എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

പോരാട്ടങ്ങള്‍ തുടരുകയാണ്

നിതീഷ് നാരായണന്‍

കല്‍പ്പനയ്ക്ക് ചെവി കൊടുക്കാതെ ഇരുത്തിയ ഇടത്ത് നിന്നും അനുവാദത്തിന് കാത്തുനില്‍ക്കാതെ രാഹുലിനൊപ്പം എഴുന്നേറ്റ് നടന്നു. നീളന്‍ വടിയുമായി എല്ലാം നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു തടിച്ച മനുഷ്യന്‍ ഓടിവന്ന് എന്റെ പുറത്തടിച്ചു. മിണ്ടാതിരിക്കാന്‍ പറ്റിയില്ല. തിരിച്ച് കയര്‍ത്തു. വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴേക്കും മറ്റ് സഖാക്കളും കൂട്ടിനെത്തി. അവിടെ അതൊരു പുതിയ അനുഭവമായിരുന്നു. ഞങ്ങള്‍ പ്രകടിപ്പിച്ച രോഷം മറ്റ് പലരുടേതും കൂടിയാണെന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവിടെ കൂടിയ ഒരുപാട് കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. മറ്റൊരിക്കല്‍ അടിമപ്പണി ചെയ്യാന്‍ തയ്യാറല്ലെന്ന് ഉറച്ചു പറഞ്ഞപ്പോള്‍ ശിവദാസനേയും അവര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ ഒമ്പതുപേരുടെ അനുസരണക്കേടിന് മുന്നില്‍ താല്‍ക്കാലികമായെങ്കിലും അവര്‍ക്ക് നിശബ്ദരാകേണ്ടി വന്നു.

തീഹാര്‍ ജയില്‍. സെന്‍ട്രല്‍ ജയില്‍ നമ്പര്‍ നാല്. അവിടെ ഒന്നാം വാര്‍ഡ്. ബാരക്കുകള്‍ ഒന്നിലും രണ്ടിലും മൂന്നിലുമായി ഏഴു ദിവസങ്ങള്‍. ഭക്ഷണം രാവിലെയും രാത്രിയും രണ്ടു വീതം ഉണക്ക റൊട്ടി. ഉച്ചഭക്ഷണത്തിന് പകരം ഉറക്കം. വിശന്നാല്‍ പച്ചവെള്ളം. കൈയ്യില്‍ വലിയ വടിയും തെറി വിളിയും തുറിച്ചു നോട്ടവുമായി വാര്‍ഡ് ഭരിക്കുന്ന ക്രിമിനലുകള്‍. കൊന്നതും കൊള്ളയടിച്ചതും വിവരിച്ച് താനെത്രകേമനാണെന്നറിയാമോ എന്ന് ഗമ നടിച്ച് നടക്കുന്നവര്‍. പെട്ടുപോയതാണെന്നും പെടുത്തിയതാണെന്നും പറഞ്ഞ് വേദനയോടെ കരയുന്നവര്‍, ആശയറ്റവര്‍.

സ്വാതന്ത്രത്തിന്റെ രുചി ബഹുഭൂരിപക്ഷത്തിനും അന്യമായ ഒരു നാട്ടിലെ തടവറയ്ക്ക് ഇങ്ങനെയൊക്കെ ആകാനേ സാധിക്കു. കുറ്റവാളികളെ മാത്രമല്ല ഇവിടെ തടവിലിട്ടിരിക്കുന്നത്. എല്ലാ മനുഷ്യാവകാശങ്ങളെയും കൂടിയാണ്. 'ഇന്ത്യാമഹാരാജ്യത്തിന്റെ' വൈകൃതങ്ങളുടെ കൊച്ചു പ്രദര്‍ശന ശാലയാണീ ജയില്‍. തീഹാര്‍ ഞങ്ങള്‍ക്ക് നിരാശയോ ശിക്ഷയോ ആയിരുന്നില്ല. ജീവിക്കുന്ന കാലത്തെ കുറിച്ചുള്ള കടുത്ത ഒരു ഓര്‍മപ്പെടുത്തിലായിരുന്നു. കൂടുതല്‍ സമരങ്ങള്‍ക്കുള്ള പാഠമായിരുന്നു. സമരസപ്പെടാതിരിക്കാനുള്ള ആര്‍ജ്ജവമായിരുന്നു. ആവേശമായിരുന്നു.

എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസനും ജെ എന്‍ യുവിലെ മറ്റു സഖാക്കളും ഉള്‍പ്പടെ ഞങ്ങള്‍ മുപ്പതോളം പേര്‍. സോളാര്‍ തട്ടിപ്പില്‍ പങ്കാളിയായ മുഖ്യമന്ത്രിക്കെതിരായി കേരളത്തില്‍ കൊടുമ്പിരികൊള്ളുന്ന സമരപരമ്പരയ്ക്ക് ഐക്യദാര്‍ഡ്യവും അഴിമതിക്കാര്‍ക്കെതിരായ രോഷവുമായി പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. കേരളാഹൗസിനു മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തണം. സമാധാനപരമായി തിരിച്ചുപോവണം. വളരെ പെട്ടെന്നുതന്നെ തീരുമാനം നടപ്പിലാക്കി. പെട്ടെന്നൊരു സമരം പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ഗേറ്റില്‍ പോലീസുകാര്‍ ആരുമുണ്ടായിരുന്നില്ല. കോമ്പൗണ്ടിനകത്ത് കയറി മുഖ്യ കെട്ടിടത്തിന്റെ പോര്‍ട്ടിക്കോവില്‍ ഇരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. ആവേശം തുടിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. മുഷ്ടികള്‍ ആകാശങ്ങളെ പിളര്‍ന്നു.

സമര സഖാക്കളെ അഖിലേന്ത്യാ പ്രസിഡന്റ് ശിവദാസന്‍ അഭിസംബോധന ചെയ്യുമ്പോഴാണ് നൂറോളം പോലീസുകാര്‍ ഇരച്ചു കയറി മര്‍ദനം ആരംഭിച്ചത്. പോലീസുകാര്‍ക്ക് എവിടെ നിന്നോ നിര്‍ദേശം കിട്ടിതുപോലെ കരുതിക്കൂട്ടിയായിരുന്നു ആക്രമണം. ഞങ്ങളില്‍ ചിലരെ വലിച്ചിഴച്ച് പോലീസ് ജീപ്പിലേക്ക് വലിച്ചെറിഞ്ഞു. ജീപ്പ് മുന്നോട്ടേക്കെടുക്കാന്‍ തുടങ്ങിയപ്പോള്‍ വീരതെലുങ്കാനയുടെ പിന്‍മുറക്കാര്‍ ആന്ധ്രയില്‍ നിന്നുള്ള പെണ്‍പുലികള്‍ വഴിയില്‍ മലര്‍ന്നു കിടന്നു. പെണ്ണകങ്ങളിലെ നുരയുന്ന വിപ്ലവവീര്യത്തിന് ഡല്‍ഹി സാക്ഷിയായി. പെണ്‍കുട്ടികളുടെ മുദ്രാവാക്യത്തിനും സമരാവേശത്തിനും മുന്നില്‍ പതറിപ്പോയ പോലീസ് വീണ്ടും ഉണര്‍ന്നു. ആ സഖാക്കളുടെ അടിവയറ്റില്‍ പെലീസ് ഗുണ്ടകളുടെ ലാടം തറച്ച ബൂട്ടുകള്‍കൊണ്ട് ചവിട്ടി. അവരെ വലിച്ചിഴച്ചു. ജീപ്പിലേക്ക് തള്ളിക്കയറ്റി. അധികാരി വര്‍ഗത്തിന്റെ ആക്രോശങ്ങളെ ഭേദിച്ചുകൊണ്ട് ഉയര്‍ന്ന എസ് എഫ് ഐയുടെ ചുണക്കുട്ടികളുടെ മുദ്രാവാക്യം ഡല്‍ഹി ശ്രവിച്ചു.

ഒന്‍പതുപേരുടെ മേല്‍ കുറ്റം ചുമത്തി. അന്ന് രാത്രി അഴുക്കും തുപ്പലും നിറഞ്ഞ ലോക്കപ്പ് മുറിയില്‍ പത്രകടലാസ് വിരിച്ച് കിടന്നു. കൂടെയുള്ളത് ഒന്നര കോടിയുടെ സാമ്പത്തിക തട്ടിപ്പിലും കൊലപാതക കേസിലും പ്രതിയായ ഒരു ചെറുപ്പക്കാരനാണ്. കേരളത്തിലെ ബിജുരാധാകൃഷ്ണന്റെ വേറൊരു പതിപ്പ്. കേസ് ദുര്‍ബലമാക്കാന്‍ വെട്ടിച്ചതില്‍ നിന്നും പതിനഞ്ച് ലക്ഷം ഏമാന്മാര്‍ക്ക് കൊടുത്തിട്ടാണത്രേ അയാള്‍ വന്നിരിക്കുന്നത്.

തലേന്ന് മുഴുവന്‍ ഞങ്ങള്‍ക്ക് പ്രയാസമന്യേ ജാമ്യം കിട്ടുമെന്ന് പറഞ്ഞു കൊണ്ടിരുന്ന ഇന്‍സ്‌പെക്ടര്‍, ഞങ്ങള്‍ പോലീസുകാരെ മാരകമായി ആക്രമിച്ച അപകടകാരികളാണെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും ജാമ്യം അനുവദിക്കരുതെന്നും പട്യാല കോടതിയിലെ ജഡ്ജിക്ക് മുന്നില്‍ ശക്തമായി വാദിച്ചു. അയാള്‍ക്ക് ഞങ്ങളുടെ മുഖത്തേക്ക് നോക്കാന്‍ ഒരു ചമ്മല്‍ പോലെ. കോടതി പോലീസിന്റെ വാദത്തിന് വിലകൊടുത്തു. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്. തീഹാര്‍ ജയിലില്‍.

ശിവദാസനും എനിക്കും പുറമേ എസ് എഫ് ഐ യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ശതരൂപ് ഘോഷ്, ആന്ധ്രസെക്രട്ടറി ലക്ഷ്മയ്യ, പ്രസിഡണ്ട് നൂര്‍മുഹമ്മദ്, കേന്ദ്ര കമ്മറ്റിയംഗങ്ങളായ മൂദ് ശോഭന്‍, ഉപേന്ദര്‍, രാമു എന്നിവരും ജെ എന്‍ യുവിലെ എസ് എഫ് ഐ നേതാവും നിയമ ഭരണകാര്യ വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിയുമായ രാഹുല്‍ തങ്കരാജ് എന്നിവരാണ് റിമാന്‍ഡ് ചെയ്യപ്പെട്ടത്. തീഹാറിലേക്കുള്ള യാത്ര.

തീഹാര്‍ ധാരണകള്‍ തെറ്റിച്ചതെയില്ല. എത്തിയ ഉടനെ അവര്‍ക്ക് ജാതിയും മതവും അറിയണമായിരുന്നു. മദ്രാസിയെന്ന പരിഹാസം കേട്ടു തുടങ്ങി. മുന്നോക്ക വിഭാഗത്തിലാണ് താന്‍ പെടുന്നതെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്കാര്‍ക്കും ലഭിക്കാത്ത ചെറിയൊരാനുകൂല്യം സഖാവ് ശിവദാസന് ലഭിക്കുമായിരുന്നു. കുറഞ്ഞ പക്ഷം കാതടപ്പിക്കുന്ന തെറി വിളിയില്‍ ഒരു ഇളവെങ്കിലും. മാന്യതയുടെ കണിക പോലുമില്ലാത്ത, ജാതിവെറി മൂത്ത ഓഫീസര്‍ സഖാവിനോട് മതം ചോദിച്ചു. 'ഇല്ല' എന്നായിരുന്നു ശിവദാസന്റെ മറുപടി. ജാതി? അതിനും മറുപടി വേറെയായിരുന്നില്ല. ജാതിയും മതവുമില്ലെങ്കില്‍ പിന്നെ നീ എങ്ങനെ ഇന്ത്യക്കാരനാകുമെന്ന് അതിശയത്തോടെയും ധാര്‍ഷ്ട്യത്തോടെയും ഓഫീസര്‍ ശബ്ദമുയര്‍ത്തി. ജാതി വിവേചനത്തിന്റെ, സവര്‍ണതയുടെ ഔദാര്യത്തിന് കാത്തു നില്‍ക്കാതെ ശിവദാസന്‍ ആവര്‍ത്തിച്ചു; “ജാതിയും മതവും ഇല്ല, ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്”. അപ്പോള്‍ തടവറയില്‍ കാത്തിരിക്കുന്നതെന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എങ്കിലും ഒന്നു തീരുമാനിച്ചിരുന്നു, കൊടിയ പീഡനത്തിലും വര്‍ണവ്യവസ്ഥ വച്ചുനീട്ടുന്ന ഔദാര്യത്തിന്റെ തണല്‍ ഞങ്ങള്‍ക്ക് വേണ്ട.

നാലാം സെന്‍ട്രല്‍ ജയിലിലെ ഒന്നാം വാര്‍ഡിലാണ് ഞങ്ങളെ പാര്‍പ്പിച്ചത്. അവിടെ എട്ട് ബാരക്കുകള്‍ ഉണ്ട്. ഓരോ ബാരക്കിലും എണ്‍പതോളം പേര്‍. ഒന്നാം ബാരക്കിലായിരുന്നു ആദ്യത്തെ രാത്രി. സംഘം ചേരാതിരിക്കാന്‍ തടവുകാരുടെ ബാരക്കുകള്‍ മാറ്റിക്കൊണ്ടിരിക്കും. സംഘടിത ശക്തിയെ തടവറയ്ക്കും ഭയമാണ്. സഹനത്തിന്റെ ഉച്ചിയില്‍ വീര്‍പ്പുമുട്ടി കഴിയുന്നവര്‍ ഏറെയായിരുന്നു അവിടെ. ഒരു തീപ്പോരിക്ക് ചാമ്പലാക്കാവുന്ന പീഡനങ്ങളുടെ വന്യതയാണ് തീഹാര്‍. ബാരക്കുകള്‍ മാറ്റുന്നത് കൊണ്ട് പ്രത്യേകിച്ചൊരു മാറ്റവും അവിടെ ഉണ്ടാകുന്നില്ല. എത്രമേല്‍ അസ്വസ്ഥമാണെങ്കിലും നിങ്ങള്‍ക്കുമേല്‍ പരിപൂര്‍ണ നിയന്ത്രണം ഞങ്ങള്‍ക്കാണെന്ന് തടവുകാരെ നിരന്തരം ഓര്‍മിപ്പിക്കാനുള്ള അധികാരി വര്‍ഗത്തിന്റെ തന്ത്രങ്ങളില്‍ ഒന്നായിരുന്നു അത്.

പുലര്‍ച്ചെ അഞ്ചരയ്ക്ക് മുന്‍പേ എഴുന്നേല്‍പ്പിക്കും. ആ സമയത്ത് ഉറങ്ങാന്‍ ഹോസ്റ്റലിലേക്ക് നടക്കുന്ന ജെഎന്‍യു'ക്കാരെ അസൂയയോടെ ഓര്‍ത്തു. ഒന്നുകൂടി കണ്ണടച്ചു തുറക്കാനുള്ള കൊതി ബാക്കിവെച്ച് ബാരക്കിന് പുറത്തേക്ക്. ഒരു ഗ്ലാസ് ചായ കിട്ടും. ഗ്ലാസോ, പ്ലേറ്റോ സാധാരണക്കാര്‍ക്ക് പറഞ്ഞതേയല്ല. ചിലര്‍ ആരൊക്കെയോ വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍ പെറുക്കി പകുതി മുറിച്ച് ചായക്കായി നീട്ടുന്നു. ജയിലിലെ പതിവ് കാഴ്ചയാണിത്. തൊട്ടു പിന്നാലെ അസംബ്ലിയാണ്. ചളിനിലത്ത് വരിവരിയായി നിരന്നിരിക്കണം. ചില മൂത്ത തടവുകാര്‍ എല്ലാം നിയന്ത്രിക്കും. അവിടെ ജോലിക്കുള്ള റിക്രൂട്ട്‌മെന്‍ര് കൂടി നടക്കും. അടുക്കളപ്പണി, ബാരക്കും വാര്‍ഡും കുളിമുറിയും ടോയ്‌ലറ്റും വരെ വൃത്തിയാക്കല്‍. വൃത്തിയാക്കുന്ന സാമഗ്രികള്‍ വിചിത്രമാണ്. ചൂല് പോലുമില്ലാത്ത കമ്പും കല്ലുമൊക്കെയാണ് ഉപകരണങ്ങള്‍. ശിലായുഗം നാണിച്ചുപോലും. 'വില പിടിപ്പുള്ള' തടവുകാരുടെ പാത്രവും കമ്പിളിയും കഴുകല്‍, പുല്ലു പറിക്കല്‍, പൂന്തോട്ടം നന്നാക്കല്‍. അങ്ങനെ അടിമപ്പണി ആരംഭിക്കുകയാണ്. പതിനൊന്നു മണിയാകും തിരികെ ബാരക്കിലെത്താന്‍. അപ്പഴാണ് ആദ്യത്തെ ഭക്ഷണം. രണ്ടു റൊട്ടിയും രുചിയറിയാത്ത കുറച്ച് ചാറുകറിയും. പിന്നെ മൂന്നു മണിവരെ തടവറയ്ക്കകത്ത് തന്നെയാണ്. വിശപ്പറിയാതിരിക്കാന്‍ ഉറങ്ങാന്‍ ശ്രമിക്കും. വൈകുന്നേരവും പണിയുണ്ട്. രാത്രി എട്ടുമണിക്കാണ് അടുത്ത ഭക്ഷണം. പതിവ് പോലെ പോലെ രണ്ടു റൊട്ടി. ഇതിനിടയില്‍ രാവിലെയും വൈകുന്നേരവും മുറ തെറ്റാതെ നടക്കുന്ന മറ്റൊരു കലാപരിപാടിയുണ്ട്. ഒരു ചെറിയ ശ്രീരാമ ക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ഥന. നോമ്പു കാലത്ത് പോലും അതിന് മുന്നില്‍ വന്ന് തല കുമ്പിട്ട് നില്‍ക്കേണ്ടി വന്നു ചിലര്‍ക്ക്. മതമോ വിശ്വാസമോ പരിഗണിക്കാതെ വന്ദേമാതരം ഏറ്റു വിളിക്കേണ്ടിവരുന്നു പലര്‍ക്കും. ഏറിയോ കുറഞ്ഞോ ഇങ്ങനെ തന്നെയാണ് ഈ നാട് ദേശീയത പഠിപ്പിക്കുന്നത്, അച്ചടക്കം ശീലിപ്പിക്കുന്നത്. അടിച്ചമര്‍ത്തുന്നവന്റെ ജനാധിപത്യത്തില്‍ കുറേ അടക്കിപ്പിടിക്കലുകള്‍ക്കപ്പുറം അച്ചടക്കം മറ്റൊന്നുമല്ല. തീഹാര്‍ അതാണ് ആവര്‍ത്തിക്കുന്നത്.

ഒരിക്കല്‍ കല്‍പ്പനയ്ക്ക് ചെവി കൊടുക്കാതെ ഇരുത്തിയ ഇടത്ത് നിന്നും അനുവാദത്തിന് കാത്തുനില്‍ക്കാതെ രാഹുലിനൊപ്പം എഴുന്നേറ്റ് നടന്നു. നീളന്‍ വടിയുമായി എല്ലാം നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു തടിച്ച മനുഷ്യന്‍ ഓടിവന്ന് എന്റെ പുറത്തടിച്ചു. മിണ്ടാതിരിക്കാന്‍ പറ്റിയില്ല. തിരിച്ച് കയര്‍ത്തു. വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴേക്കും മറ്റ് സഖാക്കളും കൂട്ടിനെത്തി. അവിടെ അതൊരു പുതിയ അനുഭവമായിരുന്നു. ഞങ്ങള്‍ പ്രകടിപ്പിച്ച രോഷം മറ്റ് പലരുടേതും കൂടിയാണെന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവിടെ കൂടിയ ഒരുപാട് കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. മറ്റൊരിക്കല്‍ അടിമപ്പണി ചെയ്യാന്‍ തയ്യാറല്ലെന്ന് ഉറച്ചു പറഞ്ഞപ്പോള്‍ ശിവദാസനേയും അവര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ ഒമ്പതുപേരുടെ അനുസരണക്കേടിന് മുന്നില്‍ താല്‍ക്കാലികമായെങ്കിലും അവര്‍ക്ക് നിശബ്ദരാകേണ്ടി വന്നു. അന്ന് രാത്രിയാണ് ജ്യാമം കിട്ടിയത്. അല്ലെങ്കില്‍ അവര്‍ എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളൊന്നുറച്ചിരുന്നു. ജയിലിനകത്ത് ഒരു സമരം തുടങ്ങാന്‍. പിറ്റേന്ന് മുതല്‍ ആ സമരം അവിടെ തുടങ്ങുമായിരുന്നു. എല്ലാവര്‍ക്കും ഭക്ഷണവും ഗ്ലാസും കൊടുക്കാന്‍ വേണ്ടിയുള്ള സമരം.

ഓരോ ബാരക്കിലും ഓരോ ചുമതലക്കാരന്‍ ഉണ്ടാകും. 'സഹായക്' എന്ന ബാഡ്ജ് ധരിച്ച് കാര്യങ്ങള്‍ നിയന്ത്രിച്ചും പുതിയ തടവുകാരെ ചീത്ത വിളിച്ചും നടക്കുന്ന ചിലരുമുണ്ടായിരുന്നു. ഇവരൊന്നും ജയില്‍ ഉദ്യോഗസ്ഥരല്ലെന്നും നെരത്തെയെത്തിയ തടവുകാര്‍ തന്നെയാണെന്നും കുറച്ചു കഴിഞ്ഞാണറിഞ്ഞത്. ആദ്യത്തെ ബാരക്കിന്റെ ചുമതലക്കാരന്‍ രാജ്യം നടുങ്ങിയ ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതി അക്ഷയ് ധാക്കൂര്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം ഞങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഇയാളും ഉണ്ടായിരുന്നു. അതേ കേസിലെ മറ്റൊരു പ്രതി ബസ് െ്രെഡവര്‍ രാം സിംഗിനെ അതിനകത്ത് വച്ച് കൊലപ്പെടുത്തിയതാണെന്ന് പലരും പറയുന്നുണ്ടായിരുന്നു. ഏതായാലും ആത്മഹത്യ ചെയ്യാനുള്ള എല്ലാ സാധ്യതകളും അടക്കുന്ന തരത്തിലാണ് തീഹാറിന്റെ ഘടന.

ഓരോ ബാരക്കിനെയും ഒരേ വ്യാപ്തിയില്‍ രണ്ടായി പകുത്തിരിക്കുന്നു. ആദ്യ പകുതി ജയില്‍ അധികൃധരുടെ പ്രിയപ്പെട്ടവര്‍ക്കുള്ളതാണ്. അന്‍പതിനായിരവും അറുപതിനായിരവും കാണിക്ക വച്ച് നേടിയെടുക്കുന്ന സൗകര്യമാണത്. നല്ല കിടക്കയും തലയിണയും പുതപ്പും ഉള്‍പ്പടെ അവര്‍ക്കെല്ലാം ലഭ്യമാകും. അവരെ ശാസിക്കുവാനോ നിയന്ത്രിക്കുവാനോ ആരും ധൈര്യപ്പെടില്ല. ബാരക്കു പോലും മാറ്റില്ല. കൃത്യ സമയത്ത് അവര്‍ക്കായി പ്രത്യേക ഭക്ഷണവും എത്തും. ടെലിവിഷന്‍ അവരുടെ നേരമ്പോക്കിനുള്ളതാണ്. ഇവരില്‍ പലരും അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരാണെന്നതാണ് രസം. ഓരോ ബാരക്കിലും ഇരുപതില്‍ താഴെ വരുന്ന ഇക്കൂട്ടര്‍ പകുതി സ്ഥലം കൈയ്യേറിയപ്പോള്‍ മറു പകുതിയിലാണ് അറുപതോളം പേര്‍ക്ക് തിങ്ങിനിരങ്ങി കിടക്കേണ്ടത്. ബഹുഭൂരിപക്ഷത്തിന് പട്ടിണിയാണെങ്കിലും കച്ചവടം പൊടിപൊടിക്കുകയാണവിടെ. മാസം ആറായിരം രൂപ വരെ നിക്ഷേപിക്കാവുന്ന ഒരു സ്മാര്‍ട്ട് കാര്‍ഡ് സിസ്റ്റം ഉണ്ടവിടെ. ഇടയ്ക്കിടയ്ക്ക് ഉന്തുവണ്ടികളിലായി തിന്നാനും കുടിക്കാനും ഉടുക്കാനും അലക്കാനും വരെയുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. കാശുള്ളവന്റെ ജീവിതം കേമം. അല്ലാത്തവര്‍ക്ക് കാത്തിരിക്കേണ്ടി വരും ആരെങ്കിലും കനിഞ്ഞ് എന്തെങ്കിലും വാങ്ങി കൊടുക്കുന്നതിനായി. കുറ്റകൃത്യത്തെ തന്നെ നിയമവിധേയമാക്കുന്ന തന്ത്രം. ഏതായാലും ഞങ്ങള്‍ ആ സൗകര്യം ഉപയോഗിച്ചില്ല.

പവന്‍കുമാര്‍ ബന്‍സലിനു കേന്ദ്രമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന റെയില്‍വേ അഴിമതി കേസിലെ ആറു പ്രതികളും തടവുകാരിലെ വി ഐ പികളാണ്. പണം കൊടുത്ത് പീഡനങ്ങളില്‍ നിന്നും ഒഴിവായവരുടെ കൂട്ടത്തില്‍ ചെക്ക് കേസില്‍പെട്ട തമിഴ് സിനിമാനടന്‍ പവര്‍സ്റ്റാര്‍ ശ്രീനിവാസനും ഉണ്ടായിരുന്നു. ഞങ്ങളെ ബാരക്ക് മാറ്റുന്നതിന് മുന്‍പ് ഞങ്ങളെക്കാള്‍ മുന്നേ വന്ന ഇവരെയെല്ലാം മാറ്റണമെന്ന് വാശിപിടിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ ആകില്ലെന്നും ഇക്കൂട്ടരെ തൊട്ടു പോകരുതെന്ന് സൂപ്രണ്ടിന്റെ കല്‍പ്പനയാണെന്നുമായിരുന്നു മറുപടി. എല്ലാവരും വിദ്യാര്‍ഥികളാണെന്നും പഠിക്കാന്‍ ലൈബ്രറി അനുവദിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അസ്വാഭാവികതയോടെ നോക്കിയതല്ലാതെ മറ്റൊന്നും നടന്നില്ല. സഖാവ് രാഹുല്‍ കഴിച്ചു കൊണ്ടിരുന്ന മരുന്ന് പോലും എത്തിക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല.

കുറ്റാരോപിതര്‍ക്ക് ജാമ്യം അവകാശമാണെന്നും ജയില്‍ ഒറ്റപ്പെട്ടതാണെന്നുമാണ് സുപ്രീം കോടതി ഭാഷ്യം. എന്നാല്‍, തീഹാറില്‍ കണ്ട പലര്‍ക്കും ജയില്‍ അവകാശവും ജാമ്യം ഒറ്റപ്പെട്ടതുമാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മാസങ്ങളോളം കഴിയുന്നവര്‍ ഏറെയായിരുന്നു. ചിലര്‍ക്ക് പുറം ലോകം കാണാന്‍ അന്വേഷണവും വിചാരണയും കഴിഞ്ഞ് കോടതി കുറ്റക്കാരനല്ലെന് വിധിക്കും വരെ കാത്തിരിക്കേണ്ടി വരും. കുറ്റകൃത്യങ്ങളെ വെറുക്കുക, കുറ്റവാളികളെയല്ല എന്ന് ഒരു മതിലില്‍ മനോഹരമായി എഴുതി വച്ചിരിക്കുന്നത് കണ്ടു. ജയിലില്‍ ഞങ്ങളെ കാണാന്‍ വന്ന ജെഎന്‍യു വിലെ സഖാവ് ദിവ്യ പറഞ്ഞത് ഞങ്ങള്‍ക്കായി കൊണ്ടു വന്ന പുസ്തകങ്ങള്‍ പോലും വലിച്ചെറിഞ്ഞ് ആക്രോശിക്കുകയായിരുന്നത്രേ നിയമപാലകര്‍! ക്രിമിനലുകളെ കാണാന്‍ വന്ന കുറ്റത്തിന്!!

സര്‍വകലാശാലയിലേത് പോലെ തന്നെയായിരുന്നു തടവറയിലും സഖാവ് രാഹുല്‍. മലയാളവും തമിഴും ഹിന്ദിയും ഇംഗ്ലീഷും ഭംഗിയായി കൈകാര്യം ചെയ്യുന്ന രാഹുല്‍, ഓരോ തടവുകാരെയും പരിചയപ്പെട്ടു നടക്കുകയായിരുന്നു. ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാര്‍ക്ക് പലപ്പോഴും വലിയ ആശ്വാസമായിരുന്നു രാഹുല്‍. കടുത്ത ശാരീരിക അവശത നേരിടുമ്പോഴും തളര്‍ച്ചയുടെ ലക്ഷണം പോലും കാണിക്കാതെ, അകപ്പെട്ടുപോയെന്നു വിലപിച്ചിരിക്കുന്ന തടവുകാര്‍ക്കിടയില്‍ ആശ്വാസവാക്കുകളുമായി ഇടപെട്ടുകൊണ്ടേയിരിക്കുകയായിരുന്നു ഒഴിവു സമയങ്ങളിലെല്ലാം ആ സഖാവ്. മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചു കേട്ടിട്ടുപോലുമില്ല. അവര്‍ക്കിടയില്‍ കേരളത്തിലെ ജയിലിനെക്കുറിച്ചും കുറേ സമരങ്ങളെക്കുറിച്ചും വിശദീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിലാണ് സഖാവ് ശിവദാസന്‍ ശ്രദ്ധിച്ചത്. തെലുങ്ക് വിപ്ലവഗാനങ്ങളും കുറേ തമാശകളുമായി ആന്ധ്രയിലെ സഖാക്കളും ജയില്‍ ദിനങ്ങളെ പ്രിയപ്പെട്ടതാക്കി. തീഹാറിനകത്തെ ഒരു മതിലില്‍ അവര്‍ വരച്ച അരിവാള്‍ ചുറ്റിക നക്ഷത്രം ഒരുപാട് മഴകളെ അതിജീവിച്ചേക്കാം.

മനുഷ്യത്വ വിരുദ്ധമായ റാഗിങ്ങിന്റെ വലിയ രൂപമാണ് അവിടെ നടക്കുന്നത്. മുതിര്‍ന്ന തടവുകാര്‍ പുതിയ ആളുകളെ ഉപദ്രവിക്കുന്നതും ശകാരിക്കുന്നതും അവര്‍ മുന്‍പ് തെറ്റുചെയ്ത് വന്നവരാണ് എന്ന ബോധത്തോടെയല്ല. അങ്ങനാണെങ്കില്‍ കോടികളുടെ അഴിമതി നടത്തുന്ന സൂപ്രണ്ടിനോടും മറ്റും വിനീത വിധേയരായി നില്‍ക്കാന്‍ അവര്‍ക്ക് പറ്റില്ലല്ലോ. ഒരു മൂളല്‍ കൊണ്ടെങ്കിലും അവര്‍ പ്രതിഷേധിക്കുമായിരുന്നല്ലോ. ശരി തെറ്റുകള്‍ക്കും ധാര്‍മികതയ്ക്കുമൊക്കെ അപ്പുറം അധികാര ഘടനയെക്കുറിച്ച് അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ബോധത്തിന്റെ ഉല്‍പ്പന്നം തന്നെയാണത്. ജാതിയും മതവും അധിനിവേശ ശക്തികളും മൂലധനവും ആണത്തവും എല്ലാം ചേര്‍ന്ന് നൂറ്റാണ്ടുകള്‍ ഒരുമ്പെട്ടു നിര്‍മ്മിച്ച ഇത്തരം നശിച്ച ബോധങ്ങള്‍ക്കെതിരായ കലഹം തുടങ്ങുന്നിടത്താണ് പുരോഗമന രാഷ്ട്രീയത്തിന്റെ ജനനം എന്ന പാഠം തന്നെയാണ് തീഹാര്‍ എനിക്ക് തന്ന വലിയ അനുഭവം. പോരാട്ടങ്ങള്‍ തുടരുക തന്നെയാണ്.

നിതീഷ് നാരായണന്‍
ഇന്റര്‍നാഷനല്‍ റിലേഷന്‍സ്
രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി,
ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി
+91 99 58 153993
https://www.facebook.com/nitheesh.narayanan1

Comments  

 
+5 # RE: പോരാട്ടങ്ങള്‍ തുടരുകയാണ് — സിജോ 2013-09-04 09:01
നിതീഷ് ഭാഗുകങ്ങൾ.....
Reply | Reply with quote | Quote
 
 
+4 # yas — yas 2013-09-09 12:00
ലാൽ സലാം .... പോരാട്ടങ്ങൾ തുടരട്ടെ.
Reply | Reply with quote | Quote
 
 
+2 # RE: പോരാട്ടങ്ങള്‍ തുടരുകയാണ് — Paveesh kumar ag 2013-09-10 06:23
ലക്‌ഷ്യം നേടും വരെ പോരാട്ടങ്ങൾ തുടരട്ടെ ......
Reply | Reply with quote | Quote
 
 
0 # RE: പോരാട്ടങ്ങള്‍ തുടരുകയാണ് — Jithin TG 2013-12-02 04:49
അഭിവാദ്യങ്ങൾ.........keep going.........
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh