കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ നോക്കുന്നോ ?

കോടിയേരി ബാലകൃഷ്ണന്‍

മൂന്നംഗങ്ങളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൂന്നാംമുറ പ്രയോഗിച്ചുകൊണ്ട് അധികാരം നിലനിര്‍ത്താന്‍ കാണിക്കുന്ന അഭ്യാസങ്ങളാണ് കേരളത്തെ സംഘര്‍ഷഭരിതമാക്കുന്നത്. ഉമ്മന്‍ചാണ്ടി തന്റെ നാക്കുകൊണ്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലാത്തികൊണ്ടും നടത്തുന്ന മൂന്നാംമുറകള്‍ വഴി അധികാരം നിലനിര്‍ത്താമെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്. ക്രമസമാധാന പാലനത്തില്‍ എല്‍ ഡി എഫ് ഭരണകാലത്ത് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. യു ഡി എഫ് സര്‍ക്കാര്‍ പതിനഞ്ച് മാസം ഭരിച്ചപ്പോള്‍ കേരളം നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു.

ഷുക്കൂര്‍ വധക്കേസിന്റെ പേരില്‍ നടക്കുന്ന അധികാര ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്യാത്തൊരു സമൂഹമായി കേരളീയ സമൂഹം മാറിയാല്‍ ഇപ്പോള്‍ പി ജയരാജനെയും ടി വി രാജേഷിനെയും തെറ്റായരീതിയില്‍ കേസില്‍ ഉള്‍പ്പെടുത്തിയതുപോലെ നാളെ ഏതൊരാളെയും ഏതൊരു കേസിലും ഉള്‍പ്പെടുത്തുന്ന അവസ്ഥ വളര്‍ന്നുവരും. എല്ലാ കാലത്തും കേരളം യു ഡി എഫ് ഭരിക്കാന്‍ പോകുന്നില്ല. പോലീസിന് അമിതാധികാരം നല്‍കിയാല്‍ അതൊരു സ്ഥിരം സംവിധാനമായി വളര്‍ന്നുവരും.

കൊലപാതകങ്ങള്‍, മോഷണങ്ങള്‍, സ്ത്രീപീഡനങ്ങള്‍, ബലാത്സംഗങ്ങള്‍, കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും സര്‍വ്വകാല റിക്കാര്‍ഡാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പോലീസ് കസ്റഡിയിലെടുത്ത രണ്ടുപേര്‍ കൊല ചെയ്യപ്പെട്ടു. ബീഹാര്‍ സ്വദേശി സത്നാംസിംഗും കൊല്ലം ശാസ്താംകോട്ടയിലെ അജികുമാറും പോലീസ് കസ്റഡിയില്‍ വെച്ച് കൊലചെയ്യപ്പെട്ട സംഭവം കേരളാപോലീസിന്റെ സമീപനത്തില്‍ വന്ന മാറ്റം വ്യക്തമാക്കുന്നുണ്ട്. 2011ലെ കേരള പോലീസ്ആക്ട് അനുസരിച്ച് എല്ലാ രീതിയിലുള്ള മൂന്നാം മുറകളും നിരോധിച്ച സംസ്ഥാനമാണ് കേരളം. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പോലീസ് ഇപ്പോള്‍ നിയമലംഘനം നടത്തുന്നു. ഈ ഗൌരവതരമായ പ്രശ്നം യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉയര്‍ന്നുവന്നതാണ്.

അമൃതാനന്ദമയി മഠത്തില്‍ അസ്വാഭാവികമായി പെരുമാറിയ, മാനസികരോഗിയായ ബീഹാര്‍ സ്വദേശി സത്നാംസിംഗിനുമേല്‍ മുന്നൂറ്റിയേഴാം വകുപ്പ് ചുമത്തി കേസ് രജിസ്റര്‍ ചെയ്യാന്‍ പോലീസിന് ധൈര്യം ലഭിച്ചത് സംഭവസ്ഥലം ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചതിന് ശേഷമാണ്. ഇത് ഏതു തരത്തിലാണ് ആഭ്യന്തരവകുപ്പിലെ കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിന്റെ തെളിവാണ്. റബ്ബര്‍പ്പുര കത്തി നശിച്ചതിന്റെ പേരില്‍ കസ്റഡിയിലെടുത്ത അജികുമാറിനെക്കൊണ്ട് കുറ്റസമ്മതം നടത്തിപ്പിക്കാനായി മൂന്നാംമുറ പ്രയോഗിച്ചതിന്റെ അനന്തരഫലമായാണ്് അദ്ദേഹം മരണപ്പെട്ടത് എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഏതെങ്കിലും വിധേന തെളിയിച്ചെടുക്കാനായി പോലീസിന് സര്‍ക്കാര്‍ നല്‍കിയ അമിതാധികാരത്തിന്റെ അനന്തരഫലമായാണ് ഒരാഴ്ച കൊണ്ട് രണ്ടുപേര്‍ പോലീസ് കസ്റഡിയില്‍ മരണപ്പെട്ടത്.

പോലീസിന്റെ രീതികള്‍ യു ഡി എഫ് കാലത്ത് പാടേ മാറിമറഞ്ഞിരിക്കുകയാണ്. പിടികൂടുന്നവരെ പിടിച്ചയുടന്‍ മര്‍ദിക്കുക, ലോക്കപ്പില്‍ കൊണ്ടുപോയി സങ്കല്‍പ്പകസേരയില്‍ ഇരുത്തുക, തലകീഴായി കെട്ടിത്തൂക്കുക, ഇരുചെകിടത്തും മാറിമാറി അടിച്ച് ശ്രവണപുടം തകര്‍ക്കുക, കൈകാലുകള്‍ ഒടിക്കുക, വിരലുകള്‍ക്കിടയില്‍ ചെറിയ മരക്കഷണമോ, പേനയോ വെച്ച് ഞെരിച്ചമര്‍ത്തുക, മലദ്വാരത്തില്‍ കമ്പി കയറ്റുക, മൂത്രദ്വാരത്തില്‍ മുളക് പുരട്ടി തേക്കുക തുടങ്ങി നിരവധി മര്‍ദ്ദന മുറകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നു. ഇതിനെ കുറിച്ചുള്ള അനേകം ആക്ഷേപങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.

കോടതിയില്‍ ഹാജരാക്കപ്പെടുന്ന പ്രതികളില്‍ ചിലര്‍ മജിസ്ട്രേറ്റിനോട് പരാതി പറഞ്ഞപ്പോള്‍ കോടതിക്ക് തന്നെ ചില കേസുകളില്‍ ഇടപെടേണ്ടി വന്നു. ചില പോലീസ് സ്റേഷനുകളില്‍ അറസ്റ് ചെയ്യുന്നവരെ നേരെ ആശുപത്രിയില്‍ ഹാജരാക്കും. പൂര്‍ണ ആരോഗ്യവാനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിവെച്ചതിന് ശേഷം ഭീകരമായി മര്‍ദിക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ നേരത്തെ സംഘടിപ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മര്‍ദനവിവരം മറച്ച് പിടിക്കും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരുവധക്കേസില്‍ തെറ്റായരീതിയില്‍ പ്രതിചേര്‍ത്തുകൊണ്ടാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി അറസ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിനുവേണ്ടി ഐ പി സി 118 ാം വകുപ്പ് തെരഞ്ഞുപിടിച്ച് കേസിലുള്‍പ്പെടുത്തി. സംഭവത്തില്‍ ഗൂഡാലോചനാകുറ്റം പോലും ചുമത്താന്‍ സാധിക്കില്ലെന്ന് വന്നപ്പോഴാണ് ഇത്തരം ഒരു വകുപ്പ് കണ്ടെത്തി പി ജയരാജനെയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എം എല്‍ എയും പ്രതിലിസ്റില്‍ ചേര്‍ത്തത്. ഈ രണ്ട് നേതാക്കന്‍മാരും പ്രതിചേര്‍ക്കപ്പെട്ടത് യു ഡി എഫ് സര്‍ക്കാര്‍ എത്രമാത്രം വഴിവിട്ട് കേസുകളില്‍ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

കണ്ണൂര്‍ ജില്ലയിലെ പട്ടുവം പഞ്ചായത്തിലുള്ള അരിയില്‍ പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ളീംലീഗ് ഗുണ്ടകള്‍ തുടര്‍ച്ചയായി ആക്രമമഴിച്ചുവിട്ട സംഭവമാണ് ഈ വിഷയങ്ങളുടെയെല്ലാം മൂലകാരണം. അവിടുത്തെ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ഏജന്റുമായ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ലീഗ് ഗുണ്ടകളുടെ വെട്ടുകൊണ്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ആ പ്രദേശത്തുള്ള സിപിഐ എമ്മുകാരോടൊക്കെ സ്ഥലവുംവീടും വിറ്റ്പെറുക്കി ഒഴിഞ്ഞുപോവണമെന്ന് അവിടുത്തെ ഭൂരിപക്ഷ പാര്‍ട്ടിയായ മുസ്ളീംലീഗ് ഫത്വ പുറപ്പെടുവിക്കുകയായിരുന്നു. അവിടുത്തെ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് മുന്‍കൂട്ടി വിവരം നല്‍കിയതിന് ശേഷമാണ് സ്ഥലം എം എല്‍ എ ടി വി രാജേഷിനെയും കൂട്ടി സിപിഐ എം ജില്ലാ സെക്രട്ടറി സംഭവസ്ഥലം സന്ദര്‍ശിച്ചത്. തന്റെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സന്ദര്‍ഭത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയെ ആക്രമിക്കുകയും വാഹനം മുന്നോട്ടുപോകാന്‍ സമ്മതിക്കാതെ വാഹനത്തിലുണ്ടായിരുന്നവരുടെ നേര്‍ക്ക് കല്ലെറിയുകയും കല്ലും വടിയുമായി വാഹനം തകര്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ പരിക്കേറ്റ ജയരാജനെയും രാജേഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ അവിടെ ചികിത്സയിലിരിക്കുന്ന സന്ദര്‍ഭത്തില്‍ നടന്ന ഒരു കൊലപാതക കേസിലാണ് ഇരുവരെയും പ്രതി ചേര്‍ത്തത്. നിയമം നിയമത്തിന്റെ വഴിയിലൂടെയല്ല, മുസ്ളീം ലീഗിന്റെ വഴിയിലൂടെ കൊണ്ടുവരാനാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പരിശ്രമിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ നടപടി.

ഒരു കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ല എന്നാണ് ജയരാജനും രാജേഷിനും എതിരായി ഉന്നയിക്കുന്ന കുറ്റം. പോലീസുകാരുള്‍പ്പെടെയുള്ള നിരവധി പേര്‍ ആശുപത്രിയിലെ വാര്‍ഡില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ഒരാള്‍ ഫോണ്‍ ചെയ്തു എന്നൊരു കഥയുണ്ടാക്കി ആ ഫോണ്‍ സംഭാഷണം ജയരാജനും രാജേഷും കേട്ടിരിക്കാന്‍ ഇടയുണ്ട് എന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഒരു കൊലക്കേസില്‍ പ്രതിചേര്‍ക്കുന്നത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമാണ്. ഷുക്കൂര്‍ ആക്രമണത്തിന് വിധേയനാവുമ്പോള്‍ കൂടെ ദാവൂദ് എന്ന മുസ്ളീംലീഗ് പ്രവര്‍ത്തകന്‍ കൂടിയുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് വിധേയനായ ദാവൂദിനെ അവിടെയെത്തിയ പോലീസ് രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. അതിന് ശേഷം രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് ഷുക്കൂര്‍ വധിക്കപ്പെടുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണെങ്കില്‍ കുറച്ചാളുകള്‍ ചെര്‍ന്ന് ഷുക്കൂറിനെ ആക്രമിക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന പോലീസിന്റെ അലംഭാവമാണ് ഷുക്കൂറിന്റെ കൊലപാതകത്തിന് വഴിവെച്ചത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ സ്ഥലം സന്ദര്‍ശിച്ച ഡി ജി പി തന്നെ ചൂണ്ടിക്കാണിച്ചു. ഇന്റലിജന്‍സ് വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് ഡിജിപി പരസ്യമായി അഭിപ്രായപ്രകടനം നടത്തുകയുമുണ്ടായി.

118-ാം വകുപ്പ്, പി ജയരാജനും ടി വി രാജേഷിനുമെതിരെ പ്രയോഗിക്കുന്നതിന് പകരം സംഭവമറിഞ്ഞിട്ടും ഇടപെടാതിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരായിട്ടാണ് പ്രയോഗിക്കേണ്ടത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉള്ള മുഖ്യമന്ത്രിക്ക് മണിക്കൂറുകളോളം ഒരാളെ തടഞ്ഞുവെച്ച് അക്രമിക്കുന്നു എന്ന വിവരം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നത് ആരും വിശ്വസിക്കില്ല. അപ്പോള്‍ ഈ കേസിന് രാഷ്ട്രീയമാനം നല്‍കുന്നതിനായി ജയരാജനെയും രാജേഷിനെയും കേസില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്തതുകൊണ്ടാണ് ആ സിപിഐ എം നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടത് എന്നതാണ്് നഗ്നമായ യാഥാര്‍ത്ഥ്യം. ഓരോ കേസുമായി ബന്ധപ്പെടുത്തിക്കൊണ്ടും സിപിഐ എം നേതാക്കന്‍മാരെ എങ്ങിനെയാണ് അകത്താക്കാന്‍ കഴിയുക എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആലോചന.

