കത്തുകള്‍
  ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .

സിന്ധുസൂര്യകുമാറും ബ്രിട്ടാസും സത്യവും വര്‍ഗബോധവും

രഞ്ജിത്ത് ശ്രീധര്‍

കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകരെ പറ്റി പറയാതെ പോവാന്‍ സാധിക്കുന്നില്ല. കാരണം അവരുടെ കണ്ണുകള്‍ ചുരുങ്ങി, ചുരുങ്ങി നാല് ചുവരുകള്‍ക്കകത്തേക്ക് ലോകത്തെ പ്രതിഷ്ഠിക്കുന്നു. പുച്ഛത്തിന്റെയും അറിവില്ലായ്മയില്‍ നിന്നുയിര്‍കൊള്ളുന്ന അറിവിന്റെ അക്ഷയഖനിയാണെന്ന മിഥ്യാബോധത്തിന്റേയും അഹങ്കാര തിമര്‍പ്പില്‍ അവര്‍ സമൂഹത്തിലെ അപസ്വരങ്ങളായി മാറുന്നു. പക്ഷെ, ഒന്നുണ്ട്. മലയാള മനോരമ പോലുള്ള മാധ്യമങ്ങള്‍ നിര്‍മിച്ചെടുക്കുന്ന ഒരു മനുഷ്യാവബോധത്തിന് ആഹരിക്കാന്‍ കഴിയുന്ന വാര്‍ത്തകളാണ് ഇക്കൂട്ടര്‍ പടച്ചു നല്‍കുന്നത്.

റൂപ്പര്‍ട്ട് മര്‍ദോക്കിന്റെ മാധ്യമ പരിലാളനയും സായിപ്പിന്റെ മുന്നില്‍ കവാത്ത് മറന്ന ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗബോധവും സിന്ധു സൂര്യകുമാറിന്റെ അറിവും സത്യവും നന്‍മയും കൂടി ചേരുമ്പോള്‍ ഏഷ്യാനെറ്റ് ഉന്നതങ്ങളിലേക്കെത്തുന്നു. നേരോടെ! നിരന്തരം!! നിര്‍ഭയം!!!

മലയാള മനോരമയില്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന ഇറച്ചിക്കോഴികളെപ്പോലെ ഒരു പറ്റം ലേഖകരുണ്ട്. തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോടും കൊച്ചിയും സ്ഥലപ്പേരുകള്‍ വെച്ച് അവര്‍ എഴുതുന്ന വാര്‍ത്തകള്‍ക്ക് ആ പേനകളിലെ മഷിയുണങ്ങുന്ന സമയം പോലും അവരുടെ മനസില്‍ ഇടമുണ്ടാവുന്നില്ല. യാതൊരു സാമൂഹ്യബോധത്തിന്റേയും ഭാഗമായല്ല അവര്‍ വാര്‍ത്തകള്‍ നിര്‍മിക്കുന്നത്. നാളത്തെ പുലരിയില്‍ ഒരിറ്റ് നന്‍മ പടര്‍ത്തണം എന്ന മോഹവും അവര്‍ക്കില്ല. ഒരിക്കലും മനോരമയുടെ മാനേജ്മെന്റ് വാര്‍ത്തകളുടെ ഉള്ളടക്കം ഇന്നതാവണം എന്ന് നിശ്ചയിച്ച് നല്‍കുന്നില്ല. അവര്‍ പറഞ്ഞ് നടക്കുന്നത് അങ്ങനെയാണ്. കമ്യൂണിസ്റുകള്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് മരിക്കും എന്നൊക്കെ പറഞ്ഞ മനോരമക്കാലം കഴിഞ്ഞു പോയി. ഇന്ന് മാനേജ്മെന്റ് വേണ്ടെന്ന് പറഞ്ഞാലും ലേഖകര്‍ വാര്‍ത്തകള്‍ കൊടുക്കും. കാരണം കെട്ട് നാറിയ കേരളത്തിന്റെ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ വലിയവനാണെങ്കില്‍ ഇത്തരത്തില്‍ നിറം പിടിപ്പിച്ച നുണകള്‍ മനോരമയുടെ പേജില്‍ മള്‍ട്ടി കളറില്‍ അച്ചടിച്ച് വന്നാല്‍ മതി. ഇത്തരത്തില്‍ പേരടിച്ച് വരുന്ന മാധ്യമ വിശാരദന്‍മാരെ അസൂയയോടെ വിലയിരുത്തുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ പുരോഗമനപക്ഷത്ത് വരെയുണ്ട്.

കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് ഇടപെടാനുള്ള ഒരു വിഷയവുമില്ലെ? ഇവിടെ മാറ്റി മറിക്കാനുള്ള ഒരു വ്യവസ്ഥയും നിലവിലില്ലേ? എല്ലാ സാമൂഹ്യ സാഹചര്യങ്ങളും തീര്‍ത്തും ഭദ്രമാണോ? മാധ്യമ പ്രവര്‍ത്തകര്‍ അഴിമതിയില്‍ നിന്നും മുക്തരാണോ? റിയല്‍ എസ്റേറ്റ് ബിസിനസില്‍ നുരക്കുന്ന എത്രയെത്ര മാധ്യമ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് നുരക്കുന്നുണ്ട്. വാര്‍ത്താ ഭീഷണിയിലൂടെ ലക്ഷാധിപതികളായ മാധ്യമ പ്രവര്‍ത്തകരും നമുക്ക് മുന്നില്‍ മാന്യരായ മാതൃകകളാവുന്നു. മാധ്യമപ്രവര്‍ത്തകരായാല്‍ എന്തുമാവാം എന്ന ഒരു ബോധമാണ് ഇവരെ ഭരിക്കുന്നത്. ഈ അഹങ്കാരത്തിന്റെ മകുടത്തില്‍ നിന്നുകൊണ്ടാണ് നന്‍മകള്‍ ബാക്കിയുള്ള പുരോഗമന പ്രസ്ഥാനത്തിനെതിരെ കല്ലെറിയുന്നത് ഒരു ഫാഷനാക്കി മാറ്റി അവര്‍ നില്‍ക്കുന്നത്.

പുരോഗമന പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയെ കുറിച്ച് പരിതപിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ചമച്ചാണ്. ആ പ്രസ്ഥാനത്തിലെ ഒരു രാമനും ഒരു രാവണനും തമ്മിലുള്ള യുദ്ധം. അതിലുള്ള കണ്ണീര്‍കഥകളാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. രാമന്റെ അടി, രാവണന്റെ വീഴ്ച. രാവണന്റെ പക്ഷം രാമനെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍. രാമന്‍ പണ്ട് തൊടുത്ത അമ്പെയ്ത്തുകളുടെ നിറം പിടിപ്പിച്ച കഥകള്‍. രാവണന്റെ പത്ത് തലയുടെ പത്ത് കല്‍പ്പനകള്‍...ഇങ്ങനെ പോവും എഴുത്ത് രീതികള്‍. ഈ രാമനും രാവണനും കളി ഒരിക്കലും അവസാനിക്കുന്നില്ല. പ്രസ്ഥാനങ്ങള്‍ മാത്രം നന്നായാല്‍ മതിയോ. പ്രസ്ഥാനങ്ങളെ നന്നാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്, എഴുത്തുകാര്‍ക്ക് ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലെ? പുരോഗമന പക്ഷത്തുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലയുള്ള ഈ വാര്‍ത്തകള്‍ എഴുതി പിടിപ്പിക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ട് അവര്‍ ‘പലതിനും മുന്നില്‍’ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നിര്‍മിച്ച് കൊടുക്കുന്നു. കേരളത്തിന്റെ മാധ്യമരംഗത്തിന് ചികിത്സയില്ലാത്ത അര്‍ബുദമാണ് പിടിപെട്ടിരിക്കുന്നത്.

പഴയ എസ് എഫ് ഐ ക്കാരന്‍, പഴയ ഡി വൈ എഫ് ഐ തീപ്പൊരി. ഇവരൊക്കെയാണ് പല ‘മ’ പത്രങ്ങളിലുമിരുന്ന്് പണിയുന്നത്. ഇവര്‍ പണ്ട് അങ്ങനെയൊക്കെ ആയിരുന്നു എന്നതുകൊണ്ട് ഇന്ന് അവര്‍ എഴുതുന്ന കള്ളങ്ങള്‍ക്ക് വിപ്ളവപ്രവര്‍ത്തനത്തിന്റെ നന്‍മ ഉണ്ടാവണമെന്നുണ്ടോ? ഇക്കൂട്ടര്‍ പറയുന്നത് പുരോഗമന പ്രസ്ഥാനമാകെ അപചയപ്പെട്ടു എന്നാണ്. അതിന്റെ ഭാഗമായാണ് ഇവര്‍ ഇവിടങ്ങളിലേക്ക് ചേക്കേറിയത്. വിഷമം വന്നാല്‍ ചിലര്‍ കള്ള് കുടിക്കില്ലെ? അതു പോലെ. ഇവര്‍ ഒരിക്കലും ഒന്നിനോടും ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ല എന്നതാണ് പരമമായ സത്യം. നന്‍മ നഷ്ടപ്പെട്ടുപോയ പടുജന്‍മങ്ങള്‍. നന്‍മയുടെ ബോധം ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന് ഉറവപോട്ടി വരേണ്ട ഒന്നാണ്. എന്റെ നാടിതെന്ന ചിന്ത. എന്റെ നാടിന് വേണ്ടി ഒരു നിമിഷം എന്ന ചിന്ത. ഈ പടുജന്‍മങ്ങളുടെ മൂല്യച്യുതിയുടെ ഭാഗം മാത്രമാണ് അവരുടെ നുണക്കഥകള്‍. അത് നുണഞ്ഞ് കറുപ്പ് തീന്ന കാക്കകളെപ്പോലെ മസ്തിഷ്കം മരവിപ്പിക്കുക എന്നത് വായനക്കാരന്റെ വിധിയും.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ എന്റെ വാളില്‍ ഒരു സുഹൃത്ത് സിന്ധു സൂര്യകുമാറിന്റെ കവര്‍സ്റോറി പോസ്റ് ചെയ്തിരിക്കുന്നു. സി പി ഐ എംനെ കടന്നാക്രമിക്കുന്നു, ഇവിടെയും. സിന്ധു സൂര്യകുമാര്‍ പതിഞ്ഞ താളത്തിലാണെങ്കിലും വായില്‍ തോന്നുന്നതെല്ലാം കോതക്ക് പാട്ടെന്ന പോലെ ആധികാരികമായി അവതരിപ്പിക്കുകയാണ്. ആക്രമണം നടത്തുകയാണ്. സാധാരണ ഇവരുടെ അവതരണവും പ്യാാാവുൂംംം..... പ്യാാാവുൂംംം.....എന്ന ഒരു മ്യൂസിക്കും താരാട്ട് പാട്ടുപോലെ നമ്മളെ ഉറക്കി കളയും. പക്ഷെ, ഇവിടെ വളരെ ആധികാരികമായാണ് സിന്ധു സൂര്യകുമാര്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ പറ്റി പ്രസ്ഥാവിക്കുന്നത്. തറപ്പിച്ചുറപ്പിച്ച് സ്ഥാപിക്കുകയാണ്. ഒരു പാവം പെണ്‍കുട്ടിയുടെ രൂപഭാവത്തോടെ നില്‍ക്കുന്ന നിഷ്കളങ്കയല്ലേയെന്ന് കരുതി ഈ പരിപാടി കാണുന്ന ഒരു നിഷ്പക്ഷന്, മനുഷ്യസ്നേഹിക്ക് അന്ധമായി വിശ്വസിക്കാന്‍ ആവശ്യമായ എല്ലാ പൊടിക്കൈകളും ആ പരിപാടിയിലൂടെ സിന്ധുസൂര്യകുമാര്‍ വിളമ്പുന്നുണ്ട്. ഫേസ് ബുക്കില്‍ വസൂരി പോലെയാണ് ഈ വസ്തുതാ വിരുദ്ധമായ പരിപാടി പടര്‍ന്ന് പിടിക്കുന്നത്.

സിന്ധു സൂര്യകുമാര്‍ അവതരിപ്പിച്ച് സ്ഥാപിക്കുന്നതിന്റെ രത്നചുരുക്കം ഇതാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുവാനുള്ള കുത്തകാവകാശം സി പി ഐ എംന്റെ കൈയ്യിലാണ്. സിപിഐ എം ഈ സമൂഹത്തിലെ വെറുക്കപ്പെടേണ്ട ഒരു ഛിദ്രശക്തിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ അവര്‍ കൊന്നു കളയും. സിപിഐ എം നേതാക്കളെ നേതാക്കളായി ചന്ദ്രനില്‍ നിന്ന് നേരെ ഭൂമിയിലേക്ക് ഇറക്കുകയാണ്. പിണറായി വിജയന്‍ ജനിച്ച് വീണത് പി ബി മെമ്പറായിട്ടാണ്. നേതാക്കള്‍ക്ക് രാഷ്ട്രീയം ഉപജീവനമാര്‍ഗമാണ്. സിപിഐ എം ന്റെ രക്തസാക്ഷികളാവുന്ന പ്രവര്‍ത്തകര്‍ (ആ കൊലപാതകങ്ങളില്‍ അത്ര വലിയ കാര്യമൊന്നുമില്ല) സാധാരണക്കാരാണ്. ഇവരൊന്നും നേതാക്കന്‍മാരാവാന്‍ സാധ്യതയില്ലാത്ത, (!) പ്രത്യേക വിഭാഗത്തില്‍പ്പെട്ട സി പി എം പ്രവര്‍ത്തകരാണ്. സ്വന്തം ജില്ലയില്‍ ഇത്തരത്തില്‍ അക്രമണം നടക്കുമ്പോള്‍ ചിരിക്കാത്ത, കൊടും ക്രൂരതയുടെയും അഴിമതിയുടെയും വക്താവായ പിണറായി വിജയന്‍ മിണ്ടാതെ ആസ്വദിച്ചിരിക്കുന്നു. ഈ അവതരണത്തിന് മേമ്പൊടിയായി പിണറായി വിജയന്റെ ചിരിക്കാത്ത ഭാവങ്ങള്‍ (മാക്സിമം ക്രൂരമായ ആംഗിളുകളില്‍ കഷ്ടപ്പെട്ട് എടുത്തത്) ആവശ്യത്തിന് ചേര്‍ക്കുന്നുണ്ട്. അങ്ങനെ വിഭവം ഉഷാറായി.

പിണറായി വിജയന്റെ മക്കളെ പറ്റി പറയുന്നു, ഭാര്യയെ പറ്റി പറയുന്നു. നേരത്തെ ഒരു അവതരണത്തില്‍ അദ്ദേഹത്തിന്റെ വീടിനെ പറ്റി സിന്ധുസൂര്യകുമാര്‍ പറഞ്ഞിരുന്നു. ലാവ്ലിന്‍ പല അവതരണങ്ങളില്‍ കണ്ണീര്‍ വാര്‍ത്ത്, മൂക്ക് ചീറ്റി, ചങ്കെടുത്ത് കൈയ്യില്‍ വെച്ച് അവതരിപ്പിച്ചിരുന്നു. സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണിലും സിന്ധു സൂര്യകുമാര്‍ മനോരമയിലുള്ള ഭര്‍ത്താവിന്റെ കൂടെ വിസിറ്റ് നടത്തിയിട്ടുണ്ട്. അവിടുത്തെ പിണറായിയുടെ ഫോട്ടോയുടെ ക്രൂരഭാവമായിരുന്നു ഒരു ആഴ്ചത്തെ കവര്‍സ്റോറി. പിണറായി വിജയനെ സിന്ധു സൂര്യകുമാര്‍ ഇത്രയും കാലം നുണ പറഞ്ഞ് ആക്രമിച്ചതിന്റെ നാലിലൊന്ന് തിരികെ ആക്രമിച്ചാല്‍ താങ്ങാനുള്ള ശേഷി സിന്ധു സൂര്യകുമാറിനുണ്ടോ? (പിണറായിയെ പറ്റി അവതരിപ്പിച്ചതിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് കാലം തെളിയിച്ചിട്ടുണ്ട്, തെളിയിക്കുന്നുമുണ്ട്. എന്നാല്‍, സിന്ധു സൂര്യകുമാര്‍ കഷ്ടപ്പെട്ട്(!) എഴുതി അവതരിപ്പിക്കുന്ന പച്ചക്കള്ളങ്ങള്‍ ജീവിക്കുന്ന കള്ളങ്ങളായി യു ട്യൂബിലും ജനങ്ങളുടെ മനസിലും ഉണ്ട്. സിന്ധുസൂര്യകുമാര്‍ പറയുന്നത്ര ക്രൌര്യമുള്ള, പകയും വിദ്വേഷവുമുള്ള പാര്‍ട്ടിയാണെങ്കില്‍ ഈ കൊച്ച് ഇന്ന് അവതരണം നടത്താന്‍ ഉണ്ടാവുമോ?)

മറ്റുള്ളവരുടെ കുടുംബത്തെ പറ്റി ഇങ്ങനെ നിരന്തരം പറയുന്നവര്‍ക്ക് അവനവന്റെ കുടുംബത്തെ പറ്റി പറയുന്നതും കേള്‍ക്കുവാനുള്ള വിശാല മനസ്കത വേണം. അത് മലവെള്ളം പോലെ അങ്ങനെ കുതിച്ച്, മദിച്ച് വരുമ്പോള്‍ ആ മോശം പിണറായിയുടെ ചങ്കുറപ്പോടെ അതിനെ നേരിടാന്‍ സിന്ധു സൂര്യകുമാറിനാവുമോ? അത്ര വലിയ ഉറപ്പൊന്നും സിന്ധുവിനില്ല എന്നത് കണ്ടാലറിയാം. ആ കാര്യങ്ങള്‍ വിശദീകരിച്ച് ഇവിടെ എഴുതാത്തതും ആ തിരിച്ചറിവിന്റെ പുറത്താണ്. മറ്റുള്ളവന്റെ ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളത് പോലെ വിളമ്പുമ്പോള്‍, തന്റെ ഉള്ള കാര്യങ്ങള്‍ ഉള്ളതായി തിരിച്ച് കിട്ടുന്ന ഒരു ദിവസം വിദൂരമല്ല എന്നത് മനസില്‍ വെച്ചാല്‍ നല്ലത്.

സി പി ഐ എംന്റെ കണ്ണൂര്‍ ജില്ലയിലെ എല്ലാ രക്തസാക്ഷികളെയും സിന്ധു സൂര്യകുമാറിന് അറിയാമോ? അതില്‍ ഒരു നേതാവും ഇല്ലെ? സിന്ധു സൂര്യകുമാര്‍ പറഞ്ഞത് പോലെ ഓട്ടോറിക്ഷാ ഡ്രൈവറും കൂലിപ്പണിക്കാരും മാത്രമേ കണ്ണൂരില്‍ രക്തസാക്ഷികളായിട്ടുള്ളോ? സിന്ധു സൂര്യകുമാറിന്റെ അഭിപ്രായത്തില്‍ ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍, കൂലിപ്പണിക്കാരന്‍ തുടങ്ങിയവരൊക്കെ കുറഞ്ഞവരാണോ, ബീഡി തെറുപ്പുകാര്‍ അപ്പോള്‍ അതിലും കുറഞ്ഞവരായിരിക്കുമല്ലോ. അത്തരത്തിലുള്ള തൊഴിലാളികളൊന്നും കണ്ണൂരില്‍ സിപിഎം നേതാക്കളായിട്ടില്ലേ. ഏഷ്യാനെറ്റിന്റെ എ സി മുറിയിലിരുന്ന് പുതിയ ചരിത്രം രചിക്കരുത്. ആ സുഖശീതളിമയ്ക്കപ്പുറം ഒരു ലോകമുണ്ട്. അതിലേക്കിറങ്ങണം.

ഈ ആഗോളവത്കരണ കാലത്തും പി സായ്നാഥിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ട്. ശമ്പളത്തിനുമപ്പുറത്ത് ശരിയുടെയും നന്‍മയുടെയും പാതയിലൂടെ നടക്കുന്നവര്‍. ജനങ്ങളുടെ ഇടയില്‍, തെരുവുകളില്‍, കുടിലുകളില്‍ കയറാന്‍; ജീവിക്കാന്‍ മടിയില്ലാത്തവര്‍. ദരിദ്രനാരായണന്റെ നിറം മങ്ങിയ മണ്‍കിണ്ണത്തിലെ കഞ്ഞി മുഖം ചുളിക്കാതെ കുടിക്കുന്നവര്‍. അവര്‍ പറയുന്ന നന്‍മയുള്ള കഥകളും ചിത്രങ്ങളും ഒരു ഭാഗത്ത് നില്‍ക്കുമ്പോഴാണ്. കള്ളങ്ങളും ഇഷ്ടക്കാരുടെ ഫോണ്‍ സംഭാഷണങ്ങളിലെ നുറുങ്ങുകളും ഭാവനയും കലര്‍ത്തി നടത്തുന്ന സിന്ധു സൂര്യകുമാരികളുടെ ഇത്തരത്തിലുള്ള നപുംസക ഭാവത്തിലുള്ള പ്രഹസനങ്ങള്‍ മറുഭാഗത്ത് നില്‍ക്കുന്നത്. നിങ്ങള്‍ കളിച്ചോളൂ, പക്ഷെ, രക്തസാക്ഷികളോട് കളിക്കരുത്. അവരുടെ പേരുകള്‍ ഉച്ഛരിക്കാനുള്ള ധാര്‍മികാവകാശം സമൂഹത്തോട് ഒരു ബാധ്യതയുമില്ലാത്ത സിന്ധു സൂര്യകുമാറിനെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കില്ല.

റൂപ്പര്‍ട്ട് മര്‍ദോക്കിന്റെ മാധ്യമ പരിലാളനയും സായിപ്പിന്റെ മുന്നില്‍ കവാത്ത് മറന്ന ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗബോധവും സിന്ധു സൂര്യകുമാറിന്റെ അറിവും സത്യവും നന്‍മയും കൂടി ചേരുമ്പോള്‍ ഏഷ്യാനെറ്റ് ഉന്നതങ്ങളിലേക്കെത്തുന്നു. നേരോടെ! നിരന്തരം!! നിര്‍ഭയം!!! .

രഞ്ജിത്ത് ശ്രീധര്‍,
പരിയാരം,
മട്ടന്നൂര്‍,
കണ്ണൂര്‍
ഫോണ്‍ : 9048354779

Comments  

 
+5 # RE: സിന്ധുസൂര്യകുമാ റും ജോണ്‍ ബ്രിട്ടാസും അഥവാ അറിവുംസത്യവും വര്‍ഗബോധവും — സെയിദ് ഷിയാസ് 2012-03-12 06:07
ഏഷ്യനെറ്റ് എന്ന പ്രസ്ഥാനം വാടകയ്ക്ക് വച്ചിരിക്കുന്ന ചിലയ്ക്കുന്ന വെറും ഒരു യന്ത്രം മാത്രമാണ് സിന്ധു. ഇവരുടെ ചുണ്ടുകള്‍ കുത്തകകള്‍ക്കും അഴിമതിക്കും എതിരായി ചിലച്ചാല്‍ അന്ന് ഏഷ്യാനെറ്റ്‌ തന്നെ ഈ കിളിയേയും കൊന്നു ചാനല്‍ പുഴകളില്‍ ഏതെങ്കിലും ഒന്നിലേക്ക് വലിച്ചെറിഞ്ഞു കളയും.
Reply | Reply with quote | Quote
 
 
+3 # rc — sunil 2012-03-12 09:40
മാധ്യമ പ്രവര്ത്തനം ഇന്നൊരു നല്ല കച്ചവടമാണ്....
നല്ല കച്ചവടക്കാരന്‍ എപ്പോഴും ലാഭം തേടിയാണ് പോകുന്നത്...
അല്ലാതെ... സാമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു മാധ്യമ പ്രവര്‍ത്തകരും...
ഈ നേരും നെറിയും കേട്ട കാലത്ത് ഇല്ല എന്നു ഞാന്‍ കരുതുന്നു...
സിന്ധു സൂര്യകുമാറിനെ പോലുള്ളവര്‍ എത്ര കാലമായി ഈ പ്രസ്ഥാനത്തെ ആക്രമിക്കാന്‍
ശ്രമിക്കുന്നു... ഈ ഇടത് പ്രസ്ഥാനങ്ങളോടു ള്ള ശത്രുത ഇത്തരക്കാര്‍ക്ക ് ഇന്നോ ഇന്നലയോ
തുടങ്ങിയതല്ല ഈ പ്രസ്ഥാനം ജനിച്ചകാലം മുതല്‍ തുടങ്ങിയതാണ്....
അതിനോയൊക്കെ തരണം ചെയ്തു തന്നയാണ് ഇടത് പ്രസ്ഥാനങ്ങള്‍ ഇതുവരെ വളര്‍ന്നതും....
എല്ലാ മാധ്യമങ്ങള്ക്കു ം അവരുടേതായ കച്ചവട താല്പര്യങ്ങള്‍ ഉണ്ട്...
കേരളത്തിലെ പത്രങ്ങളില്‍ മനോരമ് ക്രിസ്ത്യാനിക്ക ് വേണ്ടിയും കൌമുദി ഈഴവന് വേണ്ടിയും മാതൃഭൂമി നായന് വേണ്ടിയും ചന്ദ്രിക
മുസ്ലീമിന് വേണ്ടിയും എഴുതുന്നു അല്ലാതെ മനുഷ്യര്‍ക്ക് വേണ്ടി ആരും എഴുതുന്നില്ല...
സിന്ധു സൂര്യകുമാറിന് മാര്‍ഡോക്ക് സായിപ്പ് മാത്രമാവില്ല ശംബളം കൊടുക്കുന്നത്....
വാങ്ങുന്ന കാശിനോടും അത് കൊടുക്കുന്നവരോട ും കൂറുള്ള പെണ്ണ് തന്നയാണ് സിന്ധു..,,
റിയാലിറ്റി ഷോ എന്നപേരില്‍ ചാനലുകള്‍ നടത്തുന്ന തീവെട്ടി കൊള്ളയും അതിനുള്ളിലെ റിയാലിറ്റിയും
ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കു ന്നു....
തങ്ങള്‍ കാണുന്നത് വെറും ഷോയാണെന്നും അതിനുള്ളിലെ റിയാലിറ്റി മദ്യവും വ്യഭിചാരവും മാത്രമാണെന്ന്
ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കു ന്നു
Reply | Reply with quote | Quote
 
 
-1 # RE: സിന്ധുസൂര്യകുമാ റും ജോണ്‍ ബ്രിട്ടാസും അഥവാ അറിവുംസത്യവും വര്‍ഗബോധവും — Pazheya SFI member 2012-03-12 23:00
കമ്മ്യൂണിസം കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ സമയം ആയിരിക്കുന്നു. കേരളം പുരോഗമാകിനെമ്ങ് ങില്‍ ഈ ഇടതു നേതാക്കളെ എല്ലാം ചന്ദ്രനിലേയ്ക്ക ് തന്നെ തിരിച്ചു അയക്കണം. വെറും വിഡ്ഢികള്‍ മാത്രം വിശ്വസ്കുന്ന ഈ പ്രസ്ഥാനം കേരളത്തിലും Bengalilum മാത്രം ഒതുങ്ങി നില്‍ക്കുന്നു.
Reply | Reply with quote | Quote
 
 
0 # സബീര്‍ സൗദിഅറേബ്യ — abdu sabeer 2012-03-13 19:02
:lol: :-)
Reply | Reply with quote | Quote
 
 
+1 # സബീര്‍ സൗദിഅറേബ്യ — abdu sabeer 2012-03-13 19:03
:lol: :lol: :lol: :lol: :lol:
Reply | Reply with quote | Quote
 
 
0 # RE: സിന്ധുസൂര്യകുമാ റും ജോണ്‍ ബ്രിട്ടാസും അഥവാ അറിവുംസത്യവും വര്‍ഗബോധവും — dileep 2012-03-14 11:03
:lol:
Reply | Reply with quote | Quote
 
 
0 # member — dileep 2012-03-14 11:06
;-)
Reply | Reply with quote | Quote
 
 
0 # RE: സിന്ധുസൂര്യകുമാ റും ജോണ്‍ ബ്രിട്ടാസും അഥവാ അറിവുംസത്യവും വര്‍ഗബോധവും — balakrishnan 2012-03-14 19:04
പ്രിയ രഞ്ജിത്ത് , വളരെക്കാലമായി ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക ്കിടയില്‍ പറഞ്ഞു കൊണ്ടിരിക്കുന്ന , എന്നാല്‍ ആരും ചെവി കൊടുക്കാത്ത ഒരു സുപ്രധാന വിഷയം താങ്കള്‍ ഇവിടെ ചര്‍ച്ചക്കായി സമര്‍പ്പിച്ചിരി ക്കുന്നു. അഭിവാദ്യങ്ങള്‍. നല്ല നല്ല വിഷയങ്ങള്‍ തെളിഞ്ഞ കാഴ്ചപ്പാടോടെ അവതരിപ്പിക്കാന് ‍ ഉള്ള താങ്കളുടെ കഴിവ് ഇനിയും നന്നായി ഉപയോഗിക്കുക. ആസംസകള്‍.

ബാലകൃഷ്ണന്‍
Reply | Reply with quote | Quote
 
 
+1 # very good — joshy mathew 2012-03-15 12:14
ചവറു സ്റ്റോറി -നല്ല വിലയിരുത്തല്‍ നന്നായിടുണ്ട് അഭിവാദ്യങ്ങള്‍
Reply | Reply with quote | Quote
 
 
0 # vargabodavum — navya 2012-03-16 05:51
nalla lekhanamayi.channel talk shows muthal varthavare elleam angeyattam partivirudhamak an matsarikkunna ee kalath,john britasine polullavar parti channelil ninnirangi asianetil chekkerumbol , itharam chila ormapeduthaluka lum tiruthalukalum avasyaman
Reply | Reply with quote | Quote
 
 
+1 # RE: സിന്ധുസൂര്യകുമാ റും ജോണ്‍ ബ്രിട്ടാസും അഥവാ അറിവുംസത്യവും വര്‍ഗബോധവും — അന്വേഷി 2012-03-17 18:41
സായിപ്പിന്‍റെ അമേധ്യം ആണെങ്കിലും മധുരം ഉണ്ടെങ്കില്‍ ഉറുമ്പ് ഒന്ന് നക്കി നോക്കും ..
Reply | Reply with quote | Quote
 
 
0 # Very Gud — Musthafa Ponnani 2012-03-21 08:01
:lol: :lol:
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh