കത്തുകള്‍
പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

സ്വപ്നസാക്ഷാത്കാരത്തിന്
നമ്മുടെ പാര്‍ട്ടി മാത്രമേയുള്ളു മുന്നില്‍

എം കേളപ്പന്‍

തിരുവനന്തപുരത്തു നടന്ന ഇക്കഴിഞ്ഞ സംസ്ഥാനസമ്മേളനം വരെ സി പി ഐ എം സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന ഞാന്‍ കമ്മിറ്റിയില്‍ നിന്നൊഴിവായി. കോഴിക്കോട്ടു വച്ചു നടന്ന 20-ാം കോണ്‍ഗ്രസ്സില്‍ പ്രതിനിധിയുമായില്ല. ഇതില്‍ ചിലര്‍ക്ക് വല്ലാത്ത വേദനയും സ്നേഹത്തില്‍ പൊതിഞ്ഞ രോഷവുമുണ്ട് എന്നു ഞാന്‍ മനസ്സിലാക്കുന്നു. സമ്മേളനത്തിനു മുമ്പു തന്നെ ചിലര്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്നൊഴിവാകരുതെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചിരുന്നു. സമ്മേളനത്തിനുശേഷം അമ്പതിലേറെ ഫോണ്‍ കോളുകള്‍ എന്നെ തേടിയെത്തി. അതില്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്നൊഴിവായത് ശരിയായില്ലെന്നും പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പ്രതിനിധിയാകാത്തത് ശരിയായില്ലെന്നും പറഞ്ഞവരുമാണ്. ഫോണ്‍ ചെയ്തവരുടെ കൂട്ടത്തില്‍ എനിക്കറിയാത്തവരുണ്ട്. എന്റെ പുസ്തകങ്ങള്‍ വായിച്ചവരുണ്ട്. കര്‍ഷകതൊഴിലാളിമാസികയിലെ സ്ഥിരം എഴുത്തുകാരനായിരുന്ന എന്റെ ലേഖനങ്ങളും കഥകളും കവിതകളും വായിച്ചവരുമുണ്ട്.

ഞാന്‍ മൂരിക്കാരന്‍ കേളപ്പനായിരുന്നു.(കന്നുപൂട്ടുതൊഴിലാളി) എന്നെ ഞാനാക്കി മാറ്റിയത് എന്റെ പാര്‍ട്ടിയാണ്. എന്നെ എം.കെ.പണിക്കോട്ടിയാക്കിയതും ആസ്തികനായ ഞാന്‍ നാസ്തികനായതും മലയാളികളില്‍ പലരും അറിയുന്ന ഒരാളായതും ചെറുതും വലുതുമായ 12 പുസ്തകങ്ങളുടെ കര്‍ത്താവായതും എല്ലാം പാര്‍ട്ടിയും പ്രവര്‍ത്തിച്ച ബഹുജനസംഘടനകളും നല്‍കിയ ഊര്‍ജ്ജത്തിന്റെ പിന്‍ബലത്താലാണ്. മണ്‍മറഞ്ഞുപോയവരും അല്ലാത്തവരുമായ അനിഷേധ്യനേതാക്കുടെ ഉപദേശനിര്‍ദ്ദേശങ്ങളും മാര്‍ഗരേഖകളുമാണ, ജനങ്ങള്‍ക്കുവേണ്ടി പോരാടി വീരമൃത്യു വരിച്ച ധീരരക്തസാക്ഷികളുണ്ടാക്കിയ ഉശിരും ഉന്മേഷവുമാണ് എനിക്ക് എന്നും ഊര്‍ജ്ജമായത്.

ഫോണ്‍ചെയ്തവരില്‍ കൂടുതലും കര്‍ഷകതൊഴിലാളി രംഗത്തുള്ളവരാണ്. എന്നെ അറിയുന്ന എന്റെ സഖാക്കള്‍. അവരുടെ ഉത്കണ്ഠകള്‍ ചിലപ്പോള്‍ വഴിമാറി സഞ്ചരിച്ചാലോ എന്ന ഉള്‍ഭയത്തിലാണ് ഞാനിതെഴുന്നത്. എഴുതാന്‍ ഏറെ വിഷമമുണ്ടെങ്കിലും ഈ എഴുത്തിന്റെ ആവശ്യകത എന്നില്‍ ഊര്‍ജ്ജം നിറക്കുന്നു.

സംസ്ഥാന സമ്മേളനത്തിന് പോകുമ്പോള്‍ തീരെ സുഖമുണ്ടായിരുന്നില്ല. സമ്മേളനത്തിനു പുറപ്പെടുമ്പോള്‍ തന്നെ ഞാന്‍ കരുതിയതാണ് സംസ്ഥാനകമ്മിറ്റിയില്‍ നിന്നൊഴിവാകണമെന്ന്. പുതിയ സംസ്ഥാനകമ്മിറ്റി തെരഞ്ഞെടുപ്പിന് വേണ്ടി കമ്മിറ്റിചേരുമ്പോള്‍ “ആരെങ്കിലും ഒഴിവാകാന്‍ തയ്യാറുണ്ടോ” എന്ന ചോദ്യം വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് ഞാന്‍ തയ്യാറാണ് എന്ന് പറയാന്‍ തീരുമാനിച്ചതായിരുന്നു. കമ്മറ്റിയുടെ തലേദിവസം രാത്രി പ്രിയങ്കരരായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എന്നോട് സംസാരിച്ചതിനിടയില്‍ “ഈ അസുഖവും കൊണ്ട് സജീവമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമോ സഖാവേ.., കുറച്ച് വിശ്രമം നല്ലതല്ലേ” എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഞാനെന്റെ ഇംഗിതം തുറന്ന് പറഞ്ഞു. “എന്നാല്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകുന്ന കാര്യം ആലോചിക്കാം” എന്ന് അവരും പറഞ്ഞു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്പിച്ചതും പാല് എന്നു പറഞ്ഞതുപോലെ ആ കാര്യം ശരിയായി.

തിരുവമ്പാടിയില്‍ വച്ച് സി പി ഐ എംന്റെ കോഴിക്കോട് ജില്ലാസമ്മേളനം നടന്നപ്പോള്‍ എന്നെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ വളരെയേറെ ശാഠ്യം പിടിച്ചതാണ്. അവിടെനിന്ന് ഒഴിവാകാന്‍ കഴിഞ്ഞില്ല. മേല്‍ കമ്മിറ്റി സഖാക്കള്‍ കൂടി പങ്കെടുത്ത യോഗം എന്നെ ഒഴിവാക്കിയില്ല. വല്ലാത്തൊരു വാശിയോടെ ഒഴിവാകാന്‍ ശ്രമിച്ചത് പ്രായംകൊണ്ടല്ല, രോഗം കൊണ്ടാണ്. അവശനായി കഴിഞ്ഞാല്‍ പിന്നെ പുതിയ സഖാക്കള്‍ക്ക് കടന്നുവരാന്‍ കഴിയാതെ അതിനൊരു വിഘാതമായി ചടഞ്ഞുകൂടുന്നത് ശരിയല്ലെന്ന ഉറച്ച അഭിപ്രായം മനസിലുള്ളതുകൊണ്ടാണ്.

വയസ്സ് 84 ആയി. കാഴ്ചക്ക് അത്ര മതിക്കുകയില്ല. ഒരു രോഗിയാണെന്ന് ആരും പറയില്ല. പക്ഷെ, എല്ലാ സുപ്രധാന ആന്തരിക അവയവങ്ങള്‍ക്കും കുറേശ്ശെ തകരാറുണ്ട്. അരനൂറ്റാണ്ട് പുകവലിച്ചതുമൂലം കരള്‍ ചുരുങ്ങിപ്പോയി. ശ്വാസംമുട്ടല്‍ സ്ഥിരം സഹയാത്രികനാണ്. സ്റെപ്പുകള്‍ കയറാന്‍ പാടില്ല. നേരിയ കയറ്റംപോലും നിഷിദ്ധമാണ്. നിന്നുകൊണ്ട് സംസാരിച്ചുകൂട. അഞ്ച് മിനിറ്റിലധികം നടക്കാന്‍ പാടില്ല. 2000-ല്‍ പുകവലി നിര്‍ത്തിയെങ്കിലും അതിന്റെ കുഴപ്പങ്ങള്‍ ഇപ്പോഴും പിറകെയുണ്ട്. ഒരു കിഡ്നിക്ക് സാരമായ കുഴപ്പമാണ്. ഇടക്കിടക്ക് മൂത്രത്തില്‍ പഴുപ്പു വരും. 1961-ല്‍ പിടികൂടിയ വയറിനെ ബാധിച്ച അസുഖം ഇപ്പോഴുമുണ്ട്. എരിവും പുളിയുമില്ലാത്ത ഭക്ഷണമാണ് അതിന്റെ പ്രധാനചികിത്സ. പക്ഷെ, അതൊന്നും രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തു പലപ്പോഴും പാലിക്കാന്‍ സാധിക്കാത്ത കാര്യമാണ്.

ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഒരു പ്രതിഷേധയോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴാന്‍ പോയി. സഖാക്കള്‍ കുതിച്ച് വന്ന് താങ്ങിയത് കാരണം വീണില്ല. തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതായിരുന്നു. ഇടതുഭാഗം തളര്‍ന്നുപോയി. ഇപ്പോഴും പൂര്‍ണ്ണമായി ഭേദമായിട്ടില്ല. ഇടതുകാലും കൈയും എന്റെ ഇഷ്ടങ്ങള്‍ മുഴുവന്‍ അംഗീകരിക്കില്ല. ഓര്‍മ്മശക്തി വളരെ കുറവാണ്. ഒരു ഹൃദയ വാള്‍വ് അടഞ്ഞുപോയിരുന്നു. ഇപ്പോള്‍ ചികിത്സയിലൂടെ തുറന്നു. അതിന്റെ വിഷമതകള്‍ വല്ലാതെ അലട്ടുന്നു. ഡയബറ്റീസ് ഈ അടുത്ത കാലത്താണ് പിടികൂടിയത്. രക്തപരിശോധന നടത്തിയപ്പോള്‍ 550 ആയിരുന്നു പഞ്ചസാരയുടെ അളവ്. ഇപ്പോള്‍ 200 ല്‍ താഴെ പിടിച്ചുകെട്ടി. എങ്കിലും ചിലപ്പോഴൊക്കെ അവന്‍ ചാടിക്കുതിക്കും.

ഒരു കണ്ണിനുമാത്രമെ അല്പം കാഴ്ചയുള്ളൂ. തിമിരമാണ്. ഓപ്പറേഷന്‍ ചെയ്യാന്‍ താമസിച്ചുപോയി. കുറെമുമ്പ് ഞാന്‍ എഴുതിയ ഒരു പച്ച മലയാളകവിതയിലെ രണ്ട് വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

“പ്രായവും രോഗവും കൈകോര്‍ത്ത് വന്നപ്പോള്‍
പാവം ഞാന്‍ വല്ലാതെയായിപ്പോയി.”
ചരിത്രപ്രധാനമായ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സംസ്ഥാനസമ്മേളനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അസുഖം ബാധിച്ച് കിടപ്പിലായി. 4 ദിവസം ആശുപത്രിയിലും ഒരുമാസത്തിലേറെ വീട്ടിലും വിശ്രമിച്ചു സുഖമായതിനുശേഷമാണ് കോഴിക്കോട്ടേക്ക് തിരിച്ചത്. 15 ദിവസം കോഴിക്കോടു തന്നെ താമസിച്ചു. സമ്മേളനം തുടങ്ങി അവസാനിക്കുന്നതുവരെ പ്രതിനിധിഹാളിന്റെ വരാന്തയില്‍ തങ്ങി. ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍.

ദീര്‍ഘകാലം ബാലസംഘത്തിന്റെ ചാര്‍ജ്ജുകാരനായി പ്രവര്‍ത്തിച്ചപ്പോള്‍, ജില്ലയിലെ ഏതാണ്ടെല്ലാ സര്‍വീസ് സംഘടനകളിലെ പാര്‍ട്ടിസഖാക്കളെയും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍, പാര്‍ട്ടിയിലും കര്‍ഷകതൊഴിലാളി സംഘടനകളിലും സജീവമായിരുന്നപ്പോള്‍, പാര്‍ട്ടി ജില്ലാസെക്രട്ടറിയായിരുന്നപ്പോള്‍ ഞാന്‍ കൊടുത്ത കത്തുകള്‍ കൊണ്ടും ഫോണ്‍ വിളികൊണ്ടും മറ്റും പല തലത്തിലുള്ള ഗുണങ്ങളുണ്ടായവര്‍, ജില്ലാപാര്‍ട്ടി ഓഫീസില്‍ പല പല ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയൊക്കെ കാണാന്‍ കഴിഞ്ഞു. അവരുടെയൊക്കെ സ്നേഹാദരങ്ങള്‍ എന്നെ ഹര്‍ഷപുളകിതനാക്കി. ആറുദിവസങ്ങളിലായി ചുരുങ്ങിയത് ഇരുനൂറലധികം ഫോട്ടോകള്‍ക്ക് ഞാനെന്റെ സഖാക്കളുടെ കൂടെ പോസ് ചെയ്തു. സന്തോഷത്തോടെ. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന്റെ വരാന്തയില്‍ 6 ദിവസങ്ങളിലും പൂര്‍ണമായി ഇരിക്കാന്‍ സാധിച്ചത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു. നിസ്വാര്‍ത്ഥസേവന മനോഭാവവും തലക്കനമില്ലാതെ, എല്ലാവരോടും ഒരുപോലെ നന്നായി പെരുമാറുകയും ചെയ്താല്‍, തികച്ചും ജനകീയനാവാന്‍ സാധിച്ചാല്‍- ജനങ്ങള്‍ ഒരിക്കലും അത്തരക്കാരെ മറക്കില്ലെന്ന അനുഭവം വച്ച് ഞാന്‍ ഇവിടെ ഉറക്കെപറയട്ടെ.

എല്ലാ അര്‍ത്ഥത്തിലും ചരിത്രപ്രസിദ്ധമായിതീര്‍ന്ന 20-ാം പാര്‍ട്ടികോണ്‍ഗ്രസ് ഭാവിഭാരതത്തിനും ഭാവികേരളത്തിനും അനല്‍പമായ ഫലം ചെയ്യുമെന്നാണ് എന്റെ ഉറച്ചവിശ്വാസം. കേരളത്തെയും ഭാരതത്തെയും നിലനിര്‍ത്താനും സംരക്ഷിക്കാനും ഇടതുപക്ഷത്തിന്റെ നേതൃസ്ഥാനം വഹിക്കുന്ന സി പി ഐ എം നെ കഴിയുകയുള്ളു എന്ന അവബോധം വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്കും പാര്‍ട്ടിനേതൃത്വം നല്‍കുന്ന വര്‍ഗ-ബഹുജനസംഘടനകള്‍ക്കും കഴിയണം. ഹിന്ദിമേഖലകളില്‍ കടന്നുകയറാനുള്ള തീരുമാനം വെറും പാഴ്വാക്കായി മാറിക്കൂട.

പാര്‍ട്ടികോണ്‍ഗ്രസിന്റെ ആഥിതേയജില്ലയായ കോഴിക്കോടു ജില്ലയെപറ്റി അല്പം - കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള ജില്ലയാക്കി മാറ്റാന്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചോദനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ പോലെ തന്നെ പാര്‍ട്ടി കോണ്‍ഗ്രസ്സ് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനവും തത്തുല്യമായ പങ്കുവഹിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയും, പാര്‍ട്ടികോണ്‍ഗ്രസ് സംഘാടകസമിതി ജനറല്‍സെക്രട്ടറിയുമായ ടി.പി.രാമകൃഷ്ണന്‍ ഒരു ബഹുമുഖ പ്രതിഭയാണ്. പെരുമാറ്റത്തില്‍, എല്ലാവരെയും കൂടി യോജിപ്പിച്ച് പ്രവര്‍ത്തനപഥത്തിലിറക്കുന്ന കാര്യത്തില്‍, എല്ലാമേഖലയിലും കണ്ണെത്തിക്കുന്ന കാര്യത്തില്‍, തലക്കനമില്ലായ്മയില്‍, പാര്‍ട്ടിപ്രവര്‍ത്തനത്തിനു സമാനമായി സാംസ്കാരിക പ്രവര്‍ത്തനവും നടത്തണമെന്ന ഇന്നത്തെ രാജ്യത്തിന്റെ, കേരളത്തിന്റെ ഒഴിച്ചു കൂടാനാവാത്ത തിരിച്ചറിവിന്റെ കാര്യത്തില്‍ അങ്ങിനെ എല്ലാറ്റിലും സഖാവ് തികച്ചും യോഗ്യനാണ്. കഴിവുള്ളവനാണ്. സ്വയമേവ ജില്ലയില്‍ വലിയ മാറ്റം വരുമെന്ന മൌഡ്യബോധം എനിക്കില്ല. ആവേശപൂര്‍വ്വം മുന്നോട്ട് വന്ന ജനങ്ങളെയാകെ രാഷ്ട്രീയവല്‍ക്കരിച്ചും കര്‍മ്മനിരതാക്കുകയും ചെയ്യുന്ന തുടര്‍പ്രവര്‍ത്തനം സ്ഥായിയായി തുടരണം. എങ്കിലെ ഫലം ചെയ്യു.

ആരാണ് ഞാന്‍ എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാവും. ഞാന്‍ മൂരിക്കാരന്‍ കേളപ്പനായിരുന്നു.(കന്നുപൂട്ടുതൊഴിലാളി) എന്നെ ഞാനാക്കി മാറ്റിയത് എന്റെ പാര്‍ട്ടിയാണ്. എന്നെ എം.കെ.പണിക്കോട്ടിയാക്കിയതും ആസ്തികനായ ഞാന്‍ നാസ്തികനായതും മലയാളികളില്‍ പലരും അറിയുന്ന ഒരാളായതും ചെറുതും വലുതുമായ 12 പുസ്തകങ്ങളുടെ കര്‍ത്താവായതും എല്ലാം പാര്‍ട്ടിയും പ്രവര്‍ത്തിച്ച ബഹുജനസംഘടനകളും നല്‍കിയ ഊര്‍ജ്ജത്തിന്റെ പിന്‍ബലത്താലാണ്. മണ്‍മറഞ്ഞുപോയവരും അല്ലാത്തവരുമായ അനിഷേധ്യനേതാക്കുടെ ഉപദേശനിര്‍ദ്ദേശങ്ങളും മാര്‍ഗരേഖകളുമാണ, ജനങ്ങള്‍ക്കുവേണ്ടി പോരാടി വീരമൃത്യു വരിച്ച ധീരരക്തസാക്ഷികളുണ്ടാക്കിയ ഉശിരും ഉന്മേഷവുമാണ് എനിക്ക് എന്നും ഊര്‍ജ്ജമായത്.

ഫോണ്‍ ചെയ്ത നല്ലവരായ സഖാക്കളെ, ഞാന്‍ അങ്ങേയറ്റം ആവേശഭരിതനാണ്. ആത്മസംതൃപ്തിയുടെ അളക്കാനാവാത്ത ആഴങ്ങളിലാണ്്. 1950 മുതല്‍ ഇതുവരെ, ഒരുനടപടിക്കും വിധേയനാവാതെ, ആവുന്നത്ര മൂല്യച്യുതിക്ക് കീഴടങ്ങാതെ, ആദ്യം കര്‍ഷകസംഘത്തിലും പിന്നീട് കര്‍ഷകതൊഴിലാളിരംഗത്തും പ്രവര്‍ത്തിച്ച ഞാന്‍ 10 ല്‍ ചില്ല്വാനം വര്‍ഷങ്ങള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും 20ല്‍ ചില്വാനം വര്‍ഷങ്ങള്‍ സംസ്ഥാനകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളാ''യെന്ന കടമ്മനിട്ട കവിതയിലെ രണ്ടു വരികളിലെ ഉള്ളടക്കം ജീവിതത്തില്‍ ആവുന്നത്ര പകര്‍ത്താന്‍ ശ്രമിച്ചു. സഖാക്കളെ, നാളെ നമ്മുടേതാവണം. നാട് നമ്മുടേതാവണം. ലോകം നമ്മുടേതാകണം. അധ്വാനിക്കുന്ന വര്‍ഗത്തിന്റേതാകണം. മഹാന്മാരായ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും സ്വപ്നസാക്ഷാത്കാരമാകണം. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്ന് നമ്മുടെ മുന്നില്‍ നമ്മുടെ പാര്‍ട്ടി മാത്രമേയുള്ളു. .

Comments  

 
+2 # RE: സ്വപ്നസാക്ഷാത്ക ാരത്തിന് നമ്മുടെ പാര്‍ട്ടി മാത്രമേയുള്ളു മുന്നില്‍ — പി.എസ് രാജശേഖരന്‍ 2012-05-21 14:50
ഹൃദയസ്പര്‍ശിയായ കുറിപ്പ് എന്നില്‍ ഏറെ ഊര്‍ജം നിറക്കുന്നു.
Reply | Reply with quote | Quote
 
 
+1 # സഖാക്കളെ — ashish abraham 2012-05-22 18:36
സഖാക്കളെ, നാളെ നമ്മുടേതാവണം. നാട് നമ്മുടേതാവണം. ലോകം നമ്മുടേതാകണം. അധ്വാനിക്കുന്ന വര്‍ഗത്തിന്റേതാ കണം. മഹാന്മാരായ മാര്‍ക്സിന്റെയു ം ഏംഗല്‍സിന്റെയും സ്വപ്നസാക്ഷാത്ക ാരമാകണം. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാ ന്‍ ഇന്ന് നമ്മുടെ മുന്നില്‍ നമ്മുടെ പാര്‍ട്ടി മാത്രമേയുള്ളു. .
Reply | Reply with quote | Quote
 
 
-1 # uracha communistkarant e abiprayam — p k mustafa 2012-05-23 10:52
സ്ഥാന മോഹികല്കെ ഒരു അപവാതമാണ്
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh