ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

അഴിമതിയില്‍ നിന്നും കരകയറേണ്ടേ?

സി പി ചന്ദ്രശേഖര്‍

നവലിബറല്‍ വ്യവസ്ഥയിലേക്ക് നീങ്ങിയതോടുകൂടി, തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലും അതിന്റെ സ്വാധീനം കാണാം. രാഷ്ട്രീയക്കാര്‍ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനു നില്‍ക്കുമ്പോള്‍ സമര്‍പ്പിക്കുന്ന ആസ്തി സംബന്ധിച്ച സത്യവാങ്മൂലത്തില്‍നിന്ന്, അവര്‍ സമ്പാദിച്ച വമ്പിച്ച ആസ്തിയുടെ തെളിവ് ലഭിയ്ക്കും; രാഷ്ട്രീയക്കാര്‍ക്ക് എന്താണ് തിരഞ്ഞെടുപ്പ് നേടിക്കൊടുക്കുന്നത് എന്നതിനുള്ള തെളിവാണത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപപ്പെടുത്തുന്ന നിയമങ്ങള്‍ എന്തുതന്നെയായാലും ശരി, വേണ്ടത്ര പണം ലഭ്യമാകാതെ, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് കൂടുതല്‍ കൂടുതല്‍ അസാധ്യമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അഴിമതി നടത്തുന്നതിനുള്ള നീക്കത്തിന് ഇത് ആക്കം കൂട്ടുന്നു. ചുരുക്കത്തില്‍, ഇന്നത്തെ ഇന്ത്യയില്‍ അഴിമതിക്ക് വ്യവസ്ഥാപരമായ രണ്ട് കാരണങ്ങളുണ്ട്. രാഷ്ട്രീയ കാരണവും സാമ്പത്തിക കാരണവും.

യുപിഎ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ഒമ്പതു കൊല്ലക്കാലത്തെ ഭരണത്തില്‍ അഴിമതിയും വെട്ടിപ്പും സംബന്ധിച്ച റെക്കോര്‍ഡ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതാണ് എന്ന് പരക്കെ സംസാരമുണ്ട്. അത് തെളിയിക്കാനൊന്നും കഴിയില്ല. ശരിയായിരിക്കുകയില്ല എന്നും വരാം. എന്നാല്‍ ആ സംസാരത്തിനുള്ള കാരണം വളരെ വ്യക്തമാണ്. അഴിമതി എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്; അത് ഇന്ത്യയില്‍ മാത്രമായി കാണുന്ന ഒരു രോഗമല്ലതാനും. പക്ഷേ പരാമര്‍ശവിധേയമായ കാലത്ത് അഴിമതികളെ സംബന്ധിച്ച ആരോപണങ്ങളുടെ പരമ്പര ഏറെക്കുറെ അനുസ്യൂതമായി ഉയര്‍ന്നുകൊണ്ടിരുന്നു; ജനങ്ങള്‍ അവ വിശ്വസിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ രാജ്യത്തെയാകെ അമ്പരപ്പിക്കുന്ന കാര്യം ഗവണ്‍മെന്റിന് എന്നിട്ടും ഒരു കുലുക്കവുമില്ല എന്നതാണ്. ഓരോ ആരോപണവും ഉണ്ടാക്കുന്ന വിവാദത്തില്‍, തുടക്കംതൊട്ടുതന്നെ അനങ്ങാതിരിക്കുന്നതിനാണ് ഗവണ്‍മെന്റിന്റെ ശ്രമം. പ്രത്യേകിച്ചും ഭരണത്തിലെ അത്യുന്നതങ്ങളില്‍ ഇരിക്കുന്നവരെ സംരക്ഷിക്കേണ്ട വിഷയമാണെങ്കില്‍.

ചില ആളുകളുടെമേല്‍ കേസ്ചാര്‍ജ്‌ചെയ്യുന്നതിനും അന്വേഷണം നടത്തിക്കുന്നതിനും ഗവണ്‍മെന്റ് അനുവദിക്കുന്നു. അതേ അവസരത്തില്‍തന്നെ തലപ്പത്തുള്ളവരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവര്‍ അനുവദിക്കുന്നുമില്ല. 2 ജി സ്‌പെക്ട്രത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണല്ലോ. നിയമാനുസൃതം രൂപീകരിക്കപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയിലെ അംഗങ്ങള്‍ ഇന്നയിന്ന ആളുകളെ വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, ഗവണ്‍മെന്റ് ആ ആവശ്യം നിരസിക്കുകയാണ്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ നടത്തിയ അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ഏറെ വെട്ടിത്തിരുത്തലുകള്‍ വരുത്താന്‍ അവര്‍ ധൈര്യം കാണിക്കുന്നു. സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുമ്പോള്‍ അതിനെ അവര്‍ അവഗണിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍, അഴിമതി നടപടികളെപ്പറ്റി ഗവണ്‍മെന്റിന് അറിയാമായിരുന്നുവെന്നും അതില്‍ ഉള്‍പ്പെട്ടവരെ ഗവണ്‍മെന്റ് സംരക്ഷിക്കുകയാണെന്നും ആരെയും പേടിയില്ലെന്നും ഉള്ള സംശയം പ്രബലമായിത്തീരുകയാണ്. പരാമര്‍ശത്തിലുള്ള അഴിമതിയുടെ ഭൂമിക വളരെ വിസ്തൃതമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിനും സൈന്യത്തിനും വേണ്ടി സാധനങ്ങള്‍ വാങ്ങിച്ച വകയില്‍ കമ്മീഷനടിച്ചു; ഭൂമിയും വീണ്ടും ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത കല്‍ക്കരി, ഇരുമ്പ് അയിര്, സ്‌പെക്ട്രം തുടങ്ങിയ വിവിധ വിഭവങ്ങളും വിതരണം ചെയ്യുന്നതില്‍ വരുത്തിയ നടപടിപരമായ തെറ്റുകളും വീഴ്ചകളും നിയമലംഘനങ്ങളും സംശയകരമായ ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും ഏറ്റവും കൂടുതല്‍ കോഴ തരുന്നവന് ഗവണ്‍മെന്റിലെ സ്ഥാനമാനങ്ങള്‍ 'കച്ചവടം' ചെയ്യല്‍ അതുകൊണ്ട് ഉണ്ടാക്കാവുന്ന സ്ഥിരവരുമാനം അതുവഴി നടത്താവുന്ന അഴിമതിയും വെട്ടിപ്പും. എഴുതി വിവരിക്കാന്‍ പറ്റാത്തത്രയും നീളുകയാണ് അഴിമതി പുരാണം. അഴിമതിയുടെ ഈ വിശാലമായ ഭൂമികയില്‍, ഓരോന്നും ഒന്നിനൊന്ന് വലിയതായിരുന്നു എന്നാണ് ആരോപണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരു ക്ലര്‍ക്കോ പൊലീസ് കോണ്‍സ്റ്റബിളോ നടത്തുന്ന നിസ്സാര അഴിമതികള്‍ അവ വളരെ വ്യാപകമാണെങ്കില്‍തന്നെയും ഇന്ന് ഏറെക്കുറെ എല്ലാവരും മറന്നുപോയിരിക്കുന്നു. കോടികളുടെ, ശതകോടികളുടെ അഥവാ മാധ്യമങ്ങളില്‍ ഉദ്ധരിക്കപ്പെടാറുള്ള വലിയ സംഖ്യകളുടെ അഴിമതിക്കുമുന്നില്‍ പത്തോ നൂറോ രൂപയുടെ കൈക്കൂലി, അഴിമതിയേ അല്ലാതായിത്തീരുന്നു. എന്നുതന്നെയല്ല അഴിമതി ആരോപണം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ളവരെക്കുറിച്ചാണ്. സീനിയര്‍ ബ്യൂറോക്രാറ്റുകള്‍, പൊതുമേഖലയിലെ ഏറ്റവും ഉയര്‍ന്ന എക്‌സിക്യുട്ടീവുകള്‍, മന്ത്രിമാര്‍, സന്ദര്‍ഭികമായിട്ടാണെങ്കിലും പ്രധാനമന്ത്രി തുടങ്ങിയവരെക്കുറിച്ച്.

കൈക്കൂലി കൊടുത്തവരും കൊലകൊമ്പന്മാര്‍ തന്നെയാണ്. ഇത്രനാളും അഴിമതിയാരോപണങ്ങള്‍ക്കൊന്നും വിധേയരായിട്ടില്ലാത്ത വലിയ ബിസിനസ്സുകാരും വ്യവസായ കുത്തകകളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു പഴയ പ്രശ്‌നത്തിന്റെ തീക്ഷ്ണതയിലും സര്‍വവ്യാപിത്വത്തിലുമുള്ള ഒരു പുതിയ ഘട്ടത്തിന്റെ അടയാളമാണോ ഇത്? കാര്യം അങ്ങനെതന്നെയാണെന്ന് തോന്നുന്നു; അത് തെളിയിക്കാന്‍ വളരെ വിഷമമാണെങ്കിലും. സുതാര്യത വളരെ വര്‍ദ്ധിക്കുകയും റിപ്പോര്‍ട്ടിങ് വളരെയേറെ മെച്ചപ്പെടുകയും ചെയ്തിട്ടുള്ള ഇന്നത്തെ കാലത്ത് അഴിമതി വളരെവേഗം പുറത്തറിയപ്പെടുന്നുവെന്ന് കണക്കാക്കാം. ഏതൊരു കാലത്തെ അപേക്ഷിച്ചും അഴിമതി ആരോപണങ്ങളുടെ സംഖ്യ, ഇന്ന് എത്രയോ കൂടുതലാണ്. ഇത്തരം 'വെളിപ്പെടുത്തലു' കളുടെ എണ്ണവും ഗൗരവവും വര്‍ധിക്കുന്നതിന് കാരണമായിത്തീരുന്ന പല ഘടകങ്ങളുമുണ്ട്.

മാധ്യമങ്ങളുടെ വിപുലീകരണവും മാധ്യമലോകത്തിലെ പരസ്പര മത്സരവുമാണ് ഒരു ഘടകം. വായനക്കാരേയും കാഴ്ചക്കാരേയും ആകര്‍ഷിക്കുന്നതിനായി വൈകാരികാവേശത്തെ ആശ്രയിക്കുന്ന പ്രവണത, ഇതുമൂലം വര്‍ദ്ധിക്കുന്നു. മാനനഷ്ടം സംബന്ധിച്ച നിയമങ്ങള്‍ ഇപ്പോഴും ദുര്‍ബലമായതുകൊണ്ട് ഇത്തരം മത്സരങ്ങള്‍ കാരണം കാര്യങ്ങള്‍ പച്ചയായി എഴുതാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നു; തെളിവുകള്‍ വേണ്ടത്രയില്ലെങ്കിലും. അവയിലെ ഭാഷയും രീതിയും ആകട്ടെ, മാധ്യമ വിചാരണയുടെ സ്വഭാവത്തിലുള്ളതായിരിക്കുകയും ചെയ്യും. വേണ്ടത്ര അന്വേഷണങ്ങളൊന്നും നടത്താതെയാണത് ചെയ്യുക. മാത്രമല്ല മാധ്യമങ്ങളും അഴിമതിക്ക് അതീതമല്ല. പണംകൊടുത്തുണ്ടാക്കുന്ന വാര്‍ത്ത പലപ്പോഴും മുഖപ്രസംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുമാത്രമല്ല, അന്വേഷണാത്മക റിപ്പോര്‍ട്ടിനെ പരസ്യത്തിലൂടെയുള്ള വരുമാനത്തിനുവേണ്ടിയും മറ്റും ഉപയോഗപ്പെടുത്തുന്നതും നാം കാണുന്നുണ്ടല്ലോ. അതിനാല്‍ അഴിമതി ആരോപണങ്ങള്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ എത്രയോ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ കാരണമുണ്ട്. രാഷ്ട്രീയം ഇന്ന് കൂടുതല്‍ മത്സരത്തിന് വിധേയമായ മേഖലയാണെന്നതും ബ്യൂറോക്രസിയുടെ രാഷ്ട്രീയവല്‍ക്കരണം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട് എന്നതും ഈ പ്രവണത മൂര്‍ച്ഛിക്കുന്നതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്. പ്രതിയോഗിയെ അപമാനിക്കുന്നതിനുവേണ്ടി ഏതെങ്കിലും ചില കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ചോര്‍ത്തിക്കൊടുക്കുന്നത് അഴിമതി ആരോപണത്തിന് വഴിമരുന്നിടുന്നു; അന്വേഷണത്തിന് നിര്‍ബന്ധിതമായിത്തീരുന്നു.

ചോര്‍ത്തിക്കൊടുക്കുന്നത് വര്‍ധിക്കുന്തോറും അഴിമതിക്കുള്ള തെളിവുകള്‍ കൂടുതല്‍ കൂടുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. തുറന്നുകാട്ടപ്പെടുന്ന അഴിമതി ആരോപണങ്ങളുടെ പരമ്പരയ്ക്കുള്ള മറ്റൊരു മുഖ്യകാരണം, വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യം വര്‍ദ്ധിച്ചതാണ്. സിവില്‍ സമൂഹ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം വിവരാവകാശനിയമം നിലവില്‍വന്നു; അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് വിവരങ്ങള്‍ സംഘടിപ്പിക്കുന്നതിന് കഴിയുന്നു; തെറ്റുകാരായ ഉദ്യോഗസ്ഥന്മാരെ അത് നിരീക്ഷണത്തിന് വിധേയരാക്കുന്നു എന്ന് മാത്രമല്ല, നിയമവിധേയവും ഭരണഘടനാവിധേയവുമായ സമിതികള്‍തന്നെ ഇക്കാര്യത്തില്‍ ഒരു മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഫീസ്തന്നെയാണ് ഒരു നല്ല ഉദാഹരണം. സ്‌പെക്ട്രത്തിന്റെ വില്‍പനമുതല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നതുവരെയുള്ള എത്രയോ കാര്യങ്ങളില്‍ നടന്ന സംശയകരമായ നടപടികളെക്കുറിച്ച് സിഎജി ചോദ്യംചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ, ഖനനത്തിനുള്ള ലൈസന്‍സുകള്‍ നല്‍കിയതിലും ഉപയോഗപ്പെടുത്തിയതിലും നടന്ന തെറ്റായ നടപടികളെ തുറന്നുകാണിച്ച കര്‍ണാടകത്തിലെ ലോകായുക്ത പോലെയുള്ള സമിതികളും ഇക്കാര്യത്തില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. അഴിമതി എന്ന പ്രവണതയെക്കുറിച്ച് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നതിനും തുറന്നുകാട്ടപ്പെടുന്നതിനുമുള്ള ഈ കാരണങ്ങള്‍ പരിഗണിക്കുമ്പോള്‍, ഈ പ്രശ്‌നം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെയൊന്നും വഷളായിട്ടില്ല എന്ന് വാദിച്ചേക്കാമെങ്കിലും, തുറന്നു കാട്ടപ്പെടുന്ന അഴിമതി എന്ന മഹാ ഹിമാനിയുടെ ഒരു ചെറിയ അംശം മാത്രമാണ് പുറത്തുകാണപ്പെടുന്നത്, അതുതന്നെ ഉല്‍ക്കണ്ഠാജനകമാണ് എന്ന വസ്തുത നാം കാണാതിരുന്നുകൂട. എന്നുതന്നെയല്ല, ഉദാരവല്‍ക്കരണത്തിനുശേഷം അഴിമതിക്കുള്ള ഇടവും അവസരവും കഴിവും വര്‍ദ്ധിച്ചിരിക്കുകയാണ്, കുറയുകയല്ല ചെയ്തിട്ടുള്ളത് എന്ന് അനുമാനിക്കുന്നതിനുള്ള മറ്റ് കാരണങ്ങളുമുണ്ട്. അത്തരം നടപടികളില്‍ ഏര്‍പ്പെടാനുള്ള വ്യഗ്രതയും, പുതിയ പരിതഃസ്ഥിതിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

ഉദാരവല്‍ക്കരണത്തിനുമുമ്പുള്ള, 1950കള്‍തൊട്ട് 1970കള്‍ അടക്കമുള്ള കാലഘട്ടത്തിലെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും നിബന്ധനകളും അഴിമതിക്ക് വഴിവെച്ചുവെന്ന്, ഉദാരവല്‍ക്കരണത്തിന്റെ വൈതാളികര്‍ ഏറെക്കാലമായി വാദിച്ചുകൊണ്ടിരുന്നതാണ്. വിശദമായ ഭൗതിക നിയന്ത്രണങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും നിലവിലുണ്ടായിരുന്നതുകൊണ്ട്, ബ്യൂറോക്രാറ്റുകള്‍ക്കും നയം രൂപീകരിക്കുന്നവര്‍ക്കും, തങ്ങള്‍ക്കുവേണ്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞിരുന്നുവെന്നും താരിപ്പുകളും വിദേശനാണയ വിനിമയങ്ങളും സംബന്ധിച്ച് ലൈസന്‍സിങ് സമ്പ്രദായത്തെ അതിനായി അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെന്നുമാണ് ഒരു വാദം. പദ്ധതി ലക്ഷ്യങ്ങളുടെ പേരിലാണ് ഇത് ചെയ്തിരുന്നതെങ്കിലും, ഈ ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരമായി അവര്‍ പ്രതിഫലം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് അവകാശവാദം. അതിവിപുലമായ അഴിമതികളെക്കുറിച്ചുള്ള സംഭ്രമജനകമായ പല ആരോപണങ്ങളും മുമ്പുണ്ടായിട്ടുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് വ്യാപകമായി നിലനിന്ന അഴിമതി എന്ന അര്‍ബുദം, പ്രവിശ്യാ കൗണ്‍സിലുകളിലെ നേതാക്കന്മാരെപ്പോലും പിടികൂടിയിരുന്നു. അതുകൊണ്ടാണ് 1930കളുടെ അവസാനകാലത്ത് ഗാന്ധിജി ഇങ്ങനെ പ്രഖ്യാപിച്ചത്. ''നമ്മുടെ ഉള്ളുതൊട്ട് നാം ദുര്‍ബലമായിത്തീര്‍ന്നതായി തോന്നുന്നു. ഏറെ വ്യാപകമായ അഴിമതിയുമായി ഒത്തുപോകുന്നതിനേക്കാള്‍ കോണ്‍ഗ്രസിനാകെ മാന്യമായ ഒരു ശവസംസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ത്തന്നെ എന്ത് എന്നാണ് ഞാന്‍ ആലോചിക്കുന്നത്.” അതെന്തായാലും ഗാന്ധിജിയുടെ ധാര്‍മ്മിക നിലവാരം വളരെ ഉയര്‍ന്നതായിരുന്നു; മാത്രമല്ല അന്നത്തെ അഴിമതികളില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തികളുടെ എണ്ണവും സംഭവങ്ങളും അവയുടെ വലിപ്പവും, പില്‍ക്കാല പ്രവണതയെ അപേക്ഷിച്ച് വളരെ ചെറിയതുമായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷമുള്ള കാലഘട്ടത്തിലും ഈ പ്രശ്‌നം തുടര്‍ന്നുവന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ വിവാദങ്ങള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലുണ്ടായ അഴിമതി ആരോപണ വിവാദങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് 1948ലെ ജീപ്പ് അഴിമതിയും 1957ലെ മുണ്‍ഡ്ര അഴിമതിയും. നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളെയെല്ലാം മറികടന്നുകൊണ്ട് 80 ലക്ഷം രൂപയ്ക്ക് സൈനിക ജീപ്പുകള്‍ വാങ്ങിയതു സംബന്ധിച്ചാണ് ജീപ്പ് അഴിമതി ഉയര്‍ന്നുവന്നത്. ബിസിനസ്‌കാരനായ ഹരിദാസ് മുണ്‍ഡ്ര എല്‍ഐസിയുടെ കൃത്രിമ ഷെയറുകള്‍ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ഒന്നാമത്തേത് അന്വേഷിച്ച് അവസാനിപ്പിച്ചു. എന്നാല്‍ രണ്ടാമത്തേത് മുണ്‍ഡ്രയുടെ അറസ്റ്റിനും അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരിയുടെ രാജിക്കും വഴിവെച്ചു. എന്നാല്‍ ഈ സംഭവങ്ങളെ സാമാന്യ നിയമമല്ലാതെ, അപവാദമാക്കിത്തീര്‍ക്കുന്നതിനുള്ള ചില മൂല്യങ്ങള്‍ അന്ന് വ്യവസ്ഥയ്ക്കുള്ളില്‍ ഉണ്ടായിരുന്നതായി കാണാം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യകാലത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയ പ്രസ്ഥാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരായിരുന്നു. അതിന്റെ ഭാഗമെന്ന നിലയില്‍ അവര്‍ ഏറെ ത്യാഗം അനുഭവിച്ചവരുമായിരുന്നു. അഴിമതിയിലേക്ക് തിരിയാന്‍ അവര്‍ക്ക് അത്ര വേഗത്തില്‍ കഴിയുമായിരുന്നില്ല. എന്നുതന്നെയല്ല, ബെന്നറ്റ്‌കോള്‍മാന്‍ അഴിമതി ആരോപണത്തിലും എല്‍ഐസി മുണ്‍ഡ്ര കേസിലും ജീപ്പ് അഴിമതി ആരോപണത്തിലും ഫിറോസ്ഗാന്ധി വഹിച്ച പങ്ക് വ്യക്തമാക്കുന്നപോലെ, അധികാരസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരായുള്ള പാര്‍ലമെന്റിന്റെ പരിശോധന, പരിഗണനാര്‍ഹമായവിധത്തില്‍ വിപുലമായിരുന്നുതാനും. പാര്‍ലമെന്റിന്റെ പരിശോധനയ്ക്കുപുറമെ, പൊതു ദേശീയ പദ്ധതിയുടെ ഭാഗമായി തങ്ങളെ സ്വയം വീക്ഷിക്കുന്ന വിധത്തില്‍ ബ്യൂറോക്രസിയിലെ ഭൂരിഭാഗത്തിന്റെയും വ്യക്തിത്വം അക്കാലത്ത് അത്തരത്തിലുള്ളതായിരുന്നുതാനും. അഴിമതി അക്കാലത്ത് നിയമമായിരുന്നില്ല. ചുറ്റുമുള്ള ഉദാഹരണങ്ങള്‍ അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. എന്നുതന്നെയല്ല ബ്യൂറോക്രസിയുടെ വരുമാന നിലവാരവും ജീവിത ശൈലിയും, തങ്ങള്‍ക്ക് വമ്പിച്ച തോതിലുള്ള അധിക വരുമാനം ഉണ്ടാക്കണമെന്ന ആഗ്രഹം അവരില്‍ ജനിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നുമില്ല. അതിനാല്‍ ചെറിയ ചെറിയ അഴിമതികള്‍ ചുറ്റും ഉണ്ടായിരുന്നുവെങ്കിലും വലിയ തോതിലുള്ള അഴിമതി അത്ര വ്യാപകമായിരുന്നില്ല. ഉള്ളവതന്നെ അത്ര വലിയതും ആയിരുന്നില്ല. അറിയപ്പെട്ട വരുമാന വിഭവങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്തവിധത്തിലുള്ള ആസ്തി കണ്ടെടുക്കുന്നതുമായി അനിവാര്യമായും ബന്ധപ്പെട്ടതാണ്, പഴയകാലത്തെ അഴിമതി ആരോപണങ്ങള്‍. അത്തരം വരുമാനങ്ങളുടെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ അഴിമതിയുടെ പരിമാണം അത്ര വലിയതായിരിക്കാന്‍ തരമില്ല.

1980കള്‍ക്കുശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 155 മി.മീ ഹോവിസ്റ്റര്‍ തോക്കുകള്‍ ബോഫോഴ്‌സ് എംബിയില്‍നിന്ന് വാങ്ങിയതിന് പ്രത്യുപകാരമായി കൈക്കോഴ കൈപ്പറ്റിയ ബോഫോഴ്‌സ് അഴിമതി ആരോപണം ഉയര്‍ന്നുവന്നത് ഇക്കാലത്താണ്. മാറ്റത്തിന്റെ പ്രതീകമായി അത് ഉയര്‍ന്നുനില്‍ക്കുന്നു. മൂല്യവ്യവസ്ഥയില്‍ വന്ന മാറ്റം മാത്രമാണ് ഈ മാറ്റത്തിന് കാരണം എന്ന് പറഞ്ഞുകൂട. സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള ദേശീയ പ്രതിബദ്ധതയും വ്യഗ്രതയും മാഞ്ഞുപോയിക്കഴിഞ്ഞിരുന്നു. അഴിമതിയുടെ തോത് വലിയ അളവില്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്ന ഈ തരത്തിലുള്ള സാമൂഹ്യമായ പെരുമാറ്റം, കാലത്തിനനുസരിച്ച് പരിതഃസ്ഥിതികളില്‍ ഉണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥാ സ്വാധീനത്തിന്റെ അനന്തര ഫലമായിരിക്കണം. ഈ കാലഘട്ടത്തില്‍ സംഭവിച്ച രണ്ട് മാറ്റങ്ങള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്. ഒന്നാമത്തേത് രാഷ്ട്രീയമാറ്റമാണ്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍, ഒരു ബഹുജന പാര്‍ടി എന്ന രൂപത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ തകര്‍ച്ചയും അതുമായി ബന്ധപ്പെട്ട് ഏകകക്ഷി അധീശത്വത്തിന്റെ അവസാനവും മത്സരാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവവും അടക്കമുള്ള രാഷ്ട്രീയമാറ്റം. കേന്ദ്ര നേതാക്കന്മാര്‍ക്കും വോട്ട് നേടിത്തരുന്ന പ്രാദേശിക മന്നന്മാര്‍ക്കും പ്രാധാന്യം ഉണ്ടായിത്തീര്‍ന്നുവെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പണാധിപത്യം അധികമധികം ഉപയോഗിക്കപ്പെടുന്നതായും മത്സരാധിഷ്ഠിത രാഷ്ട്രീയത്തില്‍ കാണപ്പെട്ടു.

സാമൂഹ്യസാമ്പത്തിക മാറ്റമാണ് രണ്ടാമത്തേത്. വികസനത്തിന്റെ രേഖാപഥത്തിനടിയില്‍ കിടക്കുന്ന സാമൂഹ്യ ദര്‍ശനത്തില്‍ സംഭവിച്ച പരിവര്‍ത്തനം. വികസനത്തിന്റെ ഫലങ്ങള്‍ തുല്യമായി വീതംവെയ്ക്കപ്പെടണം എന്ന് ഉറപ്പുവരുത്തുന്നതിനായി മുതലാളിത്തത്തെ നിയന്ത്രിക്കുന്നതില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വീക്ഷണത്തില്‍നിന്ന്, മുതലാളിത്തത്തിന്റെ വിജയം സാക്ഷാല്‍ക്കരിക്കണം എന്ന ആഗ്രഹത്തോടുകൂടി നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വീക്ഷണത്തിലേക്കുള്ള പരിവര്‍ത്തനം. രാഷ്ട്രീയ വരേണ്യവര്‍ഗത്തിനിടയില്‍ അഴിമതി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഒന്നാമത്തെ മാറ്റം. തിരഞ്ഞെടുപ്പില്‍ ജയം നേടാന്‍ പണമിറക്കണമെങ്കില്‍, ഒന്നുകില്‍ രാഷ്ട്രീയക്കാരില്‍നിന്ന് ഭാവിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന് പ്രതീക്ഷിക്കുന്നവരില്‍നിന്ന് സംഭാവനയായി പണം സംഭരിക്കണം; അല്ലെങ്കില്‍, രാഷ്ട്രീയക്കാര്‍ അധികാരം കയ്യാളുകയും പ്രയോഗിക്കുകയും ചെയ്യുന്ന സന്ദര്‍ങ്ങളില്‍ത്തന്നെ അത് സംഭരിക്കണം. വര്‍ദ്ധിച്ച അഴിമതിക്കുള്ള അടിത്തറയായിത്തീരുന്നത് അതാണ്. വികസനപദ്ധതികളുടെ ഭാഗമായി ഭരണകൂടാധികാരികള്‍ മൂലധനത്തിന് അനുകൂലമായി നില്‍ക്കുകയും മൂലധനത്തിന് അനുയോജ്യമായ നയങ്ങള്‍ നടപ്പാക്കുന്നത് എളുപ്പമാക്കിത്തീര്‍ക്കുകയും അതിന് പ്രതിഫലമായി നീതീകരിക്കാനാവാത്തവിധം വിപുലമായ അളവില്‍ പണം കൈപ്പറ്റുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. സമ്പന്നരേയും സാമ്പത്തികമായി വിജയം കൈവരിക്കുന്നവരേയും കൊണ്ടാടുന്നത് സാമൂഹ്യമാതൃകയായി പരിഗണിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത് എന്നതിനാല്‍, വ്യക്തികളുടെ സമ്പത്ത് പെട്ടെന്ന് വര്‍ദ്ധിക്കുന്നത്, അസാധാരണമായി പരിഗണിക്കപ്പെടുന്നില്ല. ഒരു വ്യക്തിയുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളിന്മേല്‍ പടുത്തുയര്‍ത്താവുന്നതിലധികം വലിയ സ്വത്ത് ആ വ്യക്തി സമ്പാദിച്ചിട്ടുണ്ട് എന്നത്, അഴിമതിയെക്കുറിച്ച് സംശയിക്കുന്നതിനുള്ള കാരണമായിത്തീരുന്നില്ല. നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട്, അയാള്‍ അന്യായമായ രീതിയില്‍ വരുമാനം ഉണ്ടാക്കിയിട്ടുണ്ട് എന്നതിന് പ്രത്യക്ഷവും ആവശ്യമായത്രയും ഉള്ള തെളിവ് ഉണ്ടായിരിക്കണം. എന്നുമാത്രമല്ല, പുതുതായി ഉണ്ടാക്കപ്പെട്ട സ്വത്തും അന്താരാഷ്ട്ര ജീവിതരീതികളെ അനുകരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും രണ്ടുംകൂടിച്ചേര്‍ന്ന് തുറന്നുവിട്ടിട്ടുള്ള അസമത്വവും ഉപഭോഗതൃഷ്ണയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഉദാരവല്‍ക്കരണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള മധ്യവര്‍ഗ്ഗത്തിന്റെ ആഗ്രഹങ്ങളെ വലിയ അളവില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത്തരം ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി എങ്ങനെയെങ്കിലും പണം കണ്ടെത്തിയേതീരൂ.

ഉദാരവല്‍ക്കരണം, അഴിമതിയുടെ വ്യാപ്തിയെ കുറച്ചുകൊണ്ടുവരികയാണ് വേണ്ടത് എന്ന വാദമുഖത്തെ, ഇതിന്റെ വെളിച്ചത്തിലാണ് നാം പരിശോധിക്കേണ്ടത്. 1950കളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന രീതിയിലുള്ള നിയന്ത്രിത മുതലാളിത്തത്തിന്‍കീഴില്‍ മാത്രമേ, ചരക്കുകളും സേവനങ്ങളും മൂലധനവും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥയില്‍ മാത്രമേ, ചിലര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ചെയ്തുകൊടുക്കുന്നതുവഴി, പകരത്തിനുപകരം ആനുകൂല്യം പറ്റുന്നതിനുള്ള സാധ്യതയൊരുക്കുന്ന പശ്ചാത്തലം ഉണ്ടാകു എന്ന ധാരണയാണ് ഈ വാദത്തിന് അടിയിലുള്ളത്. എന്നാല്‍ അത് ശരിയല്ല. എല്ലാ സമൂഹങ്ങളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തിലുള്ള ദൗര്‍ലഭ്യങ്ങള്‍ കാണപ്പെടുന്നുണ്ട്. ഏതാനും ചില ഉദാഹരണങ്ങള്‍ താഴെകൊടുക്കുന്നു. ഏറ്റവും നല്ല സൗജന്യമായ ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള അവസരം; ഭൂമിയുടെ ലഭ്യത; സ്‌പെക്ട്രംപോലുള്ള വളരെ ദുര്‍ലഭവും തൊട്ടറിയാന്‍ കഴിയാത്തതുമായ വിഭവങ്ങളുടെ ലഭ്യത; അല്ലെങ്കില്‍ പരിമിതവും പുനരുല്‍പാദിപ്പിക്കാന്‍ കഴിയാത്തതുമായ (കല്‍ക്കരി, ഇരുമ്പ് തുടങ്ങിയ) ധാതുവിഭവങ്ങള്‍ കുഴിച്ചെടുക്കുന്നതിനുള്ള അവകാശം. നിയന്ത്രിതമായ ഒരു ഭരണത്തിന്‍കീഴില്‍, ഇതൊക്കെ എങ്ങനെ ചെയ്യണമെന്നതു സംബന്ധിച്ച് വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ട നിയമങ്ങളുണ്ടായിരിക്കും. ആ നിയമങ്ങള്‍ ലംഘിക്കാന്‍ കഴിയും. എന്നാല്‍ ഏതെങ്കിലും ഒരാള്‍ക്ക് അന്യായമായി അര്‍ഹതയില്ലാതെ അത് ലഭ്യമാക്കിയിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നതിനായി, വളരെ വ്യക്തമായും നിര്‍വചിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിരിക്കും. നേരെമറിച്ച്, ഉദാരവല്‍ക്കൃതമായ ഒരു സമ്പദ്‌വ്യവസ്ഥയിലാകട്ടെ, ലഭ്യതയുടെ നിലവാരം നിശ്ചയിക്കുന്നതിനുള്ള അവകാശം അപ്പോഴും ഗവണ്‍മെന്റിന് ഉണ്ടെങ്കില്‍ത്തന്നെയും, സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമായിട്ടേ അത്തരം ലഭ്യതയുണ്ടാക്കുന്ന ഗവണ്‍മെന്റിന്റെ പങ്ക് പരിഗണിക്കപ്പെടുന്നുള്ളൂ. അത്തരമൊരു ലോകത്തില്‍, ഭരണകൂടത്തിന്റെ ഇടപെടല്‍, അഥവാ ഉള്‍പ്പെടല്‍, അഴിമതിക്ക് വഴിവെയ്ക്കാം 'വാങ്ങുന്നവന്റെ' ഭാഗത്തുനിന്നും 'വില്‍ക്കുന്നവന്റെ' ഭാഗത്തുനിന്നും ഒരുപോലെ.

സൈനിക ഉപകരണങ്ങള്‍ക്കുള്ള ഓര്‍ഡര്‍ കൊടുക്കുമ്പോള്‍, ഉപഭോഗത്തിനോ നിക്ഷേപത്തിനോ ഉള്ള ചരക്കുകള്‍ വാങ്ങുമ്പോള്‍, അഥവാ, നിരവധി സേവനങ്ങള്‍ നല്‍കുമ്പോള്‍ കൈക്കൂലി നല്‍കാന്‍ കഴിയും. ഉല്‍പാദനത്തില്‍നിന്ന് സര്‍ക്കാരിനെ ഒഴിവാക്കുന്നതിനും വിവിധ തരങ്ങളിലുള്ള സേവനങ്ങള്‍ പുറംപണിക്ക് നല്‍കുന്നതിനും അധികമധികം ഊന്നല്‍ നല്‍കുന്നത് ഉദാരവല്‍ക്കരണത്തില്‍ ഉള്‍ക്കൊള്ളുന്നതാകയാല്‍, വാങ്ങുന്നവന്റെ ഭാഗത്തുനിന്നുള്ള അഴിമതി വര്‍ദ്ധിച്ചുകൊണ്ടിരിക്കാതിരിക്കില്ല. എന്നാല്‍, പൊതു ആസ്തികള്‍ ഗവണ്‍മെന്റ് വിറ്റൊഴിവാക്കുമ്പോഴും കൈക്കൂലി സ്വീകരിക്കാവുന്നതാണ്. അതായത് പൊതു ഉടമയിലുള്ള ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍, വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി നല്‍കുമ്പോള്‍, അല്ലെങ്കില്‍ സ്‌പെക്ട്രവും കല്‍ക്കരിയും വില്‍പന നടത്തുമ്പോള്‍. കുറച്ചുപേര്‍ക്കുമാത്രമേ ഇവ വില്‍ക്കാന്‍ കഴിയൂ എന്നതിനാല്‍ അവയുടെ വില നിശ്ചയിക്കുന്നത് രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമാണ് എന്നതിനാല്‍, അതില്‍നിന്നൊക്കെ വളരെയേറെ ലാഭമുണ്ടാക്കാന്‍ കഴിയും. അത്തരം ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഏജന്റുമാര്‍ക്ക് ഒരു ചെറിയ 'ഫീസ്' നല്‍കുന്നത് വലിയ കാര്യമല്ലല്ലോ. അധികാരം ദുരുപയോഗം ചെയ്യുന്നതിനുള്ള ഇടം ഇതുവഴി വിപുലമാക്കപ്പെടുന്നു. രണ്ടു വിഭാഗങ്ങള്‍ക്ക് വളരെ വലിയ തുക കമ്മീഷനായി നല്‍കുന്നതാണ് അതിന്റെ ഫലം. ഭരണകൂട ഉപകരണത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് നല്‍കുന്നതാണ് ഒന്നാമത്തേത്. ചുരുങ്ങിയവിലയ്ക്ക് തീരുമാനം ഉണ്ടാക്കിയതുവഴി നേട്ടമുണ്ടാക്കുന്ന ബിസിനസ് താല്‍പര്യങ്ങള്‍ക്ക് നല്‍കുന്നതാണ് രണ്ടാമത്തേത്. സിഎജിയുടെ കണക്കുകള്‍ അംഗീകരിക്കുകയാണെങ്കില്‍, 2 ജി സ്‌പെക്ട്രം വില കുറച്ചു വിറ്റതുവഴി മാത്രം സ്‌റ്റേറ്റിനുണ്ടായ വരുമാന നഷ്ടം 1.76 ലക്ഷം കോടി രൂപയുടേതാണ്. അഥവാ 2008-09 വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ മൊത്തം നിശ്ചിത മൂലധന സമാഹരണത്തിന്റെ ഏതാണ്ട് 10 ശതമാനം. അതില്‍ ഏറിയ പങ്കും സ്‌പെക്ട്രം നേടിയവര്‍ക്ക് കൈമാറുകയാണുണ്ടായതെങ്കില്‍, സ്വകാര്യമേഖലയ്ക്ക് നിയമവിരുദ്ധമായി, അന്യായമായി വമ്പിച്ച ലാഭം ഉണ്ടാക്കിക്കൊടുത്തു എന്നാണ് അതു കാണിക്കുന്നത്. അതായത് ഇവിടെ പൊതു അഴിമതിയും സ്വകാര്യ അഴിമതിയും തമ്മിലുള്ള ദൃഢമായ ബന്ധം വ്യക്തമായി കാണാം.

അഴിമതിയെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍, സ്വകാര്യ അഭിവൃദ്ധിക്കുള്ള ഒരു സംവിധാനമായി അത് സേവനമനുഷ്ഠിക്കാനുള്ള സാധ്യതയ്ക്ക് ഏറെ ശ്രദ്ധയൊന്നും ലഭിക്കുന്നില്ല. ഭരണകൂടാധികാരത്തെ നിയന്ത്രിക്കുകയും ദുരുപയോഗം നടത്തുകയും ചെയ്യുന്ന ഗവണ്‍മെന്റ് ഓഫീസര്‍മാരെയും രാഷ്ട്രീയക്കാരേയും മാത്രമാണ് അഴിമതിയുടെ വൈറസ് ബാധിക്കുന്നത് എന്ന തരത്തിലാണ് ചര്‍ച്ചയുടെ ഗതി നീങ്ങുന്നത്. എന്നാല്‍ അന്യായമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി സ്വകാര്യമേഖല നല്‍കുന്ന കമ്മീഷനുകളിലും അഴിമതി അധികമധികം പ്രതിഫലിച്ചുകാണാം. ന്യായമായ നടപടികളുടെയും നിയമങ്ങളുടെയും വെറും ലംഘനം മാത്രമല്ല അവ; മറിച്ച് വികസനപാരിസ്ഥിതികധനപരമായ വീക്ഷണ കോണുകളില്‍നിന്നു നോക്കുമ്പോഴും അത് വളരെ വിനാശകരമാണ്. ഈ വിധത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന വമ്പിച്ച അളവിലുള്ള തുകകള്‍ കണക്കിലെടുക്കുമ്പോള്‍, ഉദാരവല്‍ക്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരത്തിന്റെയും കാലഘട്ടത്തില്‍ സ്വകാര്യമേഖലയ്ക്ക് പ്രാകൃത സഞ്ചയംവഴി മൂലധനം ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള സുപ്രധാന സംവിധാനമായി ഭരണകൂടം ഉയര്‍ന്നുവരുന്നു എന്ന് കാണാം.

സ്‌റ്റേറ്റിന്റെ ആഭിമുഖ്യത്തിന്‍കീഴില്‍ ഒരുപിടി പേര്‍ക്ക് അനുകൂലമായും പരോക്ഷമായോ പ്രത്യക്ഷമായോ നിരവധി പേരുടെ ചെലവിലും ആസ്തികള്‍ പുനര്‍വിതരണം നടത്തപ്പെടുന്ന കാലഘട്ടത്തില്‍ അഴിമതി വലിയ തോതില്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്നതാണ് അവശ്യം ശ്രദ്ധിക്കപ്പെടേണ്ട കാര്യം. ഉദാരവല്‍ക്കരണത്തിന്റേത് അത്തരമൊരു കാലഘട്ടമാണ്. റഷ്യയെപ്പോലെ വന്‍തോതില്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ടായിരുന്ന സമ്പദ് വ്യവസ്ഥയില്‍ 'ഷോക് ചികിത്സ' എന്ന രീതിയിലാണ് അത് സംഭവിക്കുന്നതെങ്കിലും, അഥവാ ഇന്ത്യയെപ്പോലെ മിശ്ര സമ്പദ് വ്യവസ്ഥയുള്ള ഒരു രാജ്യത്ത് ആനുപാതികമായി പറഞ്ഞാല്‍, 'മിതമായ വിധത്തി'ലുള്ള വേഗതയിലാണ് അത് സംഭവിക്കുന്നതെങ്കിലും. ഇത്തരം കാലഘട്ടങ്ങളില്‍ അത്യാര്‍ത്തിപൂണ്ട, അനുസരണയില്ലാത്ത ഏതാനും വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന ഒരു അപഭ്രംശം മാത്രമല്ല അഴിമതി. വളരെ ചിട്ടയോടുകൂടിയതും മൂലധനത്തിന്റെ പ്രാകൃത സഞ്ചയത്തോട് സമാനമായ പ്രവണത ആക്രമണാത്മകമായി പ്രതിഫലിപ്പിക്കുന്നതുമായ ഒരു പ്രക്രിയയാണത്.

മുതലാളിത്തം അതിന്റെ ചരിത്രത്തിലുടനീളം പ്രകടമാക്കിയ സ്വഭാവ സവിശേഷതയാണ്, അത്രയൊന്നും വികസിതമല്ലാത്ത ലോകത്തിലെ, ഭാഗികമായി മാത്രം നശിപ്പിക്കപ്പെട്ട പ്രാങ് മുതലാളിത്ത സംവിധാനത്തില്‍ അധ്യാരോപിതമായ വികൃതമാക്കപ്പെട്ട മുതലാളിത്തത്തില്‍ കാണപ്പെടുന്ന ഭയാനകമാംവിധം പടര്‍ന്നുപിടിച്ച സ്വഭാവ സവിശേഷതയാണ് മൂലധനത്തിന്റെ ഈ പ്രാകൃത സഞ്ചയം. നവലിബറല്‍ വ്യവസ്ഥയിലേക്ക് നീങ്ങിയതോടുകൂടി, തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലും അതിന്റെ സ്വാധീനം കാണാം. രാഷ്ട്രീയക്കാര്‍ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനു നില്‍ക്കുമ്പോള്‍ സമര്‍പ്പിക്കുന്ന ആസ്തി സംബന്ധിച്ച സത്യവാങ്മൂലത്തില്‍നിന്ന്, അവര്‍ സമ്പാദിച്ച വമ്പിച്ച ആസ്തിയുടെ തെളിവ് ലഭിയ്ക്കും; രാഷ്ട്രീയക്കാര്‍ക്ക് എന്താണ് തിരഞ്ഞെടുപ്പ് നേടിക്കൊടുക്കുന്നത് എന്നതിനുള്ള തെളിവാണത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപപ്പെടുത്തുന്ന നിയമങ്ങള്‍ എന്തുതന്നെയായാലും ശരി, വേണ്ടത്ര പണം ലഭ്യമാകാതെ, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് കൂടുതല്‍ കൂടുതല്‍ അസാധ്യമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അഴിമതി നടത്തുന്നതിനുള്ള നീക്കത്തിന് ഇത് ആക്കം കൂട്ടുന്നു. ചുരുക്കത്തില്‍, ഇന്നത്തെ ഇന്ത്യയില്‍ അഴിമതിക്ക് വ്യവസ്ഥാപരമായ രണ്ട് കാരണങ്ങളുണ്ട്. രാഷ്ട്രീയ കാരണവും സാമ്പത്തിക കാരണവും. ഇതിന് സുപ്രധാനമായ അര്‍ത്ഥതലങ്ങളുണ്ട്. നിയമത്തിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും അധികാര വിഭജനം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഇന്നത്തെ ജനാധിപത്യവ്യവസ്ഥ നല്‍കുന്ന നിയന്ത്രണങ്ങളും സംതുലന നടപടികളും ഉപയോഗപ്പെടുത്തിക്കൊണ്ടും ഈ പ്രശ്‌നത്തെ ഭാഗികമായിട്ടാണെങ്കിലും നേരിടാവുന്നതാണ്. എന്നാല്‍ വേണ്ടത്ര വിപുലമായ രീതിയില്‍ അതിനെ നേരിടുന്നതിന് മാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ നിയമ നടപടിയോടൊപ്പം വ്യവസ്ഥാപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതും അനിവാര്യമാണ് .


Phone : 0484-2531920

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh