കേരളത്തില്‍ ഇതെല്ലാം തന്നെ രാഷ്ട്രീയത്തിന്റെ കൊടിക്ക് കീഴിലാണുള്ളത്. ഇത് തുടങ്ങിവെച്ചത് കമ്യൂണിസ്റ് പ്രസ്ഥാനമാണ്. സാഹിത്യ മേഖലയിലുള്ള സംഘടനയെ അവര്‍ പിടിച്ചെടുത്തു, ട്രേഡ് യൂണിയനുകള്‍ പിടിച്ചെടുത്തു, വിദ്യാര്‍ത്ഥിസംഘടനയെ പിടിച്ചെടുത്തു
• പിടിച്ചെടുത്തു എന്ന് പ്രയോഗിക്കുന്നത് ശരിയല്ല എന്ന് തോന്നുന്നു. രൂപീകരിച്ചു അല്ലെങ്കില്‍ പടുത്തുയര്‍ത്തി എന്ന പ്രയോഗമായിരിക്കും അവിടെ യോജിക്കുക.
എന്തായാലും എല്ലാം അവരുടെ കൈയ്യിലാണ്. കോണ്‍ഗ്രസും ഇത് ചെയ്യുന്നുണ്ട്, മുസ്ളീംലീഗിനും ബി ജെപിക്കും കേരള കോണ്‍ഗ്രസിനും ഇത്തരം സംഘടനകളുണ്ട്. എല്ലാറ്റിനെയും രാഷ്ട്രീയ കൊടികള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമം. ഒരു പാര്‍ട്ടി അത് ചെയ്യുമ്പോള്‍ അതൊരു നല്ല പ്രവണതയല്ല എന്ന് കണ്ട് അതിനെ ചെറുക്കുന്നതിന് പകരം ആ പാത തന്നെ പിന്തുടര്‍ന്ന് തങ്ങളുടേതായ പോക്കറ്റ് ഓര്‍ഗനൈസേഷന്‍സ് ഉണ്ടാക്കാനാണ് ബാക്കിയുള്ളവരും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനിടയില്‍ ഒരു സ്പേസില്ല. വനിതാ പ്രസ്ഥാനങ്ങള്‍ വന്നപ്പോള്‍ അവരെയും കൈയ്യിലെടുത്തു.
• ഇടയ്ക്ക് ചോദിച്ചോട്ടെ? കമ്യൂണിസ്റ് പ്രസ്ഥാനങ്ങളടക്കമുള്ളവ ഇവിടെയുണ്ടായത് ശൂന്യമായ ഒരു സ്ഥലിയിലല്ല. പരിഷ്കരണ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ നിന്ന് സോഷ്യലിസ്റുകളായും കമ്യൂണിസ്റുകളായും സമൂഹത്തിലേക്ക്, ജനങ്ങളുടെ ഹൃദയത്തിലേക്ക് വരുന്നത്. വളരുന്നത്. ജനങ്ങളുടെ അംഗീകാരം നേടുന്നത്. ഇപ്പോള്‍ താങ്കള്‍ പറഞ്ഞ രീതിയില്‍ ട്രേഡ് യൂണിയന്‍, അധ്യാപക, വിദ്യാര്‍ത്ഥി, മഹിളാ പ്രസ്ഥാനങ്ങളെല്ലാം രാഷ്ട്രീയ കക്ഷികളുടെ കൊടിക്കീഴിലാണെന്ന് തന്നെ വെക്കുക. ഇതിനിടയില്‍ ഇതൊന്നും ശരിയല്ല എന്ന് തോന്നുന്ന താങ്കളെപോലുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക്; സ്വതന്ത്രമായി രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്ന വ്യക്തികള്‍ക്ക് വേണമെങ്കില്‍ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പുതിയൊരു പ്രസ്ഥാനം വാര്‍ത്തെടുക്കാനുള്ള അവസരമുണ്ടല്ലൊ. അത് പ്രസക്തമാണെങ്കില്‍ ജനങ്ങള്‍ അതിലേക്ക് ഒഴുകിയെത്തുമല്ലോ? അതെന്ത് കൊണ്ട് സഫലമാവുന്നില്ല? സാധിക്കുന്നില്ല?
ഞാന്‍ അതല്ല പറഞ്ഞുവരുന്നത്. ഇന്നത്തെ കേരള സമൂഹത്തിനെ കുറിച്ച് മനസിലാക്കുമ്പോള്‍ നമ്മള്‍ നേരത്തെ പറഞ്ഞു, അന്നത്തെ രാഷ്ട്രീയ സാഹചര്യവും പൊതുസമൂഹത്തിന്റെ സാഹചര്യവും അന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇല്ല, ഇന്നുണ്ട്. അന്ന് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ വിമോചന പ്രസ്ഥാനങ്ങളാണ്. സമൂഹത്തിനകത്ത് പ്രസ്ഥാനങ്ങള്‍ പൊട്ടിമുളച്ചുണ്ടാവുന്നു. ജാതീയമായ മതില്‍കെട്ടുകള്‍ക്കകത്ത് ഇവ മുളച്ചുപൊന്തുന്നു. ദളിത് പ്രസ്ഥാനങ്ങളായാലും ബ്രഹ്മസമാജമായാലും എസ്എന്‍ഡിപി യായാലും ഇവയ്ക്കെല്ലാം വിമോചന സ്വഭാവമുണ്ട്. നമ്പൂതിരി സമുദായത്തിലെ പ്രസ്ഥാനത്തില്‍ ആ സമൂഹത്തിനകത്തെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഇളമുറക്കാരുടേതാണ്. ഇത്തരത്തിലുള്ള വിമോചന പ്രസ്ഥാനങ്ങളെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് തങ്ങളുടെ ദൌത്യത്തെ കൈമാറുകയാണ്. ആ ഘട്ടത്തില്‍ ജനങ്ങളുടെ സമീപനത്തില്‍ വരുന്ന ഒരു മാറ്റമുണ്ട്. നിരവധി നൂറ്റാണ്ടുകള്‍ ഫ്യൂഡല്‍ സമൂഹത്തില്‍ നിന്ന ഒരു സമൂഹമാണ്. ആ ഫ്യൂഡലിസം തുടച്ചുമാറ്റപ്പെടുകയാണ്. അവിടെ സംഭവിക്കുന്നതെന്താണെന്ന് വെച്ചാല്‍ ആ ഫ്യൂഡല്‍ മേല്‍ക്കോയ്മയില്‍ നിന്ന് സ്വതന്ത്രനാവുന്നതിന് പകരം ഒരു പുതിയ മേലാളനെ കണ്ടെത്തുകയാണ്. അവിടെ നമ്മള്‍ ഒന്നിനെയും ഉപേക്ഷിക്കുന്നില്ല. നമ്മള്‍ മറ്റൊന്നിനെ സ്വീകരിക്കുകയാണ് ചെയ്യുന്നത് എന്ന തരത്തിലാണ് കാര്യങ്ങളെത്തുന്നത്.
• താങ്കള്‍ പറഞ്ഞുവരുന്നത്, ജാതീയമായ ഉച്ഛനീചത്വങ്ങളടക്കമുള്ള ദുഷിച്ച സാമൂഹ്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഫ്യൂഡല്‍ സമൂഹത്തില്‍ നിന്ന് കുതറിമാറി, സ്വാതന്ത്യ്രത്തിന്റെ വായു ശ്വസിച്ചുകൊണ്ട് തങ്ങളുടെ മോചനത്തിനായി പ്രയത്നിച്ച കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ കൂടെയാണ് ജനങ്ങള്‍ വരുന്നത്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ കീഴില്‍ നിന്നതുപോലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് കീഴില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍, അത്തരമൊരു ഉച്ഛനീചത്വ വ്യവസ്ഥ നിലനില്‍ക്കുന്ന ഒന്നായാണോ കമ്യൂണിസ്റ് പ്രസ്ഥാനത്തെ താങ്കള്‍ കാണുന്നത്?
അല്ല; പക്ഷെ, ഒരു ജന്‍മിയുടെ സ്ഥാനത്താണ് പാര്‍ട്ടി നേതാക്കള്‍ നിന്നിരുന്നത്.
• ഇഎംഎസും എകെജിയുമൊക്കെ ജന്‍മികളുടെ സ്ഥാനത്ത് നിന്നിരുന്നു എന്നാണോ!?
അങ്ങനെയല്ല, ജനങ്ങള്‍ കാണുന്നതാണ് പറയുന്നത്. ഒരു അടിയാളന്‍ കാണുന്നത് എങ്ങിനെയാണ്? എനിക്ക് വേണ്ടി സമരം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നത് അല്ലെങ്കില്‍ ഞങ്ങളുടെ ഭാഗത്ത് നില്‍ക്കുന്ന നേതാവ് എന്നാണ്. അവിടെ ജന്‍മിക്ക് പകരം ഈ നേതാവിനെ, പ്രസ്ഥാനത്തെ സ്വീകരിക്കുകയാണ്. ദേശീയ തലത്തില്‍ നോക്കുമ്പോള്‍ ഇതിന്റെ മറ്റൊരുഭാഗം കാണാം. ഈ നാട്ടിലെ സാധാരണ ജനങ്ങളും മഹാത്മാഗാന്ധിയുമായിട്ടുള്ള ബന്ധമെന്താണ്. അവരെല്ലാം ഗാന്ധിയെയും നെഹ്രുവിനെയുമൊക്കെ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായാണ് കാണുന്നത്. പക്ഷെ, ഇവര്‍ക്കിടയില്‍ നില്‍ക്കുന്നവരുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. അത് പഴയ ജന്‍മിയാവാം പുതിയതായി ഉയര്‍ന്നുവന്ന വ്യക്തിയാവാം ഇത്തരത്തിലുള്ളവരാണ് ഗാന്ധിയുടേയും നെഹ്രുവിന്റേയുമൊക്കെ ചുറ്റും നില്‍ക്കുന്നത്. എന്നാല്‍, സാധാരണ ജനങ്ങള്‍ അവര്‍ക്കെല്ലാമപ്പുറത്ത് ഗാന്ധിയേയും നെഹ്രുവിനേയും തങ്ങളുടേതാണെന്ന് കരുതുകയും അവരുടെ പ്രതിച്ഛായയെ വിശവസിക്കുകയും ചെയ്യുന്നു. അത് മനസില്‍ രൂഡമൂലമായിരിക്കുന്ന വിശ്വാസമാണ്. അതിനെ മായ്ച്ച് കളയുക എളുപ്പമല്ല. നമ്മുടെ സമൂഹത്തിലാണെങ്കില്‍ ഇന്ന് പാര്‍ട്ടികളോടുള്ള പ്രവര്‍ത്തകരുടെ മനോഭാവം കോണ്‍ഗ്രസിന്റേതായാലും സിപിഐ എംന്റേതായാലും മുസ്ളീംലീഗിന്റേതായാലും എങ്ങനെയാണ്? അംഗങ്ങള്‍ തങ്ങളുടെ സംരക്ഷകനായിട്ടാണ് പാര്‍ട്ടിയെ കാണുന്നത്. തനിക്കെന്തെങ്കിലും പ്രശ്നം വന്നാല്‍ ഓടിപ്പോയി പറയാന്‍ ഒരു നേതാവ്. എന്റെ കാഴ്ചപ്പാടില്‍ ഇത് ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കുള്ള സ്ഥാനമല്ല.
![]() |
|
ഇപ്പോള്‍ പുതിയ ഒരവധി വന്നിരിക്കുന്നു. മന്നത്ത് പത്മനാഭന്റെ ജന്‍മദിനത്തിനാണത്. എന്‍ എസ് എസിനെ സന്തോഷിപ്പിക്കാനാണ്. നായര്‍ ജീവനക്കാര്‍ക്ക് അന്ന് അവധിയെടുക്കാം. സര്‍ക്കാരിന്റെ തീരുമാനം തന്നെ അങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരവധി നടപ്പിലാക്കുന്നുണ്ടെങ്കില്‍ മന്നത്ത് പത്മനാഭനെ ആദരിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും അവധിയെടുക്കാം എന്ന് പറയണമായിരുന്നു. ഇത്തരത്തില്‍ ഒരു വേര്‍തിരിവ് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ വരുന്നത് ആദ്യമായാണെന്ന് തോന്നുന്നു. ഈ തീരുമാനത്തിന്റെ കൂടെ മറ്റൊരു തീരുമാനവും കൈക്കൊള്ളുന്നുണ്ട്. പിന്നോക്ക വിഭാഗ വകുപ്പ് ഉണ്ടാക്കാന്‍. ഇത് എസ് എന്‍ ഡി പി യെ പ്രീതിപ്പെടുത്താനാണ്. ഇത്തരത്തിലുള്ള ഓരോ പ്രവൃത്തിയിലും പ്രബുദ്ധ സമൂഹത്തില്‍ നിന്ന് ഇവരെ മാറ്റി നിര്‍ത്തുകയാണ്. പിന്നോക്ക വിഭാഗ കോര്‍പ്പറേഷനുകള്‍ ഇത്തരത്തില്‍ പ്രത്യേക വിഭാഗങ്ങളുണ്ടാക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്. |
• അങ്ങനെ അടച്ച് പറയാന്‍ സാധിക്കുമോ? മുസ്ളീം ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ അണികള്‍ പാര്‍ട്ടിയെയും നേതാക്കളേയും കാണുന്നത് പോലെ പുരോഗമന പ്രസ്ഥാനങ്ങളിലെ പ്രത്യേകിച്ച് കമ്യൂണിസ്റ്, മാര്‍ക്സിസ്റ് പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ നിവര്‍ത്തിക്കാന്‍, ആശ്വാസം കണ്ടെത്താനുള്ള ഒരത്താണി എന്ന നിലയില്‍ മാത്രമാണ് പാര്‍ട്ടിയെ കാണുന്നത് എന്നാണോ താങ്കള്‍ പറയുന്നത്?
ആ അര്‍ത്ഥത്തിലല്ല. ഒരു സംരക്ഷകന്‍ എന്ന അര്‍ത്ഥത്തിലുള്ള ബന്ധം രാഷ്ട്രീയ പാര്‍ട്ടികളും അണികളും തമ്മിലുണ്ടെന്നാണ് പറയുന്നത്. പാര്‍ട്ടി ഒരു പുതിയ അധിപനായിട്ട് നില്‍ക്കുകയാണ്
• അധിപനെന്ന് പറയുമ്പോള്‍ ചൂഷണം ചെയ്യ