ടൂറിസംമന്ത്രി
ഒരു ചെറിയ മീനല്ല.
പ്രശാന്ത് നടക്കാവില്‍

![]() |
|
പാസായി വരുന്ന ഓരോ ബില്ലും ഓരോ സംഭവമാണ്. യഥാര്‍ത്ഥ ചെലവിന്റെയും ലാഭത്തിന്റെയും ഇരുനൂറും മുന്നൂറും ഇരട്ടിയാണ് എസ്റ്റിമേറ്റ് തുകയായി സമര്‍പ്പിക്കുക. ഉദാഹരണം : ഒരു ക്വാര്‍ട്ടര്‍ പേജ് മള്‍ട്ടികളര്‍ പരസ്യം ഡിസൈന്‍ ചെയ്യണമെങ്കില്‍ പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കൊടുക്കും. കോപ്പിറൈറ്റിന് 5ലക്ഷം, പരസ്യഷൂട്ടിംഗ് 4 ലക്ഷം, ഗ്രാഫിക് ഡിസൈനിംഗ് 3 ലക്ഷം ബാക്കിയുള്ള ഐറ്റങ്ങളില്‍ തുക ഈടാക്കാതെ ഏജന്‍സി സര്‍ക്കാരിനെ സേവിക്കുന്നു. ഈ എസ്റ്റിമേറ്റ് കണ്ട ഉടന്‍ ഡയറക്ടര്‍, സെക്രട്ടറി, മന്ത്രി ആദിയായവര്‍ ഒരേപോലെ കോരിത്തരിക്കും. സംസ്ഥാനത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി കണ്ണടച്ച് വലിയൊരു വെട്ട് വെട്ടും. എസ്റ്റിമേറ്റിന്റെ പത്ത് ശതമാനം വെട്ടിക്കളയും. 1.20ലക്ഷം വെട്ടിക്കളഞ്ഞതിന്റെ ആഘാതത്തില്‍ കരയുന്ന ഏജന്‍സിമുതലാളിയുടെ മുഖത്തേക്ക് എസ്റ്റിമേറ്റ് നീട്ടും. വല്ലാത്തകടുംകൈയായി എന്നഭാവത്തില്‍ മുതലാളി പോകും. രാജ്യസേവനത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഭാവത്തില്‍ ഉദ്യോഗസ്ഥ, മന്ത്രിപ്രഭുക്കളും പോകും. ആരാണ് ഇവിടെ ശശിയായത്? എങ്ങനെ ചെലവായാലും ഒരു പരസ്യം ഉണ്ടാക്കുന്നതിന് വേണ്ടിവരുന്ന ചിലവ് ഒരു ലക്ഷത്തില്‍ താഴെയാണ്. അതായത് 10 ലക്ഷം രൂപ ഏജന്‍സിക്ക് ലാഭം. അത് വീതംവെക്കും. മന്ത്രി അനില്‍കുമാറിനുള്ളത്. ഡയറക്ടര്‍ക്കുള്ളത്. സെക്രട്ടരിക്കുള്ളത്. മറ്റ് മൂത്താശാരിമാര്‍ക്കുള്ളത് അങ്ങനെ പോകും. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ സാധിക്കുന്ന തുകകളുടെ വിശദാംശം ഒരിക്കലും ടൂറിസം ഡയറക്ടറേറ്റിന് വ്യക്തമാക്കാന്‍ സാധിക്കില്ല. അത് മനസിലാക്കാന്‍ പാഴൂര്‍ പഠിപ്പുരവരെ പോവേണ്ട കാര്യമൊന്നുമില്ല. |
എ പി അഴിമതികുമാര്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാവുന്നത് പരസ്യങ്ങള്‍ നല്‍കിയാണ്. 2011 മെയ് 20ന് ശേഷം 2013 ജൂണ്‍ വരെ അനില്‍കുമാര്‍ ടൂറിസം ഡയറക്ടരേറ്റ് വഴി 9,59,82,260/- രൂപയുടെ പരസ്യം നല്‍കിയിട്ടുണ്ട്. ടൂറിസം ഡയറക്ടരേറ്റ് വഴിയല്ലാതെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ ഇതിന് പുറമെയാണ്. ഈ പരസ്യങ്ങള്‍ കൈപ്പറ്റുന്ന മാധ്യമങ്ങള്‍ എ പി അനില്‍കുമാറിനെതിരെ ഒരക്ഷരം ഉരിയാടില്ല. ടൂറിസം വകുപ്പിലെ അഴിമതിയെ കുറിച്ചോ, അനില്‍കുമാറിന്റെ ബിനാമികളായി ടൂറിസം വകുപ്പില്‍ പകല്‍ക്കൊള്ള നടത്തുന്ന ഏജന്‍സികളെയോ കുറിച്ചോ വല്ലതും പറഞ്ഞുപോയാല്‍ വാര്‍ഷിക പരസ്യവരുമാനത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഇടിവ് വരും. പലരും അഴിമതിയുടെ അങ്ങാടിവാണിഭത്തില്‍ പങ്കാളികളുമാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യം എന്ന് ഘോഷിച്ച് ടൂറിസം വകുപ്പിന് വേണ്ടി ഓണംവാരാഘോഷത്തില്‍ മെഗാ സ്റ്റേജ്ഷോകള്‍ ഇക്കൂട്ടര്‍ സംഘടിപ്പിക്കും. അതിലും വെട്ടിപ്പുണ്ട്. നേരത്തെ ഇടതുപക്ഷ ഭരണ കാലത്ത് ചെലവുകള്‍ ചുരുക്കാനായി നടപ്പിലാക്കിയ സംയുക്ത ഓണം മെഗാഷോകള്‍ ഇപ്പോള്‍ അഴിമതിയുടെ കുംഭകോണങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നു. അതൊന്നും മലയാളത്തിലെ മാധ്യമങ്ങളെ അലട്ടുന്നില്ല.
കിരീടം വെക്കാത്ത രാജാക്കന്മാരെ പോലെ വിലസുന്ന ഏജന്‍സികളും ഇവിടുത്തെ താപ്പാനകള്‍ ആണ്. ടൂറിസം വകുപ്പില്‍ എം പാനല്‍ ചെയ്ത പരസ്യ ഏജന്‍സികളാണ് സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക പരസ്യ ഏജന്‍സികള്‍. അവരാണ് ആര്‍ക്കൊക്കെ പരസ്യം ഏതൊക്കെ നിരക്കില്‍ കൊടുക്കണമെന്ന് നിശ്ചയിക്കുന്നത്. മന്ത്രിയെ വിമര്‍ശിക്കുന്നത് മന്ത്രിക്ക് കിമ്പളം എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഇഷ്ടമാവില്ല. കുഞ്ഞാലിക്കുട്ടിയും ചാണ്ടിയും മാണിസാറും വാഴുംകാലമാണ്. എമര്‍ജിംഗ് കേരളകള്‍ മാസത്തില്‍ സംഘടിപ്പിക്കപ്പെടാന്‍ വരെ സാധ്യത ഉണ്ട്. പരസ്യത്തിന്റെ കുത്തൊഴുക്കുകള്‍ ഉണ്ടായേക്കാം. അതിനാല്‍ ഏജന്‍സികളെ വെറുപ്പിക്കാനും മാധ്യമങ്ങള്‍ക്ക് മനസില്ല. അത് കഴിഞ്ഞുള്ള വിവാദവും സംവാദവുമൊക്കെ മതി എന്നതാണ് മാധ്യമങ്ങളുടെ നയം.
ടൂറിസം വകുപ്പിലെ ഈച്ചപോലും അനങ്ങുന്നത് എ പി അഴിമതികുമാറും പി എ നസറുള്ളയും സംഘവും അറിഞ്ഞാണ്. എല്ലാ ദിവസവും ടൂറിസം വകുപ്പിലെ ഏജന്‍സിയുടെ ദൂതന്‍മാര്‍ ടൂറിസം ഡയറക്ടറേറ്റിലും മന്ത്രി ഓഫീസിലും ഹംസങ്ങളെപ്പോലെ സഞ്ചരിച്ചുകൊണ്ടിരിക്കും. ഇടവേളകളില്ലാതെ. അവര്‍ വഴിയാണ് ഫയലുകളുടെ പൊസിഷനുകളും നിലപാടുകളും മറ്റും മന്ത്രിയും സംഘവും അനൗദ്യോഗികമായി അറിയുന്നത്. ഈ മാഫിയ ആണ് ഏതുവഴിയിലൂടെ ഫയലുകള്‍ സഞ്ചരിക്കണമെന്നും അതിലൂടെ എന്തെല്ലാം ശരിയാക്കാമെന്നും എന്തൊക്കം നേടാമെന്നും നിശ്ചയിക്കുന്നത്. ടൂറിസം ഡയറക്ടറേറ്റിലെ കഴിവുള്ള എല്ലാ ഉദ്യോഗസ്ഥരെയും എ പി അഴിമതികുമാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സ്ഥലം മാറ്റി. ഇപ്പോഴുള്ളവര്‍ നാടിന് വേണ്ടി, വകുപ്പിന്റെ മികവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഭരണം നടത്തുന്നവര്‍ അല്ല. ടൂറിസം വകുപ്പ് മന്ത്രിയുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നവരാണ്.
ടൂറിസം വകുപ്പിന് കീഴിലുള്ള, 25 കോടിരൂപ മാത്രം നടത്തിപ്പിനായി നീക്കിവെച്ചിട്ടുള്ള, വെറുമൊരു പ്രോജക്ട് മാത3മായ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസറ്റിവലില്‍ നിന്ന് മന്ത്രിയും വിവിധ ഏജന്‍സികളും നടത്തിയ കോടികളുടെ തട്ടിപ്പ് നേരത്തെ നെല്ല് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വസ്തുതകളുടെ പിന്‍ബലത്തോടെയാണ് ജി കെ എസ് എഫ് അഴിമതിയെ തുറന്ന് കാണിച്ചത്. മാധ്യമങ്ങള്‍ എന്തുകൊണ്ട് നിശബ്ദരാവുന്നു എന്നതും ആ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രസ്തുത ലേഖനം പുറത്ത് വന്നപ്പോള്‍ വന്നപ്പോള്‍ നെല്ലിനെതിരായും ചീഫ് എഡിറ്റര്‍ പ്രീജിത്ത് രാജിനെതിരായും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച വ്യക്തിയാണ് എ പി അഴിമതികുമാര്‍. പക്ഷെ, അദ്ദേഹത്തിന് അഡ്വക്കറ്റ് ജനറലില്‍ നിന്ന് ലഭിച്ച നിയമോപദേശം, കേസ് കൊടുത്താല്‍ കോടതിയില്‍ നെല്ല് തെളിവുകള്‍ ഹാജരാക്കുമെന്നും അത് പുലിവാലാകുമെന്നാണ്. അപ്പോഴാണ് പുലിയെ പോലെ വന്ന അനില്‍, എലിയെപ്പോലെ പിന്‍വാങ്ങിയത്. അവസാനം ജി കെ എസ് എഫില്‍ അഴിമതികുമാറിന്റെ ബിനാമി ഡയറക്ടറായി പ്രവര്‍ത്തിച്ച യു വി ജോസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ ടൂറിസം മന്ത്രി നിര്‍ബന്ധിതനായി. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആരും ജി കെ എസ് എഫിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. കിറ്റസ് ഡയറക്ടര്‍ ആയ രാജശ്രീഅജിത്ത് പോലും ഭയക്കുന്നു! അഴിമതിയുടെ നാറ്റം തങ്ങളുടെമേലും വന്ന് വീഴും എന്ന ഭയത്തിലാണ് അഴിമതികുമാര്‍ അഭിപ്രായം ചോദിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്.
സരിത എസ് നായര്‍, ബിജുരാധാകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ കുടുംബം തുടങ്ങിയിവരുടെ കാര്‍മികത്വത്തില്‍ സൗരോര്‍ജ്ജ കുംഭകോണം സംഘടിപ്പിക്കാന്‍ സംസ്ഥാനത്ത് തിരക്കഥ ഒരുക്കുന്ന വേളയില്‍ സരിതയെ അമ്പതിലേറെ തവണ എ പി അഴിമതികുമാറിന്റെ പി എ നസറുള്ള ബന്ധപ്പെട്ടതായുള്ള ഫോണ്‍രേഖകള്‍ പുറത്തുവന്നു. ഉമ്മന്‍ചാണ്ടിയെ പോലെ അനില്‍കുമാറിന് മൊബൈല്‍ ഫോണ്‍ ഇല്ലാഞ്ഞിട്ടല്ല. 'കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കേണ്ട' സമയത്ത് അദ്ദേഹം പി എയുടെ ഫോണില്‍ കൂടി മാത്രമേ വിളിക്കുകയുള്ളു. നസറുള്ളയും അഴിമതികുമാറും ഒരുമനസും രണ്ട് ശരീരവുമാണ്. ഇവരുടെ ഗൂഡാലോചനയിലൂടെ പല കാര്യങ്ങളും നടപ്പില്‍ വരുന്നുണ്ട്. അതിലൊന്നാണ് പിന്‍വാതില്‍ നിയമനം. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന പിന്‍വാതില്‍ നിയമനങ്ങള്‍ പരിശോധിക്കണം. അതില്‍ കെ പി സി സിയോ, കോണ്‍ഗ്രസ് പാര്‍ട്ടിയോ, കോണ്‍ഗ്രസ് നേതാക്കളോ ശുപാര്‍ശ ചെയ്ത് നടത്തിയ നിയമനങ്ങള്‍ ആകെ നിയമനത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. ബാക്കിയൊക്കെ അഴിമതികുമാറിന്റെയും നസറുള്ളയുടെയും സ്വന്തക്കാരെ തിരുകി കയറ്റിയതാണ്. സരിതോര്‍ജ്ജവിവാദത്തെ തുടര്‍ന്ന് അഴിമതികുമാറിന്റെ പി എ നസറുള്ളയുടെ ഫോണ്‍രേഖ ചോര്‍ന്നതിന് ശേഷം നസറുള്ള രണ്ട് പുതിയ ഫോണ്‍കണക്ഷനുകള്‍ എടുത്തു എന്നത് ശരിയല്ലേ? അതില്‍ ഒരു കണക്ഷന്‍ വേറെ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് എടുത്തതല്ലേ? എന്തിനാണ് ഇത്തരത്തിലുള്ള കുതന്ത്രങ്ങള്‍ മന്ത്രിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനായ പേഴ്‌സണല്‍ അസിസ്റ്റന്റ് ചെയ്യുന്നത്? ഇതൊക്കെ ആര്‍ക്കുവേണ്ടിയുള്ള മുന്‍കരുതലുകള്‍ ആണ്? അനില്‍കുമാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടത്തിയ പിന്‍വാതില്‍ നിയമനം വഴി ജോലി ലഭിച്ച ഉദ്യോഗസ്ഥകളോട് നേരിട്ട് മന്ത്രിയുടെ ഓഫീസിന് എന്ത് കാര്യമാണ് സംസാരിക്കാനുള്ളത്? അതാത് സ്ഥാപനത്തിലെ ഡയറക്ടര്‍മാര്‍ മന്ത്രിയും അദ്ദേഹത്തിന്റെ പി എയുമായി ആശയവിനിമയം നടത്തിയാല്‍ പോരെ? കൗമാരക്കാരുടെ ചാപല്യമുള്ള ഒരു മന്ത്രിയാണ് സംസ്ഥാനത്തെ ടൂറിസം വകുപ്പ് മന്ത്രി എന്ന് പറയേണ്ടി വരുന്ന നിലയിലുള്ളതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.. ഇത് സര്‍ക്കാരിന് ഭൂഷണമല്ല.
ഇപ്പോള്‍ ടൂറിസം ഡയറക്ടറേറ്റില്‍ വിവരാവകാശ നിയമം അനുശാസിച്ച് സംശയങ്ങള്‍ ചോദിച്ചാല്‍ കൃത്യമായി ഉത്തരം നല്‍കേണ്ടതില്ല എന്നതാണ് ടൂറിസം മന്ത്രി, ഡയറക്ടറേറ്റിലെ തന്റെ സില്‍ബന്ധികള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശമെന്ന് അവിടെയുള്ള ജീവനക്കാര്‍ തന്നെ സൂചനകള്‍ നല്‍കുന്നു. ചോദ്യങ്ങള്‍ക്ക് മുപ്പതാമത്തെ ദിവസം മാത്രമേ ഉത്തരം അയക്കു. ഉത്തരങ്ങള്‍ സംശയനിവാരണത്തിന് ഉതകുന്ന വിധത്തിലുള്ളവ ആകില്ല. തര്‍ക്കുത്തരങ്ങളാവും. അഴിമതികുമാറിനെയും ബിനാമി ഏജന്‍സികളെയും കുഴക്കുന്ന ചോദ്യങ്ങളാണെങ്കില്‍ സര്‍വ്വീസ് കണ്‍സള്‍ട്ടന്റുമാരെ വാടകയ്‌ക്കെടുത്ത് ചോദ്യകര്‍ത്താവിനെ വട്ടം ചുറ്റിക്കുന്ന ഉത്തരങ്ങള്‍ കൊടുക്കുവാന്‍ മന്ത്രി തന്റെ വിശ്വസ്തര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട് എന്ന് സൂചനകള്‍ വ്യക്തമാക്കുന്നു. എറമാകുളം ഗസ്റ്റ്ഹൗസില്‍ വെച്ച് നടന്ന മുഖ്യമന്ത്രിയും ബിജുരാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം സംശയമുന്നയിച്ചപ്പോള്‍ ഉത്തരം നല്‍കാതെ നിഷേധ നിലപാട് സ്വീകരിച്ചത് ഇതിന്റെ ഭാഗമായാണ്.
നെല്ല്, ടൂറിസം ഡയറക്ടറേറ്റിലെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുമ്പാകെ ചില ചോദ്യങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയിരുന്നു. എ പി അഴിമതികുമാറിനെ വിമര്‍ശിക്കുന്ന മാധ്യമം ആയതുകൊണ്ട് ടൂറിസം ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍(ജനറല്‍) ചുമതലയുള്ള ജി കെ എസ് എഫ് ഡയറക്ടര്‍ യു വി ജോസ്, നെല്ല് അയച്ച വിവരാവകാശ ചോദ്യങ്ങള്‍ പകര്‍പ്പെടുത്ത് മന്ത്രിയുമായി ചര്‍ച്ച ചെയ്യുകയും കൃത്യമായ ഉത്തരങ്ങള്‍ നല്‍കേണ്ടതില്ല എന്ന ധാരണയിലെത്തി. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൃത്യമായി തയ്യാറാക്കിയ മറുപടി അയക്കാന്‍ സമ്മതിച്ചില്ല. 30 ദിവസങ്ങള്‍ക്കകം മറുപടി നല്‍കണം എന്ന നിബന്ധനയെയും മറികടന്നു. ജൂണ്‍ ആറാംതിയ്യതി ആണ് നെല്ല് ടൂറിസം ഡയറക്ടറേറ്റില്‍ വിവരാവകാശ നിയമപ്രകാരം സംശയങ്ങള്‍ ചോദിച്ചത്. അഡീഷണല്‍ ഡയറക്ടര്‍(ജനറള്‍) ഓഫീസില്‍ തപാലില്‍ രേഖപ്പെടുത്തി. നമ്പറും വാങ്ങി. സ്വാഭാവികമായും ജൂലൈ ഏഴിന് ഉത്തരങ്ങള്‍ ലഭിക്കണം. പക്ഷെ, ജൂലൈ പതിനഞ്ച് ആയിട്ടും ഉത്തരമില്ല. ടൂറിസം ഡയറക്ടറേറ്റിലെ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ക്ക് വല്ലാത്ത പരിഭ്രമം. മുകളില്‍ നിന്നുള്ള നിര്‍ദേശമാണുപോലും. വൈകിപ്പിക്കുക എന്നത്. ഇത്തരത്തില്‍ വിവരാവകാശ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള മുപ്പത് ദിവസമൊക്കെ കഴിഞ്ഞ് 25-07-2013 തിയ്യതി ചാര്‍ത്തിയ മറുപടി ലഭിക്കുന്നത് 29നാണ്. ആ മറുപടിയിലാവട്ടെ സംശയങ്ങള്‍ ഒന്നും നിവര്‍ത്തിച്ചുതരാന്‍ സാധിക്കില്ല എന്ന വിശദീകരണമാണ് കൂടുതലുള്ളത്. നെല്ലിന്റെ ചില ചോദ്യങ്ങളും മന്ത്രി എ പി അഴിമതികുമാറിന്റെ നിര്‍ദേശാനുസരണം ടൂറിസം ഡയറക്ടറേറ്റ് തയ്യാറാക്കിയ മറുപടിയും നോക്കാം.
ടൂറിസം ഉത്തരം: ചോദ്യം വിവരാവകാശനിയമത്തിലെ 'വിവരം' എന്ന പരിധിയില്‍ ഉള്‍പ്പെടുന്നില്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കുവാന്‍ വ്യവസ്ഥയില്ല.
ഈ ചോദ്യം മന്ത്രിയെ അലോസരപ്പെടുത്തുന്ന ചോദ്യമാണ്. ഈ ചോദ്യങ്ങളുടെ ഉട്ടരം പുറത്തുവന്നാല്‍ ടൂറിസം മന്ത്രി എ പി അഴിമതികുമാറിന്റെ പകല്‍ക്കൊള്ള വ്യക്തമാവും. ഓരോ ഏജന്‍സിക്കും ലഭിച്ച പ്രവൃത്തികളും അതിലൊക്കെ അവര്‍ ക്വോട്ട് ചെയ്ത നൂറും ഇരുനൂറും ശതമാനം കൂടുതലുള്ള തുകകളും. അതില്‍ വിലപേശലിന്റെ (നെഗോസിയേഷന്‍) പേരില്‍ നടത്തിയിട്ടുള്ള ഗിമ്മിക്കുകളും അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട മന്ത്രിയുടെ സില്‍ബന്ധികളും കോണ്‍ഗ്രസ് സംഘടനാ നേതാക്കളുമായ ഉദ്യോഗസ്ഥരുടെ യഥാര്‍ത്ഥമുഖവും പുറത്തുവരും. അതിനാല്‍ ആര്‍ക്ക് മുന്നിലും അവര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കില്ല. ഇനി വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ കോടതിഉത്തരവോ മറ്റോ വന്നാല്‍ ഒരു സംശയവും വേണ്ട ടൂറിസം ഡയറക്ടറേറ്റില്‍ നിന്ന് ഫയലുകള്‍ അപ്രത്യക്ഷമാവും.
ടൂറിസം ഉത്തരം: ലഭ്യമായ 'വിവരം' അനുബന്ധമായി ചേര്‍ക്കുന്നു. മറ്റ് ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ 'വിവരം' എന്ന പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
ടൂറിസം വകുപ്പിലെ സമസ്ത വിവരങ്ങളും ഉള്ള കേന്ദ്രമാണ് ടൂറിസം ഡയറക്ടറേറ്റ്. അവിടെ നിന്നാണ് പറയുന്നത് ലഭ്യമായ 'വിവരം' എന്ന്! നിഗൂഡതകളുടെ കാണാക്കയങ്ങളില്‍ നിന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ലഭ്യമായ വിവരം! മറ്റ് ചോദ്യങ്ങള്‍ 'വിവരം' പരിധിയില്‍ വരില്ല. ആ പരിധി നിശ്ചയിക്കുന്നത് ടൂറിസം മന്ത്രി എ പി അഴിമതികുമാര്‍ ആണെന്ന് മാത്രം. വിധേയത്വത്തില്‍ ഡോക്ടറേറ്റെടുത്ത സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കറിയില്ല, അവര്‍ കാണിക്കുന്ന തെറ്റിനുള്ള ശിക്ഷ മന്ത്രിയ്ക്കല്ല ലഭിക്കുക. ഇനിയൊരു തെളിവ് കൂടി കിട്ടിയാല്‍ രാജിവെച്ച് വീട്ടിലിരിക്കേണ്ട മാന്യദേഹമാണ് ഈ മന്ത്രിപുംഗവന്‍.
![]() |
|
ടൂറിസം വകുപ്പിലെ ഈച്ചപോലും അനങ്ങുന്നത് എ പി അഴിമതികുമാറും പി എ നസറുള്ളയും സംഘവും അറിഞ്ഞാണ്. എല്ലാ ദിവസവും ടൂറിസം വകുപ്പിലെ ഏജന്‍സിയുടെ ദൂതന്‍മാര്‍ ടൂറിസം ഡയറക്ടറേറ്റിലും മന്ത്രി ഓഫീസിലും ഹംസങ്ങളെപ്പോലെ സഞ്ചരിച്ചുകൊണ്ടിരിക്കും. ഇടവേളകളില്ലാതെ. അവര്‍ വഴിയാണ് ഫയലുകളുടെ പൊസിഷനുകളും നിലപാടുകളും മറ്റും മന്ത്രിയും സംഘവും അനൗദ്യോഗികമായി അറിയുന്നത്. ഈ മാഫിയ ആണ് ഏതുവഴിയിലൂടെ ഫയലുകള്‍ സഞ്ചരിക്കണമെന്നും അതിലൂടെ എന്തെല്ലാം ശരിയാക്കാമെന്നും എന്തൊക്കം നേടാമെന്നും നിശ്ചയിക്കുന്നത്. ടൂറിസം ഡയറക്ടറേറ്റിലെ കഴിവുള്ള എല്ലാ ഉദ്യോഗസ്ഥരെയും എ പി അഴിമതികുമാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സ്ഥലം മാറ്റി. ഇപ്പോഴുള്ളവര്‍ നാടിന് വേണ്ടി, വകുപ്പിന്റെ മികവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഭരണം നടത്തുന്നവര്‍ അല്ല. ടൂറിസം വകുപ്പ് മന്ത്രിയുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നവരാണ്. |
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിദേശരാജ്യങ്ങളില്‍ നടത്തിയ റോഡ്‌ഷോയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും ടൂറിസം ഡയറക്ടറേറ്റില്‍ ഇല്ലെങ്കില്‍ എവിടെയാണ് ലഭിക്കുക? എന്തിന് വേണ്ടിയാണ് ടൂറിസം ഡയറക്ടറേറ്റ് എ പി അഴിമതികുമാറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ മറച്ചുവെക്കുന്നത്? ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറിനെ കൂടാതെ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ മനോജ് കുമാര്‍ ഐ എ എസ്, ടൂറിസം സെക്രട്ടറി സുമന്‍ബില്ല ഐ എ എസ്, ടൂറിസം ഡയറക്ടര്‍ റാണിജോര്‍ജ്ജ് ഐ എ എസ് എന്നിവരെ കൂടാതെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഡയറക്ടറായിരുന്ന് കോടികള്‍ തട്ടിയ യു വി ജോസും ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എന്ന പദവി ഉപയോഗിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ട്. ആസ്‌ട്രേലിയ, സ്വീഡന്‍, നോര്‍വെ, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഫ്രന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, സൗദി അറേബ്യ, ഹോളണ്ട്, അയര്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ 25 ഓളം നഗരങ്ങളില്‍ റോഡ്‌ഷോ നടത്തിയ ഇനത്തില്‍ 37,69,266/-രൂപ ചിലവായി. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിദേശയാത്രകള്‍ അനുവദിക്കില്ല. ഈ ധൂര്‍ത്തിന് അനുമതി നല്‍കിയത് മുഖ്യമന്ത്രിയാണ്.
റോഡ് ഷോ നടത്തിയതിന്റെ ഭാഗമായി എത്രപേര്‍ കേരളത്തില്‍ വന്നു എന്ന് മന്ത്രി എ പി അഴിമതികുമാറിനോട് ചോദിച്ചാല്‍ അദ്ദേഹം 'വിവരം' ഇല്ലാത്ത ടൂറിസം ഡയറക്ടറേറ്റ് തയ്യാറാക്കിയ 'എഫോര്‍'ഷീറ്റ് പേപ്പറിലെ അക്കങ്ങളും രാജ്യങ്ങളുടെ പേരും തപ്പിതടയാതെ പറയും. ആ കണക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിന്റെ വിവരക്കേട്, ടൂറിസം ഡയറക്ടറേറ്റില്‍ ഇത്തരം കണക്കുകള്‍ ഉണ്ടാക്കി തട്ടുന്ന, ടൂറിസം വകുപ്പിന്റെ ഐ ടി സൊല്യൂഷന്‍ പ്രൊവൈഡര്‍ ഏജന്‍സി ആയ ഇന്‍വിസ് മള്‍ട്ടിമീഡിയയിലെ ഡാറ്റാ എന്‍ട്രി ചെയ്യുന്ന സുഹൃത്തുക്കള്‍ പറയും. അത്രക്ക് ആധികാരികമാണ് ആ കണക്ക്. ഡാറ്റാ എന്‍ട്രി ഓഫീസര്‍ അക്കം തെറ്റി ടൈപ്പ് ചെയ്തപ്പോള്‍ ജര്‍മന്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടി എന്ന് വ്യാഖ്യാനിച്ച റിസര്‍ച്ച് ഓഫീസര്‍മാര്‍ ഉള്ള സങ്കേതമാണ് ടൂറിസം ഡയറക്ടറേറ്റ്.
ടൂറിസം ഉത്തരം: ഉത്തരവിന്റെ പകര്‍പ്പ് കാണുക. ഫയലുകള്‍ കാണുന്നതിന് അവസരം നല്‍കാവുന്നതാണ്. എന്നാല്‍, ഏതൊക്കെ ഫയലുകളാണ് വേണ്ടതെന്ന് ചോദ്യത്തില്‍ വ്യക്തമല്ല.
ഈ ഉത്തരത്തിലും മന്ത്രി എ പി അഴിമതികുമാറിന്റെ നിര്‍ദേശം പാലിക്കാന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍ബന്ധിതനാവുന്നുണ്ട്. കാരണം ടൂറിസംവകുപ്പില്‍ ചുമതലയുള്ള ഏജന്‍സികളെ തീരുമാനിച്ച ഗവണ്‍മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ് തന്നതിലൂടെ മറ്റ് ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം തന്നെന്ന് ഭാവിക്കുകയാണ് ടൂറിസം ഡയറക്ടറേറ്റ്. റോഡ്‌ഷോ നടത്തിപ്പ് ഇനത്തില്‍ ഏജന്‍സികള്‍ക്ക് എത്ര രൂപ നല്‍കി എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടില്ലെന്ന് നടിക്കുന്നത് മന്ത്രിക്ക് വേണ്ടിയാണ്.
ടൂറിസം വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ഏജന്‍സികളെ തെരഞ്ഞെടുത്തിരിക്കുന്നതില്‍ നിന്ന് വഴിവിട്ട താല്‍പ്പര്യം മുഴച്ച് നില്‍ക്കുന്നത് കാണാം. വര്‍ഷങ്ങളായി സ്റ്റാര്‍ക്ക് എന്ന ഏജന്‍സിയുടെ കൈയിലാണ് ടൂറിസം വകുപ്പിന് നീക്കിവെക്കുന്ന ബഡ്ജറ്റ് വിഹിതത്തിന്റെ വലിയൊരു ശതമാനം എത്തുന്നത്. മാര്‍ക്കറ്റിംഗ് ഏജന്‍സിയായി തെരഞ്ഞെടുത്തതില്‍ പ്രഥമ സ്ഥാനത്ത് സ്റ്റാര്‍ക്ക് ഉണ്ട്. ബി ടു ബി ആക്ടിവിറ്റീസ് (ഇന്റര്‍നാഷണല്‍ റോഡ്‌ഷോ സംഘടിപ്പിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക) നടത്താന്‍ വേണ്ടിയുള്ള ഏജന്‍സികളില്‍ പ്രഥമ സ്ഥാനത്തും സ്റ്റാര്‍ക്ക് തന്നെയാണ്. ട്രേഡ്‌ഫെയറുകള്‍ക്കുള്ള ഏജന്‍സികളിലും സ്റ്റാര്‍ക്ക് തന്നെയാണ് മുന്നില്‍. ന്യൂ മീഡിയ/പി ആര്‍ ക്യാമ്പയിന്‍ ഏജന്‍സികളുടെ തെരഞ്ഞെടുത്ത ലിസ്റ്റിലും സ്റ്റാര്‍ക്ക് ഉണ്ട്. ആര്‍ക്കും വേണ്ടാത്ത ലോക്കല്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സികളായി വലിയ പിടിപാടൊന്നുമില്ലാത്ത കുറെ കമ്പനികളുണ്ട്. സംസ്ഥാനത്ത് സ്റ്റാര്‍ക്ക് എന്നൊരൊറ്റ കമ്പനി വഴി ടൂറിസം വകുപ്പിന്റെ ഭൂരിഭാഗം ജോലികളും നടപ്പിലാവണം എന്ന താല്‍പ്പര്യം ആരുടേതാണ്? ഏജന്‍സി സമര്‍പ്പിച്ച വൗച്ചറുകളും തേര്‍ഡ് പാര്‍ട്ടി വൗച്ചറുകളുണ്ടെങ്കില്‍ അതും വെളിച്ചത്ത് വന്നാല്‍ ടൂറിസം വകുപ്പിന് എന്താണ് നഷ്ടം? ടൂറിസം മന്ത്രിക്ക് എന്താണ് വിഷമം? സ്റ്റാര്‍ക്ക് എന്ന ഏജന്‍സിയാണ് ടൂറിസം വകുപ്പിന് വേണ്ടി വിദേശരാഷ്ട്രങ്ങളിലെ മിക്കവാറും റോഡ്‌ഷോകള്‍ സംഘടിപ്പിക്കുന്നത്. ആ ഇനത്തില്‍ അവര്‍ക്ക് എത്ര രൂപ നല്‍കി എന്ന വിവരം എന്തിനാണ് ടൂറിസം ഡയറക്ടറേറ്റ് മറച്ച് വെക്കുന്നത്? ഏജന്‍സിയുടെ വക്താക്കളായി റോഡ്‌ഷോയ്ക്ക് പോകുന്നവരുടെ ചിലവുകളും വഹിക്കുന്നത് ടൂറിസം വകുപ്പാണ്. ആ ഭീമമായ സംഖ്യ വെളിപ്പെടുത്തുന്നതിന് എന്തിനാണ് ടൂറിസം ഡയറക്ടറേറ്റ് മടിക്കുന്നത്? ഇത്തരം കാര്യങ്ങളൊന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞ നെല്ലിന് നല്‍കേണ്ടതില്ല എന്ന് നിര്‍ദേശം കൊടുക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ തയ്യാറായെങ്കില്‍ അദ്ദേഹത്തിന് എന്തോ ഒളിച്ചുവെക്കാനുണ്ട്. ആ ഒളിച്ചുവെക്കല്‍ കൊണ്ട് അദ്ദേഹത്തിനെ വണ്ടൂരിലെ ജനങ്ങള്‍ 'അഴിയേട്ടാ' എന്ന് വിളിക്കുന്ന കാലം വിദൂരമമാവില്ല.
സ്റ്റാര്‍ക്കിനെ കൂടാതെ ക്രയോണ്‍സ് അഡ്വര്‍ടൈസിംഗ് ലിമിറ്റഡ് എന്ന കമ്പനിയും ഇപ്പോള്‍ മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഏജന്‍സികളെ തെരഞ്ഞെടുത്തപ്പോള്‍ പല വിഭാഗങ്ങളിലുമായി വന്നിട്ടുണ്ട്. ക്രയോണ്‍സ് അഡ്വര്‍ടൈസിംഗ് ഏജന്‍സിയാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ വ്യത്യസ്ത തലങ്ങളില്‍ കൊള്ള നടത്തിയ ഏജന്‍സി. നെല്ല് ജി കെ എസ് എഫിലെ അഴിമതിഗാഥയെ കുറിച്ച് വ്യക്തമായ തെളിവുകള്‍ പുറത്തുകൊണ്ടുവന്നതിന് ശേഷമാണ് ടൂറിസം വകുപ്പില്‍ ഏജന്‍സി സെലക്ഷന്‍ സംഘടിപ്പിച്ചത്. കള്ളന്‍മാരാണ് എന്നറിഞ്ഞിട്ടും ക്രയോണ്‍സിനെ വകുപ്പിന്റെ ഏജന്‍സി തെരഞ്ഞെടുപ്പില്‍ നിന്ന് തള്ളിക്കളയാനും ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്താനും മന്ത്രി അനില്‍കുമാര്‍ക്ക് തന്റേടമുണ്ടാകാതെ പോയത് അവര്‍ കൊടുത്ത അഴിമതിപ്പണം എല്ലിനിടയില്‍ കുത്തുന്നത് കൊണ്ടാണ്. മാത്രമല്ല, ജി കെ എസ് എഫ് ഡെല്‍ഹി റോഡ്‌ഷോയുടെ ഭാഗമായി കാശ്മീരില്‍ പോയ മന്ത്രി അനില്‍കുമാര്‍ അവിടെ നിന്ന് കടിച്ചുപറിച്ച് തിന്ന 'കാശ്മീരിആപ്പിളുകളുടെ' രുചി സരിതയുടെ കൈയ്യിലുള്ള പെന്‍ഡ്രൈവുപോലെ ക്രയോണ്‍സ് അഡ്വര്‍ടൈസിംഗ് ഏജന്‍സിയിലെ താപ്പാനകളുടെ കൈയ്യില്‍ ഉണ്ടാവാനും സാധ്യതയുണ്ട്. എ പി അനില്‍കുമാറിനെ തളക്കാനുള്ള ചങ്ങല ക്രയോണ്‍സിന്‍റെ കൈയ്യിലുള്ളിടത്തോളം കാലം അവര്‍ ടൂറിസം നടത്തിപ്പിലും ജി കെ എസ് എഫ് സംഘാടനത്തിലും ഏജന്‍സിയായി ഉണ്ടാവും.
ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാമോ? എന്ന ചോദ്യത്തിന് ഏതൊക്കെ ഫയലുകള്‍ ആണ് വേണ്ടതെന്ന് ചോദ്യകര്‍ത്താവ് വ്യക്തമാക്കിയിട്ടില്ല എന്ന് ടൂറിസം ഡയറക്ടറേറ്റ് മറുപടിയില്‍ പറയുന്നു. ചോദ്യകര്‍ത്താവ് ടൂറിസം ഡയറക്ടറേറ്റിലെ ഡയറക്ടര്‍ അല്ല. പാവം പൊതുജനം ആണ്. അവിടെ എന്തൊക്കെ ഫയലുകള്‍ ഉണ്ട്, എവിടെയാണ് ഉള്ളത് എന്നതൊന്നും ചോദ്യകര്‍ത്താവിന് അറിയില്ല. അതൊക്കെ വ്യക്തമാക്കി തരാനുള്ള ഉത്തരവാദിത്തമാണ് സര്‍ക്കാരില്‍, ഭരണകൂടത്തില്‍ വിവരാവകാശനിയമം വഴി വ്യവസ്ഥചെയ്യുന്നത്.
ടൂറിസം ഉത്തരം: സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര റോഡ്‌ഷോകളില്‍ പങ്കെടുക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവ് ഒരു ദിവസം രാവിലെ മാനത്ത് നിന്ന് പൊട്ടിവീഴുന്നതല്ലല്ലോ. ടൂറിസം വകുപ്പില്‍ പ്രസ്തുത റോഡ്‌ഷോയുമായി ബന്ധപ്പെട്ട് രൂപം കൊടുക്കുന്ന ഫയലുകള്‍ സെക്രട്ടറിയും മന്ത്രിയും കണ്ട് തീരുമാനമായതിന് ശേഷമല്ലെ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത്? ഉത്തരവ് മുട്ടകള്‍ ഇടുന്ന പ്രത്യേക തരം കോഴികളെ ടൂറിസം ഡയറക്ടറേറ്റ് വികസിപ്പിച്ചിട്ടുണ്ടോ? ആ ഫയലില്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ടോ? എന്ന ചോദ്യത്തില്‍ നിന്ന് ടൂറിസം ഡയറക്ടറേറ്റ് വിദഗ്ദമായി ഒഴിഞ്ഞുമാറുന്നു. അവിടെയും പലതും മറച്ചുവെക്കാനും ഒതുക്കിവെക്കാനുമുണ്ടെന്ന് സാരം.
ടൂറിസം ഉത്തരം: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ വ്യവസ്ഥയില്ല. സങ്കീര്‍ണവും 'വിവരം' എന്നതിന്റെ പരിധിയില്‍പെടാത്തുമാണ് ചോദ്യങ്ങള്‍.
ഈ ചോദ്യത്തിനുള്ള ഉത്തരം തരുമ്പോള്‍ കേരളത്തിലെ അഭ്യസ്തവിദ്യരും കഴിവുള്ളവരുമായ തൊഴില്‍രഹിത സമൂഹം എ പി അഴിമതികുമാറിന്റെയും ഉമ്മന്‍ചാണ്ടിയുടെയും മുഖത്തടിക്കും. കാരണം പാസായി വരുന്ന ഓരോ ബില്ലും ഓരോ സംഭവമാണ്. യഥാര്‍ത്ഥ ചെലവിന്റെയും ലാഭത്തിന്റെയും ഇരുനൂറും മുന്നൂറും ഇരട്ടിയാണ് എസ്റ്റിമേറ്റ് തുകയായി സമര്‍പ്പിക്കുക. ഉദാഹരണം : ഒരു ക്വാര്‍ട്ടര്‍ പേജ് മള്‍ട്ടികളര്‍ പരസ്യം ഡിസൈന്‍ ചെയ്യണമെങ്കില്‍ പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കൊടുക്കും. കോപ്പിറൈറ്റിന് 5ലക്ഷം, പരസ്യഷൂട്ടിംഗ് 4 ലക്ഷം, ഗ്രാഫിക് ഡിസൈനിംഗ് 3 ലക്ഷം ബാക്കിയുള്ള ഐറ്റങ്ങളില്‍ തുക ഈടാക്കാതെ ഏജന്‍സി സര്‍ക്കാരിനെ സേവിക്കുന്നു. ഈ എസ്റ്റിമേറ്റ് കണ്ട ഉടന്‍ ഡയറക്ടര്‍, സെക്രട്ടറി, മന്ത്രി ആദിയായവര്‍ ഒരേപോലെ കോരിത്തരിക്കും. സംസ്ഥാനത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി കണ്ണടച്ച് വലിയൊരു വെട്ട് വെട്ടും. എസ്റ്റിമേറ്റിന്റെ പത്ത് ശതമാനം വെട്ടിക്കളയും. 1.20ലക്ഷം വെട്ടിക്കളഞ്ഞതിന്റെ ആഘാതത്തില്‍ കരയുന്ന ഏജന്‍സിമുതലാളിയുടെ മുഖത്തേക്ക് എസ്റ്റിമേറ്റ് നീട്ടും. വല്ലാത്തകടുംകൈയായി എന്നഭാവത്തില്‍ മുതലാളി പോകും. രാജ്യസേവനത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഭാവത്തില്‍ ഉദ്യോഗസ്ഥ, മന്ത്രിപ്രഭുക്കളും പോകും. ആരാണ് ഇവിടെ ശശിയായത്? എങ്ങനെ ചെലവായാലും ഒരു പരസ്യം ഉണ്ടാക്കുന്നതിന് വേണ്ടിവരുന്ന ചിലവ് ഒരു ലക്ഷത്തില്‍ താഴെയാണ്. അതായത് 10 ലക്ഷം രൂപ ഏജന്‍സിക്ക് ലാഭം. അത് വീതംവെക്കും. മന്ത്രി അനില്‍കുമാറിനുള്ളത്. ഡയറക്ടര്‍ക്കുള്ളത്. സെക്രട്ടരിക്കുള്ളത്. മറ്റ് മൂത്താശാരിമാര്‍ക്കുള്ളത് അങ്ങനെ പോകും. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ സാധിക്കുന്ന തുകകളുടെ വിശദാംശം ഒരിക്കലും ടൂറിസം ഡയറക്ടറേറ്റിന് വ്യക്തമാക്കാന്‍ സാധിക്കില്ല. അത് മനസിലാക്കാന്‍ പാഴൂര്‍ പഠിപ്പുരവരെ പോവേണ്ട കാര്യമൊന്നുമില്ല.
വിവിധ വകുപ്പുകളില്‍ നിന്ന് കോടികള്‍ ത