മൂത്രാശയ രോഗങ്ങളെ പ്രതിരോധിക്കാം
ഡോ. ചിത്രതാര
![]() |
|
ഈര്‍പ്പമുള്ള അവസ്ഥയിലാണ് ഫംഗസ് വളരുന്നത്. ഈര്‍പ്പം തങ്ങിനില്‍ക്കുക, ഗുഹ്യഭാഗത്തെ രോമ വളര്‍ച്ച, ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക, ഈര്‍പ്പം തുടച്ചുനീക്കാതെ അടിവസ്ത്രങ്ങള്‍ ഇടുക, അമിത വിയര്‍പ്പ്, രോഗപ്രതിരോധശക്തി കുറയുന്ന അവസ്ഥ, ആന്റിബയോട്ടിക്‌സ് കഴിക്കുക എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഫംഗസ് വളര്‍ച്ച ഉണ്ടാകാം. സ്വകാര്യ ഭാഗങ്ങള്‍ എപ്പോഴും വൃത്തിയാക്കി വയ്ക്കണം. വിയര്‍പ്പ് കെട്ടിനില്‍ക്കാതെയും, ഈര്‍പ്പം തങ്ങിനില്‍ക്കാതെയും സൂക്ഷിക്കുക. ഇങ്ങനെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തിയശേഷം മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങാം. ആര്‍ത്തവത്തിനുശേഷം കൂടാന്‍ കാരണം ഈ സമയത്ത് പാഡ് ഉപയോഗിക്കുകയും കൂടുതല്‍ സമയം ഈര്‍പ്പത്തോടെ വയ്ക്കുന്നതുമാണ്. ഇത് ഫംഗസ് വളരാനുള്ള സാധ്യത കൂട്ടുന്നു. ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ അണുബാധ പൂര്‍ണമായും മാറുന്നതാണ്. |
പുരുഷന്മാരില്‍ ശരീരത്തുനിന്ന് പുറത്തേക്കു നീളുന്ന മൂത്രക്കുഴലിലൂടെയാണ് മൂത്രം പുറത്തേക്കു പോകുന്നത്. എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല. സ്ത്രീകളുടെ മൂത്രനാളിക്ക് പുരുഷന്മാരേ അപേക്ഷിച്ച് നീളം കുറവാണ്. അതിനാല്‍ മൂത്രനാളിയിലൂടെ അണുബാധ അകത്തേക്കു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. മലദ്വാരത്തില്‍നിന്നുള്ള ബാക്ടീരിയകള്‍ മൂത്രനാളിയിലേക്കു കടക്കാനും എളുപ്പമാണ്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് മൂത്രാശയ അണുബാധയ്ക്കു കാരണമാകുന്നത്.
അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റില്‍ വേദന, മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുക, മൂത്രത്തില്‍ പഴുപ്പ്, രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക, മൂത്രത്തിന് രൂക്ഷമായ ദുര്‍ഗന്ധം, മൂത്രം കലങ്ങിപ്പോവുക, അറിയാതെ മൂത്രം പോകുക എന്നിവയാണ് പൈലോ നെെ്രെഫറ്റിസിന്റെ ലക്ഷണങ്ങള്‍.അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതിലൂടെ അണുബാധ ഭേദമാകുന്നതാണ്. കൃത്യമായ കാലയളവില്‍ ഡോക്ടര്‍ പറയുന്ന സമയം വരെ ആന്റിബയോട്ടിക്‌സ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്ക്കാതെ ഉടന്‍ ഒഴിക്കുക. വ്യക്തിശുചിത്വം പാലിക്കണം. മല മൂത്ര വിസര്‍ജനത്തിനുശേഷം മുന്നില്‍നിന്ന് പിന്നിലേക്ക് മാത്രം കഴുകുക. മരുന്നു കഴിച്ചു അണുബാധ പൂര്‍ണമായും മാറിയാലും വീണ്ടും വരാതെ ശ്രദ്ധിക്കണം. മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ മൂത്രാശയ അണുബാധ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്.
വൃക്കയിലോ മൂത്രസഞ്ചിയിലോ മൂത്രവാഹിനിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരത്തില്‍ തന്നെയുള്ള ചില ലവണങ്ങളുടെ നേരിയ തരികള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്നവയായിരിക്കും ഇവ. കാത്സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നീ കല്ലുകളാണ് കൂടുതലായി കാണപ്പെടുന്നത്. മിക്കയാളുകളുടെയും ശരീരത്തില്‍ ചെറിയ മൂത്രാശയക്കല്ലുകള്‍ ഉണ്ടാകാറുണ്ട്. ആവശ്യത്തിന് മൂത്രം ഒഴിക്കുകയും സമയാസമയങ്ങളില്‍ മൂത്രമൊഴിക്കുകയും ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ചെറിയ കല്ലുകള്‍ മൂത്രം ഒഴിക്കുമ്പോള്‍ പുറത്തു പോകുന്നതാണ്. ആറുമില്ലിമീറ്റര്‍വരെയുള്ള കല്ലുകള്‍ തനിയേ പോകുന്നതിനുള്ള സാധ്യത 70 ശതമാനമാണ്. കല്ല് പോകുന്നില്ലെങ്കില്‍ മാത്രമേ മറ്റ് ചികിത്സയുടെ ആവശ്യമുള്ളൂ.
മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍തന്നെയാണ് മൂത്രാശയക്കല്ലിന്റേയും. വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും അനുഭവപ്പെടുന്ന വേദന, ചിലപ്പോള്‍ മൂത്രത്തിനൊപ്പം രക്തം കലര്‍ന്നു പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മൂത്രാശയ അണുബാധ ഒരു തവണ ചികിത്സിച്ചിട്ടും മാറിയില്ലെങ്കില്‍ മൂത്രാശയക്കല്ല് ഉണ്ടോയെന്ന് എക്‌സറേയിലൂടെയോ സ്‌കാന്‍ ചെയ്്‌തോ നോക്കണം. കല്ലിന്റെ വലിപ്പവും അത് ഇരിക്കുന്ന അവസ്ഥയും അനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്.
വീഡിയോ ഗെയിം, ടി.വി, കംപ്യൂട്ടര്‍ എന്നിവയുടെ മുന്നില്‍ അധിക സമയം ചെലവഴിക്കുന്നവരില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്. മൂത്രം ഒഴിക്കണമെന്നു തോന്നിയാലും ബോധപൂര്‍വ്വം അത് അടിച്ചമര്‍ത്തി വയ്ക്കും. ഇതുമൂലം മൂത്രസഞ്ചി പരമാവധി വലുതാകുകയും മൂത്രം നിറഞ്ഞൊഴുകുകയും ചെയ്യുന്നു. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് ഈ പ്രശ്്‌നം കൂടുതലായി കണ്ടുവരുന്നത്. മൂത്രസഞ്ചി അധികം നിറയുന്നതിനുമുമ്പ് ചുരുങ്ങിപ്പോകുന്ന അവസ്ഥ. മൂത്രസഞ്ചിയുടെ പേശികള്‍ക്ക് ജന്മനാല്‍ ഉണ്ടാകുന്ന വൈകല്യമാണിതിനു കാരണം.
ഓവര്‍ ആക്ടീവ് ബ്ലാഡര്‍ പ്രവണതയുള്ള കുട്ടികള്‍ക്ക് മരുന്നല്ല ആവശ്യം. ഈ പ്രവണതകാണിക്കുന്നതിനുള്ള കാരണം മനസിലാക്കുകയാണ്് വേണ്ടത്. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മൂത്രം പിടിച്ചുവച്ചാല്‍ ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ച് അവരെ പറഞ്ഞു മനസിലാക്കി ഈ പ്രവണതയില്‍നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണം. മൂത്രസഞ്ചി വികസിക്കാന്‍ അവസരം കൊടുക്കാതെ അതിനുമുമ്പ് മൂത്രം പുറത്തുകളയുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ചെറിയ കുട്ടികളാണെങ്കില്‍ മാതാപിതാക്കള്‍ അവരെ നിര്‍ബന്ധപൂര്‍വ്വം മൂത്രം ഒഴിപ്പിക്കുക. മുതിര്‍ന്ന കുട്ടികളെ ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കണം. മുകളില്‍പറഞ്ഞ രീതികള്‍ പരീക്ഷിച്ചിട്ടും ഈ അവസ്ഥയ്ക്കു മാറ്റമില്ലെങ്കില്‍ ചികിത്സ ആവശ്യമാണ്.
ഗര്‍ഭകാലത്ത് മിക്കവരിലും കാണുന്ന യൂറിനറി ട്രാക്ട് ഇന്‍ഫക്ഷന്‍ പ്രതിരോധിക്കാന്‍ കൂടുതല്‍ വെള്ളം കുടിക്കുന്നതും മൂത്രം പിടിച്ചു നിര്‍ത്താതെ അടി ക്കടി മൂത്രമൊഴിക്കുന്നതും സഹായിക്കും. വന്ധ്യത, അബോര്‍ഷന്‍, മാസംതികയുന്നതിനുമുമ്പുള്ള പ്രസവം എന്നിവയ്‌ക്കെല്ലാം അണുബാധ കാരണമാകാം. അതിനാല്‍ അണുബാധ ആരംഭത്തിലേ കണ്ടെത്തി ചികിത്സിക്കണം.
ഗര്‍ഭാശയത്തിന് തൊട്ടു മുന്‍പിലായിട്ടാണ് മൂത്രാശയം സ്ഥിതി ചെയ്യുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭാശയം മൂത്രാശയത്തെ അമര്‍ത്തുമെന്നതിനാല്‍ ആദ്യത്തെ ഏതാനും മാസങ്ങളില്‍ കൂടെകൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍ ഉണ്ടാവാം. ആദ്യത്തെ 34 മാസത്തിനുശേഷം മൂത്രാശങ്ക കുറയുന്നു. അവസാന ഘട്ടത്തില്‍ ഗര്‍ഭാശയം താഴേക്ക് ഇടിയുന്നതിനാല്‍ വീണ്ടും മൂത്രാശങ്ക വര്‍ധിക്കുന്നു.
കടച്ചിലും വേദനയും മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണമാകാറുണ്ട്. മൂത്രം എടുത്ത് പരിശോധിക്കുന്നതിലൂടെ ഇത് മനസിലാക്കാന്‍ സാധിക്കും. പരിശോധനയ്ക്കുശേഷം അണുബാധയാണെങ്കില്‍ ഒരു കോഴ്‌സ് ആന്റിബയോട്ടിക് കഴിക്കേണ്ടതായിവരും. മരുന്നുകഴിക്കുന്നതോടെ ഇത് മാറിക്കൊള്ളും.
യോനിയില്‍ അണുബാധയുണ്ടാകുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. ഫംഗസ്, ബാക്ടീരിയ എന്നിവയാണ് സാധാരണയായി അണുബാധയ്ക്ക് കാരണമായി തീരുന്നത്. ശരിയായ പരിശോധനയിലൂടെ രോഗം നിര്‍ണയിക്കാവുന്നതേയുള്ളു. യോനിയില്‍ നിന്നുള്ള സ്രവം എടുത്ത് പരിശോധിക്കുന്നതിലൂടെയും ഇതു മനസിലാക്കാന്‍ സാധിക്കും.
ഫംഗസ് അണുബാധ മൂലമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഈര്‍പ്പമുള്ള അവസ്ഥയിലാണ് ഫംഗസ് വളരുന്നത്. ഈര്‍പ്പം തങ്ങിനില്‍ക്കുക, ഗുഹ്യഭാഗത്തെ രോമ വളര്‍ച്ച, ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക, ഈര്‍പ്പം തുടച്ചുനീക്കാതെ അടിവസ്ത്രങ്ങള്‍ ഇടുക, അമിത വിയര്‍പ്പ്, രോഗപ്രതിരോധശക്തി കുറയുന്ന അവസ്ഥ, ആന്റിബയോട്ടിക്‌സ് കഴിക്കുക എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഫംഗസ് വളര്‍ച്ച ഉണ്ടാകാം. സ്വകാര്യ ഭാഗങ്ങള്‍ എപ്പോഴും വൃത്തിയാക്കി വയ്ക്കണം. വിയര്‍പ്പ് കെട്ടിനില്‍ക്കാതെയും, ഈര്‍പ്പം തങ്ങിനില്‍ക്കാതെയും സൂക്ഷിക്കുക. ഇങ്ങനെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തിയശേഷം മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങാം. ആര്‍ത്തവത്തിനുശേഷം കൂടാന്‍ കാരണം ഈ സമയത്ത് പാഡ് ഉപയോഗിക്കുകയും കൂടുതല്‍ സമയം ഈര്‍പ്പത്തോടെ വയ്ക്കുന്നതുമാണ്. ഇത് ഫംഗസ് വളരാനുള്ള സാധ്യത കൂട്ടുന്നു. ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ അണുബാധ പൂര്‍ണമായും മാറുന്നതാണ്.