ചന്ദ്രശേഖരന്‍ വധത്തിലും ഫസല്‍ വധത്തിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും വ്യത്യസ്തമല്ല. ഇത്തരം സംഭവങ്ങളുടെ മറവില്‍ സിപിഐ എം ശക്തി കേന്ദ്രങ്ങളിലെ പ്രധാന നേതാക്കളെയും കേഡര്‍മാരെയും പ്രതിലിസ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കുക എന്ന തന്ത്രമാണ് ഇവിടെയും പ്രയോഗിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജുഡീഷ്യറിയില്‍ നിന്നാണ് നീതി പ്രതീക്ഷിക്കുന്നത്. എന്നാല്‍, കോടതികളില്‍ കേസുകളില്‍ ഹാജരാകേണ്ടുന്ന പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് പകരം കോണ്‍ഗ്രസ് നേതാക്കന്‍മാരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിശ്ചയിച്ചുകൊണ്ട് യു ഡി എഫിന്റെ നിലപാട് ഇന്‍വെസ്റിഗേറ്റിംഗ് ഓഫീസര്‍മാരുടെ നിലപാടായി കോടതിയില്‍ അവതരിപ്പിക്കുകയാണ്. ഇതിനായി ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനായി കെ പി സി സി എക്സിക്യുട്ടീവ് മെമ്പറും തലശ്ശേരിക്കാരനുമായ ആസിഫ് അലിയെ നിയോഗിച്ചിരിക്കുന്നു. ചന്ദ്രശേഖരന്‍ വധക്കേസിലും ഷുക്കൂര്‍ വധക്കേസിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരിക്കുന്നത് മറ്റൊരു കെ പി സി സി എക്സിക്യുട്ടീവ് മെമ്പറായ സി കെ ശ്രീധരനെയാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഡബിള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരാണുള്ളത്. സി കെ ശ്രീധരനെ കൂടാതെ ഇടതുപക്ഷ ഏകോപന സമിതിയുടെ പ്രസിഡന്റ് കുമാരന്‍കുട്ടിയെയും പ്രോസിക്യൂട്ടറായി നിയോഗിച്ചിരിക്കുന്നു. രാഷ്ട്രീയ ഇടപെടല്‍ ഏതെല്ലാം തരത്തിലാണ് നടക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്.

ഷുക്കൂര്‍ വധക്കേസില്‍ കുറെ പ്രതികളെ പിടികൂടിയപ്പോള്‍ ജാമ്യാപേക്ഷ സമയത്ത് മജിസ്ട്രേറ്റ് കോടതിയില്‍ നിയമിക്കപ്പെടാതിരുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മുപ്പത്തിയെട്ടാം പ്രതിയായി പി ജയരാജനെ ഉള്‍പ്പെടുത്തിയപ്പോള്‍ കോടതിയില്‍ ഹാജരായി എന്നത് സര്‍ക്കാര്‍ ഇടപെടലിന്റെ അതിവേഗം ഏതുരൂപത്തിലാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. പി ജയരാജനെ അറസ്റ് ചെയ്തപ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സി കെ ശ്രീധരനെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ശരവേഗത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇത് ഗവണ്‍മെന്റിന്റെ ഇടപെടല്‍ രീതിയും നീതിനിര്‍വഹണവും ഏതുരൂപത്തിലാണെന്ന് തെളിയിക്കുന്നുണ്ട്.

സഖാവ് പി ജയരാജനെ അറസ്റ് ചെയ്തപ്പോള്‍ ഉന്നതനായ ഒരു നേതാവിനെ തെറ്റായി കേസിലുള്‍പ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് സംസ്ഥാനവ്യാപകമായി ഉയര്‍ന്നുവന്നത്. അധികാരദുര്‍വിനിയോഗത്തിനെതിരായി ജനങ്ങള്‍ നല്‍കിയ ഒരു മുന്നറിയിപ്പായിരുന്നു അത്. അറസ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ എല്ലാ അനിഷ്ടസംഭവങ്ങള്‍ക്കും ഉത്തരവാദി ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള സര്‍ക്കാരിന്റെ അനവധാനതയാണ് ഇത് വ്യക്തമാക്കുന്നത്. ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോടതിവഴി നടപടി സ്വീകരിപ്പിക്കുന്നതിന് പകരം പോലീസ് തന്നെ അറസ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കണമെന്ന വാശി സര്‍ക്കാര്‍ കാണിച്ചത് ബോധപൂര്‍വ്വമായിരുന്നു. നാട്ടില്‍ ഇതിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാവട്ടെയെന്നും അതിന്റെ മറവില്‍ സിപിഐ എംനെ കടന്നാക്രമിക്കാമെന്നുമുള്ള ബോധപൂര്‍വ്വമായ ഗൂഡാലോചനയുടെ ഭാഗമായിരുന്നു പി ജയരാജന്റെ അറസ്റ്. കോടതിയില്‍ പേര് സമര്‍പ്പിക്കുകയും അതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യം കോടതി നിഷേധിക്കുകയും ചെയ്തപ്പോള്‍ നിയമനടപടിക്ക് വിധേയനാവാന്‍ ടി വി രാജേഷ് കോടതിയില്‍ ഹാജരായി. അത്തരമൊരു സമീപനം പി ജയരാജന് നല്‍കാതെ പോലീസ് നടപടി സ്വീകരിച്ചതാണ് കേരളത്തിലുണ്ടായ എല്ലാ തുടര്‍പ്രതിഷേധസംഭവങ്ങള്‍ക്കും കാരണമായത് എന്ന് ഇപ്പോള്‍ ഗവണ്‍മെന്റിന് മനസിലായിട്ടുണ്ടാവും. ഷുക്കൂര്‍ വധക്കേസിന്റെ പേരില്‍ നടക്കുന്ന അധികാര ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്യാത്തൊരു സമൂഹമായി കേരളീയ സമൂഹം മാറിയാല്‍ ഇപ്പോള്‍ പി ജയരാജനെയും ടി വി രാജേഷിനെയും തെറ്റായരീതിയില്‍ കേസില്‍ ഉള്‍പ്പെടുത്തിയതുപോലെ നാളെ ഏതൊരാളെയും ഏതൊരു കേസിലും ഉള്‍പ്പെടുത്തുന്ന അവസ്ഥ വളര്‍ന്നുവരും. എല്ലാ കാലത്തും കേരളം യു ഡി എഫ് ഭരിക്കാന്‍ പോകുന്നില്ല. പോലീസിന് അമിതാധികാരം നല്‍കിയാല്‍ അതൊരു സ്ഥിരം സംവിധാനമായി വളര്‍ന്നുവരും.

ജര്‍മന്‍ തത്വചിന്തകനായ പാസ്റര്‍ നി മുള്ളര്‍ നാസിപ്പട ജര്‍മനിയില്‍ ആക്രമണം നടത്തുന്ന കാലത്ത് ഫാസിസത്തിനെതിരെ എഴുതിയ ഈ വരികള്‍ ഇപ്പോള്‍ ഏറെ പ്രസക്തമാണ്.

“ആക്രമിക്കാനായി ആദ്യം അവര്‍ കമ്യൂണിസ്റുകളെ തേടി വന്നു
ആ സമയത്ത് ഞാന്‍ പ്രതികരിച്ചില്ല; കാരണം ഞാനൊരു കമ്യൂണിസ്റുകാരനായിരുന്നില്ല.
പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു
ആ സമയത്തും ഞാന്‍ പ്രതികരിച്ചില്ല; കാരണം ഞാനൊരു ജൂതനായിരുന്നില്ല.
പിന്നീടവര്‍ ട്രേഡ്യൂനിയന്‍ പ്രവര്‍ത്തകരെ തേടി വന്നു
ആ സമയത്തും ഞാന്‍ പ്രതികരിച്ചില്ല; കാരണം ഞാനൊരു ട്രേഡ് യൂണിയനിസ്റ് ആയിരുന്നില്ല. പിന്നീടവര്‍ കത്തോലിക്കരെ തേടിവന്നു.
ആ സമയത്തും ഞാന്‍ പ്രതികരിച്ചില്ല; കാരണം ഞാനൊരു പ്രൊട്ടസ്റന്റ് ആയിരുന്നു.
അവസാനം അവര്‍ എന്നെതന്നെ തേടിവന്നു.
അപ്പോള്‍ എനിക്കുവേണ്ടി പ്രതികരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.”

ഫാസിസ്റുകള്‍ ലോകത്താകെ നടപ്പിലാക്കിയ വേട്ടയുടെ ചെറിയൊരുപതിപ്പാണ് കേരളത്തില്‍ സിപിഐ എമ്മിനെതിരെയും പ്രയോഗിക്കുന്നത്. രാജ്യത്തെ ശക്തമായ ഇടതുപക്ഷപ്രസ്ഥാനം സിപിഐ എമ്മാണ്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളെ തകര്‍ക്കുക എന്ന ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ബംഗാളിലും ഇപ്പോള്‍ കേരളത്തിലും അധികാരമുപയോഗിച്ചുകൊണ്ട് നടത്തുന്ന കടന്നാക്രമണങ്ങള്‍..

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh